വില്ലൻ: ഭാഗം 2

villan

എഴുത്തുകാരി: സജന സാജു

എങ്ങനൊക്കെയോ വഴി തപ്പിപ്പിടിച്ചു അധികം വൈകാതെ ഞാൻ എന്റെ ക്ലാസ്സ്‌ കണ്ടുപിടിച്ചു... കുട്ടികളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കാര്യം പറഞ്ഞിരിക്കുകയാണ്...... ഫസ്റ്റ് ഡേ ആയതിനാലാവം ക്ലാസ്സിൽ ടീച്ചർമാർ ആരും ഇല്ല...... ഒഴിവുള്ള ഒരു ബെഞ്ചിലേക്ക് അവൾ ഇരുന്നു.... " hi... ഞാൻ നിരഞ്ജന.... " അടുത്തിരിക്കുന്ന കുട്ടി താത്രിക്ക് നേരെ കൈകൊടുത്തുകൊണ്ട് പറഞ്ഞു.... " ഞാൻ പാർവതി.... " നിരഞ്ചനയും പാർവതി (താത്രി ) യും പരസപരം പരിചയപ്പെട്ടു..... കാണാൻ നല്ല മോഡേൺ ലുക്ക്‌ ഉള്ള ആളാണ് നിരഞ്ജന... ഏതോ വലിയ icse യിൽ ഒക്കെ പഠിച്ചു വന്ന ആളാ.. പക്ഷെ ഒട്ടും ജാടയില്ല... ഒരുപാട് നാളത്തെ പരിചയമുള്ള പോലെയാണ് സംസാരം..... താത്രി മനസ്സിൽ വിചാരിച്ചു....................... " പാർവതി.... എന്നെ ഇനി മുതൽ നീരു എന്ന് വിളിച്ച മതി.... എനിക്കിഷ്മുള്ളവർ അങ്ങന എന്നെ വിളിക്കുന്നത്.... ഞാൻ എന്താ തന്നെ വിളിക്കുക.... പാർവതി.... അതൊരു സുഖം ഇല്ല.... "

ചൂണ്ട് വിരൽ താടിയിൽ കൊടുത്തുകൊണ്ട് അവൾ ആലോചിച്ചു.... " നീലു... എന്നെ താത്രി എന്ന് വിളിച്ച മതി... എന്റെ വീട്ടിലൊക്കെ അങ്ങനെയാ വിളിക്കാറ്..... " " താത്രിയോ... മ്മ്മ് കൊള്ളാലോ..... അത് തന്നെ മതി... " അവളൊരു പുഞ്ചിരിയോടെ പറഞ്ഞു......................... ...... പെട്ടെന്നാണ് കുറച്ച് പേര് ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി വന്നത്..... " ഹെലോ..... നിങ്ങളുടെ സീനിയർസ് ആണ് ഞങ്ങൾ.... ഓഡിറ്റോറിയത്തിൽ ഫ്രഷേഴ്‌സിനു വേണ്ടി പരിപാടി നടത്തുന്നുണ്ട്... നിങ്ങൾ എല്ലാരും അങ്ങോട്ടേക്ക് വാ.... " അത്രയും പറഞ്ഞ് അവരെല്ലാം അവിടെ നിന്നും പോയി...... " ഇതിനെയൊക്കെ കണ്ടാൽ ഗുണ്ടകളെ പോലെ ഉണ്ട്.... " അവർ ഇറങ്ങിയ ഉടനെ താത്രി നീളുവിനോട് പറഞ്ഞ്.... " അയ്യേ...ഈ വന്നവന്മാരെ കണ്ടിട്ടാണോ നീ ഗുണ്ട എന്ന് പറഞ്ഞത് കഷ്ടം.... നീ ക്ലാസ്സിൽ വരുന്നതിനൊക്കെ മുന്നേ ഒരു ചേട്ടൻ വന്നായിരുന്നു ഇവിടെ.... കാണാൻ പൊളിയാ... എന്നാ ഹൈറ്റ് ആണെന്നോ... ഞങ്ങളൊക്കെ വായും തുറന്നു നോക്കുവായിരുന്നു..... " നീലു ഇങ്ങനെ പൊക്കി അടിക്കുന്നത് കേട്ടപ്പോ ആ ആളെ കാണാത്തത്തിന് താത്രിക്ക് നഷ്ടബോധം തോന്നി....

" അത്ര സുന്ദരനാ..... " " മ്മ്മ്.. കിടിലം..... " " ശേ.... ഒരു കൊരങ്ങൻ കാരണമാ എനിക്ക് ആ ചേട്ടനെ കാണാൻ പറ്റില്ല.... " താത്രി മനസ്സിൽ പറയുകയാണെന്ന് കരുതിയത് കുറച്ച് ഉച്ചത്തിൽ ആയി പോയി... " ഏത് കൊരങ്ങൻ... " നീലു ചോദിച്ചു.. " അത് പിന്നെ പറയാം.... ഇപ്പൊ നമുക്ക് ഓഡിറ്റോറിയത്തിലേക്ക് പോകാം... " ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ നിറഞ്ഞ സദസ്സ്.... എല്ലാ കുട്ടികളും ഓഡിറ്റോറിയത്തിലുണ്ട്... ഞനും നീലുവും അൽപ്പം മുന്നിലായി ഇരുന്നു... വേറെയൊന്നും കൊണ്ടല്ല.. അവിടെ കുറച്ച് കസേര കാലി ആയി കിടപ്പുണ്ടായിരുന്നു........ സീനിയർസ് എല്ലാം സ്റ്റേജിൽ നിൽപ്പുണ്ട്.... " ദെ നോക്കിയെടി ആ ചേട്ടന്റെ കാര്യമാ ഞാൻ പറഞ്ഞത്.... നമ്മുടെ കോളേജ് ചെയർ മാൻ.. " അവൾ സ്റ്റേജിലേക്ക് ചൂണ്ടി കാണിച്ചു... ഞാൻ അങ്ങോട്ടേക്ക് നോക്കിയതും ഒന്ന് ഞെട്ടി...... " ദൈവമേ... റൗടി... " അറിയാതെ വായിൽ നിന്നും വന്നു.... അയാളെ ഞാൻ നോക്കിയ ആ സമയം തന്നെ ആ കണ്ണുകളും എന്റെ കണ്ണിൽ കോർത്തു... ഞാൻ പെട്ടെന്ന് മുഖം തിരിച്ചു....... " ഞങ്ങൾ കുറച്ചു പേരെ ഇങ്ങോട്ടേക്കു വിളിക്കും....

വേറെ ഒന്നിനും അല്ല... ഞങ്ങൾ കുറച്ച് ടാസ്ക് എഴുതി വെച്ചിട്ടുണ്ട്... അത് നറുക്കെടുത്തിട്ട് അതിൽ എഴുതിയിരിക്കുന്ന പോലെ ചെയ്യണം.....അത്രേ ഉള്ളൂ... so ലെറ്റസ്‌ start d game.... " വേദിയിൽ നിന്ന ഒരു സീനിയർ അത് പറഞ്ഞപ്പോ ഞനും നീലുവും പരസപരം നോക്കി.... ഈശ്വരാ ഞങ്ങളെ വിളിക്കുമോ എന്നാ ചിന്തകൊണ്ട് ഒന്നും കാണാൻ പോലും വയ്യാത്ത അവസ്ഥാ....... ഞാൻ ഇടക്ക് ആ കാറ്റുമാക്കനെ ഒന്ന് നോക്കി... അയാൾ എല്ലാo കണ്ടോണ്ട് നിക്കുന്നുണ്ട് പക്ഷെ ഒരു പുഞ്ചിരി പോലും ആ മുഖത്തില്ല... ഞാൻ അയാളെ തന്നെ നോക്കിക്കൊണ്ട് നിന്നപ്പോഴാണ് പിന്നയും അയാളിൽ നിന്നും ഒരു പാളിയ നോട്ടം എന്നിലേക്ക് പതിച്ചത്... ഞാൻ കണ്ണ് പിൻവലിക്കും മുന്നേ ആ കാട്ടുമാക്കാൻ എന്നിൽ നിന്നുമുള്ള ദൃഷ്ട്ടി മാറ്റി ശേഷം അവിടെ നിന്നിരുന്ന ഒരു ചെറുക്കനോട് എന്തോ പറഞ്ഞു....... " ദൈവമേ എന്തോ പണി ആണല്ലോ...... "

പെട്ടെന്നാണ് ആ ചെറുക്കൻ എന്നെ ചൂണ്ടി എന്നിട്ട് മൈക്കിലൂടെ എന്നെ സ്റ്റേജിലേക്ക് വിളിച്ച്...... " തീർന്നു... ദൈവമേ വല്ല ഡാൻസ് എങ്ങാനും വന്നാൽ കളിക്കാൻ പോലും അറിയില്ല, " പലതും ചിന്തിച്ചു കൂട്ടിക്കൊണ്ട് താത്രി സ്റ്റേജിലേക്ക് നടന്നു......എവിടെ നിന്നൊക്കെയോ ശബ്ദം ഉയരുന്നു... എല്ലാം കേട്ടതും അവളുടെ ബോധം പോകുന്ന പോലെ അവൾക്ക് തോന്നി..... " എന്താ പേര്, " എന്റെ കയ്യിലേക്ക് നറുക്കുകൾ ഇട്ട ബൗൾ നീട്ടിക്കൊണ്ട് ആ ചേട്ടൻ ചോദിച്ചു... " പാ.... ർ.. വതി... " താത്രിയുടെ ശബ്ദം മുറിഞ്ഞു പോയി.... " പേടിക്കണ്ട... just for a fun " താത്രി അതിനൊന്നു കഷ്ടപെട്ട് പുഞ്ചിരിച്ചു... എന്നിട്ട് ആ ബൗളിൽ നിന്നും ഒരു ചീട്ടെടുത്ത് അടുത്തു നിൽക്കുന്ന ചെറുക്കന്റെ കയ്യിൽ കൊടിത്തതും അതിൽ എഴുതിയിരിക്കുന്നത് കണ്ട് അവൻ കൈ തലയിൽ വെച്ചു......

എന്താണാതെന്ന് അറിയാനുള്ള ആകാംഷയിൽ എല്ലാരും സ്റ്റേജിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.... തത്രിക്ക് ഇപ്പൊ ബോധം പോകും എന്നാ അവസ്ഥാ..... " ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഒരു ടാസ്ക് ആണ് പാർവതിക്ക് കിട്ടിയത്.... അതെന്താണെന്ന് വെച്ചാൽ................... നമ്മുടെ കോളേജ് ചെയര്മാനെ പ്രൊപ്പോസ് ചെയ്യണം..... " അത് കേട്ടതും കാട്ടുപോയ ബലൂൺ പോലെ അവൾ നിന്നു.... " ടാ ഇങ്ങോട്ട് വാടാ..... തമാശ അല്ലെ.... " ശബ്ദം കേട്ട ഇടത്തേക്ക് നോക്കിയപ്പോ രാവിലെ കണ്ട ആ കൊരങ്ങൻ...... " ഇയാളാണോ ചെയർമാൻ....... " താത്രിയുടെ ഹൃദയം പൊട്ടിപോകുമാറു മിടിക്കാൻ തുടങ്ങി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story