വില്ലൻ: ഭാഗം 20

villan

എഴുത്തുകാരി: സജന സാജു

" സാർ നമ്മൾ വിചാരിച്ച പോലെ ഒന്നും അല്ല സംഭവങ്ങൾ... സാറിന്റെ അമ്മ... " അവൻ എന്താണ് പറയാൻ പോകുന്നതെന്ന് ആദി കാതുകൾ കൂർപ്പിച്ചു കേൾക്കാൻ തുടങ്ങി. ........ വിനായകൻ പറയുന്ന ഓരോ വാക്കുകളും ഓരോ ചാറ്റുളി പോലെ അവന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി...... കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി പുറത്തേക്ക് വന്നുകൊണ്ടിരുന്നു..... ആദി വിനായകന്റെ ഫോൺ കട്ട്‌ ചെയ്ത് ഉടൻതന്നെ നന്ദുവിനെ വിളിച്ച്..... " എവിടാ നീ... എനിക്ക് നിന്നെ ഒന്ന് കാണണം അത്യാവശ്യമാ..... മ്മ്..... " ആദി ഫോൺ ഓഫ്‌ ചെയ്ത് കുറച്ചു നേരം കണ്ണുകൾ അടച്ചു കിടന്നു......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ലെച്ചുവിന്റെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിറക്കുന്നതും താത്രി മങ്ങിയ മുഖത്തോടെ നോക്കിക്കൊണ്ടിരുന്നു.... ലെച്ചുവിനെ ആശ്വസിപ്പിക്കാൻ കഴിയാതെ താത്രി കുഴങ്ങി... " ഇതായിരുന്നു ഏട്ടൻ അച്ഛനെ വെറുക്കാനുള്ള കാര്യം.... അമ്മ പാവമായിരുന്നു..... " ലെച്ചു കരഞ്ഞുകൊണ്ട് താത്രിയുടെ നെഞ്ചിലേക്ക് ചാരി.... ലെച്ചുവിനെ പോലെത്തന്നെ താത്രിയുടെ കണ്ണുകളും നിറഞ്ഞിരുന്നു....

" പാവം... ഒരുപാട് വിഷമമുണ്ടാവും ആദിയേട്ടന്... പക്ഷെ ഇതൊന്നും വെളിയിലാർക്കും മനസിലാക്കാതിരിക്കാന്നാണ് ഈ ദേഷ്യത്തിന്റെ കുപ്പായം അനിഞ്ഞിരിക്കുന്നത് "(താത്രി ഓർത്തു..) ♥️♥️♥️♥️♥️♥️♥️♥️ " നീ എന്നോടൊന്നും വിളിച്ചിട്ടില്ല നന്ദു.... എന്നിട്ടും ഞാൻ അറിഞ്ഞിരിക്കേണ്ട ഒരു വലിയ രഹസ്യം നീ എന്നിൽ നിന്നും മറച്ചുപിടിച്ച്..... " നന്ദു എന്താണെന്ന ഭാവത്തിൽ ആദിയെ നോക്കി.. " നിനക്ക് മനസ്സിലായില്ല അല്ലെ... ഞാൻ പറഞ്ഞുതരാം... നീയും എന്റെ അച്ഛനും തമ്മിൽ ഉള്ള കാര്യം തന്നെയാണ്... " അത് കേട്ടതും നന്ദു നിന്ന് ഉരുകി ഒലിക്കാൻ തുടങ്ങി... " ആദി... അത്... ഞാൻ " " വേണ്ട... നിനക്ക് എന്നോട് അല്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ പറ.. അച്ഛൻ എന്താണ് നിന്നോട് പറഞ്ഞത്.... " നന്ദു അവനും പ്രതാപനും തമ്മിൽ നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങി... " മോനെ.. നന്ദു.. ആദിക്ക് ഇപ്പോഴും എന്നോട് വെറുപ്പാണ്... അവന്റെ അമ്മയെ ഞാൻ ദ്രോഹിച്ചത് കൊണ്ട അവൾ ഇവിടെ നിന്നും പോയതെന്ന അവൻ വിചാരിക്കുന്നത്.... പക്ഷെ അങ്ങനൊന്നും അല്ല കാര്യങ്ങൾ....

ആദ്യമൊക്കെ ഞാൻ അവന്റെ മനസ്സിലെ തെറ്റിദ്ധാരണ മാറ്റാൻ നിന്നില്ല.. പതിയെ പതിയെ അത് മാറുമെന്ന് ഞാൻ വിശ്വസിച്ചു.. പക്ഷെ അവൻ വളരുന്നതോടൊപ്പം തന്നെ അവനു എന്നോടുള്ള വെറുപ്പും വളർന്നു... അവന്റെ സ്നേഹത്തോടെയുള്ള അച്ച എന്നാ വിളി കേൾക്കാൻ ഞാൻ ഒരുപാട് കൊതിച്ചത..... പക്ഷെ..... " പ്രതാപന്റെ ശബ്ദം ഇടറി..... " അ.. അങ്കിൾ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് .... " നന്ദു അവന്റെ സംശയം ചോദിച്ചു... " ഞാൻ പലപ്രവിശ്യം അവനോട് സത്യം പറയണമെന്ന് വിചാരിച്ചതാ... പക്ഷെ ഇത്രയും നാൾ ഒരു ദേവിയെ പോലെ മനസ്സിൽ കൊണ്ട് നടന്ന അവന്റെ അമ്മ.. അവന്റെ അച്ഛനെ മറ്റൊരു പുരുഷന് വേണ്ടി ഉപേക്ഷിച്ചു എന്ന് പറഞ്ഞാൽ അവനത് താങ്ങാൻ കഴിയില്ല... എനിക്ക് അവന്റെ ആ അവസ്ഥ കാണാൻ കഴിയില്ല മോനെ..... എന്നോടൊപ്പം ജീവിച്ചുകൊണ്ട് അവൾ എന്നെ ചതിക്കുകയായിരുന്നു... വിവാഹത്തിനു മുന്നേ തന്നെ അവൾക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു...

അവളോടൊപ്പം തന്നെയാണ് അവളുടെ ജീവിതവും....... മോൻ... മോൻ അവനോടൊന്നു പറയുവോ... എന്നെ പഴയപോലെ സ്നേഹിക്കാൻ.... " പ്രതാപന്റെ കണ്ണുകൾ നന്ദുവിന് നേരെ തിരിഞ്ഞു.. അവനു എന്ത്‌ പറയണം എന്നറിയില്ലായിരുന്നു... എന്നാലും അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അവൻ സമ്മതം അറിയിച്ചു ** ഇതാ ആദി അന്ന് നടന്നത്... പക്ഷെ എനിക്കും നിന്നോട് അത് പറയാൻ കഴിഞ്ഞില്ല... പലവട്ടം ആലോചിച്ചതാണ്... പക്ഷെ പറ്റീല.. നീ നിന്റെ അമ്മയെ കുറിച്ച് പറയുമ്പോഴാണ് നിന്നെ കൂടുതൽ സന്തോഷവാനായി ഞാൻ കാണുന്നത്... ആ സന്തോഷം തല്ലിക്കെടുത്താൻ എനിക്ക് തോന്നില്ല... എന്നാലും നിന്റെ അച്ഛനെ ഞാൻ ന്യായീകരിക്കാൻ നോക്കുമ്പോഴൊക്കെ നീ എന്നെ അവോയ്ഡ് ചെയ്ത്തിരുന്നു... സോറി ആദി..... " സാരമില്ല നന്ദു... ഇത്രയും നാൾ ആ പന്ന സ്ത്രീക്ക് വേണ്ടി ഞാൻ എന്റെ അച്ഛനെ... ഇപ്പോഴെങ്കിലും ആ സത്യം എന്നെ തേടി എത്തിയത്... എന്റെ അച്ഛന് എന്നോടുള്ള സ്നേഹം കൊണ്ടാവും.. ഇനിയും അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല....

" ആദി പറഞ്ഞതും നന്ദു ഒന്ന് പുഞ്ചിരിച്ചു.. " നീ ഒരിക്കലും നശിക്കാതിരിക്കാനാ നിന്റെ അച്ഛൻ നിന്നെ വഴക്ക് പറയുന്നത്... വെറുക്കരുത്.. അതിന് മറുപടി ആയി ആദി ഇല്ല എന്നാ അർത്ഥത്തിൽ തല കുലുക്കി...... ♥️♥️♥️♥️♥️♥️♥️♥️ " ടി.. അച്ചൻ എവിടെ... വീട്ടിലേക്ക് ഓടി കയറി വന്ന ആദി ലെച്ചുവിനെ നോക്കി ചോദിച്ചു... പക്ഷെ അവളുടെ കണ്ണുകളിൽ അമ്പരപ്പായിരുന്നു... " എന്താടി ചോദിച്ചത് കേട്ടില്ലേ... "...." അത്.. അത് അച്ഛൻ ഇവിടെ ഇല്ല... ഇനി ഒരാഴ്ച കഴിഞ്ഞേ വരു... അല്ല സാദാരണ ഏട്ടൻ അച്ഛനെ തിരക്കാറില്ലല്ലോ... ഇന്നെന്താ... " അതിന് ആദി അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു... " അതൊക്കെ ഞാൻ പറയാം... " അവൻ അകത്തേക്ക് പോയതും അവളും അവനെ തിരിഞ്ഞു നോക്കി... " താത്രി വന്നതിനു ശേഷം ഏട്ടന് ഒരുപാട് മാറ്റമുണ്ട്.... "( ലെച്ചു ആത്മ ).......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story