വില്ലൻ: ഭാഗം 21

villan

എഴുത്തുകാരി: സജന സാജു

കേട്ട സത്യങ്ങൾ ഒരു വശത്ത് വേദന നൽകി എങ്കിലും.. ഇത്രയും നാൾ അച്ഛന് തന്നോട് സ്നേഹം മാത്രമാണ് ഉണ്ടായിരുന്നത് എന്നറിഞ്ഞപ്പോൾ ആദിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. കൂടെ ഇത്രയും നാൾ തന്നെ പറ്റിച്ച അമ്മയോട് അവനു പകയും വാശിയും............. ആദി അച്ഛനെ കുറിച്ചോർത്തു കൊണ്ട് ബാൽക്കണിയിൽ നിന്നപ്പോഴാണ് പുറകിൽ ഒരു മുരടനക്കം കേട്ടത്.. തിരിഞ്ഞുനോക്കിയപ്പോ കാണുന്നത് താത്രി... അവൾ നല്ലപോലെ അവനെയൊന്ന് ചിരിച്ചു കാണിച്ചു.. " എന്താടി പതിവില്ലാത്തൊരു ചിരി.. ഏഹ്.... "" ഒന്നുല ഏട്ടാ... ഏട്ടന് കുടിക്കാൻ എന്തേലും വേണോ എന്നറിയാൻ..... " താത്രി ഭാവ്യതയിൽ അവനെ ഒന്നൂടി നോക്കി.... " ഫയങ്കര സ്നേഹമാണല്ലോ... എന്താ വല്ല ബിമ്മും കലക്കി വെച്ചിട്ടുണ്ടോ... " " തനിക്ക് ബിംമല്ല പാഷാണം വേണം കലക്കാൻ.. " താത്രി പിറുപിറുത്തു... " എന്തോ... എന്തേലും പറഞ്ഞായിരുന്നോ.... " ആദി ചോദിച്ചതും അവൾ ഇല്ലെന്ന അർത്ഥത്തിൽ ചൂമൽ കൂശി.....

"മ്മ്.. എന്നാലേ മോള് വന്ന വഴി തന്നെ വിട്ടോ.. അവളുടെ ഒരു സ്നേഹപ്രകടനം... തൂ..." അതുകൂടി കേട്ടതോടെ താത്രിക്ക് ദേഷ്യം ഇരച്ചു കയറി അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് ചവിട്ടി കുലുക്കി പോയി.... അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ♥️♥️♥️♥️♥️♥️ " എന്തായി ചേച്ചി... പറഞ്ഞോ... " റൂമിന് വെളിയിൽ നിന്ന ലെച്ചു താത്രിയെ നോക്കി ചോദിച്ചു... " എവിടുന്ന്.. ഞാൻ അങ്ങോട്ട് ചെന്നതും നിന്റെ ഏട്ടൻ കൊരങ്ങൻ ഫ.. ഭേ... എന്നൊക്കെ പറഞ്ഞോരട്ടായിരുന്നു... ഇനി മോള് തന്നെ നേരിട്ട് അങ് പറഞ്ഞാൽ മതി കോളേജ് മാറ്റുന്ന കാര്യം... എനിക്ക് വയ്യ ഇനിയും നാറാൻ " ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ " ഹെലോ.... "(ലെച്ചു ) " എന്താടി.. നിന്നോട് വിളിക്കല്ലേഎന്ന് പല പ്രാവശ്യം പറഞ്ഞു.. ഇനിയും ഇങ്ങനെ വിളിച്ചാൽ നിന്നെ ഞാൻ ബ്ലോക്ക് ആക്കും... കേട്ടോ.. (നന്ദു കലിപ്പിൽ ) " ഹെലോ സാറെ... സാർ എന്നും സെയിം ഡയലോഗ് തന്നെയാ പറയുന്നേ..... ഇതുവരെ ബ്ലോക്ക്‌ ആക്കിയതും ഇല്ല.. എന്റെ നമ്പർ കാണുമ്പോൾ രണ്ട് റിങ് അടിക്കും മുമ്പേ എടുക്കുകയും ചെയ്യും...

എനിക്കൊന്നും മനസ്സിലാവുന്നില്ല എന്ന് കരുതണ്ട... (ലെച്ചു അടക്കി പിടിച്ച ഒരു ചിരിയോടെ പറഞ്ഞു... അത് കേട്ടതും നന്ദു ഒന്ന് ചമ്മി.. ആവൻ നെറ്റിയിൽ കൈവിരലുകൾ ഒന്നമർത്തി....) "മ്മ്.. അതൊക്കെ അവിടെ നിക്കട്ടെ.. നീ പറയാനുള്ളത് പറ...."(നന്ദു ) " എനിക്ക് പറയാനുള്ളത് ഞാൻ നേരത്തെ പറഞ്ഞതാ... ഇപ്പൊ ഒരു സഹായത്തിനാ വിളിച്ചേ (ലെച്ചു ) " എന്ത്‌ സഹായം (നന്ദു ) " എന്നെ ഇവിടുത്തെ കോളേജിലേക്ക് മാറ്റാൻ നന്ദുയേട്ടൻ ഒന്ന് പറയാമോ എന്റെ ചേട്ടനോട്... അവിടെ പഠിപ്പിക്കുന്ന ഒന്നും എനിക്ക് മനസ്സിലാകുന്നില്ല.. അതാ... "(ലെച്ചു ) (അത് കേട്ടതും നന്ദുവിന് കാര്യം മനസ്സിലായി... അന്ന് ഞാൻ അവളുടെ ഇഷ്ടം അവോയ്ഡ് ചെയ്തപ്പോ അന്നത്തെ വഴിക്ക് പോയതാണ് പാലക്കാട്ടേക്ക്... ഇനി ഇങ്ങോട്ട് വരാണം എന്ന് പറയുന്നത് എന്റെ പിന്നാലെ കൂടാനാ.... നന്ദു സ്വയം ഒന്ന് ചിരിച്ചു...) " ഹെലോ... എന്താ.. എന്തിനാ ചിരിക്കൂന്നേ... പറയുവോ ഏട്ടനോട്.. "(ലെച്ചു ) " ഇല്ല... നിനക്ക് വേറെ പണിയൊന്നും ഇല്ലേ.. മര്യതക്ക് പോയി പഠിക്കാൻ നോക്ക്....

എന്നിട്ട് ഒരു ഡോക്ടറേ തന്നെ കെട്ടി ജീവിതം സെറ്റൽഡ് ആവട്ടെ... "(നന്ദു അത് പറഞ്ഞതും ഇതുവരെ ലെച്ചുവിൽ ഉണ്ടായിരുന്ന കുറുമ്പൊക്കെ അളിഞ്ഞില്ലാതെയായി... ആക്കളുടെ കണ്ണുകൾ ഉരുണ്ട് കൂടാൻ തുടങ്ങി... എങ്ങൽ പുറത്ത് കേക്കാതിരിക്കാൻ അവളൊന്ന് ശ്വാസം വലിച്ചു വിട്ടു...'" " എന്നെ വേറെ ആള് കെട്ടും എന്ന് പറഞ്ഞത് കാര്യായിട്ടാണോ... "(ലെച്ചു ) " പിന്നല്ലാതെ " പിന്നെ നന്ദു കേക്കുന്നത് അങ്ങേ തലക്കൽ നിന്നും ബീപ് സൗണ്ടാണ്..... " ശേ പറഞ്ഞത് കൂടിപ്പോയോ... തമാശക്ക് പറഞ്ഞതാ... പക്ഷെ അത് തന്നെയാ ശെരി.. അവളോട് ഒരു കടലോളം സ്നേഹം ഉണ്ട്... പക്ഷെ ആദി.. അവൻ അറിഞ്ഞാൽ അവനു മുന്നിൽ ഞാൻ ചതിയനാവും... വേണ്ട... ഒന്നുo "(നന്ദു ആത്മ ) നന്ദു കട്ടിലിലേക്ക് ഫോൺ ഇട്ടുകൊണ്ട് കമന്നു കിടന്നു. കണ്ണുകൾ അടക്കുമ്പോഴേല്ലാം ലെച്ചുവിന്റെ മുഖമാണ് ഓടി എത്തിയത്... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

" നീ കിടക്കവിരി മാറ്റി ഇട്ടില്ലേ... " ആടി കട്ടിലിലേക്ക് ചൂണ്ടി ചോദിച്ചു.. " എനിക്ക് മനസ്സില്ല... ഞാൻ മാത്രം അല്ലല്ലോ.. യാളും ഇതിൽ തന്നെ അല്ലെ കിടക്കുന്നെ... അപ്പോ യാൾക്കും മാറ്റം... " താത്രി അതും പറഞ്ഞു ഫോണിലേക്ക് മുഖം പൂഴ്ത്തി..... " യാളോ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ ചേട്ടൻ എന്ന് വിളിക്കണം എന്ന്... വയസ്സിനു മൂത്തതല്ലേ ഞാൻ... " അവളുടെ കയ്യിലിരുന്ന ഫോൺ എടുത്ത് കാട്ടിലിലെക്കേറിഞ്ഞുകൊണ്ട് ആദി പറഞ്ഞു... " ടോ.. എന്റെ ഫോൺ... " അവൾ ഫോൺ എടുക്കാനായി കട്ടിലിലേക്ക് പോയതും അത് എടുക്കാതിരിക്കാൻ ആദി അവളുടെ പുറകെ കട്ടിലിലേക്ക് ചാടി... ചാടിയ ചാട്ടത്തിൽ ബാലൻസ് തെറ്റി അവളുടെ പുറത്തേക്ക് വീണു... രണ്ടും കൂടി കട്ടിലിലേക്ക് മറിഞ്ഞു.... ഒരു നിമിഷം കണ്ണുകൾ തമ്മിൽ ഉടക്കി... താത്രിയുടെ തൊണ്ട വരളും പോലെ അവൾക്ക് തോന്നി.. ആദിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.... അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളെ കൊത്തിവലിക്കാൻ തുടങ്ങി.. ആ കണ്ണുകൾ ഇഴഞ് അവളുടെ ചുണ്ടിലേക്ക് വന്ന് നിന്നു... ആദിയുടെ നോട്ടം തന്റെ ചുണ്ടിലേക്കാണെന്നറിഞ്ഞതും താത്രി പതിയെ കണ്ണുകൾ കൂമ്പി അടച്ചു... അത് കണ്ടതും ആദി പതിയെ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി കുനിഞ്ഞു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story