വില്ലൻ: ഭാഗം 22

villan

എഴുത്തുകാരി: സജന സാജു

അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളെ കൊത്തിവലിക്കാൻ തുടങ്ങി.. ആ കണ്ണുകൾ ഇഴഞ് അവളുടെ ചുണ്ടിലേക്ക് വന്ന് നിന്നു... ആദിയുടെ നോട്ടം തന്റെ ചുണ്ടിലേക്കാണെന്നറിഞ്ഞതും താത്രി പതിയെ കണ്ണുകൾ കൂമ്പി അടച്ചു... അത് കണ്ടതും ആദി പതിയെ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി കുനിഞ്ഞു..... പെട്ടെന്നാണ് റൂമിന്റെ വാതിലിൽ ആരോ വന്ന് കൊട്ടിയത്.. അത് കേട്ടതും താത്രി പെട്ടെന്ന് അവനെ മാറ്റി എണീക്കാൻ നോക്കി പക്ഷെ ആദി ഇപ്പോഴും അവളെ തന്നെ നോക്കി കിടക്കുവാണ്.. " ടോ... എണീക്ക്... " അവളുടെ ശബ്ദം കേട്ടതും ആദി അവളുടെ പുറത്ത് നിന്നും പിടച്ചെണീറ്റു...... താത്രി എണീറ്റു സാരീ ഒന്ന് നേരെയാക്കി വാതിൽ തുറന്നു... നോക്കുമ്പോ ലെച്ചു... അവൾ കോളേജ് മാറുന്ന കാര്യം പറയാനാ വന്നതെന്ന് താത്രിക്ക് മനസ്സിലായി... ലെച്ചു ആദിയെ നോക്കി അകത്തേക്ക് കയറി വന്നു... " ഏട്ടാ.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.... അത്....

"(ലെച്ചു ) " നിന്നെ പാലക്കാട്‌ നിന്നും ഇങ്ങോട്ടേക്കുള്ള കോളേജിലേക്ക് മാറ്റണം അതല്ലേ.. " ആദിയുടെ മറുപടി കേട്ടതും ലെച്ചു അമ്പരന്നു താത്രിയെ നോക്കി... താത്രി താൻ അല്ല പറഞ്ഞതെന്ന് തലകുലുക്കി... " ഏട്ടൻ എങ്ങനെ അറിഞ്ഞു ഞാൻ ഇതാ പറയാൻ വന്നതെന്ന്.... " " അതൊക്കെ ഞാൻ അറിഞ്ഞു " ആദി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. " എന്നാലും എങ്ങനാ ഏട്ടാ... പറ... " " അത് നന്ദു എന്നെ വിളിച്ചു.. നീ അവനെയല്ലേ റിക്കമ്മെന്തഷനു വേണ്ടി അയച്ചത്.....നിനക്ക് നേരിട്ട് വന്ന് പറയാമായിരുന്നു.... " " അത്.. ഞാൻ വിചാരിച്ചു ഏട്ടൻ ചിലപ്പോ സമ്മതിച്ചില്ലെലോ.. അതാ.. ഞാൻ... " " മ്മ്.. നാളെത്തന്നെ അഡ്മിൻ ഞാൻ ഓക്കേ ആക്കാം..... " " താങ്ക്സ് ഏട്ടാ.... ലെച്ചു അവനെ ഒന്ന് കെട്ടിപ്ദിച്ചുകൊണ്ട് തുള്ളിച്ചാടി പോകുന്നത് നോക്കി താത്രി നിന്നു... അതിന് ശേഷം ആദിയെ ഒന്ന് നോക്കി... " എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ..... " " അനിയത്തിയെ പഠിപ്പിക്കാൻ എന്താ ഉത്സാഹം... എനിക്കും പഠിക്കാൻ മോഹം ഉണ്ട്... എന്നെയും കൂടി.... "

താത്രി പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.... "മ്മ്.... ഓക്കേ... നിനക്ക് പഠിക്കാൻ പോകാം.. പോകാം.. പക്ഷെ ഞാൻ പറയുന്ന കാര്യം അനുസരിക്കണം.. പറ്റുമോ...." താത്രി ഒന്നും ആലോചിക്കാതെ ഓക്കേ പറഞ്ഞു....... " കാര്യം പറ... "(താത്രി ) " അതെ..... ( ആദി അവളുടെ അടുത്തെക്കുവന്ന് അവളുടെ കയ്യിൽ ചെറുതായി ഒന്ന് തലോടി... ആ നിമിഷം കറണ്ടടിച്ച പോലെ താത്രി നിന്നു....) " ടി... (ആദി ആദ്രമായി അവളുടെ കാതുകളിൽ വിളിച്ചതും അവന്റെ ചുടുനിശ്വാസം അടിച്ച പെണ്ണ് പെട്ടെന്ന് പൊള്ളിപിടഞ്ഞുകൊണ്ട് തല ചെരിച്ചു..... ") അവൻ ഒന്നുകൂടി അവളെ വിളിച്ചു... " ടി... " " മ്മ്... " " ഇന്ന് രാത്രി..... നീ... " അവൻ പറയുന്ന ഒരു വാക്കുകൾ കേൾക്കുമ്പോഴും അവളുടെ ശരീരം വിയർത്തു തുടങ്ങി.... ശ്വാസം പോലും എടുക്കാൻ കഴിയാത്ത പോലെ..... "ഇന്ന് രാത്രി നീ ആ സോഫയിൽ കിടക്കുവോ... ഞാൻ കട്ടിലിൽ കിടന്നോളാം... കുറച്ചു നാളായി ഒരു നടുവേദന..."

അത് കേട്ടതും ഇത്രയും നേരം നാണത്താൽ കൂമ്പിയ മിഴികൾ ദേഷ്യം കൊണ്ട് ചുവന്നു.... " അങ്ങനിപ്പോ സുഖിക്കണ്ട.. നിങ്ങളെ ഇന്നു മുതൽ താഴെ കിടന്നാൽ മതി... ഹും കിന്നാരിക്കാൻ വന്നേക്കുന്നു.... " അവൾ ചവിട്ടികുലുക്കിക്കൊണ്ട് ലെച്ചുവിന്റെ റൂമിലേക്ക് പോയി... അത് കണ്ടതും ആദി വയറിൽ അമർത്തിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി.... ♥️♥️♥️♥️♥️ " എന്താ ചേച്ചി മുഖം വല്ലാതെ ഇരിക്കുന്നെ.. " റൂമിലേക്ക് കയറി വന്ന താത്രിയെ നോക്കി ലെച്ചു ചോദിച്ചു..... " അത്... നിന്റെ യേട്ടൻ.... അല്ല ഒന്നുമില്ല... നിന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നിരിക്കുവാണല്ലോ ലെച്ചു.... " താത്രി ഒന്ന് കളിയാക്കിയതും ലെച്ചുവിന്റെ മുഖത്തെ ചുവപ്പ് രാശി ഒന്നൂടി തെളിഞ്ഞു... " ഒന്ന് പൊ ചേച്ചി.... " " മ്മ്.. കാര്യം എനിക്ക് മനസ്സിലായി...എന്നാലും നന്ദുച്ചേട്ടൻ ഇഷ്ടമല്ല ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞിട്ട്... ഇപ്പൊ കണ്ടില്ലേ റിക്കമ്മെണ്ടേഷൻ... മ്മ്.. നടക്കട്ടെ ... " അതിന് ലെച്ചു ഒന്ന് പുഞ്ചിരിച്ചു...

പെട്ടെന്നാണ് കാവ്യാ ( ലെച്ചുവിന്റെ കൂട്ടുകാരി ) ഫോണിൽ വിളിച്ചത്..... " ഹേ.. കാവ്യാ... എന്റെ കൂടെ പഠിച്ചത.... " എന്നും പറഞ്ഞ് ഫോൺ എടുത്തു... അത് കണ്ടതും താത്രി അവളെ കൈവീശി കാണിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് പോയി.... " ഹെലോ.... എവിടാ കാവ്യാമോളെ... നിന്നെ കാണാനെ ഇല്ലല്ലോ പെണ്ണെ..... "(ലെച്ചു..." നിന്റെ നമ്പർ എന്റെ കയ്യിൽ നിന്നും പോയെടി... പിന്നെ ഞാൻ വിളിച്ചത് നിന്നോടൊരു കാര്യം ചോദിക്കാനാ..... "(കാവ്യാ " എന്ത്‌ കാര്യം...... (ലെച്ചു.... " ടി.. നിന്റെ ഒരു ക്രഷ് ഇല്ലേ.. നന്ദൻ... ആളുടെ കല്യാണo കഴിഞ്ഞോ..... " കാവ്യാ അത് ചോദിച്ചതും ലെച്ചു ഒന്ന് ചിരിച്ചു... " എന്റെ ക്രഷ് അല്ല.... എന്റെ lover ആണ് മോളേ അത്... അല്ല നീയെന്താ അങ്ങനെ ചോദിച്ചത്.... " (ലെച്ചു....) " അത് പിന്നെ... നീയൊന്ന് വാട്സാപ്പ് ഓപ്പൺ ചെയ്തേ... ഞാൻ അതിലൊരു ഫോട്ടോ അയക്കാം..... " അത്രയും പറഞ്ഞുകൊണ്ട് കാവ്യാ ഫോൺ കട്ട്‌ ചെയ്തു.... കാര്യം എന്താണെന്ന് അറിയാത്തത് കൊണ്ട് ലെച്ചുവുന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി... ഉടൻ തന്നെ വാട്സാപ്പിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട ലെച്ചു... ആ ഫോട്ടോ കണ്ട് ഞെട്ടി... അവളുടെ കാഴ്ച മറച്ചുകൊണ്ട്.. ആ നിമിഷം കണ്ണുനീർ പുറത്തേക്ക് ചാടാൻ വെമ്പിനിന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story