വില്ലൻ: ഭാഗം 23

villan

എഴുത്തുകാരി: സജന സാജു

" അത് പിന്നെ... നീയൊന്ന് വാട്സാപ്പ് ഓപ്പൺ ചെയ്തേ... ഞാൻ അതിലൊരു ഫോട്ടോ അയക്കാം..... " അത്രയും പറഞ്ഞുകൊണ്ട് കാവ്യാ ഫോൺ കട്ട്‌ ചെയ്തു.... കാര്യം എന്താണെന്ന് അറിയാത്തത് കൊണ്ട് ലെച്ചുവുന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി... ഉടൻ തന്നെ വാട്സാപ്പിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട ലെച്ചു... ആ ഫോട്ടോ കണ്ട് ഞെട്ടി... അവളുടെ കാഴ്ച മറച്ചുകൊണ്ട്.. ആ നിമിഷം കണ്ണുനീർ പുറത്തേക്ക് ചാടാൻ വെമ്പിനിന്നു...... നന്ദുവും വേറെ ഒരു പെണ്ണും കൂടി ബീച്ചിൽ നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്..... ചിലപ്പോ അവർ കൂട്ടുകാരാണെലോ... ആരായാലും അറിയുന്ന ഒരാളെ കണ്ടാൽ സംസാരിക്കില്ലെ.. അങ്ങനെ തന്നെ ആയിരിക്കും ഇതുo.. ലെച്ചു അവളുടെ മനസിനോട് തന്നെ പറഞ്ഞു.. ഉടനെ തന്നെ അടുത്ത ഫോട്ടോയും എത്തി... ആ ഫോട്ടോ അവളുടെ വിശ്വാസത്തെ തച്ചുടക്കാനുള്ള ശക്തി ഉള്ളതായിരുന്നു.... നന്ദുവിന്റെ തോളിലേക്ക് ആ പെണ്ണ് ചാരി ഇരിക്കുന്നു..... തൊട്ടുരുമ്മി അവർ..... ഒരു പെണ്ണിന് തന്റെ കൂട്ടുകാരനോട് ഇത്രയും അടുത്ത് ഇടപഴകനാകുമോ...... ഞാൻ എന്റെ ആൺ സുഹൃത്തുക്കളോട് ഒരിക്കലും ഇത്രയടുത്ത് ഇടപഴക്കാറില്ല...

ഞനെന്നല്ല ഒരു പെണ്ണും... അപ്പൊൾ... ഇവൾ...... ദൈവമേ.... ഒന്ന് സന്തോഷിച്ചപ്പോഴേക്കും ആ സന്തോഷം വെറും ചീറ്റുകൊട്ടാരം പോലെ തകർന്നല്ലോ....... ലെച്ചുവിന് കരയാൻ തോന്നിയില്ല ഒരു മരവിച്ച അവസ്ഥാ... നെഞ്ചിലേക്ക് എന്തോ വലിയ ഒരു ഭാരം കയറ്റി വെച്ച പോലെ.... അവൾ ആഞ്ഞു ശ്വാസം എടുക്കാൻ ശ്രമിച്ചു.... ഇല്ല എനിക്ക് സഹിക്കാൻ കഴിയില്ല... അപ്പോ ഇത്രയും നാൾ എന്നെ... നന്ദുവേട്ടൻ ചതിക്കുകയായിരുന്നു.... എന്തിന് വേണ്ടിയാ എനിക്ക് മോഹങ്ങൾ തന്നത്.. വെറും ഒരു പൊട്ടി ആയില്ലേ ഞാൻ... വിഡ്ഢി.... ഒരിക്കലും നന്ദേട്ടനെ കുറ്റം പറയാൻ പറ്റില്ല... എന്നോട് നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ എന്നെ ഏട്ടന് ഇഷ്ടമല്ലെന്ന്... അന്ന് അതൊക്കെ താൻ ഏട്ടന്റെ കുറുമ്പായി കണ്ടു... വിഡ്ഢി......... കരയില്ലെന്ന് കണ്ണുകൾ പറയുമ്പോഴും മനസ്സ് വിങ്ങുന്നു.... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ " ടി... നീയെവിടെ ഇരുന്ന ഫോട്ടോ എടുത്തോ.... " ഷെൽഫ് തപ്പിത്തിരഞ്ഞുകൊണ്ട് താത്രിയോട് ചോദിച്ചു...

അവൾ അവനെ നോക്കാൻ പോലും തയ്യാറാകാതെ മൊബൈലിൽ തന്നെ നോക്കി ഇരിക്കുവായിരുന്നു..... അത് കണ്ടതും ആദിയുടെ ദേഷ്യo ഒന്നുടെ കൂടി അവൻ പാഞ്ഞു വന്ന് താത്രിയുടെ കയ്യിലിരുന്ന മൊബൈൽ തട്ടിപ്പറിച്ചു.... " നിന്നോടാ ഞാൻ ചോദിച്ചേ.. നിനക്ക് ചെവിക്കേട്ടൂടെ... ശവം.... " " ടോ മര്യാദക്ക് സംസാരിക്കണം.. തന്റെ കാര്യങ്ങൾ എന്നോടെന്തിനാ ചോദിക്കുന്നെ അവിടെ എവിടേലും കാണും ആ ഫോട്ടോ.... അല്ലാതെ എനിക്കെന്തിനാ... പിന്നെ വാക്ക് ഉപയോഗിക്കുമ്പോ സൂക്ഷിച്ചു വേണം... ശവം എന്നൊക്കെ വിളിച്ചാലുണ്ടല്ലോ.... " അവൾ ചൂണ്ടുവിരൽ അവനെതിരെ ഉയർത്തി.... അത് ആദിയെ നന്നായി ചോദിപ്പിച്ചു... അവൻ ആ വിരലിൽ പിടിച്ചൊന്ന് തിരിച്ചെതും അവൾ കിടന്ന് നിലവിളിക്കാൻ തുടങ്ങി.... " അമ്മേ.... വേണ്ട.... ആഹ്ഹ്ഹ്.... വിട്...... " അവളുടെ ശബ്ദം ആ വീട് മുഴുവൻ ഉയർന്നതും ആദി അവളുടെ വായ തന്റെ കൈകൊണ്ട് പൊത്തിപ്പിടിച്ചു.....

" ടി... പതുക്കെ... എല്ലാരും ഉണ്ടിവിടെ.. പോരാത്തതിന് രാത്രിയും.... " അവൻ പതിയെ അവൾക്ക് കേൾക്കാൻ വേണ്ടി പറഞ്ഞതും അവൾ ഒന്ന് അടങ്ങി.. അതുകണ്ട ആദി അവന്റെ കൈ അയച്ചതും അവൾ വീണ്ടുംകിടന്ന് കൂവാൻ തുടങ്ങി..... അവൻ അവളെ നോക്കി പകച്ചു നിന്നു....... അവൻ എന്തേലും പറയും മുന്നേ ഡോറിൽ തുടരെ ഉള്ള കോട്ടൽ കേട്ടു.... ആദി താത്രിയെ ഒന്ന് കലിപ്പിച്ചു നോക്കിയതും അവൾ അവനെ കൂസാതെ നിന്നു... ആദി വാതിൽ തുറന്നതും ലെച്ചുവും വീട്ടിലെ ജോലിനോക്കുന്ന കല്യാണിചേച്ചിയും കാശി അമ്മയും നിൽക്കുന്നു... " എന്താ ഏട്ടാ... എന്തിനാ ചേച്ചി നിലവിളിച്ചേ.... " അവൾ അകത്തേക്ക് എത്തിനോക്കി ചോദിച്ചു... " അത്... പാറ്റ..... " അവൻ പറഞ്ഞ് പൂർത്തിയാക്കും മുന്നേ താത്രി വെളിയിൽ ഇറങ്ങി.. അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്... മുടിയൊക്കെ അഴിച്ചാണ് അവളുടെ നിൽപ്പ്.... അവളെ കണ്ടതും എന്തോ വശപിശക് തോന്നിയതിനാലാവം കല്യാണി ചേച്ചിയും കാശിയമ്മയും തമ്മിൽ നോക്കി ചിരിച്ചു... അത് കണ്ടതും ആദിക്ക് വിറഞ്ഞു കേറി... " നിങ്ങൾക്ക് അടുക്കളയിൽ പണി ഒന്നും ഇല്ലേ..... "

അത് കേട്ടതും അവർ ആദിയെയും താത്രിയെയും മാറി മാറി നോക്കി എന്തോ പരസ്പരം പറഞ്ഞുകൊണ്ട് നടന്നു പോയി...... "ലെച്ചു നീ..." ", ലെച്ചു... എനിക്ക് നിന്നോടൊരു കാര്യം പറയണം..." ആദിക്ക് മുന്നേ കയറി താത്രി പറഞ്ഞ്.. " നമുക്ക് നിന്റെ റൂമിലോട്ട് പോകാം ലെച്ചു... " താത്രി ലെച്ചുവിന്റെ കൈപിടിച്ചു വലിച്ചു കൊണ്ട് ലെച്ചുവിന്റെ മുറിയിലേക്ക് നടന്നു.... " ഇവൾ ഇപ്പൊ ഇങ്ങനെ എന്തിനാ പെരുമാറുന്നെ ഞാൻ അവളെ ശവം എന്നല്ലേ വിളിച്ചുള്ളൂ.... ആ എന്തെലും ആവട്ടെ.... " ആദി അവന്റെ സോഫയിലേക്ക് ചെന്ന് കിടന്നു... കിടന്നതും അവൻ ഉറങ്ങിപ്പോയി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാവിലെ എണീറ്റ് റൂമിൽ നോക്കിയപ്പോ താത്രിയെ കാണാൻ ഇല്ലായിരുന്നു... " ഇവൾ ഇതെവിടെപ്പോയി.. അല്ലെങ്കിൽ ഞാൻ എണീക്കുമ്പോഴും ഇവിടെ കിടന്ന് ഉറങ്ങാറാല്ലെ പതിവ്.. നാശം പൊന്നേൽ പോട്ടെ... ലെച്ചുവിന്റെ മുറിയിൽ കാണുമായിരിക്കും... " ആദി എണീറ്റ് ജോഗിംഗിനായി റെഡി ആയി പോയി...

തിരിച്ചു വന്നപ്പോൾ ലെച്ചു ഹാളിൽ ഫോണും പിടിച്ചുകൊണ്ടു ഇരിപ്പുണ്ട്.... " ടി.. ആ ന്യൂസ്‌ പേപ്പർ ഇങ്ങേടുത്തേ... " അതിനവൾ ഒന്നും മിണ്ടാതെ നിന്നു... " ടി.. ലെച്ചു... " " വേണെങ്കിൽ തന്നെ എടുക്ക്... ആദ്യമായിട്ടാണ് അവളുടെ വായിൽ നിന്നും തനിക്ക് നേരെ തർക്കുത്തരം വരുന്നത്.. അത് കേട്ടതും ആദി അവളെ ഒന്ന് തറപ്പിച്ചു നോക്കി... " നീ എന്താ പറഞ്ഞെ.... " " ഏട്ടന് കേൾക്കാൻ പറ്റില്ലേ... വേണമെങ്കിൽ എടുക്കാൻ... ഞാൻ ആരുടെയും ജോലിക്കാരി ഒന്നും അല്ല... " ആ വാക്കുകൾ അവന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു.. അമ്മ പോയതിൽ പിന്നെ താൻ ആയിരുന്നു അവൾക്കമ്മ.... അതിന്റെ സ്നേഹവും ബഹുമാനവും അവൾ എന്നും തനിക്ക് തന്നിരുന്നു... ഒരിക്കലും അവളോട് ഒരു സുഹൃത്തായി സംസാരിച്ചിട്ടില്ല.. അമ്മ പോയതിൽ പിന്നെ ഒരു വാശി ആയിരുന്നു.. എല്ലാത്തിനോടും......... " ഏട്ടാ... " ലെച്ചുവിന്റെ വിളിയാണ് അവനെ ഓർമയുടെ തേരിൽ നിന്നും തിരികെ കൊണ്ട് വന്നത്....

" ഏട്ടാ.. .. ഞാൻ പറയുന്നത് ശെരി ആണോ എന്നെനിക്കറിയില്ല... പക്ഷെ ഒരു പെണ്ണെന്ന നിലയിൽ ഞാൻ ഇത് പറഞ്ഞെ പറ്റു... " അവൾ എന്താ പറയാൻ പോകുന്നതെന്നാവൻ ആകാംഷയോടെ കേട്ടു.... " പാർവതി ചേച്ചി ഒരു പാവം അല്ലെ... ഏട്ടന്റെ ഭാര്യ അല്ലെ... എന്നിട്ടും അവരുടെ സമ്മതം കൂടാതെ അവളെ.... ചെ... എങ്ങനെ തോന്നി ഏട്ടന്..... നിങ്ങൾ ആണുങ്ങൾ ഒക്കെ അങ്ങനെ തന്നെയാ..... പാവം.... പേടികൊണ്ട് ഇന്നലെ ഉറങ്ങിയിട്ടില്ല.... ഒരിക്കലും ഒരു ഏട്ടനോട് പറയാൻ പാടില്ലാത്ത കാര്യമാണ്.... എന്നാലും... ഇപ്പൊ എന്നെക്കൊണ്ട് ഏട്ടൻ പറയിച്ചതാണ്.... " ലെച്ചു എന്താ നീ പറഞ്ഞതിനർത്തം... " " അത്... യേട്ടൻ.... യേട്ടൻ ഇന്നലെ ചേച്ചിയോട് മിസ്ബീഹെവ് ചെയ്തോ... ഐ മീൻ... ". വാക്കുകൾക്കായി അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.. അതിൽ നിന്നും ആദിക്ക് മനസ്സിലായി ലെച്ചു എന്താ പറയാൻ വരുന്നതെന്ന്... അവൻ കൈ എടുത്ത് അവളെ വിലക്കി...... ആ സമയo അവനു മനസ്സിലായി താത്രി ലെച്ചുവിനോട് എന്തോ പറഞ്ഞെന്ന്....കാലുകൾ അതിവേഗം താത്രിയുടെ അരികിലേക്ക് ചലിച്ചു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story