വില്ലൻ: ഭാഗം 25

villan

എഴുത്തുകാരി: സജന സാജു

" അവൾ.. അവൾ എന്താ ഇപ്പൊ പറഞ്ഞെ... എന്നെ കളഞ്ഞ്... എന്നെ കളഞ്ഞു എന്നെന്നേക്കുമായി പോകുവാണെന്നോ.... " നന്ദു അവൾ പറഞ്ഞാ വാക്കുകൾ കേട്ട് എന്ത്‌ ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ നിന്നു..ഇനിയും മൗനമായിട്ടിരുന്നാൽ എനിക്ക് ചിലപ്പോ ലെച്ചുവിനെ നഷ്ടമാകും... കണ്ട അന്നുമുതൽ ഉള്ളിൽ കയറിക്കൂടിയ പെണ്ണാണവൾ... അവളെ മറ്റൊരുത്തൻ സ്വന്തമാക്കുന്നതോ തന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് വരുന്നതോ ചിന്ദിക്കാൻ പോലും കഴിയാത്ത കാര്യമാണ്...... അവളോട് ഇഷ്ടം തുറന്ന് പറയണമെന്ന് പലതവണ കരുതിയിരുന്നു... ആദിയുടെ മുഖം മനസ്സിൽ വരുമ്പോൾ അവളെ മനപ്പൂർവം കണ്ടില്ലെന്ന് നടിക്കനെ തനിക്കായുള്ളു...

പക്ഷെ... പക്ഷെ ഇതിനൊരു അവസാനം വേണം........ നാളത്തോടെ തന്നെ........ നന്ദു പലതും കണക്ക് കൂട്ടി കണ്ണുകൾ ഇറുക്കെ അടച്ചു... ഇന്നേതായാലും ഉറക്കം വരില്ലെന്നുറപ്പാണ്... ഒരുപക്ഷെ അവളെ സ്വപ്നം കാണുന്ന അവസാന രാവായിരിക്കും ഇത്....... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ആദി അബോർഡ് മുഴുവൻ നോക്കിയപ്പോ അവനു അവളുടെ മറ്റൊരു ഷാൾ കൂടി കിട്ടി.... അതുപയോഗിച്ച് അവൻ താത്രിയുടെ കൈകൾ രണ്ടും കൂട്ടിക്കെട്ടി... അപ്പോഴും അരുതെന്ന് ആ കണ്ണുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.... എന്നാൽ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കുകപോലും ചെയ്തില്ല... അവളെ വലിച്ചു കാട്ടിലിലിട്ട് ആദിയും അവളുടെ അടുത്ത് കിടന്നു .... കൈകൾ ബന്ധനത്തിൽ ആയതുകൊണ്ട് അവൾക്ക് എണീക്കാൻ സാധിച്ചില്ല.... അവൾ അവന്റെയടുത്ത് നിന്നും നീങ്ങി മാറാൻ നോക്കിയതും അവൻ ഒന്നുടെ അവളെ അടുത്തേക്ക് വലിച്ചുചേർത്തു....

" എന്താടി.... എന്നെ അനുസരിച്ചു ഇവിടെ മിണ്ടാതെ കിടന്നാൽ അധികം കരയേണ്ടി വരില്ല... അതല്ല എന്നെ എതിർക്കാൻ നിന്നാൽ...... " താത്രി അവനെ തന്നെ നോക്കിക്കിടന്നു... കണ്ണുകളിൽ നിന്നുമുള്ള നീർച്ചാൽ അവളുടെ ഇരുകവിളുകളിലും തഴുകിക്കൊണ്ടിരുന്നു.....ആദി പെട്ടെന്ന് അവന്റെ കൈ എടുത്ത് അവളുടെ വയറിനു മുകളിലായി വെച്ചതും താത്രി ഒന്ന് പൊള്ളി പിടഞ്ഞു മാറാൻ നോക്കി പക്ഷെ അപ്പോഴേക്കും അവന്റെ കൈകൾ അവളുടെ കവിലുകളിൽ ശക്തമായി പതിഞ്ഞിരുന്നു.... അടി കിട്ടിയിട്ടും അവൾ അതിനെ കുറിച് ചിന്തിക്കാതെ പിന്നെയും ഇഴഞ്ഞു മാറാൻ തുടങ്ങി.... അത് കണ്ടതും ആദി ഒരു പുഞ്ചിരിയോടെ എണീറ്റു താത്രിയെ മുഴുവൻ ഒന്ന് നോക്കി... അവന്റെ ചൂഴ്ന്നുള്ള നോട്ടം അവൾക്ക് സഹിക്കാൻ കഴിയാതെ അവൾ തല മറുവശത്തേക്ക് ചെരിച്ചുവെച്ചു..... " നിനക്കെന്താടി എന്നെ നോക്കിയാൽ.....

മ്മ്... ഇത്രയും നാൾ നിന്നെ ഞാൻ ശ്രദ്ധിച്ചതെ ഇല്ലായിരുന്നു... പക്ഷെ ഇപ്പൊ ഇങ്ങനെ നിന്നെ കണ്ടപ്പോൾ... ഇനിയും പിടിച്ചു നിൽക്കാൻ വയ്യ..... " ആദി അവന്റെ ചുണ്ടുകൾ നാക്കുകൊണ്ട് നനച്ചു....... " ദൈവമേ.. തമാശയായി തുടങ്ങിയതാ... എല്ലാം തനിക്ക് നഷ്ടപ്പെട്ടു... കുടുംബം.. പഠിത്തം... സന്തോഷം.. എല്ലാം... ഇനി... ഇനി മാനം കൂടി നഷ്ടപ്പെട്ടൽ ഇതോടുകൂടി ഞാൻ.... ഞാൻ എന്റെ ജീവൻ തന്നെ നഷ്ടപ്പെടുത്തുo... ഉറപ്പ്... "( താത്രി മനസ്സിൽ വിചാരിച്ചു...")... അപ്പോഴും ആദി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ആദി അവന്റെ ടീ ഷർട്ട്‌ കഴുത്ത് വഴി ഊരി..... താത്രി കണ്ണുകൾ ഇറുക്കെ അടച്ചു... തന്റെ ജീവിതം ഇവിടെ അവസാനിക്കാൻ പോണു...... കുറച്ച് കഴിഞ്ഞതും അവന്റെ അനക്കം ഒന്നും കാണാത്തത് കൊണ്ട് താത്രി പതിയെ കണ്ണുകൾ തുറന്നു... നോക്കുമ്പോൾ ആദി ലാപ്ടോപ്പിനു മുന്നിൽ ഇരിക്കുന്നു...

മുൻപ് ഊരിയ ടീ ഷർട്ട്‌ അവൻ ഇട്ടിട്ടുണ്ട്... എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ താത്രി അവനെത്തന്നെ സൂക്ഷിച്ചു നോക്കി..... " എന്താടി നോക്കുന്നെ...... " ലാപ്പിൽ നിന്നും കണ്ണുകൾ എടുക്കാതെ തന്നെ അവൻ ചോദിച്ചു... അപ്പോഴും ഒന്നും മനസിലാകാതെ അവനെത്തനെ നോക്കി കിടന്നു അവൾ.... അത് കണ്ടതും ആദി എണീറ്റു അവളുടെ അടുത്ത് വന്നിരുന്നു... ശേഷം അവളുടെ വായ മൂടിക്കെട്ടിയ തുണി മാറ്റി..... " ഞനെ പലതോന്നിവാസവും കിട്ടിയിട്ടുണ്ട്... നീ വിചാരിക്കുന്നതിലും അപ്പുറം... പക്ഷെ ഒരു പെണ്ണിനേയും കളങ്ക പ്പെടുത്താൻ നോക്കിട്ടില്ല.... അത്രക്ക് ചെറ്റ അല്ല ഈ ആദിത്യൻ... പിന്നെ ഞാൻ ഇപ്പോ ഇങ്ങനെ ചെയ്ത്...

അത് നിന്നെ ഒരു padam പഠിപ്പിക്കാൻ തന്നെയാ.... എന്ത്‌ പറഞ്ഞാലും ഉടനെ അവളുടെ ഒരു പീഡനം.... ഇതേ അത്ര വലിയ സുഖo ഉള്ള ഏർപ്പാടൊന്നുമല്ല.... തുടങ്ങിയില്ല അതിന് മുമ്പേ നീ പേടിച് ചത്ത അവസ്ഥാ ആയിരുന്നു... അപ്പൊ പിന്നീടുള്ള കാര്യം പറയണോ.... " ആദി അത്രയും പറഞ്ഞു കൊണ്ട് അവളുടെ കയ്യിലെ കെട്ടാഴിച്ച ശേഷം തിരികെ ലാപ്പിലോട്ട് തന്നെ നോക്കാൻ തുടങ്ങി.... " നാളെ പ്രൊജക്റ്റ്‌ ഉണ്ട്.... നീ കിടന്നോ..... " ഗൗരവത്തോടെ അവൻ പറഞ്ഞെങ്കിലും ആ സമയമo താത്രിക്ക്മുൻപ് അനുഭവിച്ച ഭയത്തേക്കാൾ അവനോട് പ്രണയം തോന്നി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story