വില്ലൻ: ഭാഗം 26

villan

എഴുത്തുകാരി: സജന സാജു

താത്രി ആദിയെ കണ്ണിമയ്ക്കാതെ നോക്കി... " ഞാൻ വിചാരിച്ച അത്രയും വൃത്തികെട്ട ആളല്ല.... എവിടോ കുറച്ചു നന്മയുണ്ട്... അല്ലെങ്കിൽ തന്നെ ആദി ഒരുതെറ്റും ചെയ്തിട്ടില്ലല്ലോ... എന്നോട് പഠിക്കാൻ പോകണ്ടാന്നു പറഞ്ഞ്.... പിന്നെ ആ ഫോട്ടോസ്... അതെങ്ങനെ പത്രത്തിൽ വന്നെന്ന് ആധിക്കറിയില്ല.. അതുറപ്പാണ്... "(താത്രി ആത്മ " പെട്ടെന്ന് താത്രി അവളുടെ കൈകൊണ്ട് സ്വയം തലക്കൊന്ന് തട്ടി.... " ഞാൻ ഇപ്പൊ എന്തിനാ ആദിയെ ന്യായീകരിക്കുന്നെ.. ഇനി എനിക്ക് അയാളോട് വല്ല പ്രേമം എങ്ങാനും തുടങ്ങിയോ... പ്രേമിച്ചാൽ ഇപ്പൊ പ്രശ്നമെന്താ നല്ലവനല്ലേ... അതിനെല്ലാം ഉപരി എന്റെ ഭർത്തവല്ലേ.... " താത്രി ആധിയേനോക്കി പലതും മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു... താത്രിയുടെ നോട്ടം മനസ്സിലാക്കിയ ആദി അവളെ ഒരു പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചതും അവൾ അവനു നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു തിരിഞ്ഞ് കിടന്നു.... ആദി അവളെ ഒന്ന് നോക്കി തിരികെ പ്രൊജക്റ്റ്‌ ചെയ്യാൻ തുടങ്ങി..... ❤️❤️❤️❤️❤️❤️❤️❤️❤️❤️

കരഞ്ഞു കാൻപോലകളൊക്കെ വീർതിരിക്കുകയാണ് ലെച്ചുവിന്റെ... അവൾ കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് സ്വയം ഒന്ന് വീക്ഷിച്ചു..... " എനിക്ക് എന്താ ഒരു കുഴപ്പം..... ഒന്നുല... നീ സുന്ദരിയാണ്.... നന്നായി പഠിച്ചാൽ നീ ഡോക്ടർ ആകും... അതല്ലേ നിന്റെ ഡ്രീം... " ലെച്ചു തന്റെ പ്രതിബമ്പത്തെ നോക്കി പറഞ്ഞു... അത് വെറുതെ പറഞ്ഞതായിരുന്നില്ല അവളുടെ മനസ്സിനെ തണുപ്പിക്കാൻ... പറഞ്ഞുപഠിപ്പിക്കാൻ .... തനിക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന്.... " മറ്റൊരാൾ സ്നേഹിക്കുന്ന ആളുടെ പുറകെ നടന്നത് നീയല്ലേ... ഇപ്പൊ കരഞ്ഞോണ്ട് നിൽക്കുന്നു... അവർ happy ആയി ജീവിക്കട്ടെ.. ....... " അവൾ കണ്ണാടിയിൽ നോക്കി പലതും സംസാരിച്ചുകൊണ്ടിരുന്നു..... ഇടക്ക് തോന്നും നന്ദുനെ ഒന്ന് വിളിക്കണമെന്ന് പക്ഷെ ഫോൺ എടുക്കുമ്പോൾ മനസ്സ് മറ്റെന്തൊക്കെയോ പറയുന്നു...... സഹിക്കാൻ പറ്റണില്ല.... ഇത്രയും നാൾ തനിക്ക് മധുരം സമ്മാനിച്ച തന്റെ പ്രണയം ഇപ്പൊ മരണത്തേക്കാൾ വലിയ വേദന തരുന്നു....... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

ഹെലോ ആദി (നന്ദു ) " ഹ പറയടാ... എന്താ ഈ നേരത്തൊരു ഫോൺ കാൾ.... anything serious..... " " ഇല്ലെടാ... അത്... നാളെ നമുക്ക് പുറത്തൊന്നു പോയാലോ.... ഐ മീൻ... അത്.... " നന്ദുവിന്റെ ശബ്ദത്തിലെ പതർച്ച ആദിക്ക് മനസ്സിലായി.. എന്തോ വലിയ ഒരു കാര്യം നന്ദുവിനു തന്നോട് പറയാനുണ്ട്..... " നന്ദു... നീ കാര്യം പറ.... "(ആദി ) " ട... ഫോണിൽ കൂടി പറയാൻ പറ്റില്ല.... അതുകൊണ്ടാണ്... നമുക്ക് നാളെ കോളേജിൽ പോണ്ട...... ബീച്ച്ലേക്ക് പോകാം... എവിടെയാകുമ്പോൾ എനിക്ക് നിന്നോടൊന്നു മനസ്സ് തുറന്നു സംസാരിക്കാനും പറ്റും.... "(നന്ദു...." " നിനക്ക് എന്നോട് എപ്പോ വേണേലും സംസാരിക്കാം... അല്ല നാളെ കോളേജിൽ പോകണ്ട എന്നൊക്കെ പറയുന്നുണ്ടല്ലോ.. നീ മറന്നോ നാളെയാണ് പ്രൊജക്റ്റ്‌ വെക്കേണ്ടത്..... " ആദി പറഞ്ഞതും നന്ദുവിന് വലിയ ഭവമാറ്റം ഒന്നും തന്നെ ഇല്ലായിരുന്നു.. കാരണം തന്റെ പ്രാണന്റെ പാതി തന്നെ ഉപേക്ഷിച്ചു പോകുകയാണെന്ന് പറയുമ്പോൾ... ഇപ്പൊ അവന്റെ മുന്നിൽ ലെച്ചുവിന്റെ മുഖം മാത്രമാണ് ഉള്ളത്....

" എന്താടാ ഒന്നും മിണ്ടാത്തെ... ഹെലോ... "(ആദി ) " നിനക്ക് പ്രൊജക്റ്റ്‌ ആണോ വലുത് ഞാൻ ആണോ.... പ്രൊജക്റ്റ്‌ നമുക്ക്ക്ലാസ്സിലെ ആരുടേലും കയ്യിൽ കൊടുത്ത് വിടാം.... "( നന്ദു ) " എന്റെ പൊന്ന് നന്ദു നിന്റെ കയ്യിൽ തന്ന് വിടാനാ ഞാൻ ഉദ്ദേശിച്ചത്... നാളെ ലെച്ചുനെ കൊണ്ടാക്കാൻ ഞാൻ പാലക്കാട്ടേക്ക് പോകുവാ... രാവിലെ ഇവിടുന്ന് ഇറങ്ങണം.... " അത് കേട്ടതും നന്ദു ഞെട്ടി... അപ്പോ അവൾ പാലക്കാട്ടേക്ക് പോകും എന്ന് പറഞ്ഞത് സത്യം തന്നെയാണ്........ ഇനിയിപ്പോ എന്താ ചെയ്യുക.... നാളേപോയാൽ പിന്നെ ഞാൻ എങ്ങനെ എന്റെ ലെച്ചുവിനെ കാണും..... നന്ദു ഓരോ വഴികളും ആലോജിച്ചുകൊണ്ടിരുന്നു..... " ആദി... എനിക്ക് നിന്നെ ഇപ്പൊ കാണണം ഞാൻ അങ്ങോട്ടേക്ക് വരുവാ "

ആദി അതിനെന്തേലും മറുപടി പറയും മുൻപ് ഫോൺ നന്ദു കട്ട്‌ ചെയ്തു..... ലെച്ചു പാലക്കാട്ടേക്ക് തിരികെ പോകുന്ന കാര്യം താത്രി അറിഞ്ഞില്ലായിരുന്നു... നന്ദുവും ആദിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ നിന്നുമാണ് അവൾ അതറിയുന്നത്.... " ആദിയേട്ട........ " താത്രി നീട്ടിവിളിച്ചു... " എന്താടി ഒരു ഏട്ടാ വിളിയൊക്കെ.... എന്തേലും കാര്യം സാധിക്കാൻ കാണുo... " ആദി പുച്ഛം വാരി വിതറി...അതിന് താത്രി ഒന്ന് മുഖം കൊട്ടി കാണിച്ചു...... " ലെച്ചു നാളെ പാലക്കാട്ടേക്ക് പോകുവാണോ.... " അതിനവൻ ഒന്ന് മൂളി... " അവൾ എന്നോടൊന്നും പറഞ്ഞില്ലല്ലോ..... ഞാൻ ചോദിക്കട്ടെ.... " എന്നും പറഞ്ഞ് താത്രി ലെച്ചുവിന്റെ മുറിയിലേക്ക് പോയി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story