വില്ലൻ: ഭാഗം 27

villan

എഴുത്തുകാരി: സജന സാജു

താത്രിയുടെ തുടരേയുള്ള കതകിലെ കൊട്ടൽ കേട്ടാണ് ലെച്ചു വന്ന് വാതിൽ തുറന്നത്. ഒരുനിമിഷം ലെച്ചുവിന്റെമുഖത്തെക്ക് നോക്കിയ താത്രി ഒന്ന് ഞെട്ടി... കഴിഞ്ഞ ദിവസം വരെ തന്നോട് കുസൃതി പറഞ്ഞു കുറുമ്പ് കാട്ടിനടന്ന പെണ്ണിന്റെ മുഖം ക്ഷീണം കൊണ്ട് നിറഞ്ഞിരിക്കുന്നു..... കാൻപോളകൾ വീർത്തു കെട്ടി കിടക്കുന്നു... ആ ചുണ്ടുകളിലെ വിതുമ്പൽ ഇപ്പോഴും കാണാം..... താത്രിയുടെ നോട്ടം കണ്ട ലെച്ചു പെട്ടെന്ന് അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... എന്നാൽ ആ ശ്രമം വിജയം കണ്ടില്ല... ഉടനെ തന്നെ ഒരു തേങ്ങൽ അവളുടെ ചുണ്ടിൽ നിന്നും വന്നതും അനപൊട്ടിയോഴുകിയ കണ്ണുകളോടെ അവൾ താത്രിയുടെ തോളിൽ അഭയം നേടി....അവളുടെ പ്രവർത്തിയിൽ ആദ്യം താത്രി ഒന്ന് പരിഭ്രാമിച്ചുവെങ്കിലും സംയമനം തിരികെയെടുത്ത് താത്രിയുടെ കൈകൾ അവളുടെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു...

കുറച്ച് കഴിഞ്ഞതും കരച്ചിൽ കുറഞ്ഞു വന്ന് നേർത്ത ഒരു തേങ്ങൽ മാത്രമായി...... കൂടെ അവളിൽ നിന്നും ലെച്ചു അടർന്നു മാറി.. " എന്താ ലെച്ചു... എന്താ പറ്റിയെ... ഞാൻ നിന്നെ കഴിഞ്ഞ ദിവസം കണ്ടപ്പോഴും നീ ഹാപ്പി ആയിരുന്നു... ഇപ്പൊ.. ഇപ്പൊ എന്താ പറ്റിയെ " താത്രി ചോദിച്ചതും മുഖം കുനിച്ചു നിന്ന് അവൾ വീണ്ടും വിതുമ്പൻ തുടങ്ങി.... ഒരുപാട് കരഞ്ഞതിനാലാവണം കണ്ണുനീർ ആ കണ്ണുകളിൽ നിന്നും ഉതിരാൻ മടിച്ചു... " എന്തിനാ ലെച്ചു നീയി കരയുന്നെ.. കാര്യം പറ... " " ഒന്നുല ചേച്ചി... ഞാൻ.. ഞാൻ വെറുത........ ചേച്ചിക്കറിയാലോ നന്ദേട്ടനെ എനിക്ക് ജീവനാണെന്നു.. ഞാൻ എത്രത്തോളം ഏട്ടനെ പ്രണയിച്ചെന്നു... പക്ഷെ... പക്ഷെ ഏട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു ചേച്ചി... എല്ലാം എന്റെ തോന്നലായിരുന്നു.. ..... ആദ്യായിട്ട ഇങ്ങനൊരു തോന്നൽ ഒരാളോട് ഉണ്ടാകുന്നത്.... കാര്യo ഒന്നും അറിയില്ല... ഒരുപാട് ഇഷ്ടപ്പെട്ടുപോയി....

" ലെച്ചു കണ്ണുകൾ അമർത്തി തുടച്ചു... " ഇതൊക്കെ എനിക്കറിയാവുന്നതല്ലേ ലെച്ചു... പിന്നെയെന്തിനാ ഇപ്പൊ ഇതൊക്കെ... എന്താ.. നീയും നന്ദേട്ടനും വഴക്ക് വല്ലതും ഉണ്ടായോ... ഞാൻ സംസാരിക്കാണോ..." താത്രി ഒരു പരിഹാരമെന്നപോലെ പറഞ്ഞു... എന്നാൽ ലെച്ചു അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു... " ഇഷ്ടമുണ്ടെലല്ലേ പ്രണയം തോന്നുള്ളു... ഏട്ടന് എന്നോട് അങ്ങനൊന്നും ഇല്ല ചേച്ചി.... ആ മനസ്സിൽ ഞാൻ ഉണ്ടെന്ന് വിചാരിച്ചുകൊണ്ടിരുന്ന ഒരു പൊട്ടിയ ഞാൻ.... " " നീയെന്തൊക്കെയാ ലെച്ചു പറയുന്നേ... " " സത്യമാ ചേച്ചി... ഏട്ടനും വേറെയൊരു കുട്ടിയും തമ്മിൽ........ സാരമില്ല ചേച്ചി അവര് ജീവിക്കട്ടെ.. ഇഷ്ടപ്പെടുന്നവർ അല്ലെ ഒരുമിച്ച് ജീവിക്കേണ്ടത്..

ഇവിടെ ഇനിയും ഞാൻ നിന്നാൽ...... ഇനിയും ഞാൻ ഏട്ടനെ കണ്ടാൽ പിന്നെ.... പറഞ്ഞു പഠിപ്പിച്ചതൊക്ക മനസ്സ് മറന്നുപോകും..... അതുകൊണ്ട് പാലക്കാട്ക്ക് പോകാൻ ഞാൻ തീരുമാനിച്ചു..." ലെച്ചുവിന്റെ അവസ്ഥ കാണുംതോറും താത്രിക്ക് മനസ്സിൽ ഒരു ഭാരം കയറ്റിവെച്ച പോലെ തോന്നി....... അവൾ പതിയെ ലെച്ചുവിനെ ഒന്ന് തലോടി..... " എനിക്ക് ഉറക്കo വരുന്നു ചേച്ചി... ഞാൻ കിടന്നോട്ടെ..." അതിന് താത്രി ഒന്ന് തലകുലുക്കി...... ♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️ " എന്താടാ ഇത്ര അത്യാവശ്യ കാര്യം... അതുംഈ രാത്രിയിൽ തന്നെ പറയാൻ..... " റൂമിലേക്ക് കയറിവന്ന നന്ദുവിനോട് ആദി ചോദിച്ചു.... " അത്... ഞാൻ... എനിക്ക് നിന്നോടൊരു കാര്യം സീരിയസ് ആയി പറയാനുണ്ട്... ..... നീ..... " നന്ദു കിടന്ന് വിക്കുന്നത് കണ്ടതും ആദി അവനെ സമാധാനിപ്പിക്കാൻ നോക്കി.. ' എന്നോട് എന്തേലും പറയുന്നതിന് ഈ മുഖവുര വേണോ മോനെ... നീ കാര്യം പറ.... "

നന്ദു ഒന്ന് ശ്വാസം വലിച്ചു വിട്ടു... " എനിക്ക്... എനിക്ക് ലെച്ചുവിനെ ഇഷ്ടമാണ്.... " നന്ദു അത്രയും പറഞ്ഞുകൊണ്ട് ആദിയുടെ മുഖത്തെക്ക്ക് നോക്കി... അവടെ അവൻ ദേഷ്യം ആയിരുന്നു പ്രതീക്ഷിച്ചത് എന്നാൽ ഒരു പുഞ്ചിരിയോടെ നന്ദുവിനെ തന്നെ നോക്കി കയ്യും പിണച്ചു നിൽക്കുകയായിരുന്നു ആദി... " എന്നിട്ട് " ആദി കുറുമ്പോടെ ചോദിച്ചു..... അവന്റെ പ്രവർത്തി കണ്ടതും എന്താണ് നടക്കുന്നതെന്ന ഭവായിരുന്നു നന്ദുവിന്റേത്... ആ പകപ്പ് കണ്ടതും ആദി വീണ്ടും ഒന്ന് ചിരിച്ച ശേഷം അവന്റെ തോളിൽ കയ്യിട്ടു... " ഇതെനിക്ക് പണ്ടേ അറിയാവുന്ന കാര്യമാണ് മോനെ... ആദ്യമൊക്കെ ഒരു സംശയം മാത്രമായിരുന്നു.... പിന്നെ ഞാൻ നിന്നെ നന്നായിട്ടൊന്ന് ശ്രദ്ധിക്കാൻ തുടങ്ങി.... അപ്പൊ പിടികിട്ടി കാര്യം മുഴുവനും.... നീയെന്തിനാടാ എന്നോടിത് പറയാൻ പേടിച്ചത്... നീയെന്റെ ചങ്കല്ലേ...... നിനക്ക് എന്റെ പെങ്ങളെ തരുന്നതിൽ കൂടുതൽ സന്തോഷം വല്ലതും വേറെ ഉണ്ടോ മോനെ.... " ആദി നന്ദുവിനെ ഇറുക്കെ പുണർന്നു...... " നീ പറയുന്നത് സത്യമാണോ ആദി.....

നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നുന്നില്ലേ.... " " എന്തിന്..... അവൾക്ക് ഓക്കേ ആണെങ്കിൽ എനിക്ക് no problem.... പിന്നെ അച്ഛനെ പറഞ്ഞ് സമ്മതിപ്പിക്കാൻ എനിക്ക് പറ്റും എന്നാ തോന്നുന്നേ..... " " ട... എനിക്ക് വിശ്വസിക്കാൻ വയ്യ.... നിന്നോട് ഞാൻ ചെയുന്ന വഞ്ചന ആകുമോയെന്ന് ഭയന്നത് കൊണ്ട് എന്റെ ഇഷ്ടം അവളോട് പോലും ഞാൻ തുറന്ന് പറഞ്ഞിട്ടില്ല..... അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ഒരുപാട് വട്ടം പറഞ്ഞതാ... പക്ഷെ അപ്പോഴൊക്കെ എന്റെ മനസ്സിൽ നിന്റെ മുഖമാണ് വരുന്നത്..... " " നിന്റെ പ്രണയത്തെക്കാൾ വലുതാണോ നന്ദു നമ്മുടെ ഫ്രണ്ട്ഷിപ്..... " ആദി നന്ദുവിനോട് ചോദിച്ചു... " അതുക്കും മേലെയാണ് അളിയാ..... " നന്ദുവും ആദിയും പൊട്ടിച്ചിരിച്ചു... പെട്ടെന്നാണ് റൂമിലേക്ക് താത്രി ഓടി വന്നത്.... നന്ദുവും ആദിയും അവളെ നോക്കി.... അവൾ നന്നായി ഭയന്ന് വിറക്കുന്നുണ്ടായിരുന്നു..... " എന്താടി... " ആദി അവളുടെ അടുത്ത് ചെന്ന് അവളെ കുലുക്കി.... " അത്.. ലെച്ചു... ".............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story