വില്ലൻ: ഭാഗം 28

villan

എഴുത്തുകാരി: സജന സാജു

നന്ദുവും ആദിയും പൊട്ടിച്ചിരിച്ചു... പെട്ടെന്നാണ് റൂമിലേക്ക് താത്രി ഓടി വന്നത്.... നന്ദുവും ആദിയും അവളെ നോക്കി.... അവൾ നന്നായി ഭയന്ന് വിറക്കുന്നുണ്ടായിരുന്നു..... " എന്താടി... " ആദി അവളുടെ അടുത്ത് ചെന്ന് അവളെ കുലുക്കി.... " അത്.. ലെച്ചു... " താത്രി ബാക്കി പറയാതെ അവരെ നോക്കി കിതാച്ചുകൊണ്ടിരുന്നു... ആക്കളുടെ കണ്ണുകളിലെ ഭയം ആദിക്കും നന്ദുവിനും വായിച്ചെടുക്കാൻ കഴിഞ്ഞു... " എന്താ പാർവതി നീ കാര്യം പറ.... " നന്ദു അവളുടെ അടുത്ത് ചെന്ന് പറഞ്ഞ്... " ലെച്ചു വാതിൽ തുറക്കുന്നില്ല... ഞാൻ ഒരുപാട് വിളിച്ചു... എനിക്കെന്തോ... " താത്രി പറഞ്ഞുമുഴുവിക്കും മുന്നേ നന്ദു ലെച്ചുവിന്റെ മുറി ലക്ഷ്യമാക്കി ഓടി പുറകെ ആദിയും താത്രിയും... " ലെച്ചു.... ടി... കതക് തുറക്ക്... ഞാൻ നന്ദുവ..... പ്ലീസ്.... ലെച്ചു... " നന്ദു കതകിൽ ആഞ്ഞു കൊട്ടി... പക്ഷെ അകത്തുനിന്നും ഒരു പ്രതികരണവും വന്നില്ല...... ആദിയും കതകിൽ കൊട്ടിനോക്കി.... " ട.... നമുക്ക് ചവിട്ടി തുറക്കാം എനിക്കെന്തോ പേടിയാകുന്നു.... " വിറയ്ക്കുന്ന കൈകൾ ആദിയുടെ കൈകളിൽ കോർത്തുകൊണ്ട് നന്ദു പറഞ്ഞു.....

അവർ രണ്ടുപേരും കൂടി വാതിലിൽ ആഞ്ഞു ചവിട്ടി... രണ്ട് മൂന് ചവിട്ടിൽ തന്നെ വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.... നന്ദുവിന്റെയും ആദിയുടെയും കണ്ണുകൾ ലെച്ചുവിനെ തിരഞ്ഞു... എന്നാൽ ബാത്‌റൂമിൽ നിന്നും ശബ്ദം കേട്ടതും അവർ അങ്ങോട്ടേക്ക് നോക്കി... അവിടെ കണ്ട കാഴ്ച... ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ മറന്നുപോയി നന്ദു....... നിലത്ത് മുഴുവൻ രക്തം ആയിട്ടുണ്ട്.... അവിടെ തറയിൽ തന്നെ ലെച്ചു കിടക്കുന്നു...ഓടി പോയി അവളെ വാരിയെടുക്കണം എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും കാല് ചലിക്കാത്ത അവസ്ഥാ..... ആദി വേഗം പോയി ലെച്ചുവിനെയെടുത്ത് മടിയിൽ വെച്ച് അവളുടെ കവിലുകളിൽ തട്ടി നോക്കി.... ഇല്ല.. അവൾ കണ്ണുകൾ തുറക്കുന്നില്ല... അവളിൽ നിന്നും ഒരു ഞേറക്കം പോലും കേൾക്കുന്നില്ല..... " നന്ദു... വണ്ടിയെട്.... " ആദി അലറി... ഒരു നിമിഷം ആദിയെ നോക്കിയ നന്ദു എന്തോ ഓർത്താ പോലെ ഓടിപ്പോയി വണ്ടിയിക്കി... താത്രിയും ഒപ്പം ലെച്ചുവിനെ കൈകളിൽ കോരിയെടുത്തുകൊണ്ട് ആദിയും വേഗം വന്ന് വണ്ടിയിൽ കയറി... നന്ദുവായിരുന്നു വണ്ടിയൊടിച്ചത്....

അവനു ലെച്ചുവിനെ ഒന്ന് നോക്കാൻ തോന്നിയെങ്കിലും എങ്ങനെയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം എന്ന ചിന്റായിലായിരുന്നു നന്ദു... ആക്സിലേറ്ററിൽ എത്ര അമർത്തി ചവിട്ടിയിട്ടും സ്പീഡ് പോരാ എന്നുള്ള തോന്നൽ കൊണ്ട് നന്ദു സ്റ്റിയറിങ്കിൽ ആഞ്ഞടിച്ചു...... കണ്ണുകളിൽ തളo കെട്ടിക്കിടന്ന കണ്ണുനീർ ഇരുകവിളിൽ കൂടി ഒഴുകിയിറങ്ങുന്നതറിയാതെ അവൻ കാർ വേഗത്തിൽ ഓടിച്ചു..... പുറകിൽ നിന്നും താത്രിയുടെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാം കൂടെ ആദിയുടെ ലെച്ചു എന്നുള്ള വിളികളും..... കാർ അതിവേഗം തന്നെ ഹോസ്പിറ്റലിലെ casualty യിലേക്ക് പാർക്ക്‌ ചെയ്ത് ഡോർ പോലും നടക്കാതെ നന്ദു ആദിയുടെ കൈകളിൽ നിന്നും നന്ദുവിനെ കോരിയെടുത്ത് അകാത്തേക്കോടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ icu വിനു മുന്നിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ കരഞ്ഞു തളർന്നു താത്രി ഇരിക്കുന്നുണ്ട്..... മുഖം കൈവെള്ളയിൽ പൂഴ്ത്തി ഇരിക്കുകയാണ് നന്ദു.. ഇടക്കിടക്ക് അവൻ എണീറ്റു പ്രതീക്ഷയോടെ അകത്തേക്ക് നോക്കുന്നുണ്ട്......... സമയo ഓച്ചിഴയും പോലെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു.....

" ട... ഇവരെന്താ ഒന്നും പറയാത്തത്... എനിക്ക്... എനിക്ക് ആകെ പേടി തോന്നുന്നു ആദി..... " മുടിയിൽ കൈവിരലുകൾ ഓടിച്ചുകൊണ്ട് നന്ദു പറഞ്ഞു... ആദിക്കും ടെൻഷൻ ഉണ്ടായിരുന്നെങ്കിലും നന്ദുവിനേക്കൂടി ആശ്വസിപ്പിക്കണം എന്നുള്ളത് കൊണ്ട് ആദി അവന്റെ തോളിൽ അമർത്തി പിടിച്ചു.... " അവള് തിരികെ വരും നന്ദു... നീ പേടിക്കാതെ... നമ്മളെ വിട്ടൊന്നും പോകാൻ അവൾക്ക് കഴിയില്ലെടാ..... " അത് കേട്ടതും നന്ദു ആദിയെ ഒരുകി പുണർന്നു... " ഞാൻ കാരണമാ അവൾ..... ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴൊക്കെ കളിയാക്കി വിറ്റിട്ടേയുള്ളു... ഇപ്പൊ... ഇപ്പൊ എനിക്ക് അവളോടുള്ള പ്രണയം പറയാൻ നേരം അവൾ എനിക്കൊപ്പം ഇല്ലല്ലോ ആദി... ആളില്ലാതെ എനിക്ക് പറ്റില്ലെടാ..... എനിക്ക്... " എന്ത്‌ പറയണം എന്നറിയാതെ നന്ദു ആദിയുടെ കണ്ണുകളിലേക്ക് നോക്കി... ഇരുവരുടെയും കണ്ണുകൾ അണപ്പൊട്ടി ഒഴുകിക്കൊണ്ടിരുന്നു... തമ്മിൽ തമ്മിൽ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ അവർ ലെച്ചുവിന്റെ വരവിനായി കാത്തിരുന്നു..... " ലക്ഷ്മി പ്രതാപന്റെ കൂടെയുള്ളത് ആരാ.... " icu വിൽ നിന്നും പുറത്തേക്ക് വന്ന നേഴ്സ് ഉറക്കെ ചോദിച്ചതും ആദിയും നന്ദുവും അവരുടെ അടുത്തെക്ക് പോയി .... " എങ്ങനുണ്ട്... എങ്ങനുണ്ട് ലെച്ചുവിന്... " ഐസുവിനുള്ളില്ലേക്ക് കണ്ണുകൾ പരതിക്കൊണ്ട് നന്ദു ചോദിച്ചു....

"നിങ്ങൾ ഡോക്ടർ പ്രവീണിനെ പോയി കാണാൻ പറഞ്ഞു.... ഡോക്ടർ നിങ്ങളോട് പറയും....." " താത്രി.. നീ ഇവിടെ തന്നെ ഇരിക്ക്.. ഞങ്ങൾ ഡോക്ടറിനെ കണ്ടിട്ട് വരാം..... ആദി പറഞ്ഞതും താത്രി അതിനൊന്ന് തലകുലുക്കി....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " നിങ്ങൾ " മുറിയിലേക്ക് കയറി വന്ന ആദിയെയും നന്ദുവിനെയും നോക്കി ഡോക്ടർ പ്രവീൺ ചോദിച്ചു... " ഞങ്ങൾ ലക്ഷ്മിയുടെ റിലേറ്റീവസ് ആണ്... ഞാൻ അവളുടെ ബ്രദർ ആ.... " " മ്മ്.... ഇരിക്കു... " അവർ ഡോക്ടറുടെ മുന്നിലുള്ള ചെയറിൽ ഇരുന്നു...... " നിങ്ങൾ ചെറുപ്പക്കാരല്ലേ.... ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും എന്ന് ഞാൻ വിചാരിക്കുന്നു..... " ആദിയും നന്ദുവും പരസ്പരം നോക്കി.... " ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലായില്ല അല്ലെ..... ഒന്നും മറച്ചു വെക്കേണ്ട കാര്യം ഇല്ല... നമുക്ക് ട്രീറ്റ്മെന്റ് ആണ് വലുത്..... ഞങ്ങൾ ലക്ഷ്മിയുടെ ബ്ലഡ്‌ സാമ്പിൾ എടുത്തിരുന്നു... പക്ഷെ....... ആ റിസൾട്ടിൽ ലക്ഷ്മിയുടെ ബ്ലടിൽ ക്യാൻസറിന്റെ ഒരു ലക്ഷണം ഉണ്ട്...... " " ഡോക്ടർ!!!!!" നന്ദു വിശ്വസിക്കാനാകാതെ വിളിച്ചു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story