വില്ലൻ: ഭാഗം 29

villan

എഴുത്തുകാരി: സജന സാജു

" നിങ്ങൾ ചെറുപ്പക്കാരല്ലേ.... ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും എന്ന് ഞാൻ വിചാരിക്കുന്നു..... " ആദിയും നന്ദുവും പരസ്പരം നോക്കി.... " ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലായില്ല അല്ലെ..... ഒന്നും മറച്ചു വെക്കേണ്ട കാര്യം ഇല്ല... നമുക്ക് ട്രീറ്റ്മെന്റ് ആണ് വലുത്..... ഞങ്ങൾ ലക്ഷ്മിയുടെ ബ്ലഡ്‌ സാമ്പിൾ എടുത്തിരുന്നു... പക്ഷെ....... ആ റിസൾട്ടിൽ ലക്ഷ്മിയുടെ ബ്ലടിൽ ക്യാൻസറിന്റെ ഒരു ലക്ഷണം ഉണ്ട്...... " " ഡോക്ടർ!!!!!" നന്ദു വിശ്വസിക്കാനാകാതെ വിളിച്ചു.... " ഹേ... നിങ്ങൾ ഇങ്ങനെ panic ആകാതെയിരിക്കു..... ഇത് ക്യാൻസറിന്റെ തുടക്കം മാത്രമാണ്..... മെഡിസിൻ കൊണ്ട് ഓക്കേ ആകും എന്നാണ് എന്റെ ഒരു വിശ്വാസം..... പല കേസുകളും അങ്ങനെ ഭേതം ആയിട്ടുണ്ട്..... നമുക്ക് നോക്കാം...... എന്താ.... " കേട്ട നടുക്കo വിട്ടുമാറാതെ നന്ദു ഡോക്ടറെ തന്നെ നോക്കി ഇരുന്നു.. " പിന്നെ ഇപ്പൊ ലക്ഷ്മി ഓക്കേ ആണ്.... കുറച്ച് ബ്ലഡ്‌ ലോസ്റ്റ്‌ ആയതിന്റെ ക്ഷീണം നല്ലപോലെ ഉണ്ട്... ഇന്നെന്തായാലും ഒബ്സെർവഷനിൽ കിടക്കട്ടെ...... അത് കഴിഞ്ഞ് റൂമിലേക്ക് ഷിഫ്റ്റ്‌ ആകാം.... മെഡിസിൻ ഒകെ കഴിഞ്ഞ ശേഷം ഡോക്ടർ മധുവിനെ ഒന്ന് പോയി കാണണം...

ഞാൻ ഡോക്ടറോട് സംസാരിച്ചോളാം...... " ഓക്കേ ഡോക്ടർ " ആദി ഡോക്ടറോട് പറഞ്ഞുകൊണ്ട് നന്ദുവും ആയി റൂമിന് വെളിയിലേക്ക് നടന്നു........ " എനിക്ക് വയ്യ ആദി.... എനിക്ക്.... " പകുതിയിൽ മുറിഞ്ഞു പോയ വാക്കുകളിൽ ഉണ്ടായിരുന്നു അവന്റെ മനസിലെ ഭാരം.. അത് തിരിച്ചറിഞ്ഞപോലെ ആദി അവനെ ചേർത്ത് പിടിച്ചു... " എനിക്കില്ലേ നന്ദു വിഷമം...എന്റെ കൂടപ്പിറപ്പാ അവൾ..... ഇപ്പൊ വിഷമിക്കുകയല്ല വേണ്ടത് അവൾക്കും ധൈര്യം കൊടുക്കണം അതിനാദ്യം നമ്മൾ ധൈര്യത്തോടെ നിൽക്കണം... പിന്നെ ഇപ്പൊ ഒന്നും താത്രിയും ലെച്ചുവും അറിയണ്ട... ഞാൻ പറഞ്ഞത് മനസ്സിലായോ..." നന്ദു അതിനൊന്നു തലകുലുക്കി...... " ആദിയേട്ടാ ഡോക്ടർ എന്ത്‌ പറഞ്ഞു... ലെച്ചുനു കുഴപ്പം ഒന്നും ഇല്ലല്ലോ ആല്ലെ.... " അവൾ പ്രതീക്ഷയോടെ ഒരുവരുടെയും മുഖത്ത് മാറി മാറി നോക്കി... " ഇല്ല... നാളെ അവളെ റൂമിൽ ആക്കും...... " അത് കേട്ടതും താത്രി നെഞ്ചിൽ കൈകൾ ചേർത്ത് വെച്ചു... ഇത്രയും നേരത്തെ പ്രാർത്ഥന ദൈവം കേട്ട പോലെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

" മോളേ.... എങ്ങനുണ്ട്..... " ലെച്ചു കണ്ണ് തുറന്നപ്പോൾ കാണുന്നത് അവളുടെ അച്ഛൻ പ്രതാപനെ ആയിരുന്നു...... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... " സാരമില്ല... മോള് വിശ്രമിച്ചോ.... ഒന്ന് ഉറങ്ങി എണീക്കുമ്പോ എന്റെ പഴയ ലെച്ചുവായി തിരിച്ചു വരണം..... വരില്ലേ.... " അവൾ അതിനൊരു പുഞ്ചിരി സമ്മാനിച്ചു... ഒരുപാട് നാളുകൾക്കു ശേഷമാണ് അച്ഛൻ ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്നത്.... എന്തോ അവളിൽ ഒരു സന്തോഷം പൊട്ടി മുളച്ചു... അവൾ ഒന്നൂടി കണ്ണുകൾ തനിക്ക് ചുറ്റും ഓടിച്ചു... ആദിയേട്ടനും താത്രി ചേച്ചിയും നിൽക്കുന്നു അവരുടെ മുഖത്ത് സന്തോഷമോ പരിഭവമോ.. അങ്ങനെ പറഞ്ഞറിയിക്കാൻ കഴിയാത്ത സമ്മിശ്റ ഭാവങ്ങൾ..... പിന്നെയും കണ്ണുകൾ തിരഞ്ഞു... ഇല്ല വന്നിട്ടില്ല... വെറുത്ത് കാണും..... ഇപ്പോഴും നന്ദേട്ടനെ തിരയുന്ന താൻ ഒരു മണ്ടി തന്നെ... തലച്ചോർ പറയുന്നുണ്ട് താൻ നന്ദേട്ടന് ആരും അല്ലെന്ന്... പക്ഷെ മനസ്സും കണ്ണുകളും അത് കേൾക്കാൻ തയ്യാർ ആകുന്നില്ല..... സാരമില്ല......... മരണത്തിനു പോലും വേണ്ട എന്നെ... എല്ലാരേയും ബുദ്ധിമുട്ടിക്കാൻ.... അവൾ ഓരോന്ന് ആലോചിച്ചുകൊണ്ടൊരുന്നു....

" എന്തിനാ ലെച്ചു നീയിത് ചെയ്തത്... നിന്റെ ഏതാവശ്യമാ ഈ ഏട്ടൻ നടത്തിടരാതിരുന്നിട്ടുള്ളത്... എന്ത്‌ വിഷമം ഉണ്ടേലും നിനക്ക് പറയാമായിരുന്നില്ലേ..... ഏഹ്... " ലെച്ചു ആദിയുടെ മുഖത്തെക്ക് ഉറ്റുനോക്കി.... കണ്ണുകൾ നിറയാതിരിക്കാൻ പാവം ഒരുപാട് ശ്രമിക്കുന്നുണ്ട്.... അതുകൊണ്ടാവും തൊണ്ട ഇടരുന്നതും ആ ചുണ്ടുകൾ വിറയ്ക്കുന്നതും...... " ഏട്ടാ... ഞാൻ.... സോറി നിങ്ങളെയൊക്കെ വിഷമിപ്പിച്ചതിനു... ഇനി ഏട്ടന്റെ മോള് ഇങ്ങനൊന്നും ചെയ്യില്ലാട്ടോ.... " അവൾ ആദിയോട് പറഞ്ഞുകൊണ്ട് താത്രിയെ നോക്കി.... താത്രി എന്തോ പറയാൻ വന്നതും ആദി അവളുടെ കൈകളിൽ പിടിച്ചു..... " നമുക്കൊന്ന് കാന്റീൻ വരെ പോയിട്ട് വരാം പാർവതി... അവൾ റസ്റ്റ്‌ എടുക്കട്ടെ...... ഞങ്ങൾ പോയിട്ടു വരാം ലെച്ചു.... " ആദി അതും പറഞ്ഞുകൊണ്ട് മുറിക് പുറത്തേക്കുറങ്ങിയതും ലെച്ചുവിന്റെ കണ്ണുകളിലെ സന്തോഷം നഷ്ടപ്പെട്ടു..... ഇനിയും അഭിനയിക്കാൻ അവൾക്കക്കുമായിരുന്നില്ല.........

പെട്ടെന്നാണ് അവളുടെ കൈകളിൽ ഒരു തലോടൽ അനുഭവപ്പെട്ടത്... നിറഞ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് അവൾ നോക്കുമ്പോൾ കാണുന്നത് നന്ദുവിനെയാണ്... ഒരുനിമിഷം അവളിലൂടെ ഒരു മിന്നൽ കടന്നുപോയി... എന്തിനോ വേണ്ടി ഉള്ളൊന്ന് തുടിച്ചു... ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു... പക്ഷെ അതിനൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല...... ആ ഭാവങ്ങൾ ഒക്കെ അവളിൽ നിന്നും പെട്ടെന്ന് മായിഞ്ഞു.... അവൾ നന്ദുവിനു നിർവികരതയോടെ ഒരു പുഞ്ചിരി സമ്മാനിച്ചു..... " എന്തിനാ പെണ്ണെ... നീ...... " നന്ദുവിന്റെ വാക്കുകൾ മുറിഞ്ഞുപോയി.... കണ്ണുകളിൽ നീർത്തിളക്കം..... അവൾ അവനെയൊന്ന് നോക്കി... ...... തനിവിടെ വന്നിട്ടിപ്പോ കൂടിപ്പോയാൽ രണ്ട് ദിവസം ആയിക്കാണും..... പക്ഷെ നന്ധേട്ടന്റെ മുഖത്ത് ഒരുപാട് നാളുകൾ ഉറക്കമുളച്ചു ഇരുന്നതിന്റെ ക്ഷീണം കാണാൻ കഴിയുന്നുണ്ട്.... കാൻപോലകൾ വീർത്തു.....വരണ്ട ചുണ്ടുകൾ.... ജീവനില്ലാതെ ചലിക്കുന്ന കൃഷ്ണ മണികൾ..... എന്തിന് വേണ്ടിയായിരിക്കും നന്ദേട്ടൻ കരഞ്ഞത് എനിക്ക് വേണ്ടിയാണോ.....

എന്നോട് സ്നേഹമുണ്ടോ ആ മനസ്സിൽ.... അതോ വെറുമൊരു പരിചയക്കാരി മാത്രമാണോ താൻ..... വെറുമൊരു പരിചയക്കാരി മാത്രമാണ്... ആ മനസ്സിൽ വേറെ ആരോ ഉണ്ട്........... " ലെച്ചു.... " നന്ദു ആർദ്രമായി വിളിച്ചതും അവൾ അവനെ തന്നേ നോക്കികൊണ്ടിരുന്ന കണ്ണുകളെ പിൻവലിച്ചു... ദൃഷ്ടി മറ്റെങ്ങോ മാറ്റി..... " നന്ദേട്ടൻ വരുമെന്ന് കരുതീല..... ബുദ്ധിമുട്ടായി അല്ലെ..... " " ലെച്ചു.... ഞാൻ.... " " വേണ്ട നന്ദേട്ടാ.... എനിക്കൊന്നും കേൾക്കണ്ട.... മനസ്സിൽ നിന്നുമെല്ലാം ഞാൻ മായിച്ചു കളഞ്ഞിരിക്കുന്നു....... ഇനി പിന്നിലൊട്ടൊരു ചിന്ത.. അത് വേണ്ട... എനിക്കൊന്ന് ഉറങ്ങണം.... " കണ്ണുകൾ പതിയെ അടച്ചുകൊണ്ട് ലെച്ചു പറഞ്ഞതും ഉള്ളം വിങ്ങുന്ന വേദനയിൽ നന്ദൻ റൂമിൽ നിന്നും വെളിയിലേക്ക് ചുവട് വെച്ചു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story