വില്ലൻ: ഭാഗം 3

villan

എഴുത്തുകാരി: സജന സാജു

" ഇയാളാണോ ചെയർമാൻ " താത്രിയുടെ ഹൃദയം പൊട്ടി പോകുമാര് മിടിക്കാൻ തുടങ്ങി........ വരാൻ മടിച്ച അയാളെ ആരൊക്കെയോ നിർബന്ധിച് എന്റെ മുന്നിൽ കൊണ്ടുവന്നു....... അയാൾക്കെന്നെയോ എനിക്ക് അയാളെയോ നോക്കാൻ ബുദ്ധിമുട്ട് തോന്നി...... " നിങ്ങളെന്താ ഇങ്ങനെ നിക്കുന്നെ...... ഇതൊക്കെ തമാശ അല്ലേ.... പാർവതി വേഗം..... ഇനിയും കുട്ടികളെ വിളിക്കണം..... " ആരോ പുറകിൽ നിന്നും പറഞ്ഞപ്പോൾ എന്തായാലും പറയാം എന്ന് താത്രി വിചാരിച്ചു.... അവന്റെ മുഖത്ത് നോക്കാതെ താത്രി അവനു നേരെ തിരിഞ്ഞു...... " എനിക്ക്...... അല്ല.... ഞാൻ...... " അവൾക്ക് എന്ത്‌ പറയണം എന്നറിയാതെ അവൾ കുഴങ്ങി..... ശേഷം ഒരു നീർഘ ശ്വാസം വലിച്ചു വിട്ട ശേഷം അവൾ പിന്നെയും പറയാൻ ശ്രമിച്ചു...... " അത്.... എനിക്ക്.... നിങ്ങളെ.... " അവൾക്ക് പറയാൻ പറ്റാതെ നിന്നു.... വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല...... ആകെ വിയർത്ത് അവൾ വിറക്കാൻ തുടങ്ങി... പതിയെ അവൾ സദസ്സിൽ ഇരിക്കുന്ന കുട്ടികളെ നോക്കി...... എല്ലാരും തന്നെ തന്നെ നോക്കുന്നത് കണ്ടിട്ട് പെട്ടെന്ന് ബാലൻസ് തെറ്റുന്ന പോലെ അവൾക്ക് തോന്നി.....

അതിക സമയം വേണ്ടി വന്നില്ല..... ദെ കിടക്കുന്നു........ താത്രിയുടെ ബോധം പോയി.......... സദസ്സിൽ ഇരുന്ന എല്ലാരും പെട്ടെന്ന് എണീറ്റു... ഇത് കണ്ടതും പുറകിൽ നിൽക്കുന്ന രണ്ടു സീനിയർസ് അവളെ വന്ന് പിടിച്ചു........ " ടാ ആദി ഒന്ന് പിടിക്കെടാ....... " കൂട്ടത്തിൽ ഒരുത്തൻ ആദിയോട് (ചെയർമാൻ ) പറഞ്ഞു...... അത് കേട്ടതും ഇതുവരെ എന്ത്‌ ചെയ്യണം എന്നറിയാതെ നിന്നിരുന്ന ആദി അവളെ താങ്ങി പിടിച്ചു..... പിന്നെ അടുത്തുള്ള ക്ലാസ്സ്‌ മുറിയിലേക്ക് കൊണ്ട് പോയി കിടത്തി.............. ആരോ വെള്ളം മുഖത്ത് ഒഴിക്കുന്നതറിഞ്ഞാണ് അവൾ കണ്ണുതുറക്കാൻ ശ്രമിച്ചത്....... " കുറച്ചൂടെ കിടക്കട്ടെ അമ്മേ....... " അവൾ ഒന്ന് ചിണുങ്ങി..... ഒന്നൂടി മുഖത്തെക്ക് വെള്ളം വീണപ്പോ അവൾ ചാടി എണീറ്റു........... " എന്താടി...... " തനിക്കെതിരെ ഇരുന്ന നിരഞ്ജനയോട് അവൾ ചോദിച്ചു..... " എന്ത്‌ എന്താണെന്നു...... നിനക്ക് ബോധം പോയതാ പെണ്ണെ.... ഇപ്പൊ എങ്ങനെയുണ്ട് നിനക്ക്..... " നിരഞ്ജന പറഞ്ഞപ്പോഴാണ് താത്രിക്ക് തന്റെ ബോധം പോയ കാര്യം ഓർമ വന്നത്.... അവൾ കൈവെച്ചു അവളുടെ മുഖത്തെ വെള്ളം തുടച്ചു മാറ്റി...... " ശേ... നാണക്കേട് ആയി അല്ലെ.... എല്ലാരും കണ്ട് കാണും..... " താത്രി നിരഞ്ജനയോട് പറഞ്ഞു..... " മ്മ്... നിനക്കിത്ര ധൈര്യo ഇല്ലേ.... ചുമ്മാ ഒരു തമാശക്ക് അല്ലെ നിന്നോട് പറയാൻ പറഞ്ഞത്...... ഇതിപ്പോ '"

നിരഞ്ജന വാപൊത്തി ചിരിച്ചു.... " അതികം ചിരിക്കേണ്ട..... ആ കൊരങ്ങാനോട് പറയാൻ പറഞ്ഞോണ്ട എന്റെ ബോധം പോയത്.... നിനക്ക് അയാളെ അറിയാഞ്ഞിട്ട... അയാളെ ഗുണ്ടയ........ " എന്തോ വലിയ കാര്യം പറയുന്ന പോലെ താത്രി നിരഞ്ജനയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... പക്ഷെ നിരഞ്ജനയുടെ മുഖത്തെ ഭാവവും അവൾ പുറകിലേക്ക് നോക്കുന്നതും കണ്ടിട്ടാണ് താത്രി തിരിഞ്ഞു നോക്കിയത്...... നോക്കുമ്പോൾ തന്റെ തൊട്ട് പുറകിലായി ആദി നിൽക്കുന്നു കയ്യിലാണെൽ ഒരു ബോട്ടിൽ വെള്ളവും കൂടെ വേറെ ഒരു ചെറുക്കനും....... " ഈശ്വരാ... തീർന്നു.. "(താത്രി ആത്മ ) താത്രി അവന്റെ മുഖത്തെക്ക് നോക്കി....... മുഖം വലിച്ചു മുറുക്കി നിൽക്കുകയാണ് ആദി... സൂക്ഷിച്ചു നോക്കിയാൽ കാണാം പല്ല് കടിച്ചു പിടിച്ചു ദേഷ്യം അടക്കുന്നത്..... പെട്ടെന്നാവൻ കയ്യിൽ ഇരുന്ന ബോട്ടിൽ തറയിലെക്കെറിഞ്ഞു കൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി... കൂടെ മറ്റേ ചെറുക്കനും............ ആ പോക്ക് കണ്ട് തറഞ്ഞു നിന്ന താത്രി തിരികെ ബോധത്തിലേക്ക് വരുന്നത് നിരഞ്ജന വിളിച്ചപ്പോഴാണ്....

. " എന്റെ പൊന്ന് നീലു നിനക്ക് പറഞ്ഞുണ്ടായിരുന്നോ അവർ എന്റെ പുറകിൽ നിൽപ്പുണ്ടെന്നു... ഇതിപ്പോ ശേ..... " " എടി നീ ഇങ്ങനൊക്കെ പറയുമെന്ന് ഞാൻ അറിഞ്ഞോ... നിനക്ക് ആദിചേട്ടനെ മുൻപ് അറിയാവുന്ന കാര്യം പോലും എനിക്കറിയില്ല... ബോധം കേട്ട് കിടന്ന നിന്നെ അവര് രണ്ടുപേരും കൂടി ചേർന്ന ഇങ്ങോട്ടേക്കു കൊണ്ട് വന്നത്.... ഞാൻ അവരോട് പോകാൻ പറഞ്ഞപ്പോ കൂടെ നിന്നിരുന്ന നന്ദൻ എന്നാ ചേട്ടന പറഞ്ഞെ ബോധം വീഴുന്ന വരെ നിക്കാം ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്നു....... " നിരഞ്ജന പറഞ്ഞു കഴിഞ്ഞതും താത്രി കൈ തലയിൽ വെച്ചിരുന്നു.... " നിനക്കെങ്ങനെ ആദി ചേട്ടനെ അറിയാം..... " നിരഞ്ജന താത്രിയെ ഒന്ന് ചൂഴ്ന്ന് നോക്കിക്കൊണ്ട് ചോദിച്ചു.... " ആ അറിയാം.... " താല്പര്യമില്ലാത്ത പോലെ ഉള്ള താത്രിയുടെ മറുപടി വന്നതും നിരഞ്ജന ഒരു കള്ള ചിരി ചിരിച്ചു..... " മ്മ്മ്.... നടക്കട്ടെ..... " നിരഞ്ജന താത്രിയെ കളിയാക്കി.... " എന്ത്‌ നടക്കട്ടെന്ന്...... നീ ആവശ്യമില്ലാത്തത് ചിന്തിച് കൂട്ടണ്ട..... പിന്നെ പ്രണയം തോന്നാൻ പറ്റിയ ചളുക്ക്.... '" താത്രി ചുണ്ട് കൊട്ടിക്കൊണ്ട് പറഞ്ഞു...

" അയ്യടാ... മോളുടെ മനസ്സിലിരിപ്പ് കണ്ടില്ലേ.... ഞാൻ നിന്നോട് പറഞ്ഞോ പ്രണയം ആണെന്ന്....അങ്ങോട്ട് ചെന്നേച്ചാലും മതി..... ഡി അവരൊക്കെ വലിയ ആൾക്കാർ ആണ്..... " " വലിയ ആൾക്കാരോ... എന്ന് വെച്ചാൽ.... " അവന്റെ കാര്യം കേൾക്കാൻ താത്രിക്ക് ആകാംഷ തോന്നി..... " എടി... എ ചേട്ടന്റെ പേര് നിനക്കറിയാമോ.... " " ആദി എന്നല്ലേ...? " താത്രി സംശയത്തോടെ ചോദിച്ചു.... " മ്മ്..... മുഴുവൻ പേര് ആദിത്യ പ്രതാപൻ....... നമ്മുടെ മിനിസ്റ്റർ ഇല്ലേ...... സ്പോർട്സിന്റെ.... മിനിസ്റ്റർ പ്രതാപന്റെ മോനാ...... കോടീശ്വരൻ.... അമ്മയില്ല മരിച്ചു പോയി എന്നാ തോന്നുന്നെ... പിന്നെ ഒരു അനിയത്തി ഉണ്ട്.... അവളുടെ കാര്യമൊന്നും അറിയില്ല..... " നിരഞ്ജന പറഞ്ഞു നിർത്തി..... " മന്ത്രിയുടെ മോനോ.... അയാളെയാണോ ഞാൻ ചീത്ത വിളിച്ചേ.... ഈശ്വരാ... വല്ല കേസും ആകുവോ..... " ഉള്ളിലുള്ള അങ്കലാപ്പ് മുഴുവൻ പുറത്തു കാട്ടിക്കൊണ്ട് താത്രി ചോദിച്ചു.... " അറിയില്ല... " സാമട്ടിൽ പറഞ്ഞു..... 

" ശേ എന്നാലും അവള് നിന്നെ കൊരങ്ങൻ എന്ന് വിളിച്ചതോർക്കുമ്പോഴാ..... " ചുണ്ടിൽ വിരിഞ്ഞ ചിരി സമൃദ്ധമായി മറച്ചുകൊണ്ട് നന്ദൻ ആദിയോട് പറഞ്ഞു..... " ടാ ടാ.. കൂടുതൽ ഇളക്കല്ലേ.... എനിക്കറിഞുടെ നിന്നെ... അവൾ എന്നെ അങ്ങനെ വിളിച്ചത് നിനക്ക് നല്ലപോലെ സുഹിച്ചിട്ടുണ്ട്... എന്നിട്ടവന്റെ ഒരു ആക്ടിങ്..... " ദേഷ്യം കൊണ്ട് ചുവന്ന മുഖം അവനുനേരെ തിരിച്ചുകൊണ്ട് ആദി പറഞ്ഞു... അത് കേട്ടതും നന്ദൻ പൊട്ടി ചിരിച്ചു.... " സാരമില്ല... ഞനെ കേട്ടുള്ളു.... വേറെ ആരേലും കെട്ടിരുന്നേൽ കോളേജ് വിറപ്പിക്കുന്ന ആദിയുടെ മാനം പോയേനെ.... " " അങ്ങനൊന്നും ഈ ആദിയുടെ മാനം പോകില്ല... രാവിലെ അവളെ ഞാൻ നോട്ടമിട്ടതാ...... എന്നെ ഒരുവട്ടം കൊരങ്ങൻ എന്നാ വിളിച്ച അവള് നൂറുവട്ടം എന്നോട് മാപ്പ് ചോദിക്കും... " ആദിയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കണ്ടപ്പോൾ എന്താണാവന്റെ മനസ്സിൽ എന്നറിയാതെ നന്ദൻ അവനെ തന്നെ സൂക്ഷിച്ചു നോക്കി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story