വില്ലൻ: ഭാഗം 30

villan

എഴുത്തുകാരി: സജന സാജു

" നന്ദേട്ടൻ വരുമെന്ന് കരുതീല..... ബുദ്ധിമുട്ടായി അല്ലെ..... " " ലെച്ചു.... ഞാൻ.... " " വേണ്ട നന്ദേട്ടാ.... എനിക്കൊന്നും കേൾക്കണ്ട.... മനസ്സിൽ നിന്നുമെല്ലാം ഞാൻ മായിച്ചു കളഞ്ഞിരിക്കുന്നു....... ഇനി പിന്നിലൊട്ടൊരു ചിന്ത.. അത് വേണ്ട... എനിക്കൊന്ന് ഉറങ്ങണം.... " കണ്ണുകൾ പതിയെ അടച്ചുകൊണ്ട് ലെച്ചു പറഞ്ഞതും ഉള്ളം വിങ്ങുന്ന വേദനയിൽ നന്ദൻ റൂമിൽ നിന്നും വെളിയിലേക്ക് ചുവട് വെച്ചു.... അത് കാണെ ലെച്ചുവിന്റെ കണ്ണുകളും ഈറനണിഞ്ഞുവെങ്കിലും ആ കണ്ണീരിൽ അവളൊന്ന് പുഞ്ചിരിച്ചു... നന്ദേട്ടന്റെ ഓർമയില്ലാതെ ജീവിച്ചു തുടങ്ങണം..... ലെച്ചു പതിയെ മിഴികൾ അടച്ചു........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️ " എന്തിനാ ആദിയേട്ടാ നമ്മൾ ഇവിടെ നിക്കുന്നെ.... ക്യാന്റീനിൽ പോകണ്ടേ..... "

ക്യാന്റീനിൽ പോകുവാണെന്നു പറഞ്ഞ് താത്രിയെയും വിളിച്ചുകൊണ്ടു പുറത്തിറങ്ങിയ ആദി അടുത്ത ഫ്ലോറിലെ ആളൊഴിഞ്ഞ ഒരു മൂലയിൽ അവളെക്കൊണ്ട് വന്ന് നിന്നതും സംശയം കൊണ്ട് താത്രി ചോദിച്ചു..... " വേണ്ട.... " അവളുടെ മുഖത്ത് നോക്കതെ ആദി മറ്റെങ്ങോ നോക്കി പറഞ്ഞു.... ".." ഏഹ്... പിന്നെന്തിനാ നമ്മൾ ഇങ്ങോട്ട് വന്നത്.... " അവളുടെ ചോദ്യത്തിനു ആദി മറുപടി ഒന്നും പറഞ്ഞില്ല...... അത് കണ്ടപ്പോൾ താത്രിക്ക് ദേഷ്യം വന്നു... " ഞാൻ പോണു... ലെച്ചു എന്നെ തിരക്കും... " അത്രയും പറഞ്ഞുകൊണ്ട് താത്രി തിരിഞ്ഞതും ആദി അവളുടെ കൈയ്യിൽ പിടിച്ചു.... ആ ഒരുനിമിഷം താത്രി അവനെ ഒരു പതർച്ചയോടെ നോക്കി..... ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം ഉണ്ടോന്ന് അവൾ ഒന്ന് പരതി.... എവിടുന്ന്.. അങ്ങനൊന്നും അയാളുടെ കണ്ണിലില്ല... എന്തിന് .. നോട്ടം പോലും മറ്റെങ്ങോ ആണ്......

" കൊരങ്ങൻ " അവൾ ചുണ്ട് കോർപ്പിച്ചുകൊണ്ട് പിറുപിറുത്തു.... " എന്തുവാ.... " " ഒന്നുല... " " അല്ല.. നീയിപ്പോ എന്തോ പറഞ്ഞില്ലേ... " ആദി ഒരു പുരികം ഉയർത്തി ചോദിച്ചു... " ദൈവമേ ആദിയേട്ടൻ കേട്ടുകാണുമോ... " ( താത്രി ആത്മ )... " എന്താടി സ്വപനം കാണുവാണോ... എന്തേലും ചോദിച്ച ഒന്നും മിണ്ടില്ല.. അല്ലെങ്കിൽ മറ്റുള്ളവരെ കുറിച് കുറ്റം പറയാൻ നൂറ് നാവാ.... " ആദി പറഞ്ഞ് കഴിഞ്ഞതും അവൾ അവന്റെ കൈ അവളിൽ നിന്നും കുടഞ്ഞു മാറ്റി... " ഞാൻ ആരുടെയും കുറ്റം പറഞ്ഞിട്ടില്ല... എനിക്കെ ഇപ്പൊ വഴക്കിടാൻ വയ്യ... ഞാൻ ലെച്ചുന്റെ അടുത്തേക്ക് പോകുവാ... ഹം.... " " നിന്നോടല്ലേ പറഞ്ഞത് ഇപ്പൊ പോണ്ടാന്ന്... " " അതെന്താ... " താത്രി സംശയത്തോടെ ചോദിച്ചു....

" അത്.. അതവിടെ നന്ദു ഇല്ലേ... അവർക്കെന്തേലും പറയാൻ കാണും.. അവിടെ കാട്ടുറുമ്പായി നിൽക്കണ്ട എന്ന് കരുതിയ ഞാൻ നിന്നെയും കെട്ടിയെടുത്ത് ഇങ്ങോട്ടേക്കു വന്നത്...... " അവൻ പറഞ്ഞ് നിർത്തിയതും താത്രി ഒന്ന് ഞെട്ടി.. ആ ഞെട്ടൽ അവളുടെ മുഖത്ത് പ്രകടമായിയിരുന്നു... അത് ആദി ശ്രദ്ധിക്കുകയും ചെയ്തു..... " ഏട്ടന്... എല്ലാം അറിയാം അല്ലെ... " " മ്മ് " അവളുടെ ചോദ്യത്തിന് അവൻ ഒന്ന് മൂളി......... " ലെച്ചു എന്നോട് ആദ്യം മുതലേ പറഞ്ഞിരുന്നു നന്ദുവേട്ടനെ പറ്റി... അവൾക്ക് ജീവനാണ് നന്ദുവേട്ടനെ... പക്ഷെ..... ഏട്ടന് മറ്റൊരു കുട്ടിയെ ഇഷ്ടമാണെന്നറിഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ പറ്റിക്കാനില്ല... അതാ അവൾ ഇങ്ങനെ ചെയ്തത്.... " താത്രി വിഷമത്തോടെ പറഞ്ഞതും ആദിയുടെ പെരുവിരലിൽ നിന്നും തലയൊട്ടി വരെ ഒരു മിന്നൽപിളർ കടന്നുപോയ പോലെ തോന്നി അവനു...

" നീയെന്തൊക്കെയാ പാർവതി പറഞ്ഞുവരുന്നത്... നന്ദുന് വേറെ പെൺകുട്ടിയെ ഇഷ്ടമാണെന്നോ..... " ആദി ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു..... " അതെ ആദിയേട്ട സത്യമാ ഞാൻ പറഞ്ഞത്...... " " നി... നിന്നോടിതരാ പറഞ്ഞെ.... " " എന്നോട് ലെച്ചു തന്നെയാ പറഞ്ഞത്... " അന്ന് രാത്രി ലെച്ചുവിന്റെ മുറിയിൽ താത്രി പോയതും അവിടെ നടന്നതുമെല്ലാം താത്രി അവനോട് പറഞ്ഞു..... ഒന്നും വിശ്വസിക്കാനാകാതെ ആദി കൈകൾ കൊണ്ട് അവന്റെ നെറ്റിയിൽ അമർത്തി തഴുകിക്കൊണ്ടിരുന്നു..... " എന്താ ഏട്ടാ..... എന്ത്‌ പറ്റി..... " താത്രിയുടെ ചോദ്യം പാടെ അവഗണിച്ചുകൊണ്ട് ആദി ലെച്ചുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു..... " ലെച്ചു..... മോളേ..... " ആദി പതിയെ അവളുടെ വലതുകൈ കോരി തന്റെ കൈകളിൽ പൊതിഞ്ഞു പിടിച്ചു..... നിരകണ്ണുകളോടെ ലെച്ചു അവനൊരു പുഞ്ചിരി സമ്മാനിച്ചു....

" ഞാൻ നിന്നോടൊരു കാര്യം ചോദിച്ചോട്ടെ...... " അവൾ അതിനൊന്നു മൂളി...... " നീയും നന്ദുവും തമ്മിൽ... " ... പകുതി മുറിഞ്ഞ ചോദ്യം കെട്ടതും ലെച്ചു വാതിലിൽ നിൽക്കുന്ന താത്രിയെ ഒന്ന് നോക്കി..... അവളുടെ ദൃഷ്ടി താഴ്ന്നതും ലെച്ചുവിന് മനസ്സിലായി താത്രി എല്ലം ആദിയോട് പറഞ്ഞെന്ന്...... " തെറ്റ് പറ്റിപ്പോയി ഏട്ടാ..... ഞാൻ കരുതി എന്നോടും..... പക്ഷെ മറ്റൊരാളാണ് ആ മനസ്സിൽ എന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റീല..... പേടിയായിരുന്നു മരിക്കാൻ... പക്ഷെ മനസ്സിന്റെ വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ ചെയ്തു പോയതാ...... ഏട്ടൻ ക്ഷെമിക്കണം... " ആദി അവളെ വാത്സല്യപൂർവ്വം ഒന്ന് തലോടി... എന്താണ് നാശക്കുന്നതെന്നവന് മനസിലായില്ല..... നന്ദു തന്നോട് പറഞ്ഞത് ലെച്ചു ഇല്ലാതെ അവനു ജീവിക്കാൻ പറ്റില്ലെന്നല്ലേ... എന്നാൽ ലെച്ചു പറയുന്നു അവന്റെ മനസ്സിൽ മറ്റൊരു പെണ്ണുണ്ടെന്നു....

ഒരു പക്ഷെ ലെച്ചുവിന്റെ തെറ്റിധാരണ ആയിരിക്കുമോ..... " ലെച്ചു.... നിനക്കെങ്ങനെ അറിയാം അവന്റെ മനസ്സിലായില്ല മറ്റൊരാളുണ്ടെന്നു.... " അത് കേട്ടതും ആക്കളുടെ ദൃശ്ട്ടി ടേബിളിന് മുകളിലിരിക്കുന്ന ഫോണിലേക്ക് പാഞ്ഞു....... ആദി ആ ഫോൺ എടുത്ത് ലെച്ചുവിന്റെ കയ്യിൽ കൊടുത്തു.... അവൾ ഫോണിൽ ഏതൊക്കെയോ കുത്തി കുറിച്ചുകൊണ്ട് ഫോൺ ആദിക്ക് നീട്ടി.. അവൻ അത് വാങ്ങി നോക്കിട്ടപ്പോൾ കണ്ടു നന്ദുവിന്റെ തോളിൽ ചാഞ്ഞിരിക്കുന്ന ഒരു പെണ്ണ്..... അവളുടെ മുഖം വ്യക്തം അല്ല... അടുത്ത ഫോട്ടോ എടുത്തു.... അവളും നന്ദുവും കടലോരത്ത് നിൽക്കുന്ന ഫോട്ടോ...... അതിൽ അവളുടെ മുഖം വ്യക്തം.... ആ മുഖത്തെക്ക് ആദി ഒന്നൂടി സൂക്ഷിച്ചു നോക്കി...... " എനിക്ക്.... എനിക്കറിയാം ഇവളെ... പക്ഷെ എവിടെ വെച്ച കണ്ടത്... എപ്പോഴാ കണ്ടത്..... " ആദി കണ്ണുകൾ അടച്ചുകൊണ്ട് ഓർത്തെടുക്കാൻ ശ്രമിച്ചു.... ഒടുക്കം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.... " ഇവൾ... ഇവളല്ലേ അന്ന് നന്ദുവിന്റെ കൂടെ മാളിൽ വെച്ച് ഞാൻ കണ്ട പെണ്ണ്....... അതെ ഇവൾ തന്നെ.... " ആദിയുടെ ചുണ്ടുകൾ മന്ത്രിച്ചു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story