വില്ലൻ: ഭാഗം 31

villan

എഴുത്തുകാരി: സജന സാജു

എനിക്ക്.... എനിക്കറിയാം ഇവളെ... പക്ഷെ എവിടെ വെച്ച കണ്ടത്... എപ്പോഴാ കണ്ടത്..... " ആദി കണ്ണുകൾ അടച്ചുകൊണ്ട് ഓർത്തെടുക്കാൻ ശ്രമിച്ചു.... ഒടുക്കം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.... " ഇവൾ... ഇവളല്ലേ അന്ന് നന്ദുവിന്റെ കൂടെ മാളിൽ വെച്ച് ഞാൻ കണ്ട പെണ്ണ്....... അതെ ഇവൾ തന്നെ.... " ആദിയുടെ ചുണ്ടുകൾ മന്ത്രിച്ചു.... അത് കേട്ടതും താത്രി ലെച്ചുവിനെ ഒന്ന് നോക്കി.... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... തോറ്റുപോയവളുടെ പുഞ്ചിരി......... ♥️♥️♥️♥️♥️♥️♥️♥️ ആദി മുറിയിൽ നിന്നുമിറങ്ങി നന്ദുവിനെ അവിടെയൊക്കെ നോക്കി.... അവനെ എങ്ങും കാണാൻ സാധിച്ചില്ല..... " എന്തിനായിരിക്കും നന്ദു ലെച്ചുവിനെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞത്... അവൻ കള്ളം പറഞ്ഞതാണോ.... എന്തിന് ഇങ്ങനൊരു കാര്യത്തിന് കള്ളം പറയണം... അഥവാ അവന്റെ ലെച്ചുനോടുള്ള പ്രണയം സത്യമാണെങ്കിൽ... ആ പെണ്ണ്... അവൾ ആരാ.... അന്ന് മാളിൽ വെച്ച് നന്ദുനെയും അവളെയും ഒരുമിച്ച് കണ്ടപ്പോൾ അവന്റെ കണ്ണുകളിലെ പിടപ്പ് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...

അവളുടെ കണ്ണുകലിലും എന്തോ ഒരു ഭയമായിരുന്നില്ലേ ഞാൻ കണ്ടത്.... ഒന്നും മനസ്സിലാകുന്നില്ലല്ലോ... " എല്ലം ഓർത്തുകൊണ്ട് ആദിയൊന്നു തല കുലുക്കി......... ഫോൺ എടുത്ത് നന്ദുവിനെ വിളിച്ച്... പക്ഷെ ഫലം ഒന്നും തന്നെ ഉണ്ടായില്ല... അവൻ കട്ട്‌ ചെയ്‌തുകളഞ്ഞു.......... ആദി തിരികെ ഹോസ്പിറ്റൽ മുറിയിലേക്ക് വന്നപ്പോഴെക്കും ലെച്ചു ഉറങ്ങിയിരുന്നു.... " എന്തായി ഏട്ടാ... നന്ദുവേട്ടനെ വിളിച്ചായിരുന്നോ... " താത്രി സംശയത്തോടെ ചോദിച്ചു...... " ഇല്ല... " ആദി പറഞ്ഞു......" നന്ദുവന്റെ മനസ്സിൽ എന്താണെന്നറിയാതെ ഒന്നും തീരുമാനിക്കാൻ കഴിയില്ല..... ഇനി അവനും ആ പെണ്ണും തമ്മിൽ എന്തേലും ഉണ്ടെങ്കിൽ...... അന്നത്തോടെ തീരുo ഞനും അവനും തമ്മിലുള്ള ബന്ധം... എന്റെ പെങ്ങളെ പറ്റിച്ചാൽ.... കൊല്ലും അവനെ ഞാൻ... "( ആദി ആത്മ...").... ആദിയുടെ മുഖഭാവങ്ങൾ മാറുന്നത് താത്രി സസൂക്ഷ്മo ശ്രദ്ധിച്ചുകൊണ്ടിരുന്നു.....അവന്റെ കാണുകളിൽ ചുവന്ന രാശി പടരുന്നതും അതിന്റെ നിറം കടുക്കുന്നതും അവൾ നോക്കിക്കാണുകയായിരുന്നു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഡിസ്ചാർജ് കഴിഞ്ഞ് വീട്ടിൽ തന്റെ മുറിയിൽ കിടക്കുകയാണ് ലെച്ചു..... മറക്കാൻ ശ്രമിച്ചിട്ടും കൂടുതൽ മിഴിവോടെ നന്ദു അവളുടെ മുന്നിലേക്ക് വന്നുകൊണ്ടിരുന്നു... ഇറുക്കെ കണ്ണുകൾ അടക്കുമ്പോഴും ഇരുട്ടിനു പകരം അവന്റെ കുസൃതി നിറഞ്ഞ ചിരി അവളുടെ കണ്ണുകളിൽ തിളങ്ങി... ഇതുവരെ തനിക്ക് സമ്മാനിക്കാതിരുന്ന ആ ചിരി അതെന്നേക്കുമായി മനസ്സിൽ നിന്നും പറിച്ചെറിയാൻ തനിക്ക് ആകുമോ.... ഉള്ളിൽ പല ചോദ്യങ്ങൾ നുരഞ്ഞു പൊങ്ങി വന്നു..... മറ്റൊരു മുറിയിൽ ആദിയുടെ മനസ്സും പുകഞ്ഞു നീയുകയായിരുന്നു...... ഇത്രയും ദിവസം നന്ദുനെ കാണാൻ പറ്റീല... ഇങ്ങോട്ടൊന്നു വിളിച്ചതും ഇല്ല.... നന്ദുവിന്റെ വീട്ടിലേക്ക് പോണം എന്ന് പലയാവർത്തി വിചാരിച്ചതാണ്... പക്ഷെ ലെച്ചുവിനെ ഹോസ്പിറ്റലിൽ ആക്കിയിട്ട് പോകാനും കഴിഞ്ഞില്ല... നാളെ എന്തായാലും പോണം..... സത്യങ്ങൾ അറിയണം..... ആദിയുടെ കണ്ണുകൾ പതുക്കെ അടഞ്ഞു വന്നു.... " ആദിയേട്ടൻ ഉറങ്ങിയോ.... " മുറിയിലേക്ക് കയറി ഡോർ അടച്ചുകൊണ്ട് താത്രി ചോദിച്ചു.....

" ഇല്ല.. എന്തെ.... " " ഒന്നുല.. ഇന്നലെ അച്ഛൻ വിളിച്ചിരുന്നു.... അച്ഛന് ഒട്ടും വയ്യെന്ന്... വേറെ ആരും ഇല്ലല്ലോ അവിടെ.... മാമി ഉണ്ടേലും കുത്തുവാക്ക് പറയാനല്ലാതെ വേറെയൊന്നിനും പറ്റില്ല... അതുകൊണ്ട്.... " താത്രി പറഞ്ഞ് മുഴുവക്കാതെ ആദിയെ നോക്കി..... അവൻ മൗനമായി അവൾ പറയുന്നത് കേട്ട് കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു.... " ഞാൻ... ഞാൻ ഒന്നു പോയി കണ്ടിട്ട് വന്നോട്ടെ.... പ്ലീസ്.... ഇവിടെ ജനുവമ്മയൊക്കെ ഇല്ലേ... പെട്ടെന്ന് വരാം... രണ്ടേ രണ്ടു ദിവസം.... " അപേക്ഷയുടെ സ്വരത്തിൽ അൽപ്പം കുറുമ്പ് ചലിച്ചു അവൾ പറഞ്ഞ്... അവളുടെ കണ്ണുകൾ പ്രതീക്ഷയോടെ അവനെ നോക്കി...... " വേണ്ട.... " ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞു കിടന്നു...... " പക്ഷെ... എനിക്ക്... " " പോണ്ടാന്ന് പറഞ്ഞില്ലേ ഞാൻ.... വേണ്ടന്ന് വെച്ചാൽ വേണ്ട..... അല്ലെങ്കിലേ മനുഷ്യന് സമാധാനം ഇല്ല.. അതിന്റെ കൂടെ... നാശം..... " അവന്റെ വാക്കുകൾ കേട്ടതും നെഞ്ചിൽ ഒരായിരം അമ്പുകൾ ഒരുമിച്ച് കുത്തിക്കയറും പോലെ തോന്നി അവൾക്ക്....

വിതുമ്പൽ പുറത്തേക്ക് വരാതിരിക്കാൻ സാരിത്തുമ്പ് വായിൽ തിരുകി ബാൽക്കണിയിലേക്ക് നടന്നു.... ഇരുട്ടിൽ തിളങ്ങുന്ന നക്ഷത്രങ്ങളെയോ.... തന്നെ തഴുകി പോകുന്ന ഇളം തെന്നലിനെയോ അവൾ ശ്രദ്ധിച്ചില്ല...... അവന്റെ വാക്കുകൾ മാത്രം കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങിക്കെട്ടുകൊണ്ടിരുന്നു.... " നാശം.... അതെ... നാശം തന്നെയാ ഞാൻ... സമ്മതിച്ചു.... ആർക്കും വേണ്ടാത്തവൾ.... സ്നേഹിച്ചിട്ടേ ഉള്ളു ഞാൻ.... എപ്പോഴോ പ്രണയിച്ചു പോയി.... എല്ലാം എന്റെ തോന്നൽ ആയിരുന്നു.. എന്നോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടെന്ന് കരുതി.... ഇല്ല.... ഒരു തരി പോലും ഇല്ല..... ആരുടേയും സ്നേഹം അനുഭവിക്കാൻ യോഗമില്ല... അതാവും.... " എന്തൊക്കെയോ പദം പറഞ്ഞ് താത്രി കരയാൻ തുടങ്ങി... എങ്ങലടികൾ ശക്തി പ്രാപിച്ചതും പുറകിൽ നിന്നും ഒരു കൈവന്നു അവളെ ഇറുക്കെ പുണർന്നു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story