വില്ലൻ: ഭാഗം 32

villan

എഴുത്തുകാരി: സജന സാജു

" നാശം.... അതെ... നാശം തന്നെയാ ഞാൻ... സമ്മതിച്ചു.... ആർക്കും വേണ്ടാത്തവൾ.... സ്നേഹിച്ചിട്ടേ ഉള്ളു ഞാൻ.... എപ്പോഴോ പ്രണയിച്ചു പോയി.... എല്ലാം എന്റെ തോന്നൽ ആയിരുന്നു.. എന്നോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടെന്ന് കരുതി.... ഇല്ല.... ഒരു തരി പോലും ഇല്ല..... ആരുടേയും സ്നേഹം അനുഭവിക്കാൻ യോഗമില്ല... അതാവും.... " എന്തൊക്കെയോ പദം പറഞ്ഞ് താത്രി കരയാൻ തുടങ്ങി... എങ്ങലടികൾ ശക്തി പ്രാപിച്ചതും പുറകിൽ നിന്നും ഒരു കൈവന്നു അവളെ ഇറുക്കെ പുണർന്നു.... പ്രതീക്ഷിക്കാതെയുള്ള ആ പ്രവർത്തിയിൽ താത്രി ഒന്ന് ഞെട്ടി പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി...,. " ആദിയേട്ടൻ.. " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... അവനെ നോക്കിയാ ആ ഒരു മാത്ര താത്രിയുടെ കവിൾത്തടങ്ങൾ ചുവന്നു തുടുത്തു.... ചുണ്ടുകൾ എന്തിനോ വേണ്ടി വിറക്കുന്നുണ്ടായിരുന്നു... അവനെ നേരിടാനാകാതെ താത്രി കണ്ണുകൾ നിലത്തേക്കൂന്നി.... നാണമോ മറ്റേതോ വികാരമോ അവളിൽ വന്ന് നിറഞ്ഞുകൊണ്ടിരുന്നു.... ഇത്രയും നാളും താൻ രഹസ്യമായി കൊണ്ടുനടന്ന തന്റെ പ്രണയം തന്റെ പ്രിയതമൻ തിരിച്ചറിഞ്ഞോ...... അതിന്റെ ഫലമായിട്ടാണോ ഈ പുണരൽ......... ആ ഒരുനിമിഷം അവൾ പലതും ചിന്തിച്ചു കൂട്ടി...

" പാർവതി..... " അവന്റെ ആർദ്രമായ ശബ്ദം അവളുടെ കാതുകളിൽ തഴുകിയപ്പോൾ ഒരു കുന്ന് മഞ് എരിയുന്ന നെഞ്ചിലേക്ക് പെയ്തിറങ്ങിയ ഒരു സുഖം..... " പാർവതി.. " അവൻ വീണ്ടും വിളിച്ചപ്പോൾ അവൾ അവന്റെ മുഖത്തെക്ക് നോക്കി... പക്ഷെ.... ഇത്രയും നേരം നാണം കൊണ്ട് ചുവന്ന കവിൾത്തടങ്ങളിലെ ചുവപ്പ് നിമിഷ നേരം കൊണ്ട് ഇല്ലാണ്ടായി...... കാരണം..... തന്റെ പ്രാണന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു....... പിന്നെയും പിന്നെയും നിറയുന്ന ആ കണ്ണുകൾ തുളുമ്പത്തിരിക്കാന് ആദി ശ്രമിക്കുന്നു.... " എന്താ.... എന്താ ഏട്ടാ...." ഒരു പതർച്ചയോടെ താത്രി ചോദിച്ചു....... " ഞാൻ തന്നെ ഒരുപാട് ദ്രോഹിക്കുന്നുണ്ട് അല്ലെ..... " .... ആദ്യമായിട്ടാണ് അവന്റെ അടുത്ത് നിന്ന് അങ്ങനൊരു ചോദ്യം തനിക്ക് നേരെ വരുന്നത്.... സത്യമാണ് ദ്രോഹിച്ചിട്ടുണ്ട്.... പക്ഷെ അതെന്തൊക്കെയാണെന്ന് പറയാൻ കഴിയില്ല.....കാരണം അറിഞ്ഞുകൊണ്ട് ആദിയേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല... ഒന്നെങ്കിൽ എന്റെ വിധിയുടെ മേലെ പഴിചാരേണ്ടി വരും... അല്ലെങ്കിൽ... ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഞനും കാരണക്കാരി ആണല്ലോ...(താത്രി ആത്മ ) " എന്താ പാർവതി ഒന്നും മിണ്ടാത്തത്... വെറുപ്പാണോ എന്നോട്..... " അത് കേട്ടതും അവളുടെ നെഞ്ച് പൊട്ടും പോലെ തോന്നി....

ഒരിക്കലും തനിക്ക് ആദിയെ വെറുക്കാൻ പറ്റില്ല... അപ്പൊ... ഇത്രയും ദിവസം എന്നോട് സ്നേഹം ഉള്ളിൽ വെച്ചിട്ടാണ് എന്നെ വഴക്ക് പറഞ്ഞതും അടിയുണ്ടാക്കിയതും എല്ലാo അല്ലെ... താത്രി മനസ്സിൽ പറഞ്ഞുകൊണ്ട് ആദിയുടെ അടുത്തേക്ക് നടന്നു.. അവന്റെ അരികിൽ ഇനിയെങ്കിലും തന്റെ ഇഷ്ടം പറയണം എന്നവൾക്ക് തോന്നി..... " ഏട്ടാ..... ചി... എന്താ... എന്താ ഒരു സ്മെൽ... " അവന്റെ അടുത്തേക്ക് മുഖം കൊണ്ട് ചെന്ന താത്രി പെട്ടെന്ന് തന്നെ മുഖം പുറകിലേക്ക് മാറ്റി... അത് കണ്ടതും ആദിയവന്റെ വായ പൊത്തി പിടിച്ചു.... എന്തോ സംശയം തോന്നിയ താത്രി പിന്നെയും അവന്റെ ഷിർട്ടിന്റെ കോളേറിൽ പിടിച്ചു അവളുടെ മുഖത്തിനടുത്തേക്ക് താഴ്ത്തി.... " കുടിച്ചിട്ടുണ്ടോ.... " " അത്.... കുറച്ച്.... " അവന്റെ മറുപടി താത്രിയിൽ നിരാശ പടർത്തി... കുറച്ചു മുമ്പ് തന്നോട് സ്നേഹത്തോടെ സംസാരിച്ചത് കള്ളിന്റെ പുറത്താണെന്ന് എന്നറിഞ്ഞ നിമിഷം ഈ ചെറിയ സമയം കൊണ്ട് ചേർത്ത് വെച്ച സ്വപ്‌നങ്ങൾ എല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നു വീണു... ഒന്നും പരയനാകാതെ താത്രി നിന്നു...

അധിയുടെ ശബ്ദത്തിലെ തളർച്ചയും കണ്ണുകളിലെ ചുവപ്പും കാണെ ആ നിരാശ ഒരു സങ്കടത്തിലേക്ക് വഴി മാറുകയായിരുന്നു...... അവൾ അവനെയൊന്നു കനപ്പിച്ചു നോക്കിയ ശേഷം മുറിയിലേക്ക് വന്ന് കട്ടിലിൽ കിടന്നു...... ഉറങ്ങാൻ കഴിഞ്ഞില്ല.... പ്രിയമുള്ളതെന്തോ കയ്യിൽ എത്തും എന്ന് വിചാരിച്ച നിമിഷം തന്നെ അത് ദൂരേക്ക് പോയ അവസ്ഥ......... അൽപ്പ സമയം കഴിഞ്ഞതും മുറിയിലെ കളപെരുമാറ്റം കണ്ടു അവൾ തന്റെ കണ്ണുകൾക്ക് കുറുകെ വച്ചിരുന്ന കൈ എടുത്ത് മാറ്റി..... ആദി റൂമിലെ സോഫയിൽ കിടക്കാൻ പോണു... " ഏട്ടാ... " കടുപ്പിച്ച ശബ്ദത്തോടെ താത്രി വിളിച്ച്.... അതിനൊരു മൂളൽ ആയിരുന്നു മറുപടി.... " ഞനൊരു കാര്യം ചോദിച്ചോട്ടെ.... " വീണ്ടും മൂളൽ തന്നെ.... " എന്നെ.... എന്നെ ഇഷ്ടമാണോ ഏട്ടന്..... " താത്രി രണ്ടും കല്പ്പിച്ചു ചോദിച്ചു...... വയറ്റിൽ മദ്യം കിടക്കുന്ന സമയത്ത് ആണുങ്ങൾ കള്ളം പറയില്ല കുട്ട്യേ.... " മുത്തശി പറഞ്ഞതായിരുന്നു ആ സമയം താത്രിയുടെ മനസ്സിൽ.... തന്റെ ചോദ്യത്തിനുള്ള ഉത്തരത്തിനു വേണ്ടി താത്രി കാതോർത്തു... " ഒരുപാട്... ഒരുപാട്.... " ചെറുചിരിയോടെ കണ്ണുകൾ പൂട്ടി ഉറകുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി...... അവന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.... " ഒരുപാട്.... ഒരുപാട്..... "..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story