വില്ലൻ: ഭാഗം 33

villan

എഴുത്തുകാരി: സജന സാജു

" ഏട്ടാ... " കടുപ്പിച്ച ശബ്ദത്തോടെ താത്രി വിളിച്ച്.... അതിനൊരു മൂളൽ ആയിരുന്നു മറുപടി.... " ഞനൊരു കാര്യം ചോദിച്ചോട്ടെ.... " വീണ്ടും മൂളൽ തന്നെ.... " എന്നെ.... എന്നെ ഇഷ്ടമാണോ ഏട്ടന്..... " താത്രി രണ്ടും കല്പ്പിച്ചു ചോദിച്ചു...... വയറ്റിൽ മദ്യം കിടക്കുന്ന സമയത്ത് ആണുങ്ങൾ കള്ളം പറയില്ല കുട്ട്യേ.... " മുത്തശി പറഞ്ഞതായിരുന്നു ആ സമയം താത്രിയുടെ മനസ്സിൽ.... തന്റെ ചോദ്യത്തിനുള്ള ഉത്തരത്തിനു വേണ്ടി താത്രി കാതോർത്തു... " ഒരുപാട്... ഒരുപാട്.... " ചെറുചിരിയോടെ കണ്ണുകൾ പൂട്ടി ഉറകുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി...... അവന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.... " ഒരുപാട്.... ഒരുപാട്..... " ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

കണ്ണടച്ചാലും ലെച്ചുവിന്റെ മുഖമാണ് മനസ്സ് നിറയെ..... നന്ദു കട്ടിലിൽ നിന്നുമെണീറ്റ് ജനൽ തുറന്നിട്ടു..... വെളിയിൽ നിന്നും നല്ല തണുത്ത കാറ്റ് അവനെ തഴുകി മുറിക്കുള്ളിലേക്ക് കടന്നു.... എന്നാൽ തന്റെ ശരീരത്തെ തണുപ്പിച്ച കാറ്റിനു മനസ്സിനെ തണുപ്പിക്കാൻ ആയില്ല..... അതിന് കഴിയുകയും ഇല്ല... ഒരു വലിയ അഗ്നി പാർവതം ഉള്ളിൽ കിടന്ന് പുകയുന്നുണ്ട്.... ഇന്നത്തോടെ ലെച്ചു എന്റെ സ്വന്തം ആകും എന്ന് കരുതിയതാണ് .... പക്ഷെ അവൾ അങ്ങനൊക്കെ പറയാൻ ഞാൻ എന്ത്‌ തെറ്റ് ചെയ്തു... ഇത്രയും നാൾ അവളെ കണ്ടില്ലെന്ന് നടിച്ചതിനാണോ തന്നോടിങ്ങനെ.... നന്ദു ഫോൺ എടുത്ത് നോക്കി.. fb ഇലും വാട്സാപ്പ് ലും എല്ലാം തന്നെ ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കുകയാണ്..... വിളിച്ച് നോക്കിയാലോ..... നന്ദുവിന്റെ കൈകൾ കാൾ ബട്ടൺ തിരക്കി പോയതും അവൻ സ്വയമേ നിയന്ത്രിച്ചു....

വേണ്ട അവൾക്കൊരു ശല്യം ആക്യമെങ്കിലോ.... അവൾ സുഖമായി ഉറങ്ങിക്കോട്ടെ.... നന്ദു ഫോൺ തിരികെ വെച്ച് വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു..... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഞാൻ ഹോസ്പിറ്റലിൽ വെച്ച് അങ്ങനൊക്കെ പറഞ്ഞെങ്കിലും ഏതേലും ഒരു ദിവസം നന്ദുവേട്ടൻ വിളിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു ..... ആ പ്രതീക്ഷയും തൊറ്റിരിക്കുകയാണ്.... സാരമില്ല.... ആ മനസ്സിൽ എന്നോട് ഒരിറ്റ് സ്നേഹം പോലും ഇല്ലെന്നെനിക്കറിയാവുന്നതല്ലേ... പിന്നെയും എന്തിനാ ഞാൻ ഇങ്ങനെ പ്രതീക്ഷിക്കുന്നത്.... ലെച്ചുവും നന്ദുവും രണ്ടിടങ്ങളിലായി ഉറക്കമില്ലാതെ വേദന പറഞ്ഞുകൊണ്ടിരുന്നു..... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ " എങ്ങോട്ടാ ഏട്ടാ.... " രാവിലെ തന്നെ പുറത്തേക്ക് പോകാൻ റെഡി ആകുന്ന ആദിയോട് താത്രി ചോദിച്ചു... " പുറത്ത് പോകുവാ... " ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ആദി പറഞ്ഞു...

" അതെനിക്ക് മനസ്സിലായി... പുറത്തെവിടെക്കാ പോണേ എന്നാ ഞാൻ ചോദിച്ചത്... " ആദി താത്രിയെ ഒന്ന് തറപ്പിച്ചു നോക്കി.. " ഞാൻ എവിടെ പോകുന്നു എന്നൊന്നും നീ അറിയേണ്ട കാര്യമില്ല... മനസ്സിലായില്ലേ.... " അവന്റെ ആ ഗർജ്ജനത്തിനു മുന്നിൽ പേടിച പേടമാനെ പോലെ മുഖം കുനിച്ചു താത്രി നിന്നു.... മറ്റൊന്നും മിണ്ടാതെ ആദി മുറിയിൽ നിന്നും ദൃതിയിൽ പോയി..... " ഞാൻ തിരക്കണ്ട പോലും.. പിന്നെയെന്തിനാ എന്നെ ഇന്നലെ കെട്ടിപ്പിടിച്ചത്... ഒരുപാടൊരുപാട് ഇഷ്ടം ആണെന്ന് പറഞ്ഞത്.... ഇനി എന്നെ കളിയാക്കാൻ വേണ്ടി ചെയ്തതാണോ.... ഒന്നും മനസ്സിലാകുന്നില്ലല്ലോ മുരുകാ.... " താത്രി തലക്ക് കൈകൊടുത്ത് കൊണ്ട് കാട്ടിലിലേക്കിരുന്നു.... അവൻ പോയ വഴി നോക്കി...... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ " അമ്മേ..... നന്ദു എവിടെ.... " വീട്ടിലേക്ക് വന്നുകയറിയ ഉടനെ ആദി ഉറക്കെ അടുക്കളയിൽ നിൽക്കുന്ന നന്ദുവിന്റെ അമ്മയോട് ചോദിച്ചു....

" ഹ... മോനോ..... " ഉടുത്തിരിക്കുന്ന സാരിയുടെ തുമ്പ് കൊണ്ട് കൈകൾ തുടച്ചുകൊണ്ട് അമ്മ അവന്റെ അരികിലേക്ക് വന്നു.... " എന്താ ആദി.. നിങ്ങൾ തമ്മിൽ വല്ല വഴക്കുമുണ്ടോ... " അമ്മയുടെ ആ ചോദ്യത്തിനു മുന്നിൽ ആദ്യം എന്ത്‌ പറയണം എന്നറിയാതെ ആദി കുഴങ്ങി ..... " എന്താ ആദി... " അമ്മ പിന്നെയും ചോദിക്കുകയാണ്.... " അത്... അതൊന്നും ഇല്ലമേ.... ചെറിയ ഒരു പിണക്കം... അത് മാറ്റാനല്ലേ ഞാൻ വന്നത്... എവിടെ നമ്മുടെ നായകൻ.... " ഉള്ളിലുള്ള നന്ദുവിനോടുള്ള അമർഷം മുഴുവനും മറച്ചുവെച്ചു കൊണ്ട് ആദി അമ്മയോട് പാറഞ്ഞു.... "അവൻ മുറിയിലുണ്ട്. നീ അങ്ങോട്ട് ചെല്ല്..." അമ്മ പറഞ്ഞതും ആദി തലയൊന്ന് കുലുക്കി അവന്റെ മുറി ലക്ഷ്യമാക്കി നടന്നു... കാലുകൾ നടക്കുകയല്ല.. ഓടുകയാണെന് ഒരു നിമിഷം ആദിക്ക് തോന്നി...

അവൻ നേരെ ചെന്ന് നന്ദുവിന്റ വാതിലിൽ കൊട്ടി.... " എനിക്കൊന്നും വേണ്ടന്ന് പറഞ്ഞില്ലെ അമ്മേ... പിന്നെയും എന്തിനാ....... " അകത്ത് നിന്നും നന്ദുവിന്റെ ശബ്ദം.... " നന്ദു വാതിൽ തുറന്നെ... ഇത് ഞാനാ.... " ആദിയുടെ ശബ്ദത്തിലെ ഗംഭീരം മാത്രം മതിയായിരുന്നു അവൻ എത്രത്തോളം ദേഷ്യം കടുച്ചുപിടിച്ചാണ് സംശയ്ക്കുന്നതെന്ന് നന്ദുവിനു മനസ്സിലാക്കാൻ.... ഒരു നിമിഷം ആലോചിക്കതെ നന്ദു വന്ന് കതക് തുറന്നതും ആദിയുടെ കയ്യിൽ നിന്നും ചെക്കിടത്ത് ഒരടി കിട്ടിയതും ഒരുമിച്ചയിരുന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story