വില്ലൻ: ഭാഗം 34

villan

എഴുത്തുകാരി: സജന സാജു

നന്ദു വാതിൽ തുറന്നെ... ഇത് ഞാനാ.... " ആദിയുടെ ശബ്ദത്തിലെ ഗംഭീരം മാത്രം മതിയായിരുന്നു അവൻ എത്രത്തോളം ദേഷ്യം കടുച്ചുപിടിച്ചാണ് സംശയ്ക്കുന്നതെന്ന് നന്ദുവിനു മനസ്സിലാക്കാൻ.... ഒരു നിമിഷം ആലോചിക്കതെ നന്ദു വന്ന് കതക് തുറന്നതും ആദിയുടെ കയ്യിൽ നിന്നും ചെക്കിടത്ത് ഒരടി കിട്ടിയതും ഒരുമിച്ചയിരുന്നു..... " എന്താടാ... ആ... ദി...... " ആദിയുടെ ആ പ്രവർത്തിയിൽ നടുങ്ങിയ നന്ദു ആദിയോട് ചോദിച്ചു... " ഞാൻ വിളിച്ചപ്പോ നീ എന്താ ഫോൺ എടുക്കാഞ്ഞേ... ഏഹ്ഹ്.... " ആദിയുടെ ശബ്ദത്തിനു കടുപ്പം ഏറി.... " അത് ഞാൻ... ഞാൻ കണ്ടില്ലായിരുന്നു അതാ... " ആദിയുടെ മുഖത്തെക്ക് നോക്കാൻ ധൈര്യം ഇല്ലാത്തത്തിനാലവം അവൻ തറയിലേക്ക് ദൃഷ്ടിയൂന്നി പറഞ്ഞു.... " കള്ളം പറയുന്നോടാ... നീ എന്റെ മുഖത്തെക്ക് നോക്കിയേ "

ആദി പറഞ്ഞതും നന്ദു മടിച്ചു മടിച്ചു അവന്റെ മുഖത്തെയ്ക് നോക്കി... " ഇനി പറ... എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത്... ഒരു ദിവസം അല്ല... മൂന്ന് ദിവസമായി ഞാൻ നിന്നെ വിളിക്കുവാ... എന്നിട്ടും... നിനക്കെന്താ നന്ദു... എനിക്കൊന്നും മനസ്സിലാകുന്നില്ല.... " മനപ്പൂർവം എടുക്കാഞ്ഞത ആദി... അല്ലേൽ തന്നെ എടുത്തിട്ടെന്തിനാ.... എന്താണെന്ന് എനിക്കും അറിയില്ല... ഇപ്പൊ.. ഇപ്പൊ ലെച്ചുവിനു എന്നോട് വെറുപ്പാടാ...... അവളെ കണ്ട് അവൾ ഇനിയും എന്നോട് ഇഷ്ടമല്ല എന്ന് പറഞ്ഞാൽ എനിക്ക് സഹിക്കാൻ കഴിയില്ല ആദി..... നിന്റെ കാൾ അറ്റൻഡ് ചെയ്താൽ ഉറപ്പായും ഞാൻ ലെച്ചുവിനെ കുറിച് ചോദിക്കും.... അവളെ കാണാതിരിക്കാൻ ശ്രേമിചോണ്ടിരിക്കുവ ഞാൻ... നിന്നെ വിളിച്ചാൽ അവളെ കാണാൻ ഞാൻ വന്ന് പോകും അതാ..... " നന്ദു ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി....

" ഇത്രയും നാൾ നിന്നെമാത്രം ആലോചിച്ചു നടന്ന അവൾ നിന്നെ വെറുക്കാൻ എന്താ കാരണം നന്ദു.... " ( കാരണം ആദിക്ക് അറിയാമെങ്കിലും ഒന്നും അറിയാത്ത പോലെ ആദി ചോദിച്ചു... ") " എനിക്കറിയില്ല നന്ദു... അവൾ എന്തിനാ എന്നെ വെറുക്കുന്ന എന്ന് സത്യത്തിൽ എനിക്കറിയില്ല... ഇനി ചിലപ്പോ ഇപ്പോഴായിരിക്കും ലെച്ചു ചിന്തിച്ചത്.... എന്നെക്കാളും ബെറ്റർ ആയ ആളുകളെ കിട്ടും എന്ന്.. ഞാൻ വെറുമൊരു സാദാരണക്കാരൻ അല്ലെ... കർഷകൻ ജഗന്റെ മകൻ...... നിങ്ങളുടെ സ്റ്റാറ്റസിനോത്ത് എനിക്ക് പിടിച്ചു നിൽക്കാനാവില്ലല്ലോ..... " വേദനയുടെ പുഞ്ചിരി ആദിക്ക് മുന്നിൽ നന്ദു സമ്മാനിച്ചു..... " ഹ്മ്മ്.... ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം... " ആദി ഗൗരവത്തോടെ പറഞ്ഞ്... അവൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകാത്തത് കൊണ്ട് നന്ദു അവനെ പുരികം വളച്ചൊന്ന് നോക്കി.....

" ത്രീ വീക്സ് മുന്നേ നീ ബീച്ചിൽ പോയിരുന്നോ.... " ആ ചോദ്യം കേട്ടതും നന്ദു ഒന്ന് ഞെട്ടി.... അവന്റെ മുഖത്തെ രക്തം എല്ലാം വാർന്നുപോയി വിളർച്ചയോടെ നന്ദു ആദിയെ നോക്കി....... ഉമിനീർ എടുക്കാൻ പോലും കഴിയാതെ തന്നെ മിഴിച്ചു നോക്കുന്ന നന്ദുവിന്റെ മുഖഭാവങ്ങൾ ഓരോന്നും ആദി ഒപ്പി എടുക്കുകയായിരുന്നു... " ഞാൻ ചോദിച്ചത് കേട്ടില്ലേ നന്ദു... നീ പോയിരുന്നോ ബീച്ചിൽ..... " ആദി ചോദ്യം ആവർത്തിച്ചതും നന്ദു പെട്ടെന്ന് എന്തോ ഓർത്തപോലെ ഇല്ല എന്ന് തലയാട്ടി..... തന്നോട് കള്ളം പറയുന്ന നന്ദുവിനെ കണ്ടതും ആദിയുടെ ദേഷ്യo ഇരട്ടിയായി.. ആദി തന്റെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് എന്തോ കുത്തി കുറിച്ചാശേഷം ഫോൺ നന്ദുവിന് നേരെ നീട്ടി... വിറക്കുന്ന കൈകളോടെ നന്ദു അത് വാങ്ങി.......അതിലെ ഫോട്ടോ കണ്ടതും എന്ത്‌ ചെയ്യണം എന്നറിയാതെ അവൻ ഫോട്ടോയിൽ നിന്നും കണ്ണുകൾ മാറ്റി ആദിയെ നോക്കി... "

ആദി.. ഞാൻ... " നന്ദു പറഞ്ഞ് മുഴുവയ്ക്കുന്നതിനും മുമ്പേ ആദി അവനെ തടഞ്ഞു..... " വേണ്ട നന്ദു.. പറഞ്ഞു ബുദ്ധിമുട്ടണ്ട..... നിനക്ക് ലെച്ചു വെറുമൊരു ടൈം പാസ്സ് ആയിരുന്നു.... സാരമില്ല... പക്ഷെ എന്റെ കൂടെ നടന്ന് എനിക്ക് തന്നെ നീ പണി തന്നു അല്ലെ.... ആരെക്കാളും നിന്നെ വിശ്വസിച്ചതിനു നീ എനിക്കും എന്റെ ലെച്ചുവിനും തന്ന സമ്മാനം കൊള്ളാം....... നിനക്ക് ഈ ഫോട്ടോയിൽ കാണുന്നവളെയാ ഇഷ്ടം എന്നുണ്ടെങ്കിൽ പിന്നെ എന്തിനാ നന്ദു നീ എന്നോട് എന്റെ ലെച്ചുവിനെ ഇഷ്ടമാണെന്ന് പരഞ്ഞത്... എന്തിനാ നീയവൾക്ക് ആശ നൽകിയത്... സാരമില്ലാ...... ഇനി. ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴച ഉണ്ടാകരുത്.... ഒരിക്കലും..... "

അത്രയും പറഞ്ഞു ആദി മുറിയിൽ നിന്നും ഇറങ്ങി.... " ആദി.. ഞാൻ പറയുന്നതൊന്നു.... " നന്ദുവിനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആദി മുന്നോട്ട് തന്നെ പോയി.............. അവിടെ നിന്നും ആദി പോയത് അടുത്തുള്ള അമ്പലത്തിനടുത്തേക്കാണ്.... സിറ്റിയിൽ നിന്നും മാറിആണ് അമ്പലം..... അതിന്റെ ആൽ ചുവട്ടിൽ ഇരിക്കുമ്പോൾ മനസ്സിനെതോ ഒരു കുളിർമയാണ്....... മനസ്സ് വിഷമിക്കുന്ന സമയങ്ങളിലും ഒരു തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിലും ആദി തനിയെ ഇവിടെ വരാറുണ്ട്...... നന്ദുവുമായുള്ള ഓരോ കാര്യങ്ങളും അവന്റെ ഓർമയിലേക്ക് വന്നതും ആദിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് കുറുവി വന്നു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story