വില്ലൻ: ഭാഗം 35

villan

എഴുത്തുകാരി: സജന സാജു

" ഇന്നത്തോടെ നമുക്ക് ഈ കഞ്ഞി മതിയാക്കി നാളെ മുതൽ നല്ല ഭക്ഷണം കഴിക്കാം ട്ടോ... " കൈയിലിരുന്ന കഞ്ഞി പാത്രം ടേബിളിൽ വെച്ചുകൊണ്ട് താത്രി പറഞ്ഞു..... " മ്മ്... " ലെച്ചു അതിനൊന്നു മൂളിയ ശേഷം മറ്റെങ്ങോ നോക്കിയിരുന്നു....... ഈ കുറച്ചു ദിവസം കൊണ്ട് തന്നെ അവൾ ആകെ മാറിപ്പോയിരിക്കുന്നു... മുഖത്തെ ഐശ്വര്യമൊക്കെ പോയി.. പാറി പറക്കുന്ന എണ്ണ തെയ്ക്കാത്ത മുടിയും കുഴിഞ്ഞു കറുപ്പ് മൂടിയ കണ്ണുകളും അത് ഒരുമാത്ര താത്രിയിൽ നോവ് പടർത്തി... " മോളേ ലെച്ചു.... " ലെച്ചു താത്രിയെ നോക്കി..... " നീ ആകെ മാറിപ്പോയി പെണ്ണെ... എന്റെയൊപ്പം കലപില കൂട്ടി നാസന്നിരുന്നവള ഇപ്പൊ...... എന്തടി മോളേ.... കഴിഞ്ഞതൊക്കെ കഴിഞ്ഞു.. നിന്റെ ഈ മൗനം ഇവിടെ ഏറ്റവും കൂടുതൽ വേനിപ്പിക്കുന്നത് നിന്റെ ചെട്ടനെയാ.... എപ്പോഴും എന്നോട് വഴക്കിട്ടുകൊണ്ടിരുന്ന ആളാ നിന്റെ ചേട്ടൻ ഇപ്പൊ അവിടെയും മിണ്ടാട്ടം ഇല്ല.. എന്തേലും ചോദിച്ചാൽ തന്നെ ദേഷ്യo..... നീയാണെങ്കിൽ ഇപ്പൊ എന്തിനും ഒരു പുഞ്ചിരി മാത്രം... ആകെ ഒറ്റപ്പെട്ടു പോയ പോലെ... "

ഒരു നെടുവീപ്പോടെ താത്രി പറഞ്ഞ് കൊണ്ട് എണീക്കാൻ ശ്രമിച്ചു......... " ചേച്ചി.... " പുറകിൽ നിന്നും ലെച്ചു വിളിച്ചതും താത്രി തിരിഞ്ഞു നോക്കി.... " ചേച്ചിക്ക് എന്റെ ചേട്ടനെ ഇഷ്ടണോ.... " അവളുടെ ചോദ്യത്തിനു ആദ്യം എന്ത്‌ പറയണം എന്നറിയാതെ അവൾ ഒന്ന് കുഴങ്ങി..... " എന്താ ചേച്ചി.... " " എനിക്കറിയില്ല മോളേ... ചില നേരങ്ങളിൽ എന്നോട് ഇഷ്ടമുള്ള പോലെ സംസാരിക്കും മറ്റു ചിലപ്പോ എന്നോട് വെറുപ്പില്ല പോലെയും..... സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ...... എന്നാലും എന്റെ മനസ്സ് മുഴുവൻ നിന്റെ ചേട്ടന..... വെറുക്കാൻ കഴിയുന്നില്ല....... " അത്രയും പറഞ്ഞുകൊണ്ട് വെമ്പാൻ നിന്ന കണ്ണുനീർ ലെച്ചു കാണാതിരിക്കാൻ വേഗം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി........ " ശെരിയാ സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ... " ആ വാക്കുകൾ ലെച്ചു ഉരുവിട്ടു...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

" എന്തിനാ മോനെ ആദി വന്നത്.... " റൂമിലേക്ക് കയറി വന്ന ഉടനെ അമ്മ നന്ദുവിനോടായി തിരക്കി.... " ചുമ്മാ... ചുമ്മാ വന്നതാമേ... " അവന്റെ ഒഴിക്കൻ മട്ടിലെ മറുപടി കേട്ടതും അമ്മ നന്ദുവിന്റെ അരികിൽ വന്നിരുന്നു.... " എന്ത്‌ പ്രശ്നം ഉണ്ടെങ്കിലും അത് പറഞ്ഞു തീർക്കണം നന്ദു... അല്ലാതെ മനസ്സിൽ ഇട്ടുകൊണ്ട് നടന്നാൽ നാളെയത് ഒരിക്കലും കൂട്ടിക്കെട്ടാൻ കഴിയാതെ ആയിപ്പോകും..... അവൻ നല്ലവനാ.... ഇനി ആദിയോട് വഴക്കൊന്നും വേണ്ട....... നീ അവനെ പോയി കണ്ടേ.... മ്മ്മ്... പോകാൻ നോക്ക്.... " നന്ദു പതിയെ അമ്മയുടെ മടിയിലേക്ക് കിടന്നു..... " ചെറുക്കാ നിന്നോടാ പറഞ്ഞത്... നാളെ രണ്ടും വഴക്ക് തീർത്തിട്ട് ഒന്നിച്ചുവന്നു എന്നെ കാണണം.... കേട്ടോ... " " മ്മ്... " ❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️ " ലെച്ചു ഉറക്കമാണോടി...... " ഹാളിൽ ഇരിക്കുന്ന താത്രിയെ നോക്കി ആദി ചോദിച്ചു... " അല്ല... ഇപ്പൊ കഞ്ഞി കുടിച്ചതെ ഉള്ളു... എന്താ... " അവളുടെ ചോദ്യത്തിന് മറുപടി ഒന്നും കൊടുക്കാതെ ആദി ലെച്ചുവിന്റെ മുറിയിലേക്ക് കയറിയ ഉടൻ വാതിൽ അടച്ചു...

ആദിയുടെ പുറകെ താത്രിയുo ലെച്ചുവിന്റെ അടുത്തേക്ക് നടന്നിരുന്നു... അത് കണ്ടിട്ടും ആദി വാതിലടച്ചപ്പോ താത്രിക്ക് ചങ്കിൽ ആരോ സൂചി കൊണ്ട് കുത്തുന്ന പോലെ തോന്നി.... " ചേട്ടനും അനിയത്തിക്കും തമ്മിൽ ഒരുപാട് സംസാരിക്കാൻ കാണും അതുകൊണ്ടാവും എന്നെ പുറത്താക്കിയത്... സാരമില്ല... അല്ലെങ്കിൽ തന്നെ എവിടേലും കുറച്ച് സ്വാതന്ത്ര്യം കിട്ടിയാൽ അപ്പൊ വലിഞ്ഞുകേറി പോകാൻ നോക്കും.. ബുദ്ധുസ്.... " സ്വയം തലക്കിട്ടോന്ന് കിഴുക്കി താത്രി തിരികെ പോയി.... ഈ ഇടയായി തന്നോടുള്ള ആദിയുടെ പെരുമാറ്റം അവഗണന മാത്രമാണ്...... എന്ത്‌ തെറ്റാ ഞാൻ ചെയ്തത്...... ഒന്നുല്ലേലും മുമ്പൊക്കെ എന്നോട് വഴക്കുണ്ടാകണമെങ്കിലും ഒന്ന് മിണ്ടുമായിരുന്നു ഇപ്പൊ അതും ഇല്ല........ ഓരോന്ന് ആലോചിച് താത്രി അടുക്കളയുടെ തിട്ട പുരത്തിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയുന്ന ശബ്ദം കേൾക്കുന്നത്........ അവൾ വേഗം മുറിയിലേക്ക് ഓടി....... " unknown നമ്പർ ആണല്ലോ........ ഹെലോ ആരാ.... " " പാർവതി അല്ലെ... " " അതെ.. ആരാ സംസാരിക്കുന്നെ... "

" കുട്ടി ഞാൻ ഭാർഗവന....... കവലയിൽ പെട്ടി കട നടത്തുന്ന.... " " ahh... മനസ്സിലായി... എന്താ... ഏട്ടാ.... " " അത്... അത്... മോളേ...മോളുന്ന് വേഗം ഇത്രടം വരെ വരണം... അച്ഛന്... " അത്രയും കേട്ടതും അവൾക്ക് തലകറങ്ങും പോലെ തോന്നി...... തിരികെ എന്തൊക്കെയോ ചോദിക്കണം എന്ന് വിചാരിച്ചെങ്കിലും നവനക്കാൻ പറ്റുന്നില്ല.. മരവിച്ചപോലെ... " മോളെ... " " വ. .... വരാം.... " വിക്കി വിക്കി പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു... മനസ്സ് എന്തൊക്കെയോ പറയുന്നു... അച്ഛന് ഒന്നും കാണില്ല.... കഴിഞ്ഞ ദിവസം വിളിച്ചിട്ടും ഞാൻ പോകാത്തത്തിന്റ പരിഭവം കൊണ്ടാവും മറ്റൊരാളെ കൊണ്ട് വിളിച്ചത്...... അവളുടെ കാലുകൾ ആദിയുടെ അടുത്തേക്ക് ചലിക്കാൻ തുടങ്ങി... ഡോർ അടഞ്ഞു കിടന്നതിനാൽ അവൾ വേഗം കതകിൽ മുട്ടി... പക്ഷെ കതക് തുറന്നില്ല... പിന്നെയും ഒന്ന് രണ്ട് തവണ മുട്ടിയതും വാതിൽ തുറക്കപ്പെട്ടു.... തൊട്ടു മുന്നിൽ ആദി ദേഷ്യത്തോടെ നിൽക്കുന്നു...... " ഏട്ടാ..... അച്ഛ... " പറഞ്ഞ് മുഴുവക്കും മുന്നേ കവിളിൽ ആദിടെ കൈകൾ പതിഞ്ഞു.....

അടിയുടെ ആഘാതത്തിൽ ഒന്ന് പുറകിലേക്ക് വെച്ചു പോയ താത്രി പെട്ടെന്ന് തന്നെ മറിഞ്ഞു വീഴാതെ ബാലൻസ് ചെയ്ത് നിന്നു..... " നിനക്കറിഞുടെ ഞങ്ങൾ വളരെ ഇമ്പോര്ടന്റ്റ്‌ ആയ കാര്യം സംസാരിക്കുവാണെന്ന്... മനപ്പൂർവം ശല്യം ചെയ്യാൻ വന്നേക്കുവാ.... നിന്നെ കൂടെ റൂമിൽ കെടറ്റാത്തതിനല്ലേ നീ ഇവിടെ കിടന്ന് വാതിൽ പൊട്ടും പോലെ കൊട്ടിക്കൊണ്ടിരുന്നത്.... നാശം.... വന്ന് കേറിയ അന്ന് മുതൽ ഒരു സമാധാനം ഇല്ല.... ഏത് നേരത്താണോ... " ആദി സ്വയം നെറ്റിയിൽ കൊട്ടിക്കൊണ്ട് പറഞ്ഞു...... വീട്ടിലെ ജോലിക്കാരെല്ലാം തന്നെ ആദിയുടെ ഒച്ച കേട്ട് അവിടെ കൂടി നിന്നു... എന്നാൽ താത്രി അതൊന്നും കണ്ടില്ല.. അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു... അവൾ നോക്കി കാണുകയായിരുന്നു തന്നോടുള്ള അവന്റെ വെറുപ്പ്.... പുച്ഛo.... എല്ലാം.......... ആ മനസ്സിൽ താൻ ഇല്ലെന്ന് ഇന്നത്തോടെ ബോധ്യo ആയിരിക്കുന്നു.... " എന്തിനാ നീയിപ്പോ ഇങ്ങോട്ട് വന്നത്... എന്താ ആവശ്യം... നിന്റെ തന്ത ചാകാൻ കിടക്കുന്നോ... " വാക്കുകൾ കൊണ്ട് കൊല്ലുന്ന ആദിയോട് അവൾക്ക് വെറുപ്പ് തോന്നി..... പെട്ടെന്നാണ് അച്ഛനെ കാണാൻ പോകേണ്ട കാര്യം അവൾ ഓർക്കുന്നത്... " ഏട്ടാ... അച്ഛൻ.. അച്ഛന് ഒട്ടും വയ്യ... നമുക്കൊന്ന് പോയിട്ട് വരാം.. ഒന്ന് കൊണ്ടാക്കി തരുവോ...... "

അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.... " നിന്നെ കൊണ്ട് തന്നെ പൊറുതി മുട്ടി ഇരിക്കുവാ അപ്പോഴാ.... എനിക്കൊന്നും വയ്യ.... തന്നെ പൊ.... " അവൾ അതിനൊന്നു തലകുലുക്കി... " ഇനിയെന്താ..... " താത്രി പോകാതെ അവിടെ തന്നെ നിന്നതും അവൻ ഒന്ന് കടുപ്പിച്ചു ചോദിച്ചു.... " കാശ്.... " വളരെ ശബ്ദം താഴ്ത്തിയാണത് പറഞ്ഞത്... ജോലിക്കൊന്നും പോകാതെ വീട്ടിൽ ഇരിക്കുന്ന തനിക്കെവിടെ നിന്നും പണം കിട്ടാനാണ്.... ഇറക്കുക... ഒരു രൂപക്ക് പോലും....... " ഇന്ന... " 500 രൂപയുടെ കുറെ നോട്ടുകൾ കൈയ്യിൽ തന്നുകൊണ്ട് അവൻ പറഞ്ഞ്... നിസ്സഹായതയോടെ അവൾ അവനെ നോക്കി നിന്നതും പിന്നെയും ആ വാതിൽ അവൾക്ക് മുന്നിൽ കൊട്ടി അടച്ചു... പിന്നെയൊന്നും നോക്കാതെ താത്രി കയ്യിൽ കിട്ടിയതും എടുത്തുകൊണ്ട് വീട്ടിലേക്ക് പായിഞ്ഞു......... ഓട്ടോയ്ക്ക് പണം കൊടുത്ത് വീട്ടിലേക്കുള്ള വഴിയിൽ ഇറങ്ങിയപ്പോൾ കണ്ട.... ഒരുപാട് ആളുകൾ... അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നു... മൗനം തളo കെട്ടിയിരിക്കുന്ന അന്തരീക്ഷം... തന്നെ കണ്ടതും അടക്കിപറച്ചിലുകൾ... ചിലരുടെ കണ്ണുകളിൽ വേദന....... ഇതെല്ലാം കണ്ടപ്പോൾ ശരീരം തളരുന്നപോലെ തോന്നി അവൾക്ക്... വിറക്കിന്ന കാലുകളോടെ അവൾ വീട്ടിലേക്ക് നടന്നു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story