വില്ലൻ: ഭാഗം 36

villan

എഴുത്തുകാരി: സജന സാജു

വീട്ടുമുറ്റത്തും ആളുകൾ കൂടി നിൽപ്പുണ്ട്... ആരുടെയോ നിലവിളി ശബ്ദം ഒഴുകി കാതുകളിൽ എത്തുമ്പോഴേക്കും നസിക തുളച് ചന്തനത്തിരിയുടെ മണം എത്തിയിരുന്നു....... കാലുകൾക്ക് വേഗം കൂടി... കയ്യിൽ ഉണ്ടായിരുന്ന തുണികൾ അടുക്കിവെച്ച കവർ കയ്യിൽ ഇല്ല.... എപ്പോഴോ അത് കയ്യിൽ നിന്നും ഊർന്ന് പോയിരിക്കുന്നു... ശ്വാസം എടുക്കാൻ നന്നേ പാടുപെടുന്നുണ്ട് താത്രി... ആ ബുദ്ധിമുട്ടുകളെ ഭേദിച് ശ്വാസം ആഞ്ഞു വലിച്ചപ്പോഴേക്കും തന്റെ ഉള്ളിൽ നിന്നും താൻ പോലും അറിയാതെ ഒരു തേങ്ങൽ പുറത്ത് വന്നു ...........വീടിന്റെ മുറ്റത്ത് വെള്ള പുതച്ച ശരീരം കണ്ടതും ആ നിലവിളിയുടെ ശബ്ദം കൂടിയിരുന്നു....പൂമുഖത്ത് വെള്ള പുതച്ച ശരീരം കണ്ടതും അത് അച്ഛനല്ലെന്ന് വിശ്വസിക്കാനായിരുന്നു അവൾക്ക് താല്പര്യം..... അടുത്തെക്ക് ചെല്ലും തോറും ഹൃദയം പൊട്ടുമാറു ഇടിക്കാൻ തുടങ്ങി...... അപ്പോഴേക്കും മാമി ഓടി വന്നെന്നെ ഇറുക്കെ പുണർന്നു... " പോയി മോളേ...... അച്ഛൻ..... അച്ഛൻ പോയി.... "

കേട്ടത് വിശ്വസിക്കാനാകാതെ അവൾ ആ വെള്ള പുതച്ച ശരീരത്തിനരികെ നിന്നു.... ഉള്ളിൽ ഇത്രയും നേരം പിടിച്ചു വെച്ച ശക്തിയെല്ലാം ഒരു മലവെള്ള പാച്ചിൽ കണക്ക് കണ്ണിൽ നിന്നും പുറത്തേക്ക് ചാടി ..... അച്ഛാ.... അച്ഛാ... കണ്ണുതുറക്ക്.. കണ്ണുതുറക്കച്ച... തനിയെ ആക്കി പോകല്ലേ... താത്രികുട്ടിക്ക് എന്റെ അച്ഛനല്ലേ ഉള്ളു..... പ്ലീസ് അച്ഛാ... ഒന്ന് നോക്ക് എന്നെ.... അവൾ ഓരോന്ന് പുലമ്പി ക്കൊണ്ട് ആ മാറിലേക്ക് കിടന്നു.... " ആരേലും ആ കുട്ടിയെ പിടിച്ചു മറ്റ്... ചിതയിലേക്ക് എടുക്കേണ്ട ശരീരം ആണ്.. തൊട്ട് അശുദ്ധി ആക്കണ്ട... " ഏതോ ഒരു കാരണവരുടെ ശബ്ദം ഉയർന്നതും കുറച്ച് സ്ത്രീകൾ വന്ന് താത്രിയെ വലിച്ചു കൊണ്ട് അകത്തേക്ക് പോയി..... " ഞനൊന്നുടെ കണ്ടോട്ടെ എന്റെ അച്ഛനെ.... എനിക്ക് കാണണം...... എനിക്ക് ഒരു ഉമ്മ കൊടുക്കണം അവസാനമായി....... " തളർന്നു തുടങ്ങിയ ശബ്ദത്തിൽ പുലമ്പിക്കൊണ്ടിരുന്ന അവളുടെ വാക്കുകൾ ആരും ശ്രദ്ധിച്ചില്ല.....തൊട്ടടുത്ത് അമ്മ കിടക്കുന്നു... ഇടക്കിടക്ക് ഒരു ഞരക്കം അമ്മയിൽ നിന്നും വരുന്നുണ്ട്.......

ആകെ ഒരു വല്ലാത്ത അവസ്ഥാ............ പതിയെ കണ്ണുകൾ അടയും പോലെ താത്രിക്ക് തോന്നി.. ശരീരം തളരുന്നു.... ഒരു പക്ഷെ അത് ആ പാവം പെണ്ണിനോരു അനുഗ്രഹമായി.. കുറച്ചു നേരമെങ്കിലും സങ്കടങ്ങൾ ഇല്ലാതെ അവൾ പതിയെ കണ്ണുകൾ അടച്ചു..... ♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️ " വാട്ട്‌.... എപ്പോ..... ഓക്കേ... ഞാൻ ഉടനെ എത്താം.... " ഫോൺ ദൃതിയിൽ പോക്കട്ടിലേക്ക് എടുത്ത് വെച്ച് ആദി പുറത്തേക്കിറങ്ങാൻ തുടങ്ങി... " എവിടെക്കാ ഏട്ടാ.... " പുറകിൽ നിന്നും ലെച്ചു ആയിരുന്നു.... " മോളേ.. അത്... താത്രിയുടെ അച്ഛൻ മരിച്ചെന്നു.... " അത് കേട്ടതും ലെച്ചു വേഗം ഇരുന്നിടത്തു നിന്നും എണീറ്റു... " എന്താ ഏട്ടാ ഈ പറയുന്നേ..... " " അതെ ലെച്ചു... അത് പറയാനായിരിക്കും കുറച്ച് മുന്നേ അവൾ വന്നത് പക്ഷെ...... " " എന്തായാലും ഏട്ടൻ ചെയ്തത് വളരെ മോശമായിപ്പോയി.... ചേച്ചിയെ തല്ലാണ്ടായിരുന്നു... പാവം..... ഒരുപാട് ദുഖിച്ചു കാണും കൂടെ അച്ഛന്റെ മരണവും... ഞനും വരുന്നു ഏട്ടാ..... " " വേണ്ട... നീയിപ്പോ വരണ്ട.... ഞാൻ പോയിട്ടു വന്ന് കൂട്ടാം.... "

ആദി അത്രയും പറഞ്ഞുകൊണ്ട് താത്രിയുടെ വീട്ടിലേക്ക് പായിഞ്ഞു..... മുറ്റത് കാർ ഏത്തതിനാൽ മറ്റൊരിടത്ത് വണ്ടി നിരത്തി അവൻ നടന്ന് താത്രിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു....... മൗനം തളം കെട്ടിയ അന്തരീക്ഷത്തിൽ അങ്ങിങ്ങായി ആളുകൾ കൂട്ടം കൂടി നിൽപ്പുണ്ട്.... അവൻ അകത്തേക്ക് കയറിയതും താത്രിയുടെ മാമി അവിടെ നിൽക്കുന്നത് കണ്ടു... " മോൻ ഇപ്പോഴാണോ വരുന്നത്..... എല്ലാം കഴിഞ്ഞു മോനെ... എന്റെ ഏട്ടൻ പോയി.... " പകുതി അഭിനയം ആണെന്ന് അവരുടെ കരച്ചിലിൽ നിന്നും തന്നെ ആദിക്ക് മനസ്സിലായി......... " മാമി.. പാർവതി എവിടെ.... " " അകത്ത് കയറി ഇരിപ്പുണ്ട്... " അവളെ കുറിച് പറയുമ്പോൾ അവരുടെ മുഖത്ത് പുച്ഛം മാറി മാറി വരുന്നുണ്ട്.... " മ്മ്.. " അവൻ ഒന്ന് മൂളിക്കൊണ്ട് അകത്തെ മുറിയിലേക്ക് പോയി.... ജനലിലൂടെ ചിതയെരിയുന്ന ഭാഗത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ...... എന്ത്‌ പറയണം എങ്ങനെ ആശ്വസിപ്പിക്കണം എന്നൊന്നും അവനറിയില്ലായിരുന്നു...

അവൻ പതിയെ അവളുടെ അടുത്ത് പോയി ആ ചുമലിൽ കൈകൾ വെച്ചു...... പതിയെ അവൾ തിരിഞ്ഞു നോക്കിയതും അവളുടെ മുഖത്തെ വിഷമം മാറി ദേഷ്യം നിറയുന്നത് അവൻ കണ്ടു.... തെറ്റ് തന്റെ പക്ഷത്ത് ആയതുകൊണ്ടവൻ തലതാഴ്ത്തി നിന്നു..... പക്ഷെ അവളിൽ നിന്നും ഒരു വാക്ക് പോലും പുറത്ത് വന്നില്ല..... " മോനെ.... " പുറകിൽ നിന്നും മാമി വിളിച്ചു....... " മോനെ ചിതക്കും മറ്റുമെല്ലാം ഒരുപാട് ചിലവായി..... ഞങ്ങളുടെ കയ്യിൽ എവിടുന്നാ കാശ്..... മോന്റെ കയ്യിൽ കാണുമോ.... " അവൻ അതിനൊന്നു മൂളി..... അത് മാമിയിൽ ഒരു പുഞ്ചിരി വിടർത്തി... അവർ റൂമിൽ നിന്നും തിരികെ പോയി...... " പാർവതി.. ഞാൻ ഒന്നും അറിഞ്ഞില്ല... നീയിട്ട് പറഞ്ഞതും ഇല്ലല്ലോ... അപ്പോഴത്തെ ദേഷ്യത്തിന്.... " ആദി പറഞ്ഞ് പൂർത്തിയാക്കും മുന്നേ താത്രിയുടെ കൈകൾ മതി എന്ന അർത്ഥത്തിൽ ഉയർന്നു....

" ഏട്ടൻ ചിലവാക്കുന്ന തുക കണക്കിൽ എഴുതി വെച്ചോ.... പാർവതിക്ക് ജീവൻ ഉണ്ടേൽ തിരിച്ചു തന്നിരിക്കും.... " " പാർവതി.. ഞാൻ... "" എനിക്ക് കുറച്ച് നേരം തനിയെ ഇരിക്കണം..... " താത്രി പിന്നെയും ചിതയിലേക്ക് തന്നെ കണ്ണുകൾ നട്ടു...... ആദി മുറിക്കു പുറത്തേക്കിറങ്ങി... " താൻ എന്ത്‌ വലിയ തെറ്റാ ചെയ്തത്... അവൾക്ക് അവസാനമായി സ്വന്തം അച്ഛനെ ജീവനോടെ കാണാൻ പോലും ഞാൻ സമ്മതിച്ചില്ല..... എന്നോടവൾ ക്ഷമിക്കുമായിരിക്കുവോ... അതോ..... " ആദിയുടെ മനസ്സിൽ പലവിധ സംശയങ്ങളും ഉയർന്നു വന്നുകൊണ്ടിരുന്നു... ഈ സമയo താത്രിയുo എന്തൊക്കെയോ തീരുമാനിച്ചിരുന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story