വില്ലൻ: ഭാഗം 37

villan

എഴുത്തുകാരി: സജന സാജു

ആളും ഉച്ചത്തിലുള്ള തേങ്ങലും എല്ലാം നിന്നിരിക്കുന്നു.... ഇപ്പൊ ആകെ ഒരു മൂക അന്തരീക്ഷം....... അച്ഛൻ ഇനി ഇല്ല എന്നുള്ള സത്യം അംഗീകരിക്കാൻ കഴിയുന്നില്ല... ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു അച്ഛന് എന്റെ കാര്യത്തിൽ പക്ഷെ ഒന്നും നടത്തിക്കൊടുക്കാൻ കഴിഞ്ഞില്ല..... പഠിക്കാൻ പറ്റീല..... അച്ഛൻ ആഗ്രഹിച്ച പോലെ വിവാഹo നടന്നില്ല... വേദനകൾ മാത്രെ സമ്മാനിച്ചിട്ടുള്ളു... എന്തിനേറെ അവസാന നിമിഷം എന്നെ കാണണം എന്ന് അച്ഛൻ ആഗ്രഹിച്ചു കാണില്ലേ... ഞാൻ ആദിയേട്ടന്റെ ഒരു നോട്ടത്തിനായി കാത്തു നിന്നപ്പോഴൊക്കെ എന്നെ ഒന്ന് കാണാൻ മോഹിച്ചു കാണും ആ പാവം......... " ടി.... " സ്വൽപ്പം പുച്ഛം കലർന്ന വിളി എത്തിയതും അവൾക്ക് മനസ്സിലായി അത് തന്റെ മാമി ആണെന്ന്.. അവൾ തിരിഞ്ഞു നോക്കിയില്ല..... " ടി... നീ എന്ത്‌ ഭവിച്ച ഇവിടെ നിക്കുന്നെ.... നിന്റെ അമ്മയെ ഇനിയുള്ള കാലം ഞങ്ങൾ തന്നെ നോക്കണം... അതിന്റെ കൂടെ നീയും കൂടി ആയാൽ പൂർത്തി ആയി..... " അവരുടെ മുഖത്തെക്ക് താത്രി പുച്ഛത്തോടെ നോക്കി...

" ഞങ്ങളെ ആരും നോക്കേണ്ട കാര്യം ഇല്ല... ഞങ്ങൾക്കറിയാം ഇനി എങ്ങനെ ജീവിക്കണം എന്ന്... " കുറച്ച് ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും ആ വാക്കുകൾക്ക് പറയേക്കാൾ ഉറപ്പുണ്ടായിരുന്നു.... " ആഹാ... ഞങ്ങളോ... അപ്പൊ നീ നിന്റെ കെട്ടിയോന്റെ വീട്ടിൽ പോണില്ലേ..... " " ഇല്ല... " ഒറ്റ വക്കിൽ താത്രി ഉത്തരം പറഞ്ഞ്..... " എന്തോ പറ്റി... അവൻ നിന്നെ വേണ്ടന്ന് വെച്ചോ.. അതോ നിനക്ക് അതിലും വലിയ പുളിങ്കോമ്പ് കിട്ടിയോ... എന്നാലും ഞങ്ങളുടെ കുടുംബത്തിൽ തന്നെ വന്ന് പിറന്നല്ലോ ഈ നാശം.... " വാക്കുകൾ അതിരുവിടുമ്പോഴേക്കും സുമംഗല ( താത്രിയുടെ അമ്മ ) അവിടേക്ക് എത്തി... " മതി എന്റെ കുഞ്ഞിനെ ഓരോന്ന് പറഞ്ഞത്... അവൾക്ക് ഇപ്പൊ അച്ഛൻ ഇല്ലന്നെ ഉള്ളു... അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്... ആർക്കൊക്കെ നാശം ആണേലും എനിക്ക് ഇവൾ കഴിഞ്ഞേ ആരും ഉള്ളു..... " സുമംഗല പറഞ്ഞ് പൂർത്തിയാക്കുമ്പോഴേക്കും എന്തോ പിറുപിറുത്തുകൊണ്ട് അവർ അവിടെ നിന്നും ഇറങ്ങിപ്പോയി...... " മോളേ.... മോള് വിഷമിക്കണ്ട... "

ഇടറിയ ശബ്ദം അവളുടെ കാതുകളിൽ എത്തിയപ്പോഴേക്കും താത്രി തന്റെ അമ്മയെ ഇരുന്നിടത്ത് നിന്നും അരയിലൂടെ കെട്ടിപ്പിടിച്ചു... ഒരു ആശ്വാസത്തിനെന്ന പോലെ ആ അമ്മ അവളുടെ നെറുകയിൽ തലോടി.... " മോളേ.. ആദി വിളിച്ചിരുന്നു...'" താത്രിയുടെ പക്കൽ നിന്നും മറുപടിയൊന്നും വന്നില്ല... അതുകൊണ്ട് അമ്മ അവളുടെ മുഖം പിടിച്ചുയർത്തി... " ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ... ""മ്മ്..." " എന്ത്‌ പറ്റി മോളേ.. നിങ്ങൾ തമ്മിൽ വല്ല പിണക്കവും ഉണ്ടോ... " സുമംഗല താത്രിയുടെ മുഖത്തെക്ക് ആവലാതിയോടെ നോക്കി.... " ഇല്ലമേ.. അങ്ങനൊന്നും ഇല്ല.. " " പിന്നെന്താ അവൻ വിളിച്ചാൽ നീ ഫോൺ എടുക്കാത്തത്... എന്നെ വിളിച്ചു ചോദിച്ചു നീ എപ്പോഴാ തിരികെ പോണത് എന്ന്... " " ഞാൻ പോണില്ല അമ്മേ.. അമ്മേ ഇവിടെ തനിച്ചാക്കി... എനിക്ക് പറ്റില്ല... " " മ്മ്.. എനിക്ക് തോന്നി നീ ഇത് തന്നെ പറയുമെന്ന് ആദിയും ഇത് തന്നെയാ പറഞ്ഞത്.. അതുകൊണ്ട് നീ കൂടെ പോകുമ്പോൾ ഞനും അങ്ങോട്ട് വരാൻ പറഞ്ഞു.... പാവം ചെക്കൻ " അമ്മ പറയുന്നത് കേട്ട് അവളൊന്ന് ചിരിച്ചു... " എന്താ താത്രി.... "

" ഒന്നുലമ്മേ... ഇനി ഞനും അമ്മയും അങ്ങോട്ടേക്കില്ല.. നമുക്ക് നമ്മൾ മാത്രം പോരെ അമ്മേ..... " അവളുടെ സംസാരം കേട്ട് അമ്മ അവളെ പതർച്ചയോടെ നോക്കി... " നീയെന്തൊക്കെയാ താത്രി ഈ പറയുന്നേ.... കല്യാണം കഴിഞ്ഞ പെണ്ണാ നീ... ഇവിടെ നിക്കുവാണെന്ന് പറയുമ്പോൾ.... "" കല്യാണം.... ഹാ.... അമ്മ പറഞ്ഞത് ശെരിയാ.. കല്യാണം ഒക്കെ കഴിഞ്ഞു.. പക്ഷെ ഇതുവരെ ഒരു ഭാര്യ ആയി എന്നെ അംഗീകരിക്കാൻ ഏട്ടന് ആയില്ല.... യേട്ടൻ ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ അമ്മേ... ഞാൻ കാരണം ആ ജീവിതം നശിക്കണ്ട..... മാമി പറഞ്ഞപോലെ അവിടെയും അമ്മയുടെ മോള് ഒരു നാശമാ... " ഉള്ള് വിങ്ങിപ്പൊട്ടുന്ന വേദനയിലും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു... " താത്രി അപ്പൊ... " " മ്മ്.. അത് തന്നെ അമ്മേ.. നിർത്തുവാ താത്രി ഈ അഭിനയം... ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണം... ആദിയേട്ടൻ അമ്മേ വിളിച്ചത് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നു അമ്മ വിചാരിച്ചോ.... ആ മനസ്സ് മുഴവൻ എന്നോടുള്ള വെറുപ്പ് മാത്രമ.... നമുക്ക് നമ്മൾ മതി... "

അത് കേട്ടതും ഒന്ന് വിതുമ്പിക്കൊണ്ട് ആ അമ്മ അവിടെ നിന്നും പുറത്തേക്ക് നടന്നു..... പാവം... അച്ഛൻ മരിച്ച സങ്കടത്തിൽ ഞനും വിഷമിപ്പിച്ചു അമ്മയെ.. ഇനിയും പറയാതെ ഇരുന്നാൽ ചിലപ്പോൾ ഇതിൽ കൂടുതൽ സങ്കടപ്പെടേണ്ടി വരും.... അവൾ പിന്നെയും അച്ഛനെ ദഹിപ്പിച്ച സ്ഥാലത്തേക്ക് കണ്ണും നട്ടിരുന്നു.... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ " ഏട്ടാ.. ചേച്ചി പോയിട്ട് കുറച്ച് നാൾ ആയല്ലോ... വിളിച്ചിട്ടാണേൽ കിട്ടുന്നും ഇല്ല..... ഏട്ടൻ വിളിച്ചായിരുന്നോ... " ലെച്ചു ചോദിച്ചതും ആദി ഇല്ലെന്ന അർത്ഥത്തിൽ തല കുലുക്കി.... ഒന്നും മിണ്ടാതെ പോകുന്ന ആദിയെ ലെച്ചു ഇമ വെട്ടാതെ നോക്കി നിന്നു... റൂമിൽ കയറി വാതിലിടച്ച ആദി ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു... ഇപ്പോഴും അവളുടെ ഗന്ധം ഈ മുറി വിട്ട് പോയിട്ടില്ല.... അവൻ പതിയെ അവൾ കിടക്കുന്ന കട്ടിലിൽ കിടന്നു.... കുറുമ്പ് കാട്ടി ചിരിക്കുന്ന താത്രിയുടെ മുഖം അവന്റെ ഓർമയിലേക്ക് വന്നതും അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.. പക്ഷെ ഉടനെ തന്നെ താൻ അവളെ തല്ലിയ ദിവസം ഓർമ വന്നതും ആ ചൊടികളിൽ നിന്നും ആ പുഞ്ചിരി മായിഞ്ഞു...... മനപ്പൂർവംമല്ല..

ലെച്ചുവിന്റെ അവസ്ഥയും ഇത്രയും നാളും ഒരു സഹോദരനെ പോലെ സ്നേഹിച്ച ആദിയുടെ ഒഴിഞ്ഞു മാറലും എല്ലാം കൂടി ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ ആയിരുന്നു... നന്ദുവിനെ മറക്കണം എന്ന് ലെച്ചുവിനോട് പറഞ്ഞുകൊണ്ടിരിക്കെയാണ് കതകിൽ കൊട്ടുന്നത് കേട്ടത്... ആദ്യം അത് നിരസിച്ചെങ്കിലും തുടർച്ചയായി പിന്നെയും കിട്ടുന്നത് കേട്ടപ്പോൾ എല്ലാ ദേഷ്യവും ഒരുമിച്ചു വന്നു.... പാർവതി അച്ഛൻ എന്ന് പറഞ്ഞതും വീണ്ടും വീട്ടിലേക്ക് പോകുന്ന കാര്യം സംസാരിക്കണന്ന് കരുതി... ഒരു പ്രാവശ്യം ചോദിച്ചപ്പോൾ പോകേണ്ടെന്ന് പറഞ്ഞത് അവളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്തത് കൊണ്ട് തന്നെയായിരുന്നു... പിന്നെയും ആ ചോദ്യം ആവർത്തിച്ചപ്പോൾ അറിയാതെ തല്ലിപോയതാ.... അതിലും മൂർച്ചയുണ്ടായിരുന്നു ഞാൻ ഉപയോഗിച്ച വാക്കുകളും..... ഉടനെ തന്നെ അവളുടെ അടുത്ത് സോറി പറയണം എന്നെ വിചാരിച്ചു പോകാൻ തുടങ്ങിയപ്പോഴാണ് അവളുടെ അച്ഛൻ മരിച്ച കാര്യം അറിയുന്നത് പിന്നെ ഭയമായിരുന്നു...

അവളുടെ മുന്നിൽ ചെന്ന് നിൽക്കാൻ..... ഇനിയും പാർവതിയെ ഫോണിൽ വിളിച്ചിട്ട് കാര്യമില്ല... നാളെത്തന്നെ നേരിട്ട് കാണണം..... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ " മോനെ നന്ദു..... ""പറ അമ്മേ..." " നീയെപ്പോഴും ഇതിനകത്ത് കേറി ഇരിക്കുന്നതെന്തിനാ..... ഇവിടെ എനിക്ക് ഒന്ന് സംസാരിക്കാൻ നീ മാത്രെ ഉള്ളു.... " നന്ദുവിന്റെ അമ്മ അവന്റെ താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.... അതിന് ഉത്തരമൊന്നും പറയാതെ അവൻ അമ്മയെ തന്നെ നോക്കിയിരുന്നു..... " നീയും ആദിയും തമ്മിലുള്ള വഴക്ക് തീർന്നില്ലേ ചെക്ക.... " അവൻ അതിന് ഇല്ല എന്നർത്ഥത്തിൽ തല കുലുക്കി... " തോന്നി അതുകൊണ്ടാണല്ലോ ലെച്ചു മോള് എന്നെ വിളിച്ചത്... " " ലെച്ചുവോ... അമ്മേ വിളിച്ചോ..... " അത് വരെയുണ്ടായിരുന്ന വിഷാദ ഭാവം വെടിഞ്ഞുകൊണ്ട് നന്ദു ചോദിച്ചു.... " മ്മ്... ആ കുട്ടി പാലക്കാട്‌ ഇനി പഠിക്കാൻ പോണില്ലെന്ന്.. അതിന്റെ അച്ഛൻ അമേരിക്കയിലെവിടോ അഡ്മിഷൻ എടുത്തുന്ന പറഞ്ഞെ... പോകുന്ന കാര്യം പറയാൻ വിളിച്ചത ആ കുട്ടി... " അമ്മ പറഞ്ഞത് കേട്ട് ശ്വാസം എടുക്കാൻ പോലും മറന്ന് നന്ദു തറഞ്ഞു നിന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story