വില്ലൻ: ഭാഗം 38

villan

എഴുത്തുകാരി: സജന സാജു

ലെച്ചുവോ... അമ്മേ വിളിച്ചോ..... " അത് വരെയുണ്ടായിരുന്ന വിഷാദ ഭാവം വെടിഞ്ഞുകൊണ്ട് നന്ദു ചോദിച്ചു.... " മ്മ്... ആ കുട്ടി പാലക്കാട്‌ ഇനി പഠിക്കാൻ പോണില്ലെന്ന്.. അതിന്റെ അച്ഛൻ അമേരിക്കയിലെവിടോ അഡ്മിഷൻ എടുത്തുന്ന പറഞ്ഞെ... പോകുന്ന കാര്യം പറയാൻ വിളിച്ചത ആ കുട്ടി... " അമ്മ പറഞ്ഞത് കേട്ട് ശ്വാസം എടുക്കാൻ പോലും മറന്ന് നന്ദു തറഞ്ഞു നിന്നു....അമ്മ മുറിയിൽ നിന്നും പോയ ഉടനെ അവൻ ലെച്ചുവിനെ ഫോൺ വിളിച്ചു... ഫുൾ റിങ് അടിച്ചിട്ടും ലെച്ചു എടുക്കുന്നില്ല... പിന്നെയും പിന്നെയും വിളിച്ച് നോക്കി... അവൾ മനപ്പൂർവം ഫോൺ എടുക്കാത്തതാണെന്ന് നന്ദുവിനു മനസ്സിലായി.... നിഴൽ പോലെ തന്നോട് ചേർന്ന് നടന്നും... തന്റെ ഒരു നോട്ടത്തിനായി കാത്തിരുന്ന ലെച്ചുവിന്റെ മാറ്റം ഒരു നിമിഷം അവനു വിശ്വസിക്കാൻ ആയില്ല...... " ടി... ഒന്ന് ഫോൺ എടുക്കടി... ഒരു അത്യാവശ്യം പറയാനാ... പ്ലീസ്... ഒരിക്കൽ മാത്രം എനിക്ക് പറയാനുള്ളതൊന്ന് കേൾക്ക് ലെച്ചു... " ഒരു msg ലെച്ചുവിന്റെ ഫോണിലേക്ക് അയച്ചു...

നന്ദു വിളിച്ച നേരമത്രയും ലെച്ചുവിന്റെ കയ്യിൽ തന്നെ ഫോൺ ഉണ്ടായിരുന്നു... അവൾ മനപ്പൂർവം എടുത്തില്ല..... ഇനിയും അവനിലേക്കൊരു തിരിച്ചു പോക്ക് അവൾ ആഗ്രഹിച്ചിരുന്നില്ല...... msg കണ്ടതും വിളിക്കണോ വേണ്ടയോ എന്നുള്ള സംശത്തിൽ മൊബൈലിൽ കൈകൾ മുറുക്കി കുറച്ചു നേരം ആലോചിച്ചു... നന്ദുവിനെ വിളിക്കാം എന്ന തീരുമാനത്തിൽ തന്നെ ലെച്ചു വന്നു....... ഇരുകൈകളിലേക്കും മുഖം ഊർന്നിറക്കി ഇരുന്ന നന്ദു പെട്ടെന്ന് ഫോൺ അടിച്ചതും ഒരു നിമിഷം ഞെട്ടി... ഫോണിന്റെ ഡിസ്പ്ലേ കണ്ടതും എന്തോ മനസ്സൊന്നു തണുത്ത പോലെ.... " ഹെലോ... ലെച്ചു... " " പറയാനുള്ളത് വേഗം പറയണം.... ഏട്ടൻ അറിഞ്ഞാൽ പ്രശ്നമാണ്.... " വളരെ വേഗത്തിൽ പ്രണയത്തിന്റെ ഒരു തരിമ്പ് പോലും ഇല്ലാതെ അവൾ പറഞ്ഞതും നന്ദുവിനെ അത് അത്ഭുതപ്പെടുത്തി..... " ഹെലോ.... എന്തേലും പറയാനുണ്ടോ.... " അവളുടെ ചോദ്യമാണ് അവനെ തിരികെ ബോധത്തോലേക്ക് കൊണ്ട് വന്നത്....... " ഞനൊന്ന് ചോദിച്ചോട്ടെ ലെച്ചു... നിനക്ക് എന്നോട് ഒരു തരി പോലും ഇല്ലേ പ്രണയം... "

അവൻ അത് ചോദിച്ച ഉടൻ തന്നെ അപ്പുറത്ത് നിന്നും ഒരു ബീപ് സൗണ്ട് ആണ് കേട്ടത്..... ലെച്ചു ഒരു വാക്ക് പോലും പറയാതെ ഫോൺ കട്ട്‌ ആക്കി...... ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി നന്ദുവിനു.. അവൻ പിന്നെയും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ എന്ന് വന്നതും... അവൻ വേഗം ടേബിളിൽ ഇരുന്ന ബൈക്കിന്റെ കീയും എടുത്ത് കൊണ്ട് വീടിനു പുറത്തേക്കിറങ്ങി... അമ്മ എന്തൊക്കെയോ ചോദിക്കുന്നങ്കിലും അവൻ ഒന്നും ശ്രദ്ധിച്ചില്ല........ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ " നീയെവിടെക്കാ മോളേ ഇത്ര രാവിലെ..... " രാവിലെ തന്നെ സാരിയും ചുറ്റി നിൽക്കുന്ന താത്രിയെ നോക്കി അമ്മ ചോദിച്ചു...... " ഞാൻ ഒരു കൂട്ടുകാരിയെ കാണാൻ പോകുവാ അമ്മേ... അവളുടെ ചേച്ചി ജോലി ചെയ്യുന്നിടത്ത് part ടൈം ജോബിന് ആളെ വേണം എന്ന്... ഒന്ന് പോയി നോക്കാം എന്ന് വിചാരിക്കുന്നു.... " " മ്മ്... ആദി മോനോടൊന്ന് ചോദിക്കണ്ടെ... "

അത് കേട്ടതും അവളുടെ മുഖം വലിഞ്ഞുമുറുകി... " എന്തിന്... ഞാൻ പറഞ്ഞില്ലേ എല്ലാം അവസാനിപ്പിക്കുകയാണെന്നു..... എനിക്കിവിടെ നിന്നാൽ മതിയമ്മേ... ഒന്നുല്ലേലും കുറച്ച് സമാധാനം എങ്കിലും കിട്ടുന്നുണ്ട്..... ഒരു part ടൈം ജോലി കൂടി ആയാൽ പിന്നെ കോളേജിലെ ഫീസും മറ്റുമൊക്കെ എനിക്ക് തന്നെ അടക്കുകയും ചെയ്യാം..... "" മോളേ... നിന്റെ കല്യാണത്തിനായി അച്ഛൻ കരുതി വെച്ച കുറച്ചു തുക എന്റെൽ ഉണ്ട്... " അത് കേട്ടതും താത്രി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് നടന്ന്.... " അത് അമ്മേടെ കയ്യിൽ തന്നെ ഇരിക്കട്ടെ..... ഇനി നമ്മുടെ ചിലവിനുള്ളത് ഞാൻ റെഡി ആക്കാം... " ഒരു കണ്ണിറുക്കി താത്രി പറഞ്ഞെങ്കിലും രണ്ടുപേരുടെയും മനസ്സിൽ ഒരു കടലോളം കണ്ണീർ പുറത്തേക്ക് വരാൻ വെമ്പുന്നുണ്ടായിരുന്നു..... " അമ്മേ.. സമയo ആയി... " വച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞ്...

അമ്മയുടെ കവിളിൽ ഒരു ചുംബനവും സമ്മാനിച്ചുകൊണ്ട് താത്രി ദൃതിയിൽ പുറത്തേക്ക് നടന്ന്.... അമ്മ അടുക്കളയിലേക്കും.... അൽപ്പ സമയത്തിന് ശേഷം കാളിങ് ബെൽ ശബ്ദം കേട്ട് അമ്മ കതക് തുറന്നതും കാണുന്നത് തന്റെ മുന്നിൽ നിൽക്കുന്ന ആദിയെ ആണ്..... " അമ്മേ.. താത്രി എവിടെ... " " അവൾ ഇവിടെ ഇല്ല മോനെ.. മോൻ കേറി വ......" " എവിടെ പ്പോയി... " അകത്തേക്ക് കയറുന്നതിനിടെ ആദി അന്വേഷിച്ചു..... " എന്തോ ഒരു ജോലിയുടെ കാര്യം എന്നാ പറഞ്ഞെ.... " അത് കേട്ടതും അവന്റെ മുഖം ചെറുതായി ഒന്ന് വടിയത് സുമംഗല ശ്രദ്ധിച്ചു...... " ഞനൊരു കാര്യം ചോദിക്കട്ടെ മോനെ... വേറെയൊന്നും വിചാരിക്കരുത്.... " അവൻ എന്താണെന്ന അറിയാൻ വേണ്ടി അമ്മയുടെ മുഖത്തെക്ക് ഉറ്റു നോക്കി.... " മോന്... മോനെന്റെ മോളേ ഇഷ്ടമല്ല അല്ലെ..... "..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story