വില്ലൻ: ഭാഗം 39

villan

എഴുത്തുകാരി: സജന സാജു

ഞനൊരു കാര്യം ചോദിക്കട്ടെ മോനെ... വേറെയൊന്നും വിചാരിക്കരുത്.... " അവൻ എന്താണെന്ന അറിയാൻ വേണ്ടി അമ്മയുടെ മുഖത്തെക്ക് ഉറ്റു നോക്കി.... " മോന്... മോനെന്റെ മോളേ ഇഷ്ടമല്ല അല്ലെ..... " ആദിക്ക് ഒന്നും മിണ്ടാൻ ആകാതെ അവൻ തല കാണിച്ചിരുന്നു... " സാരമില്ല.... അവൾ എന്നോട് എല്ലാം പറഞ്ഞു.... ഞങ്ങൾക്ക് ആരുമില്ല മോനെ.. ഇനി ഈ ജീവിതത്തിൽ എനിക്ക് അവളും അവൾക്ക് ഞനും അത്ര തന്നെ.... പക്ഷെ... അവൾ ഒരു പാവമാണ്..... " അത്രയും പറഞ്ഞുകൊണ്ട് നേര്യത്തിന്റെ തുമ്പ് കൊണ്ട് അവർ കണ്ണുകൾ തുടച്ചു.. ഒരു നിമിഷം ഇരുവർക്കും ഇടയിൽ മൗനo തളo കെട്ടി നിന്നു... അതിനെ കീറിമുറിച്ചത് സുമംഗല തന്നെയായിരുന്നു.... " അവൾ വരുമ്പോൾ പറയാം ആദി വന്നിരുന്നുവെന്ന്... ഇനി അങ്ങോട്ടേക്കില്ലെന്ന അവൾ പറയുന്നത് ഒരു കണക്കിന് അവൾ പറയുന്നത് തന്നെയാണ് ശെരി... അവളെ അംഗീകരിക്കാത്ത.. അവളെ സ്നേഹിക്കാത്ത ഒരിടത്ത് ശല്യമായി തുടരേണ്ട കാര്യം ഇല്ലല്ലോ.... മോൻ പൊക്കൊളു... "

സുമംഗല അകത്തേക്ക് കയറാൻ തുടങ്ങിയതും പിന്നിൽ നിന്നും ആദി വിളിച്ചതും ഒരുമിച്ചായിരുന്നു.... " അമ്മേ.... അവളെ കല്യാണം കഴിക്കാൻ നേരം അവളോട് വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു..... പക്ഷെ... എത്രയൊക്കെ അവളെ ഞാൻ വെറുത്തലും അവൾ എന്റെ ഭാര്യ അല്ലാതെ ആകില്ലല്ലോ... അതുകൊണ്ടാ ഏതോ ഒരു നിമിഷം അവളോടുള്ള എന്റെ വെറുപ്പ് സ്നേഹമായത്..... " ആദിയുടെ വാക്കുകൾ കേൾക്കുംതോറും ആ അമ്മയുടെ നിറഞ്ഞ കണ്ണുകൾ വിടരാൻ തുടങ്ങിയിരുന്നു.... " എനിക്ക് ആദ്യം ഭയമായിരുന്നു ഞാൻ അവളോടുള്ള എന്റെ സ്നേഹം പറഞ്ഞാൽ അവൾ അതെങ്ങനെ എടുക്കും എന്ന്.... ഒരു പക്ഷെ അവൾക്കും എന്നോട് വെറുപ്പാണെങ്കിലോ... അതുകൊണ്ടാ ആ സ്നേഹം എന്റെയുള്ളിൽ തന്നെ ഞാൻ മൂടി വെച്ചത്.... " അത്രയും പറഞ്ഞ് ആദി നടന്നുവന്ന് സുമംഗലയുടെ കൈകൾ കോർട്ടിപ്പിടിച്ചു... " ഞാൻ കാരണമാ അമ്മേ അവൾക്ക് അച്ഛനെ അവസാനമായി ഒന്ന് കാണാൻ പോലും കഴിയാത്തത്.... ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാ ഞാൻ ചെയ്തത്....

അവളുടെ കാലിൽ വീണുപോലും ക്ഷമ ചോദിക്കാൻ തയ്യാറാ ഞാൻ.... " കണ്ണുകൾ നിറഞ്ഞുകൊണ്ട് ആദി അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകളും തുളുമ്പിയിരുന്നു..... ❤️❤️❤️❤️❤️❤️❤️♥️♥️❤️ ഡോറിൽ തുടരേയുള്ള കൊട്ടൽ കേട്ടാണ് ലെച്ചു റൂം തുറന്നത്.... മുന്നിൽ നന്ദു നിൽക്കുന്നത് കണ്ടതും അവൾ ഒന്ന് അമ്പറന്നുവെങ്കിലും അവൾ അത് മറച്ചുപ്പിടിച്ചു.. " ലെച്ചു... " ലെച്ചു അവനെ ഒന്ന് നോക്കി... കാലുകൾ നിലത്തുറക്കാതെ വാതിലിൽ ചാരിയാണ് നിൽക്കുന്നത്... കണ്ണുകൾ ചുവന്നിരിക്കുന്നു..... " ഏട്ടൻ കുടിച്ചോ... " " മ്മ്.. കുടിച്ചു.... നിനക്ക് വേണ്ടിയാ കുടിച്ചത്... " അത് കേട്ടതും അവൾ ചുണ്ട് കൊട്ടി ഒന്ന് ചിരിച്ചു.... " എന്താ... എന്തിനാ നീ എന്നെ വിട്ട് പോകുന്നത്... ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് ലെച്ചു... അത് നിനക്കറിയാവുന്നതല്ലേ... എന്നിട്ടും എന്തിനാ പെണ്ണെ.... " അവൻ കുഴഞ്ഞു കുഴഞ്ഞു എങ്ങനെയോ പറഞ്ഞൊപ്പിച്ചു.... " ഇനിയും പറ്റിക്കാനാണോ ഈ വരവ്.... എനിക്കെല്ലാം മനസ്സിലായി... മറ്റേ പെണ്ണെവിടെ.. അവളെ കളഞ്ഞോ... " ഒരു പുച്ഛത്തോടെ അവൾ പറഞ്ഞു... " ലെച്ചു പ്ലീസ്.. നമുക്കിടയിലേക്ക് അവളെ എന്തിനാ വലിച്ചിടുന്നത്...

നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ.... " " നമ്മുടെ കാര്യമോ... അതെല്ലാം കഴിഞ്ഞു നന്ദേട്ടാ.. ഇപ്പൊ എല്ലാം മറക്കാൻ ശ്രമിക്കുവാണ് ഞാൻ.... നിങ്ങൾ അവളോടൊപ്പം തന്നെ ജീവിച്ചോ.... " ലെച്ചു അത്രയും പറഞ്ഞുകൊണ്ട് വാതിൽ അടക്കാൻ തുണിഞ്ഞതും അവൻ അത് ബലമായി തന്നെ തടഞ്ഞു... " എന്ത്‌ വേണം നിങ്ങൾക്ക്... ഇത് വല്യ ശല്യം ആയല്ലോ... " " എനിക്ക് പറയാനുള്ളതെങ്കിലും കേക്കടി പ്ലീസ്.. നിന്റെ കാല് വേണേൽ പിടിക്കാം.... " " എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന് ഞാൻ പറഞ്ഞു... കൂടെ കൊണ്ട് നടക്കുവല്ലേ ഒരു അഴിഞ്ഞാട്ടകാരിയെ അവളോട് പോയി സംസാരിക്... " അങ്ങനെ പറയണം എന്ന് ലെച്ചു വിചാരിച്ചില്ല.. വാക്കുകൾ എന്തോ ഒരു ഉൾപ്രേരണയിൽ പുറത്തേക്ക് വന്നതാണ്.... ആ വാക്കുകൾ അവനിൽ മാറ്റങ്ങൾ സൃഷ്ടിച്ചു.. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ ദേഷ്യത്തിൽ കുറുകി... ഇരുകയ്യിലും മുഷ്ടി ചുരുട്ടി പിടിച്ചു...

" നന്ദേട്ടാ.. ഞാൻ.. " അവൾ പറയാൻ വന്നതിന്റെ പൂർത്തിയാക്കാൻ സമ്മതിക്കാതെ നന്ദു കൈകൾ ഉയർത്തി അത് തടഞ്ഞു.... " എല്ലാം അറിയുമ്പോൾ നീ ഈ നിമിഷം ഓർത്ത് കരയും.... " അത്രയും പറഞ്ഞുകൊണ്ട് നിറഞ്ഞുവന്ന കണ്ണുകളെ അമർത്തി തുടച്ചു അവൻ അവിടം വീട്ടിറങ്ങി.... " എന്നാലും എന്തായിരിക്കും നന്ദേട്ടൻ അങ്ങനെ പറയാൻ കരണം...... ഞാൻ ചെയ്യണത് തെറ്റാണോ ദൈവമേ... " ഒന്നും മനസ്സിലാവാതെ വിഷമിച്ചു നിൽക്കാനേ അവൾക്കായുള്ളു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " പാർവതി ദത്തൻ.. " " അതെ.. " " മ്മ്... കോഴ്സ് കംപ്ലീറ്റ് അല്ലല്ലോ കുട്ടി... അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ താഴ്ത്തി ഇരുന്നു..... ഒരു കൂട്ടുകാരി പറഞ്ഞിട്ടാണ് ജോലിക്ക് വേണ്ടി ഈ കമ്പനിയിൽ വന്നത്... അവർക്ക് എല്ലാം ഓക്കേ ആണ്...പക്ഷെ... കോഴ്സ് കംപ്ലീഷൻ...... അതിൽ ഉടക്കി നിൽക്കുകയാണ് തന്റെ ഭാവി.... " ഹെലോ എന്താണ് ആലോചിക്കുന്നത്... " കറങ്ങുന്ന കസേരയിൽ നിന്നുമെണീറ്റ് കൊണ്ട് മാനേജർ അവളോട് ചോദിച്ചു.... " ഒന്നുമില്ല സാർ... പഠിക്കാൻ പറ്റിയ സാഹചര്യം ഇല്ലായിരുന്നു.... വീട്ടിൽ അമ്മയും ഞനും മാത്രമേ ഉള്ളു....

""മ്മ്... താൻ മാരീഡ് അല്ലെ..." നെറ്റിയിലെ കുങ്കുമത്തിൽ നിന്നും തുടങ്ങിയ കണ്ണുകൾ കഴുത്തിലെ താലിയിൽ ഉടക്കിയതും അയാൾ ചോദിച്ചു... " മ്മ് അതെ... " അവളുടെ മറുപടിയിൽ അവൾ അനുഭവിക്കുന്ന ദുഃഖം മുഴുവനും ഉണ്ടായിരുന്നു.... " എന്താടോ... മാര്യേജ് ലൈഫ് അത്ര പോരാ എന്ന് തോന്നുന്നു... " അവൾ അതിന് മറുപടി ആയി ഒരു മങ്ങിയ ചിരി സമ്മാനിച്ചു.... " മ്മ് ഞാൻ satisfied ആണ് പാർവതിയുടെ കാര്യത്തിൽ.. ഇങ്ങനെ ചില വിട്ടുവീഴ്ച ചെയ്തലല്ലേ സ്ത്രീകൾക്ക് മുന്നോട്ട് വരാൻ സാധിക്കു... " നിറഞ്ഞ പുഞ്ചിരിയോടെ അയാൾ അത് പറയുമ്പോൾ മനസ്സിനെന്തോ ഒരു കുളിർമ തോന്നി അവൾക്ക്.... " നന്ദിയുണ്ട് സാർ.... ഈ ഉപകാരം ഒരിക്കലും മറക്കില്ല.... " " ശേ... എനിക്കെന്തിനാ നന്ദി.... അങ്ങോട്ടൊരു വിട്ടുവീഴ്ച ചെയ്യുമ്പോൾ ഇങ്ങോട്ടും എനിക്ക് എന്തെങ്കിലും പ്രതീക്ഷിക്കാമല്ലോ അല്ലെ... " ഒരു വഷളൻ ചിരിയോടെ അയാൾ അത് പറയുമ്പോൾ ആ കണ്ണുകൾ അവളുടെ ശരീരത്തിലേക്ക് മേയുന്നുണ്ടായിരുന്നു..... " സാർ എന്താ പറഞ്ഞ് വരുന്നത്... " ഇരിക്കുനയിടത്ത് നിന്നും താത്രി എണീറ്റ് കൊണ്ട് ചോദിച്ചു...

. അയാൾ അവളുടെ തോളിൽ കൈകൾ ചേർത്ത് വെച്ചു... " അത് തന്നെ... ഒന്ന് കെട്ടിയ നിനക്ക് മനസ്സിലാകാതെ ഇരിക്കുമോ.... ആരും അറിയില്ലെടി..... " ... ഉടനെ തന്നെ അവൾ ആ കൈകൾ തട്ടി മാറ്റി.. അതെ വേഗത്തിൽ തന്നെ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കുകയും ചെയ്തു... " ടി... നിന്നെ... " " ചി.. നിർത്തെടാ... നീ എന്താ വിചാരിച്ചേ എന്നെ കുറിച്... നിന്റെ ഇതുപോലുള്ള ആഗ്രഹം സാധിച്ചു തരുന്ന പെണ്ണുങ്ങൾ കാണും ആ കൂട്ടത്തിൽ എന്നെ കണ്ടാൽ.... " അയാൾക്ക് നേരെ വിരൽ ചൂണ്ടി അവൾ നിന്ന് വിറച്ചു..... " ഓ... ഒരു പതിവ്രത..... നീ ഒരിക്കലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യില്ല.. അതിനുള്ളതൊക്കെ ഞാൻ ചെയ്യും നീ നോക്കിക്കോ.... " അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു... ഒരു വല്ലാത്ത ധൈര്യo അവൾക്ക് വന്നുചേരുന്ന പോലെ താത്രിക്ക് തോന്നി..... " നിനക്ക് ഞാൻ ആരാണെന്നറിയാമോ.... മന്ത്രി പ്രതാപന്റെ മരുമകൾ ആണ് ഞാൻ.. എന്റെ ഭർത്താവിതറിഞ്ഞാൽ.. പിന്നെ ഒരു പെണ്ണിനേയും തൊടാൻ നിന്റെ കൈ കാണില്ല... " അവന്റെ നേരെ ചീറിക്കൊണ്ട് അവൾ പുറത്തേക്ക് നടന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story