വില്ലൻ: ഭാഗം 4

villan

എഴുത്തുകാരി: സജന സാജു

" ടാ ആദി.. നീ ഇത് എങ്ങോട്ടാ പോണേ... " ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞ ശേഷം ബസ്സ്റ്റോപ്പിൽ നിന്നിരുന്ന ആദിയോട് നന്ദൻ ചോദിച്ചു... " ഞാൻ കുറച്ചു മുന്നേ പറഞ്ഞില്ലെ.. ലവൾ ആ കാന്താരി... അവൾക്ക് ചെറിയ ഒരു പണി കൊടുക്കണം..... " ഒരു കണ്ണടച്ചുകൊണ്ട് കൊണ്ട് ആദി പറഞ്ഞു... " എന്ത്‌ പണി... ആ പെണ്ണ് ചുമ്മാ തമാശക്കല്ലേ നിന്നെ അങ്ങനെ കൊരങ്ങൻ എന്നൊക്കെ വിളിച്ചത്... അത് നീ വല്യ കാര്യമാക്കണ്ട...... " " ഇതൊക്കെ വലിയ കാര്യമായി ഞനും എടുത്തില്ല... പിന്നെ ചുമ്മാ ഒരു ടൈം പാസ്സ്.... ഈ കോളേജിലെ എല്ലാത്തിനും എന്നെ കണ്ടാൽ ഒരു പേടിയും ബഹുമാനവും എല്ലാം ഉണ്ട്..... അവളെ ഇപ്പോൾ അങ്ങനെ അങ് വിട്ടാലെ അവക്ക് ഒരിക്കലും ആ പേടി എന്നോട് തോന്നില്ല... so..... " ആദി പറഞ്ഞു പൂർത്തിയാക്കാതെ നന്തനെ നോക്കി.... " ആ.. നീ എന്തേലും ആക്ക്... എന്താ പണി എന്ന് പറ .... " ഇത്രയും നേരം തന്നോട് പ്ലാൻ എന്താണെന്ന് ആദി പറയാത്തത്തിന്റെ മുഴുവൻ അമർഷവും നന്ദുവിന്റെ ചോദ്യത്തിൽ ഉണ്ടായിരുന്നു... " ടാ... അവൾ വരുന്ന ബസിൽ നമ്മൾ കയറും.....

നമ്മുടെ രാഘവൻ ചേട്ടനാണ് കണ്ടക്ടർ... ചേട്ടൻ അവൾക്ക് ടികെറ്റ് കൊടുക്കാതെ കുറച്ചു നേരം കഴിഞ്ഞ് തരുമെന്ന് .... മെഷീൻ പ്രശ്നം ഉണ്ടെന്ന് പറഞ്ഞ അവൾ അങ് വിശ്വസിക്കും...... " ആദിയുടെ പ്ലാൻ സസൂക്ഷ്മമം നന്ദൻ കേട്ടുകൊണ്ടിരുന്നു..... " കുറച്ച് നേരം കഴിഞ്ഞ് രാഘവേട്ടൻ അവളോട് ടികെറ്റ് ചോദിക്കും... അപ്പൊ.... അവൾ ടികെറ്റ് എടുത്തിട്ടില്ലെന്ന് കണ്ടക്ടർ പറയും നമ്മൾ അതിനെ അങ് പിന്താങ്ങും.... അവൾ ചെറുതായി ഒന്ന് നാണം കെടും.... " ആദി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.... " ഇതൊക്കെ വേണോ ആദി... നിനക്ക് വേണമെങ്കിൽ നമുക്ക് ഒരു റാഗിങ്ങ് കൊടുക്കാം അവൾക്ക്... അല്ലാതെ ഇത്... " നന്ദുവിന്റെ സംസാരം കേട്ട് ആദിക്ക് ദേഷ്യം വന്നു... " നീ വരുന്നെങ്കിൽ വന്നമതി.. മുന്നോട്ട് വെച്ച കാൽ എന്തായാലും മുന്നോട്ട് തന്നെ... ഞാൻ ഒരു കാര്യം തീരുമാനിച്ചാൽ അത് എന്ത്‌ വില കൊടുത്ത്തും നടത്തും എന്ന് നിനക്ക് അറിയാലോ അല്ലെ... അതിന് ആരുടേയും സഹായം എനിക്ക് വേണ്ട ... " ആദി ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് അവന്റെ അടുത്ത് നിന്നും മാറി നിന്നു.... " എല്ലാ പരിപാടിക്കും നിന്റെ ഒപ്പം ഞാൻ ഉണ്ടായിരുന്നല്ലോ... ഇനി ഇതിൽ ആയി കുറക്കണ്ട ഞനും വരുന്നു.... " നന്ദനും ആദിയും താത്രി വരുന്നതും നോക്കി നിന്നു.... താത്രിയുടെ കൂടെ ഹേമയും ഉണ്ടായിരുന്നു.....

താത്രി ഇടക്കിടക്ക് ഏറുകണ്ണിട്ട് ആദിയെ നോക്കുന്നുണ്ടേലും അവൻ അത് കാണാത്ത പോലെ നിന്നു... " ഡി... ഹെമേ നീയല്ലേ പറഞ്ഞെ ആ കൊരങ്ങൻ കോടീശ്വരൻ ആണെന്നൊക്കെ പിന്നെ എന്തിനാ ബസ് കേറാൻ ഇവിടെ വന്ന് നിക്കുന്നെ.... " താത്രി പതിഞ്ഞ ശബ്ദത്തിൽ ഹേമയോട് പറഞ്ഞ്.... " എന്ത്‌ കാര്യത്തിനായാലും ആദിച്ചേട്ടനെ ഇന്ന് വീടെത്തും വരെ കാണാലോ... നോക്കിക്കോ ഞാൻ ചേട്ടന്റെ അടുത്ത് തന്നെ നിക്കും.... " ഹേമ ഗമയോടെ പറഞ്ഞു.... അത് കേട്ടതും താത്രി അവളെ പുച്ഛത്തോടെ ഒന്ന് നോക്കി........ അൽപ്പ സമയത്തിനുള്ളിൽ തന്നെ ബസ് വന്നു.... എല്ലാരും ബസിൽ കയറി... അകത്ത് നല്ല തിരക്കായിരുന്നു.... ആദി പിന്നിൽ നിന്നും നോക്കിയപ്പോ മുന്നിൽ നിൽക്കുന്ന താത്രിയെ കണ്ടു... അവൻ പതിയെ അവൽക്കരികിലേക്ക് നീങ്ങാൻ തുടങ്ങി.. ഏകദേശം അവൾക്കടുത്ത് എത്തിയപ്പോഴാണ് ഏകദേശം 60 വയസ്സിനോട് പ്രായം തോന്നിക്കുന്ന ഒരാൾ അവളോട് ചേർന്ന് നിൽക്കുന്നത് അവൻ കണ്ടത്.... അയാൾ ഇടയ്ക്കിടെ മനപ്പൂർവം താത്രിയുടെ പുറത്തേക്ക് ഇടിക്കുന്നുണ്ട്... അവൾക്ക് ഒന്നും തിരിച്ചു പറയാൻ പറ്റുന്നില്ല...

പേടികൊണ്ടാവാം അവൾ അങ്ങോട്ടും ഇങ്ങോട്ടും മാറി നിൽക്കാൻ തോന്നുന്നുണ്ട്.....അയാളുടെ കൈകൾ അവളുടെ ഇടുപ്പിലേക്ക് പോകുന്നത് കണ്ടതും ആദിക്ക് ദേഷ്യം ഇരച്ചു കേറി വന്നു... അവൻ ഓരോരുത്തരെ വകഞ്ഞു മാറ്റിക്കൊണ്ട് അവൽക്കരികിലേക്ക് നടന്നെത്തി.... അവൻ അരികിലെത്തി ആ കിളവനെ പിടിക്കാൻ ആഞ്ഞതും ബസ് ബ്രേക്ക്‌ ചവിട്ടിയതും ഒരുമിച്ചായിരുന്നു.... പെട്ടെന്ന് ബാലൻസ് പോയ ആദി താത്രിയുടെ പുറത്തേക്ക് വീണു... അവളും തറയിലേക്ക് വീഴാൻ പോയി... ആ നിമിഷം അവൾ വീഴാതിരിക്കാൻ വേണ്ടി അവൻ പെട്ടെന്ന് അവളെ ഇടുപ്പിൽ ചേർത്ത് പിടിക്കാൻ നോക്കി... പക്ഷെ പണി പാളി.... മുഴവൻ ബാലൻസും പോയത് കൊണ്ട് അവന്റെ പിടുത്തം വീണത് അവളുടെ നെഞ്ചിലായിരുന്നു.... ആ പിടിത്തത്തിൽ അവളൊന്ന് ഞെട്ടി.. ശേഷം തിരിഞ്ഞു നോക്കി...... തന്റെ പുറകിൽ നിൽക്കുന്ന ആദിയെ കണ്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വന്നു... ആദി എന്തേലും പറയും മുന്നേ അവന്റെ ചെക്കിടത്ത് അവളുടെ കൈ പതിഞ്ഞു....... " നാണം ഇല്ലേ നിനക്കൊക്കെ... കുറച്ച് നേരമായി ഞാൻ സഹിക്കുന്നു.....

തൊടാനും പിടിക്കാനും ആരെങ്കിലും വേണം എന്നുണ്ടെങ്കിൽ നിന്റെ വീട്ടിൽ നിന്നും കൊണ്ട് വരണം..... " അവളുടെ അടിയിൽ തറഞ്ഞു പോയ ആധിക്കരികിലേക്ക് നന്ദൻ പെട്ടെന്ന് വന്നു.... .............. താത്രി ആധിയെ തന്നെ നോക്കി ദാഹിപ്പിച്ചു കൊണ്ടിരിക്കുവാന്.... " എന്താടാ.... ഏഹ്..... " നന്ദൻ ആദിയോട് ചോദിച്ചു... അവൻ അവന്റെ കവിൾത്തടത്തിൽ കൈവെച്ചുകൊണ്ട് താത്രിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... ആ നോട്ടത്തിൽ താത്രി ഭയന്നെങ്കിലുo അനുവാദമില്ലാതെ ഒരു പെണ്ണിനെ തൊട്ടാൽ അവനു കൊടുക്കേണ്ട ശിക്ഷ ഇത് തന്നെയാണെന്ന പൂർണ ബോധ്യത്തോടെ അവളും അവനെ തന്നെ എരിയുന്ന കണ്ണാലെ നോക്കി....... " എന്താ കുട്ടി.... എന്താ പ്രശ്നം..... ഇത് നമ്മുടെ പ്രതാപൻ സാറിന്റെ മകനല്ലേ..... " ഒരു യാത്രക്കാരൻ അവരുടെ അടുത്തേക്ക് വന്നു.... " ഇയാൾ..... ബസിൽ കേറിയപ്പോ മുതൽ ഇയാളെന്നെ ശല്യം ചെയ്തു കൊണ്ടിരിക്കുവാ.... " താത്രി മടിച്ചു മടിച്ചാണെലും പറഞ്ഞു.... " എന്താ മോനെ ഇത്... അച്ഛന്റെ മാനം കളയാനായിട്ട്.. ശേ...... " ആ യാത്രക്കാരൻ ആദിയോട് പറഞ്ഞ്....

" വളർത്തുദോഷം അല്ലാതെ ഇതൊക്കെ എന്ത്‌ പറയാനാ.... " ബസിലുള്ള മറ്റാരോ പറഞ്ഞു... ബസിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും പലരും പലതും പറഞ്ഞപ്പോഴും അവൻ അവളെ തന്നെ നോക്കി നിന്നു... ഈ സമയം അത്രയും ഹേമ താത്രിയെ മാറ്റി നിർത്താൻ നോക്കുന്നുണ്ടേലും തോൽക്കാൻ മടിച്ചു താത്രി അവിടെ തന്നെ നിന്നു..... " വണ്ടി നിർത്തെടാ.... " ആദിയുടെ അലർച്ച കേട്ട് ബസ് നിർത്തി.... അവനും നന്ദുവും ബസിൽ നിന്നുമിറങ്ങി പോയി.................. ഹേമക്കും താത്രിക്കും ഇറങ്ങേണ്ട stop വന്നപ്പോൾ അവർ ബസിൽ നിന്നുമിറങ്ങി....... " ഡി... എന്ത്‌ പണിയ നീ കാണിച്ചേ... ആ ചേട്ടനോട് അങ്ങനൊക്കെ പറയണമായിരുന്നോ... mm" ഹേമയുടെ ചോദ്യം കേട്ടതും താത്രിക്ക് പിന്നെയും ദേഷ്യം കൂടി വന്നു..... " ഞാൻ പിന്നെ എന്ത്‌ ചെയ്യണമായിരുന്നു.... അവനെ പിടിച്ചു ഉമ്മ കൊടുക്കണോ.... നിനക്കറിയാമോ.... ഹി പ്രെസ്സ്ഡ് മൈ ബ്രേസ്‌റ്റ്...... " അവൾ ഹേമക്ക് നേരെ ചീറിക്കൊണ്ട് പറഞ്ഞു.... " താത്രി കാര്യം അറിയാതെ സംസാരിക്കരുത്... ഞാൻ കണ്ടതാ നിന്നെ തോണ്ടിയത് വേറെ ഒരു കിളവനാ... അത് കണ്ടിട്ടാ ആ ചേട്ടൻ നിന്റെ അടുത്തേക്ക് വന്നത് ആ സമയം ബസ് ബ്രേക്ക് പിടിച്ചു... ബാലൻസ് പോകാതിരിക്കാനാ ആദിച്ചേട്ടൻ നിന്നെ പിടിച്ചത്... അല്ലാതെ...." ഹേമ പറഞ്ഞത് കേട്ടതും താത്രിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story