വില്ലൻ: ഭാഗം 40

villan

എഴുത്തുകാരി: സജന സാജു

" താത്രി മോളേ... വാതിൽ തുറന്നെ.... " അമ്മ യുടെ ശബ്ദം കേട്ടതും കിടക്കയിൽ നിന്നുമേണീ റ്റ് അഴിഞ്ഞ മുടി അലസമായി പൊക്കി കെട്ടി.... " നീയെന്താ താത്രി മനുഷ്യനേ പേടിപ്പിക്കുമല്ലോ... എത്ര നേരമായി ഇതിനകത്ത് കേറി ഇരിക്കാൻ തുടങ്ങിയിട്ട്..... " പരിഭവം പറയുന്നതിനിടയിലാണ് ആ അമ്മ അവളുടെ മുഖത്തെക്ക് ഒരു നിമിഷം സൂക്ഷിച്ചു നോക്കിയത്... " എന്താ മോളേ കരഞ്ഞോ നീ ... " വാത്സല്യത്തോടെ തന്റെ കവിളിൽ തഴുകുന്ന അമ്മയെ കാണെ അവൾക്ക് സങ്കടം പിടിച്ചു നിർത്താൻ ആയില്ല.. പൊട്ടികരഞ്ഞുകൊണ്ട് അവൾ അമ്മയുടെ തോളിലേക്ക് ചായ്ഞ്ഞു...... അമ്മയോട് ജോലി അന്വേഷിച്ചു പോയപ്പോഴുണ്ടായ അവസ്ഥ പറഞ്ഞാൽ ആ പാവം കൂടി പേടിക്കും.... " എന്താ മോളേ... അമ്മയോട് പറ.. "" ഒന്നൂല്ലമേ.. ഈ ജോലി ശെരിയായില്ല.. എന്തോ അതോർത്തു കുറച്ചുനേരം ഇരുന്നതാ... " അവൾ പറയുന്നത് വിശ്വാസം ആകാഞ്ഞിട്ട് കൂടിയും ആ അമ്മ വിശ്വസിച്ചു എന്ന് വരുത്തനായി ഒന്ന് തല കുലുക്കി.. അത് താത്രിക്കുo മനസിലായി.........

" പിന്നെ.. ആദി വന്നായിരുന്നു മോളേ അന്വേഷിച്ചു... " അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു പക്ഷെ അതികം താമസിയാതെ തന്നെ ആ പ്രസരിപ്പ് എങ്ങോ പോയി..... " നീയെന്താ പെണ്ണെ ഒന്നും മിണ്ടാത്തെ... " അവളുടെ നിൽപ്പ് കണ്ടതും അവർ ചോദിച്ചു.... " ഞാൻ പറഞ്ഞില്ലേ അമ്മേ എനിക്കിനി അതിനെ കുറിച് സംസാരിക്കാൻ താല്പര്യം ഇല്ല.... എന്നെ വേണ്ടാത്തവരെ എനിയ്ക്ക് എന്തിനാ.... " അവൾ ചുണ്ട് കൊട്ടി... " മോളേ.. അവൻ സത്യമാ പറഞ്ഞത് ആ കാണുകളിൽ ഞാൻ കണ്ടതാ നിന്നോടുള്ള സ്നേഹം... എന്റെ മോൾക്ക് അത് കാണാൻ സാധിച്ചില്ലെന്ന് മാത്രം.... ഒന്നൂടി ശ്രമിച്ചു നോക്ക് താത്രി.... നിനക്ക് അത് കാണാൻ കഴിയും.. " " വേണ്ട... അയാൾ കാരണമാ എനിക്കെന്റെ അച്ഛനെ ഒന്ന് അവസാനമായി കാണാൻ പോലും കഴിയാതെ വന്നത്.... എനിക്കതൊരിക്കലും സഹിക്കാൻ പറ്റില്ല... "" അവന്റെ തെറ്റുകൾ ക്ഷമിക്കാൻ ഞാൻ പറഞ്ഞില്ലാലോ....നീ അവനു ഒരവസരം കൂടി കൊടുക്ക് മോളേ.... അച്ഛന്റെ കാര്യത്തിൽ ആ കുട്ടിക്ക് ഒരുപാട് വിഷമമുണ്ട്...

ഒരു ആൺ കുട്ടി ആയതുകൊണ്ടാവും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പതെ അവൻ പിടിച്ചു നിന്നത്.... ഞാൻ പറയാനുള്ളതൊക്കെ പറഞ്ഞ്... ഇനി മോളുടെ ഇഷ്ടം... പിന്നീട് അമ്മക്ക് തോന്നാറുതല്ലോ എന്റെ മോളേ ഞാൻ ഉപദേശിച്ചില്ലെന്ന്.... " കണ്ണിൽ നിന്നും മറയും വരെ താത്രി അമ്മയെതന്നെ നോക്കി നിന്നു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്... " ഒട്ടും താല്പര്യം ഇല്ലാതെ ആദി നന്ദുവിനോട് ചോദിച്ചു..... ഇനിയും ആദിയുടെ സൗഹൃദവും ലെച്ചുവിന്റെ പ്രണയവും നഷ്ടപ്പെടുത്താൻ സാധിക്കാത്തതുകൊണ്ട് എല്ലാം തുറന്നുപറയാൻ വേണ്ടി അവരുടെ എന്നത്തേയും മീറ്റിംഗ് സ്ഥലത്തേക്ക് നന്ദു ആദിയെ വിളിച്ചുവരുത്തിയതാണ്... ആദ്യമൊന്നും ആദിക്ക് താല്പര്യം ഇല്ലായിരുന്നുവെങ്കിലും നന്ദുവിന് എന്താണ് പറയാനുള്ള ന്യായം എന്നവന് അറിയണം എന്ന് തോന്നി..... " ആദി... നീയും ലെച്ചുവും എന്നോട് പിണങ്ങാൻ കരണം ആ പെണ്ണല്ലേ.... " " പിണക്കമോ... ഹ. ഹ... പിണക്കം എന്ന് പറയല്ലേ നന്ദു... വെറുപ്പാണ് നിന്നോടെനിക്കിപ്പോ...

എന്റെ അനിയത്തിയെ പറ്റിച്ചിട്ട്... എന്താ നിനക്ക് പറയാനുള്ളത്..... വേഗം പറ.... " അവസാന വാക്കുകൾ എങ്ങോട്ടോ നോക്കിയാണ് ആദി പറഞ്ഞത്.... " അവാളേക്കുറിച്ച എനിക്ക് പറയാനുള്ളത്.... " " എനിക്ക് കേൾക്കണ്ട നന്ദു... നിന്റെ കാമുകിയെ കുറിച് ഞാൻ എന്തിന് കേൾക്കണം.... "" അവൾ എന്റെ കാമുകി അല്ല ആദി... " ഉടൻ തന്നെ നന്ദു ആദിയോട് തികട്ടി വന്ന ദേഷ്യം മുഴുവൻ കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു... " ആഹാ... കാമുകി അല്ലെങ്കിൽ പിന്നെ സഹോദരി ആയിരിക്കും അല്ലെ... " പുച്ഛം വരിവിധരിക്കൊണ്ട് ആദി ചോദിച്ചു... " അതെ സഹോദരി തന്നെയാണ്... എന്റെയല്ല... നിന്റെ.... " അത് കേട്ട ആദിയൊന്നു ഞെട്ടി... പിന്നെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.... " എന്താടാ... എന്തിനാ നീ ചിരിക്കൂന്നേ... " " അല്ല... ഞനോർത്തതാ ഞാൻ അറിയാത്ത അനിയത്തിയോ... അല്ലെങ്കിൽ തന്നെ എന്റെ അനിയത്തിമാരൊക്കെ നിന്നെത്തന്നെ എങ്ങനെ വിശ്വസിക്കുന്നോ ആവോ.. " പിന്നെയും പുച്ഛം തന്നെ.... " ആദി ഞാൻ സത്യമാ പറഞ്ഞത്... "

നന്ദുന്റെ ഉള്ളിൽ തട്ടിയുള്ള വാക്ക്... അവൻ ആത്മാർത്ഥമായി പറയുന്നു.. അവിശ്വസിക്കാൻ ആകുന്നില്ല.... " എ... ന്താട... എ... എ നിക്കൊന്നും മനസ്സിലാകുന്നില്ല... " വരണ്ട തൊണ്ടയിൽ ഉമിനീർ ഇറക്കുവാൻ അല്പം പ്രയാസപ്പെട്ടുകൊണ്ട് ആദി ചോദിച്ചു... " സത്യമാ ആദി ഞാൻ പറഞ്ഞത്.... നിനക്കറിയില്ലേ... ഞനും നിന്റെ അച്ഛനും തമ്മിലുള്ള രഹസ്യങ്ങൾ ഒക്കെ... അത് നിന്റെ അമ്മയെ കുറിച്ച് മാത്രമല്ല... അവളെക്കൂടി പറ്റിയ... അനഘ ...... " നന്ദു പേര് ഉച്ചരിച്ചയുടൻ ആദിയുടെ ചുണ്ടുകളും പതിയെ മന്ത്രിച്ചു.. " അനഘ.. " " നന്ദു.. പക്ഷെ എങ്ങനെ... എനിക്ക്... "" നീയറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത്കൊണ്ട ഞാൻ പറയാതെ ഇരുന്നത്... നിന്റെ അമ്മയുടെ മകൾ തന്നെയാടാ അവൾ.... " " നന്ദു നീ.... "" സത്യമാ ആദി... അങ്കിൾ ഇത് നിന്നോട് പറയാൻ വേണ്ടി വെയിറ്റ് ചെയ്തിരുന്ന സമയത്ത അങ്കിളിന് ഇപ്പോ ഇങ്ങനൊരു മീറ്റിംഗ് വന്നതും എന്നെയും അവളെയും ഒരുമിച്ചുള്ള ഫോട്ടോ ലെച്ചു കാണുന്നതും ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നതുo... ആദി... എനിക്ക്.... "

നന്ദു പറഞ്ഞുപൂർത്തിയാക്കും മുന്നേ ആദി തിരിഞ്ഞു നടന്നു... " ആദി... "" ലെച്ചുനോട് ഞാൻ പറഞ്ഞോളം... " അത്രയും പറഞ്ഞുകൊണ്ട് മറ്റൊന്നും കേൾക്കാൻ നിൽക്കാതെ ആദി കാറിൽ കയറി... " അനഘ.... ആ പേര് മനസ്സിൽ വരുമ്പോഴൊക്കെ ഇപ്പൊ അമ്മയുടെ മുഖമാണ് ഓർമ വരുന്നത്... അവരോടുള്ള വെറുപ്പും കൂടുന്നു... ആ സ്ത്രീയുടെ മോളല്ലേ അവളും... എന്തിനാവോ കെട്ടി എഴുന്നുള്ളുന്നത്.... നാശം... " അവൻ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൂട്ടിക്കൊണ്ട് കാർ അതിവേഗം മുന്നോട്ട് പായിച്ചു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story