വില്ലൻ: ഭാഗം 41

villan

എഴുത്തുകാരി: സജന സാജു

" അനഘ.... ആ പേര് മനസ്സിൽ വരുമ്പോഴൊക്കെ ഇപ്പൊ അമ്മയുടെ മുഖമാണ് ഓർമ വരുന്നത്... അവരോടുള്ള വെറുപ്പും കൂടുന്നു... ആ സ്ത്രീയുടെ മോളല്ലേ അവളും... എന്തിനാവോ കെട്ടി എഴുന്നുള്ളുന്നത്.... നാശം... " അവൻ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൂട്ടിക്കൊണ്ട് കാർ അതിവേഗം മുന്നോട്ട് പായിച്ചു... " ലെച്ചു..... " ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്ന ലെച്ചുവിന്റെ അടുത്തേക്ക് ആദി പോയി... " ഞാൻ ഇന്ന് നന്ദുവിനെ കണ്ടിരുന്നു.... " " അതിനെ കുറിച് കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല ഏട്ടാ... മറക്കാൻ ശ്രമിക്കുവ എല്ലാം... " ലെച്ചു വീണ്ടും മൊബൈലിലേക്ക് തന്നെ കണ്ണുകൾ പായിച്ചു... ആദി അവളുടെ അടുത്ത് വന്നിരുന്ന് ലെച്ചുവിന്റെ കയ്യിൽ ഇരുന്ന ഫോൺ വാങ്ങി... " അവൻ തെറ്റൊന്നും ചെയ്തിട്ടില്ല.... നമ്മൾ അവനെ തെറ്റിദ്ധരിച്ചതാ.... " ആദി എന്താണ് പറയാൻ വരുന്നതെന്നറിയാൻ വേണ്ടി അവൾ അവന്റെ മുഖത്തക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു... " അവൻ പാവമാ ലെച്ചു... നമ്മൾ എല്ലാം കൂടി അവനെ ഒരുപാട് ഒറ്റപ്പെടുത്തി... പിന്നെ ആ പെണ്ണ്.... " അവൻ പറഞ്ഞു നിർത്തി....

" പറ ഏട്ടാ.. ആ പെണ്ണ്...അവളുടെ കാര്യത്തിനാണല്ലോ ഇത്രേം പ്രശ്നം ഉണ്ടായത്... ആരാ അവൾ... " " അത്... ലെച്ചു.... അവളുടെ പേര് അനഘ എന്നാ... പിന്നെ... " " ഏട്ടൻ എന്തായാലും പറ..... ആരാ അവൾ.. "" നമ്മുടെ അമ്മേടെ മോളാ... "" ഏട്ടാ.... " ലെച്ചുവിന് അത് വിശ്വസിക്കാൻ ആയില്ല.... " അവൾ എന്തിനാ നന്ദുവേട്ടന്റെ കൂടെ നടക്കുന്നെ.. അവര് തമ്മിൽ എന്താ ബന്ധം... " ചോദ്യങ്ങൾ ഒന്നൊന്നായി ലെച്ചു ചോദിച്ചു... " അച്ഛൻ പറഞ്ഞിട്ട അവൻ അവളെ കാണാൻ പോകുന്നതും പരിചയപ്പെടുന്നതും എല്ലാം.... അങ്ങനെയുള്ള പരിചയമായിരിക്കും... അച്ഛൻ ഇത് നമ്മളോട് പറയാനിരുന്നപ്പോഴാണ് അച്ഛൻ മീറ്റിങ്ങിനു വേണ്ടി പോയത്.... " " അച്ഛൻ എന്തിനാ അവളെ കുറിച് നമ്മളോട് സംസാരിക്കുന്നത്... അമ്മ പോലും വേണ്ട എന്ന് നമ്മൾ തീരുമാനിച്ചതല്ലേ ഏട്ടാ.... ആ ബന്ധം അതോടെ അറത്തു കളഞ്ഞതല്ലേ നമ്മൾ പിന്നെ എന്തിനാ ആ പെണ്ണ് നമ്മളുടെ ജീവിതത്തിലേക്ക് വരുന്നത്.... "" എനിക്കൊന്നും മനസ്സിലാകുന്നില്ല ലെച്ചു.. നന്ദു ഒന്നും തുറന്നു പറയാൻ തയ്യറും അല്ല.... എല്ലാ കാര്യങ്ങളും അച്ഛനെ അറിയാവൂ....

നമ്മൾ നന്ദുവിൽ നിന്നും ഒരുപാട് അകന്നുനിന്നത് കൊണ്ടാവും ഇത്രയും എങ്കിലും അവൻ എന്നോട് പറഞ്ഞത്.... "" മ്മ്... എന്തായാലും പുതിയ ബന്ധത്തിനൊന്നും നിൽക്കാൻ ഞാൻ തയ്യാറല്ല.... " ലെച്ചു കടുപ്പിച്ചു പറഞ്ഞു...ആദി അതിനൊന്നു മൂളുക മാത്രം ചെയ്തു... " ഏട്ടാ... പാർവതി ചേച്ചിയെ കണ്ടായിരുന്നോ.... " ആദിയെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന ചോദ്യമായിരുന്നു അത്.... " ഇല്ല.. " " ചേച്ചിക്ക് ഇപ്പോഴും ദേഷ്യമാണോ.... " " ആയിരിക്കും.... അങ്ങനല്ലേ ഞാൻ അവളോട് പെരുമാറിയത്.... അവളുടെ അച്ഛനെ കാണാൻ പോലും ഞാൻ സമ്മതിച്ചില്ല... ആ തെറ്റ് മാത്രം എനിക്ക് ഒരിക്കലും നികത്താൻ പറ്റില്ല.. " ആദി ഒരു നെടുവീർപ്പോടുകൂടി പറഞ്ഞു... " ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ ചേച്ചിയോട്.... " അതിന് ആദി വേണ്ട എന്നർത്ഥത്തിൽ ഒന്ന് തലകുലുക്കി...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നേരം ഇരുട്ടി തുടങ്ങി..... ആകെ മൂകമായ അന്തരീക്ഷം.... പതിവ് പോലെ തന്നെ ആദി താത്രിയുടെ മൊബൈലിലേക്ക് വിളിച്ചു... സ്വിച്ച് ഓഫ്‌ എന്നാ പറയുന്നത്..... നമ്പർ മാറ്റിയതാവും... ബാൽക്കണിയിൽ നിന്നും റൂമിലേക്ക് കയറി.. അവൾ കിടക്കാറുള്ള കട്ടിൽ ഒഴിഞ്ഞു കിടക്കുന്നത് കണ്ടതും ഉള്ളൊന്ന് വിങ്ങി... ഇപ്പോഴും ഈ റൂമിൽ അവളുടെ വാസന നിറഞ്ഞു നിൽക്കുന്നുണ്ട്..... ആദി കട്ടിലിൽ കയറിക്കിടന്ന് തലയിണ കെട്ടിപ്പിടിച്ചു.... ഒരു നിമിഷം എന്തോ ആലോചിച്ച പോലെ കാറിന്റെ കീയും എടുത്തുകൊണ്ട് വേഗം താഴെക്കിറങ്ങി......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " ഹെലോ.... നന്ദേട്ടാ... " നേർത്ത സ്വരത്തിൽ ലെച്ചു.... അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ ഇത്രയും നാൾ അനുഭവിച്ച വേദന അലിഞ്ഞില്ലാതെ ആകുന്നത് പോലെ തോന്നി നന്ദുവിന്...... അവന്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ലെച്ചു തന്നെ പിന്നെയും സംസാരിക്കാൻ തീരുമാനിച്ചു... " ഏട്ടാ... കേൾക്കുന്നുണ്ടോ... എനിക്കറിയാം എന്നോട് ഏട്ടന് ദേഷ്യമാണെന്ന്.. എന്തോ നിങ്ങളെ ഒരുമിച്ച് കണ്ടപ്പോ എനിക്ക് സഹിക്കാൻ പറ്റീല... അതുകൊണ്ടാണല്ലോ ചവാൻ തോന്നിയതും മറ്റും... എനിക്കത്രക്ക് ഇഷ്ടമാ നന്ദേട്ടനെ...

ഈ പൊട്ടി പെണ്ണിനോട് ഒന്ന് ക്ഷമിച്ചുടെ.... " " സാരമില്ല ലെച്ചു.. ഞാൻ അതൊക്കെ മറന്നു... " നന്ദു ഒരു ഒഴിക്കൻ മട്ടിൽ അങ്ങനെ പറഞ്ഞുവെങ്കിലും അവന്റെ മനസ്സിലെ മുറിവ് ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുവാണെന്ന് അവനെ അറിയൂ.... " ശെരിക്കും... ശെരിക്കും എന്നോട് ക്ഷേമിച്ചോ... " " മ്മ്... " " എന്നാൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ.... " അതിനും നന്ദു ഒന്ന് മൂളി..... " അപ്പൊ ഏട്ടന്.... എന്നോട്.... " " നീ കൂടുതൽ വിക്കി കഷ്ടപ്പെടണ്ട.... എനിക്ക് നിന്നെ ജീവനാണ് ലെച്ചു.... എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പെണ്ണ്.. അത് നീയാണ്.... നീ എന്റെ പുറകിൽ നടന്നപ്പോഴൊക്കെ ഞാൻ അത് ആസ്വദിക്കുകയായിരുന്നു... ദൂരെ നിന്നും ഞാൻ എന്റെ പ്രണയത്തെ നോക്കി കാണുകയായിരുന്നു..... പക്ഷെ ഞാൻ നിന്നോട് അതൊക്കെ പറഞ്ഞാൽ... നിന്നെ സ്വന്തമാക്കാൻ എന്തും നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറാ... പക്ഷെ എന്റെ ആദിയുടെ മനസ്സ് വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല ലെച്ചു.. അത്കൊണ്ട് തന്നെയാ നീ കൈമുറിച്ച അന്ന് ഞാൻ ആദിയെ കാണാൻ വന്നതും അവനോടെല്ലാം തുറന്നു പറഞ്ഞതും..

അവനും നമ്മുടെ ബന്ധം തുടരാൻ ഇഷ്ടമായിരുന്നു.. പക്ഷെ അതിന് ശേഷം എന്തെല്ലാമോ നടന്നു.. ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങൾ.... " നന്ദു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.... " അപ്പൊ എന്നോട് ഇത്രയും ഇഷ്ടം വെച്ചിട്ടാണല്ലേ എന്നെ മൈൻഡ് പോലും ചെയ്യാതെ നടന്നത്.. ഇതിനൊക്കെ ശിക്ഷയുണ്ട് കേട്ടോ.... "" എന്ത്‌ ശിക്ഷ തന്നാലും ഞാൻ ഇരുകായ്യാലെ സ്വീകരിച്ചോളാം മുത്തേ.. " " മ്മ്... എന്നാ ഓക്കേ ഞാൻ ഉറങ്ങാൻ പോകുവാ... " ലെച്ചു ഒരു കൊട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞു... " അയ്യടി.. ഇഷ്ടം പറഞ്ഞാ ആദ്യ ദിവസം തന്നെ അവൾക്കൊരു ഉറക്കം... മോളിന്ന് ഉറങ്ങാനൊന്നും പോണില്ല.... നമുക്കിന്നു മുഴവനും ഇങ്ങനെ സംസാരിച്ചികൊണ്ടിരിക്കാം എന്തെ... " ആദി കുറുമ്പോടെ പറഞ്ഞു... " ഉറങ്ങിപ്പോയില്ലേൽ സംസാരിക്കാം... " അങ്ങനെ ഓരോന്ന് പറഞ്ഞ് നന്ദുവും ലെച്ചുവും എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു..... ❤️❤️❤️❤️❤️❤️

♥️♥️♥️ " അമ്മേ പാർവതി അകത്തില്ലേ... " താത്രിയുടെ വീട്ടിൽ എത്തിയ ഉടൻ തന്നെ ആദി അമ്മയോട് തിരക്കി... " അവൾ മുറിയിലുണ്ട് എന്താ മോനെ... " " ഒന്നും ഇല്ലമേ... " ആദി താത്രിയുടെ മുറി ലക്ഷ്യമാക്കി നടന്നു.... മുറിയുടെ കതക് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു... അതുകൊണ്ട് തന്നെ ആദി കതക് തുറന്നു റൂമിൽ കയറിയതും താത്രി ഇരുന്നിടത്തുനിന്നും ഞെട്ടി എണീറ്റു..... പക്ഷെ ആദിയെ കണ്ട അവൾ പെയ്തു കൊണ്ടിരുന്ന കണ്ണുകൾ അവനിൽ നിന്നും മറക്കാൻ വേണ്ടി ജനലൊരത്തേക്ക് നടന്ന് നീങ്ങി.... " നീയെന്തിനാ കരയുന്നത്.... " ആദി താത്രിയുടെ അടിത്തേക്ക് വന്നുകൊണ്ട് ചോദിച്ചു... " ഒന്നുമില്ല.... " " പിന്നെന്തിനാ കരയുന്നെ.. കാര്യം പറ.. " അവളുടെ കരഞ്ഞു ചുവന്ന മുഖത്തെക്ക് നോക്കിക്കൊണ്ട് ആദി അവളുടെ മുഖം കൈകുമ്പിളിൽ കോരി എടുത്തു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story