വില്ലൻ: ഭാഗം 42

villan

എഴുത്തുകാരി: സജന സാജു

നീയെന്തിനാ കരയുന്നത്.... " ആദി താത്രിയുടെ അടിത്തേക്ക് വന്നുകൊണ്ട് ചോദിച്ചു... " ഒന്നുമില്ല.... " " പിന്നെന്തിനാ കരയുന്നെ.. കാര്യം പറ.. " അവളുടെ കരഞ്ഞു ചുവന്ന മുഖത്തെക്ക് നോക്കിക്കൊണ്ട് ആദി അവളുടെ മുഖം കൈകുമ്പിളിൽ കോരി എടുത്തു... " ഒന്നുല ആധിയേട്ട.... " അവന്റെ കൈകൾ അവൾ പതിയെ എടുത്ത് മാറ്റി... " ദേഷ്യമാണോ എന്നോട്... " " എന്തിന്... ഞാൻ എന്തിനാ ആധിയേട്ടനോട് ദേഷ്യപ്പെടുന്നത്.... സ്വന്തം അല്ലാത്ത ഒരാളോട് ദേഷ്യപ്പെട്ടിട്ട് എന്ത്‌ കാര്യമാ.... അതുപോലെ തന്നെ സ്നേഹിച്ചിട്ടും.... " ഒരു നിമിഷം എന്തോ ഓർത്തപോലെ അവൾ പറഞ്ഞ്.... " പാർവതി... ഞാൻ... " " യേട്ടൻ എന്താ പറയാൻ വരുന്നതെന്നെനിക്കറിയം... എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.... എന്റെ അച്ഛനെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റാഞ്ഞത് ഏട്ടൻ കാരണമാ.. ഇതൊക്കെ അല്ലെ പറയാൻ വരുന്നത്... അതിന്റെ ഒന്നും ആവശ്യമില്ല ഏട്ടാ... ഭാഗ്യമില്ലാത്ത ജന്മമാ എന്റേത്.. ഇപ്പൊ അങ്ങനെ സമാധാനിക്കാനാ എനിക്ക് തോന്നുന്നേ.... "

അവളോട് എന്ത്‌ പറയണം എന്നറിയാതെ ആദി ഒരു നിമിഷം മൗനം പാലിച്ചു... " ഏട്ടൻ പൊക്കൊളു... എനിക്ക് വിഷമo ഒന്നുമില്ല... എങ്ങനേലും ജീവിക്കണം... ആരുടെയും മുന്നിൽ തല കാണിക്കാതെ.... " " അങ്ങനെ ജീവിക്കാനല്ല നിന്നെ ഞാൻ കെട്ടിയത്... " ആദി അല്പം ഉറക്കെ പറഞ്ഞു.. പെട്ടെന്നുള്ള അവന്റെ ശബ്ദ വ്യത്യാസം ഒരു നിമിഷം അവളെ ഭയപ്പെടുത്തി.... " എന്തിനാ പാർവതി നീ ഇങ്ങനൊക്കെ പറയുന്നത്... ആ നിമിഷം നിന്നെ തല്ലണം എന്ന് ഞാൻ വിചാരിച്ചതല്ല പെണ്ണെ... എന്നോട് ക്ഷമിക്ക് നീ... പിന്നെ നീ പറഞ്ഞല്ലോ നിന്റെ ദേഷ്യം കാണിക്കാൻ ഞാൻ ആരുമല്ലെന്ന്... നിനക്ക് ഞാൻ ആരുമല്ലേ താത്രി... " അവൻ താത്രി എന്ന് വിളിച്ചതും അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കി.. അവളുടെ കണ്ണുകളിൽ ദേഷ്യവും സങ്കടവും സന്തോഷവും പിന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങളും മിന്നി മായുന്നത് ആദി കണ്ടു...

പക്ഷെ എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിപ്പിച്ചു ശേഷം അവനു മുഖം കൊടുക്കാതെ താത്രി അവനിൽ നിന്നും അകന്നു നിന്നു... പിന്നെയും നിശബ്ദ അവരുടെ ഇടയിൽ തളം കെട്ടി നിന്നു... " ഏട്ടന് ആ പേര് എവിടെ നിന്നും കിട്ടി... " മടിച്ചു മടിച്ചു താത്രി ചോദിച്ചതും ഇത്രയും നേരം സീരിയസ് ആയി നിന്ന ആദിയുടെ ചുണ്ടിൽ ചിരി പൊട്ടി... അവൻ അത് അവള് കാണാതെ മറച്ചു പിടിച്ചു... അവന്റ ഭാഗത്ത് നിന്നും അനക്കമൊന്നും കാണാഞ്ഞത് കൊണ്ട് താത്രി അവനെ തിരിഞ്ഞു നോക്കി.. " എന്തിനാ ചിരിക്കൂന്നേ... " ആ പുരികങ്ങൾ അമ്പ് പോലെ വളച്ചു കൊണ്ട് അവൾ ചോദിച്ചു... " ഞാൻ ചിരിച്ചില്ല.. "" മ്മ്.. എന്നാ പറ.. എവിടെ നിന്ന ആ പേര് കിട്ടിയത്.. " " അത്... തന്റെ അമ്മ തന്നെ അങ്ങനെ വിളിക്കുന്നത് കേട്ടു... എന്തെ... "" എന്നെ ആ പേര് വിളിക്കുന്നത് എനിക്കിഷ്ടമല്ല... " " ഓക്കേ.. എന്നാ പാറു എന്ന് വിളിക്കാം.. " സ്വൽപ്പം കുറുമ്പോടെ ആദി പറഞ്ഞതും അവൾ മുഖം ചുളിച്ചു... " എനിക്ക് പേരിടനാണോ ഏട്ടൻ വന്നത്... " അത് കേട്ടപ്പോഴാണ് ആദിയും ഓർത്തത് വന്ന വിഷയം മാറിപോയിരുന്നു....

" എന്നാൽ വിഷയത്തിലേക്ക് വരാം... നാളെ നീ വരുമോ എന്റെയൊപ്പം... ""ഇല്ല..." എടുത്തടിച്ചപോലെയുള്ള അവളുടെ മറുപടി അവനിൽ വേദന ഉണ്ടാക്കിയെങ്കിലും അവൾ ഇല്ലാത്ത ഓരോ നിമിഷവും വേദന അനുഭവിക്കുന്ന കാര്യം ഓർത്താപ്പോ പിന്നോയൊന്നും നോക്കിയില്ല അവൻ.. വേഗം തന്റെ മുന്നിൽ നിൽക്കുന്ന പാർവതിയുടെ ഇടപ്പിലൂടെ പിടിച്ചു തന്നോട് ചേർത്തു.... ആദ്യമായാണ് താത്രി ആദിയെ ഇത്രയടുത്ത് താത്രി കാണുന്നത്... അതിന്റെ പിടപ്പ് അവളുടെ കണ്ണിൽ ആദി കാണുന്നുണ്ടായിരുന്നു... അവളിൽ നിന്നും തന്റെ ശരീരത്തിലേക്ക് വഹിക്കുന്ന ചൂടും വിയർപ്പിന്റെ ഗന്ധവും എല്ലാം അവനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി..... കണ്ണുകൾ പരസ്പരം ഉടക്കിയതും ചുണ്ടുകൾ തമ്മിലുള്ള ദൂരo കുറഞ്ഞു വന്നു.... തന്റെ അധരത്തിലേക്ക് നീങ്ങുന്ന ആദിയെ ഒരുനിമിഷം കണ്ണുകൾ അടച്ചുകൊണ്ട് അവൾ സ്വീകരിക്കാൻ തയ്യാറായി..... അവളുടെ താമര കണ്ണുകൾ കൂമ്പി അടഞ്ഞതും അവളുടെ ഇടുപ്പിലെ പിടുത്തം ഒന്നൂടി മുറിക്കിക്കൊണ്ട് ആ മധു നുകരാൻ അവനും തയ്യാറായി....

" മക്കളെ... " വാതിലിനു വെളിയിൽ നിന്നും സുമംഗലയുടെ ശബ്ദം കേട്ടതും ഇരുവരും ഒന്ന് ഞെട്ടി.. പെട്ടെന്ന് താത്രി ആദിയെ പിടിച്ചു മാറ്റിക്കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു.... " മോളേ... "" ആ.. വ... വരുന്നു... അ.. മ്മേ... " അവൾ വിക്കി വിക്കി പറഞ്ഞ് കൊണ്ട് വാതിൽ തുറക്കാൻ പോയതും ആദി സ്വയo പഴിച്ചുകൊണ്ട് നിൽക്കുകയായിരുന്നു... " എന്ത്‌ പരിപാടിയ ആദി നീ കാണിച്ചേ... ഇഷ്ടമാണെന്ന് പറയാൻ വന്നിട്ട് അവളെ ഉമ്മിക്കാൻ പോയേക്കുന്നു..... ഉമ്മ വെച്ചിരുന്നേൽ അവൾ കൊന്നേനെ നിന്നെ.... "( ആദി ആത്മ... ) " എന്ത്‌ പറ്റിമോളേ.... " കഴുത്തിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ സാരികൊണ്ട് തുടക്കുന്ന താത്രിയോട് അമ്മ ചോദിച്ചു... " ഒന്നുലമ്മേ... " " അല്ല നിന്റെ മുഖമെന്താ വല്ലാതെ ഇരിക്കുന്നെ... എന്ത്‌ പറ്റി മോനെ... " ചോദ്യം താത്രിയിൽ നിന്നും തുടങ്ങിയെങ്കിലും ചെന്നെത്തി നിന്നത് ആദിയിൽ ആയിരുന്നു...

" എന്തെമ്മേ... " ആദി ആകെ കാറ്റുപോയ ബലൂൺ പോലെ നിൽക്കുകയാണ്... അമ്മ അവരെ രണ്ടുപേരെയും മാറിമാറി നോക്കി... " എന്ത്‌ പറ്റി രണ്ടു പേർക്കും.... മുഖം വല്ലാതെയിരിക്കുന്നല്ലോ... " " അതൊന്നമില്ലാമ്മ.. " താത്രി വേഗം ചാടിക്കയറി പറഞ്ഞു..... " മ്മ്... ചോറെടുത്ത് വെച്ചിട്ടുണ്ട്.. കഴിക്കാൻ വിളിക്കാൻ വന്നതാ ഞാൻ.. രണ്ടുപേരും വന്നോളൂ.. " അമ്മ തിരികെ പോയതും താത്രി ആദിയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അമ്മയുടെ പുറകെ പോയി... " ശെടാ.. ഇവളുടെ നോട്ടം കണ്ടാൽ ഞാൻ വേറെ ആരെയോ കേറിപ്പിടിച്ചപോലെയാണല്ലോ... സ്വന്തം ഭാര്യയെ അല്ലെ ഞാൻ ഉമ്മിക്കാൻ നോക്കിയത്... ഇനിയും ഞാൻ പിടിക്കും... " ആദി പിറുപിറുത്തുകൊണ്ട് അവളുടെ പുറകെ പോയി... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story