വില്ലൻ: ഭാഗം 43

villan

എഴുത്തുകാരി: സജന സാജു

 " ശെടാ.. ഇവളുടെ നോട്ടം കണ്ടാൽ ഞാൻ വേറെ ആരെയോ കേറിപ്പിടിച്ചപോലെയാണല്ലോ... സ്വന്തം ഭാര്യയെ അല്ലെ ഞാൻ ഉമ്മിക്കാൻ നോക്കിയത്... ഇനിയും ഞാൻ പിടിക്കും... " ആദി പിറുപിറുത്തുകൊണ്ട് അവളുടെ പുറകെ പോയി.......കഴിച്ചുകൊണ്ടിരിക്കുമ്പോ മുഴുവനും ആദിയുടെ കണ്ണുകൾ താത്രിയിൽ തന്നെയായിരുന്നു.. അത് മനസ്സിലാക്കിയതുകൊണ്ട് തന്നെ അവൾ അങ്ങോട്ടേക്ക് നോക്കാൻ പോയില്ല... പക്ഷെ അവളുടെ കണ്ണുകളുടെ നിയത്രണം ഒന്ന് പാളിപ്പോയാ നിമിഷം അവൾ അവനെ ഒന്ന് നോക്കിയതും ആദി ഒരു കണ്ണടച്ചുകൊണ്ട് ഉമ്മ കൊടുക്കും പോലെ കാണിച്ചതും അവൾ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ഉച്ചിയിൽ കയറി ചുമച്ചു.... " വെള്ളം എടുത്ത് കുടിക്ക് പെണ്ണെ... " ഒരു ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ച് നീട്ടിക്കൊണ്ട് അമ്മ പറഞ്ഞ്....... " അമ്മേ ഞാൻ ഇറങ്ങുവാ.. " ...... " മോനെ എനിക്കൊരു കാര്യം... " അമ്മ എന്തോ പറയാൻ വന്നത് നിർത്തിക്കൊണ്ട് ആദിയെ ഒന്ന് നോക്കി... " അമ്മ പറയാൻ വരുന്നത് എന്താണെന്നു എനിക്ക് മനസ്സിലായി എന്റെയും താത്രിയുടെയും കാര്യമല്ലേ..... അമ്മ പേടിക്കണ്ട....

അവൾക്ക് ചെറിയൊരു വാശി.. അല്ലാതെയൊന്നും ഇല്ല.. എന്റെ കയ്യിലും തെറ്റ് ഉണ്ടായിരുന്നല്ലോ.... " അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും അത് ശെരിയെന്ന അർത്ഥത്തിൽ ആ അമ്മ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...... " ഞാൻ ഇറങ്ങുവാണു... " ആദി താത്രിയോട് യാത്ര പറഞ്ഞ്... " വരുന്ന കാര്യം പറഞ്ഞില്ലല്ലോ.. അപ്പൊ പോകുന്ന കാര്യവും പറയണ്ട.. ഹം... " അവൾ മുഖം കൊട്ടിക്കൊണ്ട് അകത്തേക്ക് കയറി പോയി...... " നിനക്ക് വാശിയല്ല കൊറച്ചു അഹങ്കാരമാണ് കൂടുതൽ..... നിന്നെ ഞാൻ എടുത്തോളാം മോളേ.... " ആദി മീശ പിടിച്ചുകൊണ്ടു അവളെ നോക്കി....... ♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️ ആദി വീട്ടിൽ എത്തിയപ്പോഴേക്കും രാത്രി കുറച്ചതികം സമയമായി..... കാർ പാർക്ക്‌ ചെയ്തപ്പോൾ തന്നെ കണ്ടു.. അച്ഛന്റെ കാർ തൊട്ടടുത്ത് ഇട്ടിരിക്കുന്നത്... ഒരു നിമിഷം അവന്റെ മനസ്സിൽ പലതും കടന്ന് വന്നു... ഇത്രയും നാൾ താൻ തെറ്റിധരിച്ചതും... പിന്നെ അനഘയുടെ കാര്യം... അത് തങ്ങളിൽ നിന്നും ഒളിപ്പിച്ചതും... അനഘയും നന്ദുവും അച്ഛനും തമ്മിലുള്ള ബന്ധവും എല്ലാം...

ഇന്നത്തോടെ എല്ലാം മനസ്സിലാക്കണം.. ഇതുവരെ അച്ഛനോട് ഒന്നും അങ്ങോട്ട് പോയി ചോദിക്കാൻ നിന്നിട്ടില്ല... പേടികൊണ്ടല്ല... പകരം വെറുപ്പായിരുന്നു... പക്ഷെ ഇന്നാ വെറുപ്പ് ഇല്ല.. അത്കൊണ്ട് തന്നെ ആവോളം ധൈര്യo ഉണ്ട് താനും..... ആദി ഹാളിലേക്ക് വന്നതും അച്ഛന്റെ മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ടു.. അച്ഛൻ ഉറങ്ങിയിട്ടില്ല എന്ന് മനസ്സിലാക്കിയതും അവന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു.... റൂമിന്റെ ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും അച്ഛൻ സോഫയിൽ ചാഞ്ഞു കിടക്കുന്നതാണ് ആവൻ കണ്ടത്..... തന്റെ സാനിധ്യം അറിയിക്കാൻ എന്നാ പോലെ അവൻ മുരടനക്കി..... " എന്താ ആദി... പതിവില്ലാതെ... " കയ്യിലെ വച്ചിലേക്ക് നോക്കിക്കൊണ്ട് പ്രതാപൻ പറഞ്ഞു... " പതിവില്ലത്തതാണല്ലോ എനിക്ക് ചുറ്റും നടക്കുന്നത് മുഴുവൻ... " അവൻ പറഞ്ഞതിന്റെ അർത്ഥം അയാൾക് മനസ്സിലായെങ്കിലും മുഖം ചുളിച് അവനെയൊന്ന് നോക്കി..... " അച്ഛൻ ഇനിയും മനസ്സിലാകാത്ത പോലെ എന്തിനാ അഭിനയിക്കുന്ന ഞാൻ എല്ലാം അറിഞ്ഞു.... അമ്മയെക്കുറിച്ചും പിന്നെ ആ പെണ്ണിനെ കുറിച്ചും... "

അച്ഛന്റെ മുഖത്ത് നോക്കാതെ മറ്റെങ്ങോ നോക്കി അവൻ പറഞ്ഞു.... " അമ്മയുടെ കാര്യം നീ അറിഞ്ഞത് നന്ദു എന്നോട് പറഞ്ഞിരുന്നു.... " " ആഹ്ഹ്... നന്ദു.. അവനെല്ലാം അറിയാം ഒന്നും അറിയാത്തത് എനിക്കാണല്ലോ അല്ലെ.... അച്ഛനൊരിക്കലെങ്കിലും പറയാമായിരുന്നു അമ്മ എന്ന് പറയുന്ന സ്ത്രീ നമ്മളെ പറ്റിക്കുകയായിരുന്നുവെന്ന്... എന്തിനാ അച്ഛൻ എല്ലാം ഒളിപ്പിച്ചു വെച്ചത്... ഒന്നുമറിയാതെ ഞനും ലെച്ചുവും അച്ഛനെ വെറുത്തപ്പോഴും അച്ഛൻ എല്ലാം ഉള്ളിലൊതുക്കി.. വിഡ്ഢി ആക്കുവയിരുന്നു ഞങ്ങളെ അല്ലെ..... " തുടക്കത്തിൽ ദേഷ്യത്തിലായി സംസാരിച്ചതെങ്കിലും പറഞ്ഞവസാനിപ്പിച്ചപ്പോ ആ ശബ്ദം ഇടറിയിരുന്നു... അത് മനസ്സിലായ പോലെ പ്രതാപൻ ഇരിക്കുന്നയിടത്ത് നിന്നുമെണീറ്റ് ആദിയുടെ അരികിലെത്തി..... " ഒന്നും മനപ്പൂർവം അല്ല മോനെ.... അവളോടുള്ള നിങ്ങളുടെ വിശ്വാസം.. അല്ലെങ്കിൽ അവൾ പറഞ്ഞ് പഠിപ്പിച്ച കള്ളങ്ങൾ അതായിരുന്നു നിങ്ങൾ വിശ്വസിച്ചിരുന്നത്.. നിങ്ങളെയും കുറ്റം പറയാൻ കഴിയില്ല കാരണം അന്ന് നിങ്ങൾ കുട്ടികളായിരുന്നു കൂടാതെ ഒന്നിനും കഴിയാത്ത അവസ്ഥായിലായിരുന്നു ഞനും.... സ്വന്തം ജീവനെക്കാലേറെ സ്നേഹിച്ച തന്റെ പാതി തന്നെ ചതിച്ചു എന്നറിയുന്ന ഒരു നിമിഷം...

അല്ലെങ്കിൽ അവർ കൂടെ ഉണ്ടായിരുന്നിട്ടും ഒരു തരി സ്നേഹം തന്നില്ല എന്നുള്ള തിരിച്ചറിവ്.. അത് മരണത്തേക്കാളും ഭയാനകമാണ്... അത് തന്നെയായിരുന്നു എനിക്കും പറ്റിയത്... അന്ന് നിങ്ങളുടെ വിശ്വാസത്തേക്കാൾ വലുത് എനിക്ക് എന്റെ വിഷമങ്ങൾ ആയി പോയി... പിന്നീട് പറയാം എന്ന് കരുതിയതാണ് പക്ഷെ അപ്പോഴേക്കും നിങ്ങളുടെ മനസ്സിൽ ഞാനെന്ന വ്യക്തി ഒരു ദുഷ്ടനായി മാറി കഴിഞ്ഞിരുന്നു.... അല്ലെങ്കിൽ തന്നെ നിങ്ങൾ എന്നെ വിശ്വസിക്കുമോ എന്നാ പേടിയായിരുന്നു.... പോട്ടെ ഇപ്പൊ മനസ്സിലായല്ലോ... വൈകിയെനെലും... എനിക്കത് മതി... " അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞ്... ആദി അത്ഭുതത്തോടെ അച്ഛനെ നോക്കി.. എന്നോ നഷ്ടപ്പെട്ട അച്ഛനെ തിരിച്ചു കിട്ടുന്ന അനുഭൂതിയിൽ ആയിരുന്നു അവൻ പക്ഷെ അനഘയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അവന്റെ മുഖം ചുളിഞ്ഞു.. " അപ്പൊ അനഘയോ.... "" അവൾ നിന്റെ പെങ്ങൾ ആണ്... " തോളിൽ കൈവെച്ചുകൊണ്ട് പ്രതാപൻ പറഞ്ഞു... " പെങ്ങളോ... അതിന് അച്ഛന് ഞനും ലെച്ചുവും മാത്രമല്ലേ മക്കളെയുള്ളൂ... "

സ്വൽപ്പം പുച്ഛം ആ വാക്കുകളിൽ കലർന്നിരുന്നു... " അച്ഛന് ഒരു മോള് ഉണ്ടെങ്കിൽ മാത്രമേ അത് നിന്റെ പെങ്ങൾ ആകുള്ളോ.. നിന്റെ അമ്മയുടെ മോളാണ്... "" ഹും... അമ്മയെ വേണ്ട എന്ന് മനസ്സിലുറപ്പിച്ചു.. പിന്നെയാ അവരുടെ മോള്.... അങ്ങനെ പുതിയ ബന്ധങ്ങൾ ഒന്നും നമുക്ക് വേണ്ട... "" വേണം... " പ്രതാപന്റെ ഉറച്ച വാക്കുകൾ അവനിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.. " അച്ഛാ... " " ഒന്നും പറയണ്ട ആദി... അവളെ ഇനി ഇവിടെയാണ് താമസിക്കാൻ പോകുന്നത്... " " ഇവിടെയോ എന്തിന്... ഞാൻ അതിന് സമ്മതിക്കില്ല... കണ്ട പിഴച്ചവളുമാരെ ഒന്നും കേറ്റി താമസിപോയിക്കാനുള്ള സത്രം അല്ല ഇത്... "" ആദി... വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.. നീ പിഴച്ചവൾ എന്ന് പറഞ്ഞത് നിന്റെ രക്തത്തെ തന്നെയാണ്... "" അച്ഛൻ എന്തൊക്കെ പറഞ്ഞാലും അവളെ ഇവിടെ കയറ്റാൻ ഞാൻ സമ്മതിക്കില്ല.... ഇനിയും അവളെ കൊണ്ട് വരാനാണ് ഉദ്ദേശo എങ്കിൽ.. പിന്നെയാവൾ ഇവിടെ നിന്നുമിറങ്ങുന്നത് ശവമായിട്ടായിരിക്കും........ (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story