വില്ലൻ: ഭാഗം 44

villan

എഴുത്തുകാരി: സജന സാജു

അച്ഛൻ എന്തൊക്കെ പറഞ്ഞാലും അവളെ ഇവിടെ കയറ്റാൻ ഞാൻ സമ്മതിക്കില്ല.... ഇനിയും അവളെ കൊണ്ട് വരാനാണ് ഉദ്ദേശo എങ്കിൽ.. പിന്നെയാവൾ ഇവിടെ നിന്നുമിറങ്ങുന്നത് ശവമായിട്ടായിരിക്കും...... പറഞ്ഞ് തീർന്നതും പ്രതാപന്റെ കൈ അവന്റെ കാരണത്ത് പതിഞ്ഞു.... അതിൽ ഒന്ന് പതറിയ അവൻ അച്ഛനെ നോക്കി..... വേണ്ടിയിരുന്നില്ല എന്ന മുഖഭവമായിരുന്നു അവിടെ.. " മോനെ ഞാൻ.... " അയാൾ എന്തോ പറയാൻ വന്നപ്പോഴേക്കും ആദി മുറിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു...... ♥️♥️♥️♥️♥️♥️♥️♥️♥️ " ഇഷ്ടമല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടും എന്ത്‌ ധൈര്യത്തിലാ ആദിയേട്ടൻ എന്നെ ഉമ്മ വെക്കാൻ നോക്കിയത് .... ഒരു നിമിഷം ഞനും എന്തൊക്കെയോ വിചാരിച്ചു.... " താത്രി സ്വയം പറഞ്ഞ് കൊണ്ട് തലക്കൊന്ന് കിഴുക്കി..... " എന്നോട് മുടിഞ്ഞ പ്രേമം ഉണ്ടെന്നൊക്കെ പറഞ്ഞിട്ട്...

ഈ നിമിഷം വരെ ഒന്ന് വിളിക്കാൻ പോലും തോന്നിയില്ല.... ഇനി സൈലന്റ് ആണോ മൊബൈൽ... " കയ്യിലിരുന്ന ഫോണിലേക്ക് നോക്കി അത് സൈലന്റ് അല്ലെന്ന് ഒന്നുകൂടി അവൾ ഉറപ്പ് വരുത്തി.... അങ്ങോട്ടൊന്നു വിളിച്ചാലോ... ശേ.. വേണ്ട.. ഇത്രയൊക്കെ ജാഡ കാണിച്ചിട്ട് പെട്ടെന്ന് അങ് താന്ന് കൊടുത്ത മോശമല്ലേ... ആദിയെ വിളിക്കാനായി എടുത്ത ഫോൺ അവൾ മാറ്റിവെച്ചു... അതിൽ തന്നെ കണ്ണുകളുന്നി അവൾ എപ്പോഴോ ഉരൽകത്തിലേക്ക് വഴുതി വീണു.... ♥️♥️♥️♥️♥️♥️♥️♥️♥️♥️ " ഏട്ടാ.... " ഡോറിലെ മുട്ടലും ലെച്ചുവിന്റെ ഉച്ചത്തിലുള്ള വിളിയും കേട്ട് ആദി ഞെട്ടി ഉണർന്നു... വീണ്ടും കതകിൽ കൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു ലെച്ചു.... പുതച്ച പുതപ്പ് വേഗത്തിൽ മാറ്റി ആദി കതക് തുറന്നു... " എന്താ.... " അവൻ പതർച്ചയോടെ ചോദിച്ചു... " താഴെ... താഴെ ആ പെണ്ണ്... " ലെച്ചു വിക്കി പറഞ്ഞൊപ്പിച്ചു.... " ഏത് പെണ്ണ്.. " ലെച്ചു ആരെക്കുറിച്ചാണ് പറയുന്നതെന്നറിഞ്ഞിട്ടും ആദി അങ്ങനെ ആകില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ട് ചോദിച്ചു... " അവൾ.. അനഘ.. കൂടെ നന്ദുവേട്ടനും ഉണ്ട്... "" നന്ദുവോ.. ""

മ്മ്.. ഏട്ടൻ ഒന്ന് വ... " തറഞ്ഞു നിന്ന ആദിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ലെച്ചു താഴേക്ക് പായിഞ്ഞു...... അവിടെ ചെന്നപ്പോൾ ആദി കാണുന്നത് അച്ഛനടുത്തിരിക്കുന്ന അനഘ അവൾ എന്തോ കാര്യം പറഞ്ഞു ചിരിക്കുകയാണ് അച്ഛനും നന്ദുവും കൂടെ കൂടിയിട്ടുണ്ട്....... ആദിയെ കണ്ടതും അവരുടെ ചിരി മായിഞ്ഞു പെട്ടെന്ന് നിശബ്ദത താളം കേട്ടി..... ആ നിശബ്ദത കീറിമുറിച്ചത് പ്രതാപൻ തന്നെയായിരുന്നു.... " മോനെ ഇതാണ്.... " അയാൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ ആദി ഇടയിൽ കയറി... " നീയെന്തിനാ ഇങ്ങോട്ടേക്കു വന്നത്.. " അനഘയെ നോക്കി ചോദിച്ചതും അവൾ എന്ത്‌ പറയണം എന്നറിയാതെ അച്ഛനെ നോക്കി.... " ഞാൻ ചോദിച്ചത് കെട്ടില്ലെന്നുണ്ടോ... നീയെന്തിനാ ഇങ്ങോട്ടേക്കു വന്നതെന്ന്... " അവന്റെ ശബ്ദം കാണാത്തത്തോടെ അവൾ ഇരുന്നിടത്ത് നിന്നും എണീറ്റു...

" ഞനാ ഇവളെ ഇങ്ങോട്ടേക്കു കൂട്ടികൊണ്ട് വന്നത് എന്തേലും നിനക്ക് പറയാനുണ്ടേൽ എന്നോടാവാം.. " പ്രതാപൻ...... ആദി പ്രതാപൻ പറഞ്ഞതൊന്നും തന്നെ ശ്രദ്ധിക്കാതെ അനഘയെ തന്നെ നോക്കി നിൽക്കുവായിരുന്നു.... " എനിക്കെന്റെ അമ്മ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു.... അച്ഛനെ ഞാൻ മനസ്സിലാക്കിയില്ല... ഒറ്റപെട്ടു പോയിരുന്നു ഞനും എന്റെ ലെച്ചുവും... ഒരുപാട് കരഞ്ഞിട്ടുണ്ട്.. നാണം കേട്ട് മുഖം കുനിച്ചു നടന്നിട്ടുണ്ട് മറ്റുവരുടെ മുന്നിൽ എല്ലാത്തിനും കരണം നിന്റെ അച്ഛനുണ്ടല്ലോ.. അയളാ... ഇപ്പൊ എന്തിനാ ഇങ്ങോട്ടേക്കു എഴുന്നേള്ളിയത്.... ഇനി ആകെ ഉള്ള എന്റെ അച്ഛനെയും എന്നെന്നേക്കുമായി എന്നിൽ നിന്ന് പിരിക്കാനാണോ.... " അത്രയും പറഞ്ഞുകൊണ്ട് ആദി അവൽക്കരികിലേക്ക് നടന്ന്.... " ഇനി അങ്ങനെയാണ് നിന്റെ ഉദ്ദേശമെങ്കിൽ പച്ചക്ക് കത്തിക്കും ഞാൻ........* മോളേ... " ആദിയുടെ വാക്കുകൾ പരുഷമായി തുടങ്ങിയതും നന്ദു ഇടക്ക് കയറി... " നീയെന്തൊക്കെയാ ആദി പറയുന്നേ... അവളുടെ ചേട്ടനല്ലേ നീ... നിങ്ങളൊക്കെ അല്ലാതെ വേറെരാടാ അവൾക്കുള്ളത്.... "

നന്ദു അത് പറഞ്ഞതും ആദി അവനെയൊന്ന് കടുപ്പിച്ചു നോക്കി.... " ചേട്ടനോ... ഞനോ... എനിക്ക് ഒരു പെങ്ങളെ ഉള്ളു അതിവള എന്റെ ലെച്ചു.... ഈ ..... മോള് കാരണമല്ലേ എന്റെ അനിയത്തി ചവാൻ കിടന്നത്... ഒന്നും ഞാൻ മറന്നിട്ടില്ല.... " അത് കേട്ടതും നന്ദു മുഖം താഴ്ത്തി നിന്നു..... " മതി ആദി.... ഞനാ ഈ വീട്ടിലെ തീരുമാനങ്ങൾ എടുക്കുന്നത്... ഇവൾ എന്തായാലും ഇവിടെ നിൽക്കും... ഇവളെ വേണ്ടാത്തവർക്ക് ഇവിടെ നിന്നും പോകാം.... " പ്രതാപൻ തറപ്പിച്ചു പറഞ്ഞതും ആദിക്ക് ദേഷ്യം ഇരച്ചു കയറി അവൻ വേഗം അനഘയുടെ കഴുത്തിൽ പിടിച്ചു... " എടി പുന്നാര മോളേ... നീയൊക്കെ കാരണം എനിക്ക് ഇനിയെന്റെ അച്ഛനും വീടും നഷ്ടമായലുണ്ടല്ലോ... " അവന്റെ പ്രവർത്തിയിൽ എല്ലാരും ഒന്ന് അമ്പറന്നുവെങ്കിലും അവനെ നന്ദുവും പ്രതാപനും ലെച്ചുവും എല്ലാരും കൂടി പിടിച്ചു മാറ്റി..

അനഘയാണേൽ കരഞ്ഞുകൊണ്ട് ആദിയെ തന്നെ നോക്കുവാന്.... " ഏട്ടാ.... ഏട്ടൻ എന്നെ വെറുക്കാൻ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.... " എല്ലാരുടെയും കുറച്ചുനേരത്തെ മൗനത്തിനു ശേഷം അനഘ ചോദിച്ചു....... " എനിക്കിപ്പോ ആരുമില്ല ചേട്ട.... അമ്മയും അച്ഛനും എന്നെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് പോയി.. ഞനിപ്പോ തനിച്ച..... ആരോരുമില്ലാതെ വഴിവാക്കിൽ ഒരു പെണ്ണ് ഒറ്റക്ക് നിന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ഏട്ടനും ഊഹിക്കാമല്ലോ... അതുകൊണ്ടാ അച്ഛൻ എന്നെ കൊണ്ട് വന്നത്.... ഏട്ടൻ... ഏട്ടൻ എന്നോടും എന്റെ വീട്ടുകാരോടും ക്ഷമിക്കില്ലെ... " അനഘ പതിയെ വന്ന് ആദിയുടെ കൈകളിൽ പിടിച്ചു... ആരും പ്രതീക്ഷിക്കാത്തതുപോലെ അവൻ ആ കൈ കുടഞ്ഞെറിഞ്ഞു.... " ഫ............" അവൻ അത് പറഞ്ഞതും അവന്റെ അച്ഛൻ അവനെ അടിച്ചതും ഒരുമിച്ചായിരുന്നു............ (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story