വില്ലൻ: ഭാഗം 45

villan

എഴുത്തുകാരി: സജന സാജു

എനിക്കിപ്പോ ആരുമില്ല ചേട്ട.... അമ്മയും അച്ഛനും എന്നെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് പോയി.. ഞനിപ്പോ തനിച്ച..... ആരോരുമില്ലാതെ വഴിവാക്കിൽ ഒരു പെണ്ണ് ഒറ്റക്ക് നിന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ഏട്ടനും ഊഹിക്കാമല്ലോ... അതുകൊണ്ടാ.... " അനഘ പതിയെ വന്ന് ആദിയുടെ കൈകളിൽ പിടിച്ചു... ആരും പ്രതീക്ഷിക്കാത്തതുപോലെ അവൻ ആ കൈ കുടഞ്ഞെറിഞ്ഞു.... " ഫ........" അവൻ അത് പറഞ്ഞതും അവന്റെ അച്ഛൻ അവനെ അടിച്ചതും ഒരുമിച്ചായിരുന്നു.... ആദി ഒന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് തന്നെ പോയി... പോകുന്ന പൊക്കിൽ അവളെ ഒന്ന് തറപ്പിച്ചു നോക്കാനും അവൻ മറന്നില്ല....... അവൻ കയറി പോകുന്നത് എല്ലാരും നോക്കി നിന്നു.. അനഘ പതിയെ ലെച്ചുവിന്റെ അടുത്തെത്തി.. ലെച്ചുവിന്റെ നോട്ടം അനഘയിൽ എത്തിയതും അവളുടെ ഭയം ആ കണ്ണിൽ നിഴലിച്ചു കാണാമായിരുന്നു.. അത്‌ കണ്ടതും എന്തുകൊണ്ടോ ലെച്ചുവിന് അവളോടൊരു പാവം തോന്നി... " ചേച്ചി... അങ്ങനെ വിളിക്കാമോ എന്നറിയില്ല....

ഞാൻ നിങ്ങളോടൊന്നും ഒരു തെറ്റും അറിഞ്ഞു കൊണ്ട് ചെയ്തിട്ടില്ല ചേച്ചി... എന്റെ അച്ഛനും അമ്മയും ചെയ്തതിന് ഞാൻ ആവോളം അനുഭവിച്ചു... എനിക്ക് പോകാൻ മറ്റൊരു സ്ഥലം ഇല്ല... എന്നെ കൈവെടിയരുത്.... " ലെച്ചുവിന്റെ കൈകൾ കൂട്ടിപിടിച്ചുകൊണ്ട് അനഘ അത്‌ പറയുമ്പോൾ ലെച്ചുവിന്റെ കണ്ണും നിറഞ്ഞിരുന്നു... ❤️❤️❤️❤️❤️ " എന്താ താത്രി രാവിലെ മുതൽ ഫോണും പിടിച്ചോണ്ടിരിക്കുന്നെ... നിനക്ക് കുളിക്കയൊന്നും വേണ്ടേ... " " ഞാൻ... പോകുവാ അമ്മേ... " കയ്യിൽ ഇരുന്ന ഫോൺ ടേബിളിൽ വെച്ച് അവൾ കുളിക്കാനായി പോയി.. " ദുഷ്ടൻ ഒന്ന് വിളിക്കുന്ന കൂടി ഇല്ല... " ആദി അവളെ വിളിക്കാത്തത്തിന്റെ എല്ലാ ദേഷ്യവും അവൾ പരിഭവം പോലെ തന്നെ പറഞ്ഞുകൊണ്ട് കുളിമുറിയിലേക്ക് നടന്നു..... " ആദി വിളിച്ചില്ലേ മോളേ... " കുളികഴിഞ്ഞിറങ്ങി കഴിക്കാനായി ഇരുന്നപ്പോൾ അമ്മ ചോദിച്ചു.. അതിന് ഇല്ല എന്നവൾ തലയാട്ടി.... " മ്മ്... നിന്റെ വാശി അല്ലെ എല്ലാത്തിനും കാരണം.. അവൻ വിളിച്ചപ്പോൾ നിനക്ക് പോയാൽ പോരായിരുന്നോ.....

"" അങ്ങനൊന്നും അല്ല അമ്മേ.. അപ്പോഴത്തെ എന്തോ ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ പറയുകയും ചെയ്യേം ചെയ്തതാ.. അല്ലാതെ മനസ്സിൽ ഏട്ടനോട് എനിക്കൊരു ദേഷ്യവും ഇല്ല... " " കണ്ണകലുമ്പോൾ മനസ്സും അകലും എന്ന് എന്റെ മോള് ഓർത്താൽ നന്ന്.... മറ്റൊരു പെൺകുട്ടി അവന്റെ മനസ്സിൽ എങ്ങാനും കേറി കഴിഞ്ഞാൽ പിന്നെ... " അമ്മയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു... " അമ്മേ.. അമ്മ എന്തൊക്കെയാ പറയുന്നേ.. ആധിയേട്ടന് അങ്ങനൊന്നും ചെയ്യാൻ കഴിയില്ല.... "" മ്മ്.. അത്‌ തന്നെയാണ് എന്റെ പ്രാർത്ഥനയും.. മനുഷ്യരല്ലേ എല്ലാരും എപ്പോഴാ മനസ്സ് മാറുന്നതൊന്നും പറയാൻ കഴിയില്ല... ഞാൻ അത്രേ ഉദ്ദേശിച്ചുള്ളൂ..... " അതിന് ശേഷം അവർക്കിടയിൽ മൗനം തളം കേട്ടി നിന്ന്.... അമ്മ പറഞ്ഞതൊക്കെ അവളുടെ മനസ്സിൽ പിന്നെയും പിന്നെയും തികട്ടി വന്നുകൊണ്ടൊരുന്നു... എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ റൂമിൽ കയറി ഫോൺ എടുത്ത് ആദിയെ വിളിച്ചു... ആദ്യ റിങ് മുഴുവനും അടിച്ചു തീർന്നിട്ടും അവൻ ഫോൺ എടുക്കാത്തതിനാൽ എന്തോ ഒരു ഭയം അവളിൽ മുള പൊട്ടി...

പിന്നെയും താത്രി വിളിച്ചു.... " ഹെലോ.... " ഫോൺ എടുത്തതും വെപ്രാളംപ്പെട്ടു താത്രി പറഞ്ഞു.. " പാർവതി ഞാൻ തന്നെ വിളിക്കാം.. ഇപ്പോൾ മൂഡ് ശെരിയല്ല... "" അതെന്താ.. ശേരി.. അ.... " അവൾ പറഞ്ഞ് പൂർത്തിയാക്കും മുന്നേ ആദി ഫോൺ കട്ട്‌ ചെയ്തു...... കരച്ചിൽ വന്നെങ്കിലും അവൾ എന്തോ പിറുപിറുത്തുകൊണ്ട് ഫോൺ കട്ടീലിലേക്ക് ഇട്ടു.... മൂഡ് ശെരിയല്ല പോലും പിന്നെ ഇവിടെ ഉള്ളോർക്കെല്ലാം ഫയങ്കര സന്തോഷം ആണല്ലോ.... വിളിക്കാൻ പോയ എന്നെ പറഞ്ഞാൽ മതി ഇനിയും വരും അപ്പൊ ഞനും പറയും മൂഡ് ശരിയല്ലെന്ന്..... ഫോൺ എടുക്കാതെ ചവിട്ടി തുള്ളി അവൾ അമ്മയുടെ അടുത്തേക്ക് പോയി... ♥️♥️♥️♥️♥️♥️♥️♥️

" ഏട്ടാ.... "" മ്മ്.. "" ഞനൊരു കാര്യം പറഞ്ഞാൽ ഏട്ടൻ ദേഷ്യപ്പെടുമോ..... " ലെച്ചു മടിച്ചു മടിച്ചു ആദിയോട് ചോദിച്ചു... " ആദ്യം കാര്യം കേൾക്കട്ടെ എന്നിട്ടല്ലേ പറയാൻ പറ്റു.... " " അത്‌... അനഘയുടെ കാര്യമാ ഞാൻ... "" മതി ലെച്ചു.. കൂടുതലൊന്നും എനിക്ക് കേൾക്കണം എന്നില്ല... അവളെ കുറിച് അറിയുകയും വേണ്ട.... " " ഏട്ടാ പ്ലീസ്...... "" നീ പറയാൻ വരുന്നതെന്താ... അവളെ ഇവിടെ കയറ്റി താമസിപ്പുകണം എന്നാണോ... " അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ തലകുനിച്ചു നിന്നു.... അതൊരിക്കലും നടക്കില്ല ലെച്ചു... അങ്ങനെ അവൾ ഇവിടെ താമസിക്കണം എന്നുണ്ടെങ്കിൽ ഞാൻ ഇവിടെ നിന്നും ഇറങ്ങുo..... " ഏട്ടാ... "" എനിക്കിനി ഒന്നും പറയാനില്ല.. ആരും കൂടെ ഇല്ലെങ്കിലും എന്റെ തീരണത്തിനു ഒരു മാറ്റവും ഇല്ല... "........... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story