വില്ലൻ: ഭാഗം 46

villan

എഴുത്തുകാരി: സജന സാജു

അതൊരിക്കലും നടക്കില്ല ലെച്ചു... അങ്ങനെ അവൾ ഇവിടെ താമസിക്കണം എന്നുണ്ടെങ്കിൽ ഞാൻ ഇവിടെ നിന്നും ഇറങ്ങുo..... " ഏട്ടാ... "" എനിക്കിനി ഒന്നും പറയാനില്ല.. ആരും കൂടെ ഇല്ലെങ്കിലും എന്റെ തീരുമാനത്തിനു ഒരു മാറ്റവും ഇല്ല... " പിന്നീടൊന്നും അവനോട് സംസാരിക്കാൻ ലെച്ചുവിന് തോന്നിയില്ല... അവൾ മുറിയിലേക്ക് പോയി കട്ടിലിൽ കമഴ്ന്നു കിടക്കുമ്പോഴാണ് പുറകിലൊരു കാൽ പെരുമാറ്റം കേൾക്കുന്നത്.. അവൾ പെട്ടെന്ന് എണീറ്റു നോക്കിയതും നന്ദു ആയിരുന്നു അത്‌.... " ദേഷ്യമുണ്ടോ ലെച്ചു എന്നോട്... "" ഞാൻ എന്തിനാ നന്ദേട്ടനോട് ദേഷ്യപ്പെടുന്നത്... എല്ലാം വിധിയാണ്.. അങ്ങനെ വിശ്വസിക്കാം.. പക്ഷെ ആദിയേട്ടൻ ഇങ്ങനെ വിഷമിക്കുന്ന കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.... " അവൾ കട്ടിലിൽ നിന്നും മെല്ലെ എണീറ്റു... " അപ്പൊ അനഘ.. അവളുടെ കാര്യം എന്താ നീ ഒന്നും പറയാത്തത്... "" ആ കുട്ടിയെ കാണുമ്പോൾ എനിക്ക് പാവം തോന്നുന്നുണ്ട് ഏട്ട... പക്ഷെ അവൾ ഇവിടെ താമസിക്കുവാണേൽ ഏട്ടൻ ഇവിടെ നിന്നും ഇറങ്ങും എന്ന് പറയുമ്പോൾ...

എന്റെ ഏട്ടനേക്കാളും വലുതല്ല എനിക്ക് ആരും.... " ലെച്ചു അങ്ങനെ പറഞ്ഞതും നന്ദു അവളെ ഒന്ന് കടുപ്പിച്ചു നോക്കി അതിന്റെ അർത്ഥം മനസ്സിലായ പോലെ അവൾ ഒന്ന് ഊറി ചിരിച്ചു... " നന്ദേട്ടൻ എന്റെ ജീവനല്ലേ... "" ഓ... പിന്നെ ഒന്ന് പോയെടി..... " അവൻ കുറച്ചു നിരാശയെടുത്ത് മുഖത്ത് പുരട്ടി നിന്നു... അത്‌ കണ്ടതും ലെച്ചുവിന് വിഷമമായി.. അവൾക്കറിയില്ലല്ലോ ഇത് അഭിനയമാണെന്ന്..... " നന്ദേട്ടന് വിഷമമായോ... ഞാൻ തമാശക്ക് പറഞ്ഞതാ.... m" അവൾ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.... " എനിക്ക് എല്ലാം മനസ്സിലായി ലെച്ചു.. ഞാൻ പോണു... " " അയ്യോ.. പോവല്ലേ... എന്നോട് പിണക്കം ആണോ....... എനിക്ക് ഫയങ്കര ഇഷ്ടമല്ലേ നന്ദേട്ടനെ.... എന്റെ ജീവന... "" ആണോ... "" മ്മ്... " അവൾ തലകുനിച്ചു കൊണ്ട് മൂളി... " എന്നാലേ..... മോളൊരു ഉമ്മ തന്നെ ഏട്ടന്... വേഗം.... "" അയ്യേ..... ഉമ്മയോ.... "," എന്താ നീ ഉമ്മയെന്ന് കേട്ടിട്ടില്ലേ.. കിന്നാരം പറഞ്ഞു നിൽക്കാതെ വേഗം ഒന്ന് തന്നെ...." " ഒന്നു പൊ നന്ദേട്ടാ... എല്ലാവരും വിഷമിച്ചിരിക്കുമ്പോഴാ ഏട്ടന്റെ ഒരു ഉമ്മ.... പോയെ... "

അവൾ ചുണ്ടിൽ വിരിഞ്ഞ ചിരി പരമാവധി മറച്ചു പിടിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു... " ആഹാ... എന്നാൽ പൊന്നുമോൾ തരേണ്ട... ഞാൻ എടുത്തോളാം... " നന്ദു അവളെ നോക്കി മീശ പിടിച്ചുകൊണ്ടു അവൽക്കരികിലേക്ക് നടന്നു.. ആ സമയം എന്ത്‌ ചെയ്യണം എന്നറിയാതെ അവൾ പുറകിലേക്ക് നീങ്ങി ഭിത്തിയിൽ വന്ന് ചേർന്നു നിന്നു... നന്ദു അവൾക്ക് തൊട്ടരികിൽ അഭിമുഖമായി നിന്നതും അവളുടെ ശ്വാസചാസം കൂടി വന്നു.. അവന്റെ അവസ്ഥായും അത്‌ തന്നെയായിരുന്നു.. അവൾക്ക് അവനെ നോക്കാൻ മടിതോന്നിയ നിമിഷം അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.... നന്ദു പതിയെ അവളെ തന്നോട് ചേർത്ത് നിർത്തിയ ശേഷം അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. ആ സമയo ലെച്ചു ഒന്ന് കുറുകി.... അവൾ പിന്നെയും എന്തോ പ്രതീക്ഷിച്ചു അതുപോലെ നിന്നു.. കുറെ നേരമായിട്ടും നന്ദുവിന്റെ അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തന്നെ നോക്കി ചിരിച്ചുകൊണ്ട് കൈകൾ മാറിൽ പിണച്ചു നിൽക്കുന്നു നന്ദു..... " നീയെന്തിനാ പെണ്ണെ കണ്ണും അടച്ചോണ്ട് നിന്നത്... "

അവന്റെ ആക്കിയുള്ള ചോദ്യം കേട്ടതും അവൾക്ക് വിറഞ്ഞു വന്നു...... " ഈ ഓഞ്ഞ ഉമ്മ തരാനാണോ ഇത്രയും ഷോ കാണിച്ചത്... ഞാൻ വിചാരിച്ചു......... "" നീയെന്തു വിചാരിച്ചു... " ഒന്നും അറിയാത്തപോലെ നിഷ്കു ചമഞ്ഞു കൊണ്ട് നന്ദു ചോദിച്ചു... " എന്നെ പറഞ്ഞാ മതി... " ലെച്ചു ആരോടെന്നില്ലാതെ പറഞ്ഞ് കൊണ്ട് റൂമിൽ നിന്നും ഇറങ്ങി കൂടെ നന്ദുവും...... ഇടക്കിടക്ക് നന്ദുവിന്റെയും ലെച്ചുവിന്റെയും ഒളിഞ്ഞുനോട്ടം ഒഴിച്ചാൽ ബാക്കി എല്ലായിടത്തും മൗനം തളം കേട്ടി നിൽക്കുകയായിരുന്നു......... സന്ധ്യ ആയപ്പോഴേക്കും എല്ലാരോടും യാത്ര പറഞ്ഞു നന്ദു പോയി... പിന്നെ ആരും തമ്മിൽ തമ്മിൽ മിണ്ടീല.. ആദി അവന്റെ മുറിയിൽ തന്നെ ഒതുങ്ങി കൂടി.. ഈ സമയമത്രയും തത്രി ആദിയെ വിളിച്ചെങ്കിലും അവനു സംസാരിക്കാൻ മൂഡ് ഇല്ലാത്തതുകൊണ്ട് അവൻ ഫോൺ എടുത്തില്ല... പിറ്റേ ദിവസം രാവിലെ തന്നെ നിർത്താതെ കാളിങ് bell അടിക്കുന്നത് കേട്ടാണ് ആ വീട്ടിലെ എല്ലാരും ഉണർന്നത്.., ആരും വാതിൽ തുറന്നില്ല എന്ന് കണ്ടതും ആദി പോയി വാതിൽ തുറന്നു...

മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഒരു നിമിഷം ഉമിനീര് പോലും ഇറക്കാൻ മറന്നുകൊണ്ട് അവൻ നിന്നു... ആ സമയo അങ്ങോട്ടേക്ക് അനഘ കൂടി വന്നതോടെ എല്ലാം ഒന്നൂടി തകിടം മറിഞ്ഞു..... " പാർവതി... നീയെന്താ രാവിലെ.... " അവളെ കണ്ട അമ്പരപ്പ് മാറും മുന്നേ ആദി ചോദിച്ചു... എന്നാൽ അവളുടെ കണ്ണുകൾ ചെന്നുടക്കിയത് അനഘയിൽ ആണ്.... " ആരാ.. ആ പെണ്ണ്.... " അനഘയ്ക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവൾ ആദിയോട് ചോദിച്ചു... " നമുക്ക് റൂമിൽ പോയി സംസാരിക്കാം നീ വ.... " അവൻ അവളുടെ കൈയിൽ പിടിച്ചു റൂമിലേക്ക് കൊണ്ട് പോകാൻ നോക്കി.. പക്ഷെ ആ കൈ അവൾ കുടഞ്ഞെറിഞ്ഞ ശേഷം പൊട്ടി കരയാൻ തുടങ്ങി... " അമ്മ അപ്പോഴേ പറഞ്ഞതാ.... ഏട്ടന് വേറെ അവിഹിതം കാണുമെന്നു... ഞാൻ വിശ്വസിച്ചില്ല....എനിക്കിനി ജീവിക്കണ്ട.... " ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ലെച്ചുവിന് ചിരി പൊട്ടിയെങ്കിലും അവൾ ഒന്നും മിണ്ടാതെ നിൽക്കുവായിരുന്നു... അനഘയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നൊന്നും അറിയില്ല...

" നീ ചുമ്മാ എഴുതാപ്പുറം വായിക്കാതെ വന്നേ... " ആദി വീണ്ടും താത്രിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.. " വേണ്ട ഏട്ടാ... ഏട്ടന് ഒരു ശല്യമായി ഞാൻ ഇവിടെ നിൽക്കുന്നില്ല.. പോകുവാ ഞാൻ... " ആദിക്ക് ദേഷ്യം ഇരച്ചു കേറി വന്നു.... " ദെ.. മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചാലുണ്ടല്ലോ... പോകണമെങ്കിൽ പിന്നെയെന്തിനാ ഇങ്ങോട്ട് എഴുന്നേള്ളിയത്....." അവൻ അങ്ങനെ പറയുമെന്ന് താത്രി വിചാരിച്ചില്ല... അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ആദി അവളുടെ കയ്യിൽ കേറി പിടിച്ചു.... " ഇവൾ.... എ... ന്റെ... പെ... പെങ്ങള... " അവൻ വിക്കി വിക്കി പതിയെ പറഞ്ഞതും അനഘയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. ലെച്ചുവിന്റെ അവസ്ഥായും മറ്റൊന്നല്ലായിരുന്നു... " സത്യം... " താത്രി കൈ നീട്ടി അവനോട് ചോദിച്ചു... " കോപ്പ്... നീ വരുന്നെങ്കിൽ വ.. ഇല്ലേൽ ഡിവോഴ്സ് നോട്ടീസ് അയക്കാo ഞാൻ.. " അത്രയും പറഞ്ഞുകൊണ്ട് ആദി മുകളിലേക്ക് പോയതും... താത്രിയും അവന്റെ പുറകെ വെച്ചു പിടിച്ചു.. പോകുന്ന പൊക്കിൽ ലെച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു കാണിക്കാനും മറന്നില്ല............ (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story