വില്ലൻ: ഭാഗം 5

villan

എഴുത്തുകാരി: സജന സാജു

"താത്രി കാര്യം അറിയാതെ സംസാരിക്കരുത്... ഞാൻ കണ്ടതാ നിന്നെ തോണ്ടിയത് വേറെ ഒരു കിളവനാ... അത് കണ്ടിട്ടാ ആ ചേട്ടൻ നിന്റെ അടുത്തേക്ക് വന്നത് ആ സമയം ബസ് ബ്രേക്ക് പിടിച്ചു... ബാലൻസ് പോകാതിരിക്കാനാ ആദിച്ചേട്ടൻ നിന്നെ പിടിച്ചത്... അല്ലാതെ...." ഹേമ പറഞ്ഞത് കേട്ടതും താത്രിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയി.... " നീ... നീ എന്തൊക്കെയാ പറയുന്നേ... ആയാളല്ലേ എന്നെ.... " താത്രി വാക്കുകൾക്കായി പരതി.... കുറ്റബോധം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.... " അയാളല്ലടി ... ഞാൻ കണ്ടതല്ലേ ആ കിളവനെ.... ഇത്രേം പേരുടെ മുന്നിൽ വെച്ച് നീ ആ ചേട്ടനെ തല്ലിയത് ശെരിയായില്ല.... ഇനി എന്തൊക്കെ നടക്കുമോ എന്തോ..... " അത്രയും പറഞ്ഞുകൊണ്ട് ഹേമ മുന്നിലേക്ക് നടന്നു.... ആ സമയമില്ല ചെക്കിടത്ത് കൈവെച്ചു തന്നെ നോക്കി നിന്ന ആദിയുടെ മുഖമാണ് അവളുടെ മനസ്സിൽ വന്നത്.... " ദൈവമേ... ഞാൻ അറിയാതെ ചെയ്തു പോയതാ....... പക്ഷെ ഞാൻ ചെയ്തത് പൊറുക്കാൻ വയ്യാത്ത തെറ്റ് തന്നെയാ.... ഇനിയിപ്പോ എന്താ ചെയുക... ഒരു പിടിയും കിട്ടുന്നില്ലല്ലോ.... "(താത്രി ആത്മ ) " നീ അവിടെ എന്ത്‌ നോക്കി നിക്കുവാ പെണ്ണെ... നടക്കാൻ നോക്ക്.... " എന്തോ ആലോചിച്ചു നിൽക്കുന്ന താത്രിയോട് ഹേമ വിളിച്ച് പറഞ്ഞു... " ഹെമേ ഞാൻ ആ ചേട്ടനോട് ഒരു സോറി പറഞ്ഞാലോ..... " താത്രി ഹേമയോട് ചോദിച്ചു...

" അത്കൊണ്ടൊന്നും വലിയ കാര്യം ഇല്ലെന്ന എനിക്ക് തോന്നുന്നത്.... അവനെ നിനക്ക് അറിയില്ലേ... മന്ത്രിയുടെ മോനാ..... ഓർക്കുമ്പോ എന്റെ കയ്യും കാലും വിറക്കുന്നു.... " ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു കൊണ്ട് ഹേമ നടന്നു...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " അളിയാ.. നീ ആ കാര്യം അങ് വിട്ടേക്കടാ..... നമുക്ക് ഇതിലും വലിയ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്..... " ആദിയുടെ ബെഡ്‌റൂമിലെ വലിയ കട്ടിലിൽ കൈകൾ തമ്മിൽ കൂട്ടിട്തിരുമ്മിക്കൊടിരുക്കുന്ന ആദിയോട് നന്ദൻ പറഞ്ഞു.... അത് കേട്ടതും ആദി നന്ദനെ ഒന്ന് കടുപ്പിച്ചു നോക്കി..... " ഇതുവരെ എന്റെ തന്ത പോലും എന്നെ തല്ലിട്ടില്ല... ഇന്നലെ വന്ന ഒരുത്തി.... അവൾ എന്റെ............ " പറഞ്ഞു വന്നത് പൂർത്തിയാക്കാതെ അവൻ തന്റെ കവിലുകളിൽ വിരലോടിച്ചു....... " ആദി...... " പെട്ടന്നായിരുന്നു അവരുടെ ഇടയിലേക്ക് അവന്റെ അച്ഛൻ കേറി വന്നത്.... അച്ഛനെ കണ്ടതും അവൻ ബെഡിൽ നിന്നും എണീറ്റു..... " എന്താടാ ഈ കേക്കുന്നെ.... നീ ഏതോ പെണ്ണിനെ ബസിൽ വെച്ച് കേറി പിടിച്ചെന്നോ അത് വലിയ പ്രശ്നം ആയിന്നോ ഒക്കെ പറയുന്നുണ്ടല്ലോ...... എന്താ നടന്നത്....." ദേഷ്യത്തിന്റെ ഉച്ചസ്ഥയിയിൽ നിന്നുകൊണ്ട് പ്രതാപൻ ചോദിച്ചു..... പക്ഷെ അതിന് മറുപടി പറഞ്ഞത് നന്ദു ആയിരുന്നു..... " അങ്കിൾ... അത്.. ഒരു തെറ്റിദ്ധാരണ ആയിരുന്നു....... ഞങ്ങൾ.... "

" മതി നന്ദു.. ഞാൻ നിന്നോടല്ല ചോദിച്ചത്... ദെ ഇവനോടാ.... ഞനാണ് മിനിസ്റ്റർ അല്ലാതെ നീ അല്ല... എന്ത്‌ തോന്നിവാസവും കാട്ടിയാൽ നിന്റെ പുറകെ ഞാൻ ഉണ്ടാകും എന്ന് നീ കരുതണ്ട..... കേട്ടല്ലോ... എനിക്ക് എല്ലാരുടെയും മുന്നിൽ നീ കാരണം തല കുനിക്കാൻ വയ്യ..... " പ്രതാപൻ പറഞ്ഞു നിർത്തി..... " അച്ച... ഞാൻ ഒന്നും ചെയ്തിട്ടില്ല... അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ചതാ...... " ആദി അച്ഛനോട് പറഞ്ഞു.... " എന്ത്‌ തെറ്റിദ്ധരിക്കാൻ.... നീ ഈ ടീവി ഒന്ന് ഓൺ ആക്കി നോക്ക്..... മോന്റെ സ്വഭാവ ഗുണങ്ങളാ ഇന്നത്തെ ചാനൽ മുഴുവനും..... " പ്രതാപൻ പറഞ്ഞു നിർത്തിയതും ആദി പെട്ടെന്ന് ടീവി ഓൺ ആക്കി.......... " മിനിസ്റ്റർ പ്രതാപന്റെ മകനും എംകെഎം കോളേജ് ചെയര്മാനുമായ ആദിത്യ പ്രതാപനാണ് ബസിൽ വെച്ച് അപര്യതയായി സ്ത്രീയോട് പെരുമാറിയത്....... ഇതിനെ കുറിച്ചുള്ള ചർച്ച ഇന്നത്തെ debate ഇൽ ഉണ്ടായിരിക്കുന്നതാണ്........'" വാർത്ത കണ്ട ആദിയും നന്ദുവും ഒരുപോലെ ഞെട്ടി...... " അച്ച... ഇത്.... ഇത് മുഴുവൻ നുണയാണ്.... ഞാൻ അങ്ങനൊന്നും..... " ആധിയെ സംസാരിച് പൂർത്തിയാക്കാൻ സമ്മതിക്കാതെ പ്രതാപൻ ഇടക്ക് കയറി സംസാരിച്ചു..... " മിണ്ടരുത് നീ..... അറിയാലോ... ആരെക്കാളും വലുതാ എനിക്ക് ഈ പതവി.... അത് നില നിർത്താൻ ഞാൻ എന്തും ചെയ്യും... എന്തും...... " പ്രതാപൻ മുറിയിൽ നിന്നും ഇറങ്ങി പോയി..... അയാളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ഭീഷണിയുടെ സ്വരം കേട്ട് നന്ദു ഞെട്ടിത്തരിച്ചു ആധിയെ നോക്കി..... അവന്റെ ചുണ്ടിൽ പുഞ്ചിരിയാണ്..... " എന്തോന്നാടാ നിന്റെ അച്ചൻ പറഞ്ഞത്..... മക്കളോട് ഏതേലും ഒരച്ഛൻ ഇങ്ങനൊക്കെ പറയുമോ..... " നന്ദു ആശ്ചര്യത്തോടെ ആദിയോട് ചോദിച്ചു........

" നന്ദു... നിനക്കറിയില്ല എന്റെ അച്ഛനെ...... അയാൾക്ക് എന്തിലും വലുത് അയാളുടെ പതവി തന്നെയാണ്... എന്റെ അമ്മയെ പോലും ആ നാറി...... " പറയാൻ വന്നത് മുഴുവൻ പറയാതെ അവൻ പെട്ടെന്ന് നിർത്തി...... " എന്താടാ..... " നന്ദു ചോദിച്ചു.. പക്ഷെ അതിനുത്തരം ആദി പറഞ്ഞില്ല... നന്ദുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ആദി.. ഒരു ഹൃദയവും രണ്ട് ശരീരവും... പക്ഷെ അവൻ തന്നിൽ നിന്നും എന്തൊക്കെയോ മറക്കുന്നുണ്ട്.... അതിൽ അവന്റെ സ്നേഹനിധിയായ അച്ഛന്റെ മുഖപടം അഴിഞ്ഞു വീണിരിക്കുന്നു.... പക്ഷെ അവന്റെ അമ്മക്ക് എന്ത്‌ സംഭവിച്ചതാണെന്നു ഇതുവരെ അവൻ തന്നോട് പറഞ്ഞിട്ടില്ല........ ആധിയെ ചുറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " ഹെമേ.... ടീവിയിൽ മുഴുവൻ ആദിച്ചേട്ടന്റെ കാര്യമാ പറയുന്നേ... ഇത് ഇത്രയും വലിയ പ്രശ്നം ആകുമെന്ന് ഞാൻ വിചാരിച്ചില്ല... ഇനി എന്ത്‌ ചെയ്യും അച്ഛൻ അറിഞ്ഞാൽ അതോടെ എന്റെ പഠിപ്പ് ഇവിടെ തീരുമാനം ആകും..... " വേവലാതിയോടെ താത്രി ഹേമയോട് ഫോണിൽ പറഞ്ഞു .....

" ഞനും കരുതില്ല ഇത് ഇത്ര വലിയ പ്രശ്നം ആകുമെന്ന്... ഭാഗ്യത്തിന് നിന്നെക്കുച്ചൊന്നും ടീവിയിൽ പറയുന്നില്ല അത് തന്നെ ആശ്വാസം...... നീ ഇനി ആരോടും ഇതേ കുറിച് പറയാൻ നിക്കണ്ട... നിന്റെ കൂട്ടുകാരി നിരഞ്ജന പോലും അറിയരുത്..... കേട്ടോ.... " ഹേമ ഒരു താക്കീത് പോലെ പറഞ്ഞു.... " എന്നാലും ഹെമേ... എന്റെ തെറ്റിദ്ധാരണ മൂലം അല്ലെ എല്ലാം.... ഞാൻ ആ ചേട്ടനോട് ക്ഷമ ചോദിക്കാം..... കാലിൽ വേണേലും വീഴാം..... ഞാൻ ചെയ്ത തെറ്റിന് ആ ചേട്ടനെ കുറിച് ഇങ്ങനൊക്കെ പറയുമ്പോ എന്തോ സഹിക്കാൻ കഴിയുന്നില്ല...... " താത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... " നീ എന്താന്ന് വെച്ച ചെയ്യ്... പറഞ്ഞാലും മനസ്സിലാവില്ല... " ഹേമ ഫോൺ കട്ട്‌ ചെയ്തു.... അന്ന് രാത്രി മുഴുവൻ ആധിയെ കുറിച്ചായിരുന്നു താത്രിയുടെ ചിന്ത... ചിന്തകൾക്കൊടുവിൽ എപ്പോഴോ അവൾ നിദ്രയെ പുൽകി..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

(ഈ സമയo ആദിയുടെ വീട് ) " ഹേയ് ജോൺ എവിടാ നീ....... " ഫോണിലൂടെ ആരോടോ സംസാരിക്കുകയായിരുന്നു ആദി.... " hi മച്ചാനെ ഞാൻ കൊച്ചിയിൽ തന്നെ ഉണ്ട്.... എന്താടാ പതിവില്ലാതെ എന്നെ വിളിക്കുന്നെ.... ആരേലും തീർക്കണോ ഏഹ്ഹ്.... " ഒരു കള്ള ചിരിയോടെ ജോൺ അത് പറഞ്ഞപ്പോ ആദിയുടെ മനസ്സിൽ കനൽ എരിയുക ആയിരുന്നു........ "തീർക്കണല്ലെടാ... എന്നാൽ കൊല്ലാതെ കൊല്ലണം...." " ഭായ് ആരാണെന്ന് പറ... നമുക്ക് സെറ്റ് ആക്കാം.... " " പാർവതി " ആദി അവളുടെ പേര് പറഞ്ഞതും ജോൺ ഒന്ന് ഞെട്ടി.... " പെണ്ണോ... സാദാരണ ഭായ് പെണ്ണ് case എടുക്കാത്തതാണല്ലോ... ഇപ്പൊ എന്ത്‌ പറ്റി.... " " എല്ലാo നിന്നോട് പറയണോ... ഏഹ്... പറയണപോലെ നീ അങ് ചെയ്ത മതി കൂടുതൽ സംസാരം വേണ്ട..... " ആദിയുടെ ശബ്ദം കടുത്തതും ജോൺ ഒന്നും മിണ്ടീല....... " അപ്പൊ നാളെ..... അവൾ ഒരിക്കലും മറക്കാത്ത ദിവസം ആയിരിക്കണം.... " ഒരു ക്രൂരമായ ചിരിയോടെ ആദി ഫോൺ കട്ട്‌ ചെയ്തു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story