വില്ലൻ: ഭാഗം 6

villan

എഴുത്തുകാരി: സജന സാജു

" അപ്പൊ നാളെ... അവൾ ഒരിക്കലും മറക്കാത്ത ദിവസം ആയിരിക്കണം.. " ഒരു ക്രൂരമായ ചിരിയോടെ ആദി ഫോൺ കട്ട്‌ ചെയ്തു......,.................... " ഹെമേ.. നമുക്കിന്നു കുറച്ചൂടി നേരത്തെ കോളേജിലേക്ക് പോയാലോ.... " വെളുപ്പിന് തന്നെ ഹേമയുടെ വീട്ടിൽ എത്തിയിരിന്നു താത്രി... " ഇന്നോ... അതിന് ഇന്ന് പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ... പിന്നെ എന്തിനാ പോണേ... " ഹേമ സംശയത്തോടെ താത്രിയെ നോക്കി... " ഡി... അത്.... നേരത്തെ പോയ ആദിച്ചേട്ടനെ കാണാൻ പറ്റും.,. ചേട്ടൻ കോളേജ് ക്ലബ്ബിൽ കാണുമെന്നു നിരഞ്ജന പറഞ്ഞില്ല അപ്പൊ ഒരു സോറി പറയാൻ... " താത്രി മടിച്ചു മടിച്ചു പറഞ്ഞു.... " മ്മ് അവളുടെ ഒരു സോറി.. അങ്ങോട്ട് ചെന്ന മതി നി..... എല്ലാം കാട്ടിക്കൂട്ടി വെച്ചിട്ട്... അല്ല നിരഞ്ജനയോട് നീ പറഞ്ഞോ ബസിലെ കാര്യം.... " ഹെമാ താത്രിയോട് ദേഷ്യപ്പെട്ടു... " ഞാൻ പറഞ്ഞു... പറയേണ്ടന്ന് വിചാരിച്ചതാ...... പിന്നെ.... ബസിൽ വെച്ച് ഉണ്ടായത് ഞാൻ മനപ്പൂർവം ചെയ്തതാണോ ഹെമേ.... നിന്റെ ശരീരത്തിൽ ഒരുത്തൻ കൈവെച്ചാൽ നീ അവനെ അടിക്കില്ലേ.... അതെ ഞനും ചെയ്തുള്ളു...... പക്ഷെ വേറെ ഒരാള എന്നോടിത് ചെയ്‌തെന്നന്ന് ഞാൻ എങ്ങനാ അറിയുന്നേ... എനിക്ക് പുറകിൽ കണ്ണൊന്നും ഇല്ല........ "

താത്രി വീറോടെ പറഞ്ഞു.... " നീ എന്തൊക്കെ പറഞ്ഞാലും നീ ചെയ്തത് തെറ്റ് തന്നെയാ താത്രി.... അതുകൊണ്ട് മോള് ഒറ്റക്കങ്ങു ചെന്നാൽമതി..... ഞാൻ ഇല്ല.... " " വെണ്ട.. ആരും വേണ്ട ഞാൻ തനിയെ പൊക്കോളാം " " അതാ നല്ലത് " താത്രിയെ ഒന്ന് പുച്ഛിച്ചുകൊണ്ട് ഹേമ വീടിനകത്തേക്ക് പോയി...................... (ഈ സമയം കോളേജ് ക്ലബ്ബിൽ...) " ആദി നീ എന്തിനാ ആ ജോണിനെ ഒക്കെ ഇതിൽ ഇൻവോൾവ് ചെയ്യുന്നേ... നിനക്ക് അവന്റെ ചരിത്രം എന്നെക്കൾ കൂടിതൽ അറിയില്ലേ.... എത്ര കേസിൽ അകത്ത് പോയവനാ അവൻ.... ചുമ്മാ നീ പ്രശ്നം വലുതാക്കേണ്ട .... നീയും അവളും തമ്മിൽ അല്ലെ പ്രശ്നം.. അത് നിങ്ങൾ പറഞ്ഞു തീർക്കു... അല്ലെങ്കി നീ അവക്കൊറെണ്ണം കൊടുക്ക്... അതോടെ തീർന്നല്ലോ പ്രശ്നം.... " നന്ദുവിനു ജോണിനോടുള്ള പുച്ഛം ആ വാക്കുകളിൽ ഉണ്ടായിരുന്നു...... " അവൾ എന്നെ തല്ലിയപ്പൊ എനിക്ക് തിരിച്ചു തല്ലാൻ അറിയാഞ്ഞിട്ടല്ല ഞാൻ അവൾക്ക് മുന്നിൽ തലകുനിച്ചു നിന്നത്.... അത്രയും പേരുടെ മുന്നിൽ വെച്ച് കിട്ടിയ അടിയേക്കാൾ എനിക്ക് വേദനിച്ചത് ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ മുന്നിൽ നാണം കേട്ടതാണ്.... നീ പറഞ്ഞത് ശെരിയാ നന്ദു...... തല്ലുന്നവനെ തിരിച്ചു തല്ലണം.... നാണം കെടുത്തുന്നവനെയും..... "

ആദിയുടെ വാക്കുകൾ നന്ദുവിന് അംഗീകരിക്കാൻ കഴിയാത്തതായിരുന്നു... പക്ഷെ താത്രിയുടെ കയ്യിലും തെറ്റുണ്ട്... നന്ദുവും ആദിയും ഫോണിൽ കുത്തിക്കൊണ്ടിരുന്നപ്പോഴാണ് താത്രി അവിടേക്ക് കയറി വന്നത്... അത് കണ്ടതും നന്ദു ഒന്ന് ഭയന്നു... കാരണം ആദി എങ്ങനെ പ്രതികരിക്കും എന്നവന് നന്നായിട്ടറിയാമായിരുന്നു.... എന്നാൽ ആദിയുടെ പെരുമാറ്റം കണ്ട് നന്ദു ഞെട്ടിത്തറിച്ചു നിന്നു പോയി.... " എന്താ പാർവതി.... " ആദിയുടെ മാന്യമായ പെരുമാറ്റം കണ്ട തത്രിക്ക് അത് സ്വപ്നം ആണോ എന്ന് തോന്നിപ്പോയി... " പാർവതി... തന്നോടാ ചോദിച്ചത് എന്താ ഇവിടെ എന്ന്,. കോളേജ് തുടങ്ങാൻ ഇനിയും സമയം ഉണ്ട്... ഇപ്പൊ 7 മണി കഴിഞ്ഞതല്ലേ ഉള്ളു.... " ആദി വച്ചിലേക്ക് നോക്കി പറഞ്ഞു... " അത്.. ഞാൻ.. സോറി.. ഇന്നലെ അറിയാതെ പറ്റിയതാണ്..... " " അതൊന്നും സാരമില്ല... തന്റെ സ്ഥാനത്ത് വേറെ ഏത് പെണ്ണാണെലും ഇത് തന്നെയാകും നടക്കുക... പക്ഷെ ഇങ്ങനെ തല്ലരുത് കേട്ടോ... കിളി മൊത്തം പോയി... " ആദി ഒരു തമാശ പോലെ പറഞ്ഞു ചിരിച്ചു... ആദിയുടെ പെരുമാറ്റം കണ്ട് താത്രിക്ക് അവനോട് വല്ലാത്ത മതിപ്പ് തോന്നി... പക്ഷെ ഇതെല്ലാം വെറും അഭിനയം ആണെന്ന് നന്ദുവിനു മനസിലായി....

ഇരയെ കുരുക്കൻ ഉള്ള വല നെയ്യുന്ന എട്ടുകാലിയെ പോലെ.... " ഞാൻ ഇന്നലെ ഉറങ്ങിട്ടില്ല ആദി ചേട്ടാ... ടീവി യിൽ ഒക്കെ അങ്ങനെ വന്നപ്പോ ഞാൻ പേടിച് പോയി.... ഇപ്പോഴാ സമാധാനം ആയത്.... " തന്റെ അഭിനയം താത്രി വിശ്വസിച്ചു എന്നറിഞ്ഞപ്പോ ആദിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.... " അതൊക്കെ കള പെണ്ണെ... ഇനി മുതൽ നമ്മൾ ഫ്രണ്ട്സ് ആണ് അല്ലെ നന്ദു.... " നന്ദുവിനെ നോക്കിക്കൊണ്ട് ആദി ചോദിച്ചപ്പോ അവൻ അതിനൊന്നു മൂളി.... " ഫ്രണ്ട്സ്ഓ.... " താത്രി സംശയത്തോടെ ചോദിച്ചു... കാരണം ഇത്രയും പണവും കോളേജിലെ പെൺകുട്ടികളുടെ രാജകുമാരൻ തനിക്കായി സൗഹൃദത്തിന്റെ ക്ഷണം നൽകുന്നു എന്ന് പറയുമ്പോൾ അവൾക്കത് വിശ്വസിക്കാൻ ആയില്ല... " അതെന്താടോ അങ്ങനെ ചോദിച്ചേ... ഞങ്ങളെ ഫ്രണ്ട്സ് ആക്കാൻ കൊള്ളിലേ.... " ആദി ചോദിച്ചപ്പോൾ അതിന് മറുപടി ആയി അവളൊന്ന് പുഞ്ചിരിച്ചു... " ഈ ചിരി മതി പാർവതി നി ഞങ്ങളുടെ ഫ്രണ്ട്ഷിപ് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു എന്ന് മനസിലാക്കാൻ.....ഓകെ.. എല്ലാം അവസാനിച്ച സ്ഥിതിക്ക് പുതിയൊരു തുടക്കത്തിനായി എന്റെ വക പാർട്ടി... ഇന്ന്. ഇപ്പോൾ തന്നെ എന്തെ..... " ആദി താത്രിയോട് ചോദിച്ചു... " അതൊന്നും വേണ്ട ചേട്ടാ... "

" വേണം... ഇല്ലെങ്കിൽ ഇപ്പോഴും നിനക്ക് എന്നോട് ദേഷ്യം ഉണ്ടെന്നേ ഞാൻ കരുതു.... " ആദി ചെറിയ വിഷമം അഭിനയിച് പറഞ്ഞു... " അയ്യോ... അങ്ങനൊന്നും അല്ല... എനിക്ക് സമ്മതമ...... " ഇഷ്ടമില്ലാഞ്ഞിട്ടും താത്രി പറഞ്ഞു... " എന്നാൽ നമുക്ക് പോകാം... ഇവിടുന്നു കുറച്ചു മാറി ഒരു തട്ടുകടയുണ്ട്... അവിടുന്ന് നല്ല ചായയും പിന്നെ കഴിക്കാൻ എന്തേലും... അത്‌ മതി..... " ആദി പറഞ്ഞു..... എല്ലാം ആദിയുടെ തന്ത്രങ്ങൾ ആണെന്നറിയാതെ പാവം താത്രി സന്തോഷിക്കുന്നത് കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുകയായിരുന്നു നന്ദു.......... " എവിടാ ഏട്ടാ.. ഏട്ടൻ പറഞ്ഞാ കട.... നമ്മൾ ഏകദേശം 2 km കൂടുതൽ വന്നല്ലോ.... " മനസ്സിൽ പൊട്ടിമുളച്ച ഭയം പുറത്ത് കട്ടതെ താത്രി ചോദിച്ചു... " ദാ ഇപ്പൊ എത്തും.... " ആദി അതും പറഞ്ഞു കൊണ്ട് ആലത്തിരക്കൊഴിഞ്ഞ ഒരു റോഡിലേക്ക് വണ്ടി തിരിച്ചു..... പിന്നെയും കുറച്ചു ദൂരം ചെന്നതും അവൻ ഒരു പൊളിഞ്ഞ കെട്ടിടത്തിലേക്ക് വണ്ടി ഒതുക്കി നിർത്തി...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story