വില്ലൻ: ഭാഗം 7

villan

എഴുത്തുകാരി: സജന സാജു

" ദാ ഇപ്പൊ എത്തും.... " ആദി അതും പറഞ്ഞു കൊണ്ട് ആലത്തിരക്കൊഴിഞ്ഞ ഒരു റോഡിലേക്ക് വണ്ടി തിരിച്ചു..... പിന്നെയും കുറച്ചു ദൂരം ചെന്നതും അവൻ ഒരു പൊളിഞ്ഞ കെട്ടിടത്തിലേക്ക് വണ്ടി ഒതുക്കി നിർത്തി..... ഒന്നും മിണ്ടാതെ ഇരിക്കുന്ന ആദിയെയും നന്ദുവിനെയും കണ്ടപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു... ശ്വാസം എടുക്കാൻ പോലും മറന്ന പോലെ അവൾ ഇരുവരെയും മാറി മാറി നോക്കി... പെട്ടെന്നാണ് ആ പൊളിഞ്ഞ ബിൽഡിംഗിൽ നിന്നും ജോൺ ഇറങ്ങി വന്നത്.... ഇവിടെ ജോൺ ഉണ്ടെന്ന് നന്ദുവിനു അറിയില്ലായിരുന്നു... പക്ഷെ അവൻ ആ പതർച്ച പുറത്ത് കാണിച്ചില്ല.... ആദിയുടെ മനസ്സിൽ എന്താണെന്നു പൂർണമായും നന്ദുവിനറിയില്ല പക്ഷെ ആദി എന്ത്‌ പറഞ്ഞാലും അവൻ ചെയ്യും അത്രയും ആദ്മ ബന്ധമാണ് ആദിയും നന്ദുവും തമ്മിൽ..... "ആ... ആദിച്ചേട്ടാ... നമ്മൾ എന്താ ഇവിടെ..... എനിക്ക് കോളേജിൽ പോകണം... എന്നെ തിരിച്ചു കൊണ്ട് പൊ......" എങ്ങനെയോ ധൈര്യം സംഭാരിച്ചുകൊണ്ട് താത്രി പറഞ്ഞു... എന്നാൽ ആദിയിൽ നിന്നും മറുപടി ഒന്നും വന്നില്ല... അപ്പോഴേക്കും ജോൺ നടന്ന് കാറിന്റെ അടുത്തെത്തി വിൻഡോയിൽ കൂടി താത്രിയെ നോക്കി... " ഇതാണോ ഭായ് പറഞ്ഞാ പെണ്ണ്.... " ജോണിന്റെ കണ്ണുകൾ അവളുടെ ശരീരം ഉഴിഞ്ഞു.... അതിൽ വെറുപ്പ് തോന്നിയ താത്രി മുഖം വെട്ടിച്ചു... " എന്നെ തിരിച്ചു കൊണ്ടക്ക്... കൊണ്ടാക്കാനല്ലേ പറഞ്ഞത്.... " താത്രി ഒന്നുകൂടി ഉച്ചത്തിൽ പറഞ്ഞു..

അത് കേട്ടതും ഇത്രയും നേരം പുഞ്ചിരിയുടെ മുഖപടം അണിഞ്ഞ ആദിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... " ഭാ.. നിർത്തടി... നീ പറയുമ്പോ നിന്നെ കൊണ്ടുവിടാനും കൊണ്ടാക്കാനും ഞാൻ ആരാന്ന നീ വിചാരിച്ചത്... എന്നെ എല്ലാരുടെയും മുന്നിൽ മാനം കെടുത്തിയ നിന്നെ ഞാൻ... ഇറങ്ങേടി.... " അവന്റെ പൊട്ടിട്തെറി അവളിൽ വലിയ ഒരു ആഘാതം തന്നെ ഉണ്ടാക്കി... ആദിയോടൊപ്പം വരാൻ തീരുമാനിച്ച നിമിഷത്തെ അവൾ പഴിച്ചു...... അപ്പോഴേക്കും ജോൺ വന്ന് ഡോർ തുറന്നു... അവൾ ഇറങ്ങാൻ കൂട്ടക്കാതെ കാറിലേക്ക് ഒന്നുകൂടി ഉൾവലിഞ്ഞു..... " ഭായ് ഇവൾ ഇറങ്ങുന്നില്ലല്ലോ.... " ഒരു വൃത്തികെട്ട നോട്ടം താത്രിക്ക് സമ്മാനിച്ചുകൊണ്ട് ജോൺ ആദിയോട് പറഞ്ഞു.... " വലിച്ചിറക്കട അവളെ.... " ആദി അത് പറഞ്ഞതും ജോൺ താത്രിയുടെ കയ്യിൽ പിടിച്ചു കാറിന് വെളിയിലേക്ക് വലിച്ചിറക്കി... താത്രി കഴിയാവുന്ന ശക്തി ഉപയോഗിച്ച് തടുക്കാൻ നോക്കിയതും അവൾക്ക് അത് സാധിക്കാതെ വന്നു... ഒടുക്കം ആ മൽപ്പിടുത്തത്തിൽ ജോൺ തന്നെ വിജയിച്ചു... അവൻ താത്രിയെ പിടിച്ചു വെളിയിലേക്ക് ഇട്ടു.... അവൾ അവിടെ വീണു.... പക്ഷെ അവസാന ആശ്രയം എന്നാ പോലെ അവൾ അവിടെനിന്നും എണീറ്റു ഓടാൻ ശ്രമിച്ചു... ജോൺ പിടിക്കാൻ നോക്കിയെങ്കിലും അവൾ അവന്റെ കയ്യിൽ നിന്നും വഴുതി മാറി...

മുന്നോട്ടേക്ക് പോയി... പക്ഷെ ആദി അപ്പോഴേക്കും കാറിൽ നിന്നുമിറങ്ങി താത്രിയെ പിടിച്ചു.... പുറകിലൂടെ കൈ രണ്ടും അവൻ പിടിച്ചു വെച്ചതിനാൽ അവൾക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല.... അവൾ ഒച്ച വെക്കാൻ തുടങ്ങിയതും ജോൺ പെട്ടെന്ന് പോക്കെറ്റിൽ നിന്നും ഒരു കുപ്പിയും കുറച്ചു കോട്ടനും എടുത്ത്..... ആ liquid ഇൽ ആ പഞ്ഞി നനച്ചു അവളുടെ മൂക്കിൽ വെച്ചു... സെക്കണ്ടുകൾക്കുള്ളിൽ താത്രി ബോധരഹിതയായി താഴേക്ക് ഊർന്ന് വീണു... " പാർവതി.... ഏഹ്ഹ്.... " ആദി അവളുടെ കവിളിൽ തട്ടി വിളിച്ചുവെങ്കിലും അവളിൽ നിന്നും ഒരു ഞരക്കം പോളിം വന്നില്ല... ആദി ജോണിനെ നോക്കി... ഒരു വല്ലാത്ത ചിരിയോടെ നിൽക്കുവാണവൻ... " നീ എന്ത്‌ പണിയാട കാണിച്ചത്.... അവളെ നീ എന്തുവാ ചെയ്തേ...... " ആദി ജോണിനു നേരെ ചീറി.. " ഭായ് പേടിക്കാതെ... ഇത് ക്ലോറോഫോം ആ..... കുറച്ചു കഴിയുമ്പോൾ അവൾ എണീക്കും... അതുവരെ...... " അവൻ പറഞ്ഞു പൂർത്തിയാക്കാതെ ആധിയെ നോക്കി..... " അതുവരെ " ആദി സംശയത്തോടെ അവനെ നോക്കി... " എന്താ ഭായ് ഒന്നും അറിയാത്ത പോലെ.. ഇത്രയും നല്ല ഒരു കിലുന്ത് പെണ്ണിനെ കിട്ടിയിട്ട് ഒന്ന് ടേസ്റ്റ് ചെയ്യാതെ എങ്ങനെ വിടാനാ.... നമുക്ക് അങ് enjoy ചെയ്താലോ....

ജോൺ ആദിയെയും നന്ദുവിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു..... " പന്ന പുന്നാരമോനെ.... അമ്മയേയും പെങ്ങളെയും തിരിച്ചറിയാത്തവനല്ല ഞാൻ..... ഇതു വരെയും ഒരു പെണ്ണിന്റെയും മടിക്കുത്ത് അഴിക്കാനും പോയിട്ടില്ല.....ഇവൾ എന്നെ നാണം കെടുത്തി അതിന് പകരം ഇവളെയും ഒന്ന് നാണം കെടുത്തണം അത് മാത്രമേ എന്റെ മനസ്സിലുള്ളു..... അല്ലാതെ.... " ആദി സ്വയം തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി.... " ഭായിക്ക് വേണ്ടേൽ വേണ്ട... പക്ഷെ... ഇനിക്കിവളെ അങ് ബോധിച്ചു... ഞാൻ കൊണ്ട് പൊക്കോളാം ഇവളെ.. ഇങ്ങനൊരുത്തിയ കിട്ടിട്ട് വിട്ട് കളയുന്നത് ആണുങ്ങൾക്ക് പറഞ്ഞാ പണിയല്ല.... " തറയിൽ കിടന്ന താത്രിയെ ജോൺ തൊടനായി മുന്നോട്ട് ആയിഞ്ഞതും അവന്റെ നെഞ്ചിൽ ആദിയുടെ കാല് പതിഞ്ഞതും ഒരുമിച്ചായിരുന്നു.... പുറകിലേക്ക് മലർന്നു വീണ ജോണിന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ആദി അവനെ എണീപ്പിച്ചു...... " ഈ ആദിയുടെ മുന്നിൽ വെച്ച് നിനക്ക് അവളെ തൊടാൻ ധൈര്യം ഉണ്ടേൽ തോടെടാ... ഞാൻ ഒന്ന് കാണട്ടെ......

നിനക്ക് എന്നെ ശെരിക്കും അറിയാലോ ജോൺ..... ഇനി നീ ഇവിടെ അലമ്പ് കാണിച്ചാൽ പിന്നെ നീ കാണില്ല..... കേട്ടോടാ.... പൂ.₹%#&&" ആദിയുടെ കൈകൾ അവന്റെ കോളേറിൽ ഒന്നൂടി മുറുകിയപ്പോ നന്ദു വന്ന് ആധിയെ പിടിച്ചു മാറ്റി..... " എന്തുവാട തമ്മിൽ തല്ല് കൂടനാണോ നീയൊക്കെ വന്നത്.... ആദി ഞാൻ നിന്നോട് നേരത്തെ പറഞ്ഞതാ ഇമ്മാതിരി പണിയൊന്നും വേണ്ടെന്ന്... അവൾ ഇതുവരെ എണീറ്റിട്ടില്ല..... " തറയിൽ കിടക്കുന്ന താത്രിക്ക് നേരെ കൈ ചൂണ്ടി ആദി പറഞ്ഞു...... ആദി ജോണിൽ നിന്നും പിടി മാറ്റി താത്രിയുടെ അടുത്തേക്ക് വന്ന് അവളെ ഇരുകായ്യലും കോരി എടുത്ത് ആ ബിൽഡിങ് ലേക്ക് കയറി കൂടെ നന്ദുവും ജോണും.... ആദിയുടെ കയ്യിൽ കിടക്കുന്ന താത്രിയിലായിരുന്നു അപ്പോഴും ജോണിന്റെ കണ്ണുകൾ... അവ അവളുടെ ശരീരമാകെ പരതി നടന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story