വില്ലൻ: ഭാഗം 8

villan

എഴുത്തുകാരി: സജന സാജു

തറയിൽ കിടക്കുന്ന താത്രിക്ക് നേരെ കൈ ചൂണ്ടി ആദി പറഞ്ഞു...... ആദി ജോണിൽ നിന്നും പിടി മാറ്റി താത്രിയുടെ അടുത്തേക്ക് വന്ന് അവളെ ഇരുകായ്യലും കോരി എടുത്ത് ആ ബിൽഡിങ് ലേക്ക് കയറി കൂടെ നന്ദുവും ജോണും.... ആദിയുടെ കയ്യിൽ കിടക്കുന്ന താത്രിയിലായിരുന്നു അപ്പോഴും ജോണിന്റെ കണ്ണുകൾ... അവ അവളുടെ ശരീരമാകെ പരതി നടന്നു...... *** താത്രി കണ്ണുകൾ പതിയെ തുറന്നു പക്ഷെ അവൾക്ക് കൈകൾ അനക്കാൻ സാധിച്ചില്ല..... പെട്ടെന്ന് അവളുടെ നോട്ടം അവളുടെ കൈകളിലേക്ക് പോയി.... കൈകൾ ആരോ ബന്ധിച്ചിരിക്കുന്നു... കൈകൾ മാത്രമല്ല..... കാലുകളും.... അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി....... അവിടെ ആരോ കിടക്കുന്നുണ്ട്........ " അതെ..... എന്നെ കെട്ടഴിച് വിട്..... " അവളുടെ ശബ്ദo കേട്ടതും പുറത്ത് നിന്നും ആദിയും ജോനും വന്നു.... ആ കിടക്കുന്ന ആൾ നന്ദുവാണെന്ന് അവരെ കണ്ടപ്പോൾ താത്രിക്ക് മനസ്സിലായി... " നിങ്ങൾ... നിങ്ങളെന്തിനാ എന്നെ കെട്ടി ഇട്ടേക്കുന്നെ.... അഴിച്ചു വിട്.... എനിക്ക് വീട്ടിൽ പോകണം..... "(താത്രി..) " പോകാലോ..... ഞങ്ങൾ നിന്നെ കൊണ്ടിവന്നതുപോലെ കൊണ്ട് പൊക്കോളാം..... പക്ഷെ..... " ആദി അവളുടെ അടുത്തേക്ക് വന്നു.....

അവളുടെ കൈയിലെ കെട്ടഴിച് എണീപ്പിച്ചു നിർത്തി..... കാലിലെ കേട്ട് അപ്പോഴും ഉണ്ടായതിനാൽ അവൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാൻ പറ്റാത്ത അവസ്ഥാ ആയിരുന്നു.... " വീഴല്ലേ പെണ്ണെ.... " മുന്നോട്ട് വീഴാൻ പോയ താത്രിയുടെ ഇടുപ്പിലൂടെ അവൻ പിടിച്ചു.. അവൾ കുതറി മാറാൻ നോക്കി... പക്ഷെ അവൾ അവിടെയും പരാജയപ്പെടുകയായിരുന്നു ..... " നീ ഇങ്ങനെ പിടക്കല്ലേ പാറു.... നിനക്ക് ഒന്നും സംഭവിക്കില്ല.... ഞങ്ങളുടെ ആരുടേയും ചൂണ്ടു വിരൽ പോലും നിന്റെ ശരീരത്തിൽ വീഴില്ല.... നീ കേട്ടിട്ടില്ലേ ഈ പകരത്തിന് പകരം എന്ന്... അത്രേ ഉള്ളു.... നീ സഹകരിച്ചാൽ പെട്ടെന്ന് തീരും... അല്ലെ നന്ദു... " ആദി നന്ദുവിനോട് ചോദിച്ചു.....അവനതിന് അതെ എന്ന അർത്ഥത്തിൽ തല കുലുക്കി..... " ഞാൻ... എ... ന്താ... ചെയ്യണ്ടേ... " അവൾ വിക്കി വിക്കി ചോദിച്ചു... " ആഹാ... നല്ല കുട്ടി... നീ ഒന്നും ചെയ്യണ്ട എന്റെ കൂടെ രണ്ട് ഫോട്ടോ എടുത്താൽ മതി... നിന്നെ ഞാൻ തിരിച്ചു കൊണ്ടാക്കാo...... " അവൾക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല... പക്ഷെ അവൾക്ക് അവിടുന്ന് രക്ഷപെടുണമെങ്കിൽ അവർ പറയുന്നത് അനുസരിച്ചേ മതിയാകു എന്നവൾക്കറിയാം..... " നീ എന്താ ആലോചിക്കുന്നെ... വാടി.... "

ആദി അവളെ പൊക്കിയെടുത്ത് കൊണ്ട് ആ പൊളിഞ്ഞ ബിൽഡിംഗിലെ ഒരു റൂമിലേക്ക് കയറി... അവൾ നോക്കുമ്പോൾ കയ്യിൽ ഒരു ക്യാമറയും ആയി ജോൺ നിൽക്കുന്നു......... അവൾ അത് കണ്ട് ഏന്തേലും ചോദിക്കും മുന്നേ ആദിയുടെ അധരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു........ പെട്ടെന്ന് അവൾ അവനെ തെള്ളി മാറ്റി.. പക്ഷെ അപ്പോഴേക്കും ആ നിമിഷം ആ കാമറ കണ്ണുകൾ ഒപ്പിയെയെടുത്തിരുന്നു....... താത്രിയുടെ കണ്ണുകളിൽ നിന്നും തോരാതെ കണ്ണുനീർ കവിളിനെ നനയിച്ചുവെങ്കിലും ആ കണ്ണുനീർ ആദിക്ക് കൂടുതൽ ഹരമായി..... ആദി അവന്റെ ഷിർട്ടിന്റെ ബട്ടൻസ് ഓരോന്നായി ഊരാൻ തുടങ്ങി...... ആരുടെയെങ്കിലും കണ്ണിൽ തന്നോട് ഒരിറ്റ് ദയ ഉണ്ടോന്നറിയാൻ അവൾ മൂന്ന് പേരെയും മാറി മാറി നോക്കി... അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ നന്ദു തലകുനിച്ചു ആ മുറിയിൽ നിന്നും ഇറങ്ങി പോയി...... " ആദിച്ചേട്ടാ.. ഞാൻ കാല് പിടിക്കാം... ഒന്നും ചെയ്യല്ലേ..... എനിക്ക് എന്തേലും പറ്റിയാൽ ഞനോ എന്റെ കുടുംബമോ കാണില്ല... സത്യo... " " നീയും നിന്റെ കുടുംബവും ചത്തു തുലഞ്ഞാൽ എനിക്കെന്താ..... എനിക്ക് എന്റെ വിജയമാണ് വലുത്... അതിന് വേണ്ടി ആദി എന്തും ചെയ്യും... എന്തും..... "

ആദിയുടെ മറുപടി കേട്ടതും അവൾ പേടികൊണ്ട് വിറക്കാൻ തുടങ്ങി... " ഇങ്ങനേ സംസാരിച്ചുകൊണ്ട് നിൽക്കാതെ ഭായ്... നമുക്കിനിയും ഫോട്ടോ എടുക്കണ്ടേ.... ഭായ് അവളുടെ ഡ്രസ്സ്‌ കൂടി അഴിക്ക്..... " ജോൺ അത് പറഞ്ഞു കഴിഞ്ഞതും ആദിയുടെ ഭാഗത്ത് നിന്നും കത്തുന്ന ഒരു നോട്ടമാണ് അവനെതിരെ വന്നത്..... ആദി തന്റെ ഷർട്ട്‌ ഊരിയ ശേഷം അവളുടെ ഷാൾ മാറിൽ നിന്നും മാറ്റി...... " സോറി പാർവതി... " എന്നും പറഞ്ഞുകൊണ്ട് അവൻ അവളെ ഇറുക്കെ പുണർന്നു........ ഇതെല്ലാം ക്യാമെറയിൽ പതിഞ്ഞിവെന്ന് മനസ്സിലാക്കിയ താത്രി ഇനി എന്ത്‌ ചെയ്യണം എന്ന് മനസ്സിൽ ഉറപ്പിച്ചു.... അതിനാൽ തന്നെ പിന്നെയവൾ ഒന്നും മിണ്ടീല....... കണ്ണുകളിലെ കണ്ണുനീരിന്റെ പ്രവാഹം മാത്രമാണ് അവൾ മരിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്നത്.... ഒരു ജീവച്ഛവം കണക്കെ അവൾ നിന്നു... " കഴിഞ്ഞു പാർവതി.... ഇത്രേ വേണ്ടു... എന്റെ പ്രതികാരം തീർന്നു..... " ആദി പാർവതിയോട് പറഞ്ഞു... പക്ഷെ അവൾ നിലത്തേക്ക് നോക്കി നിൽക്കുകയായിരുന്നു... ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന അവളെ കണ്ടതും ആദിക്ക് പിന്നെയും ദേഷ്യം ഇരച്ചു കയറി... അവളെ വീണ്ടും കരയിക്കാൻ അവൻ തീരുമാനിച്ചു... " പിന്നെ...ഈ ഫോട്ടോ എന്തിനാണെന്ന് നീ ചോദിച്ചിലല്ലലോ......

ഇന്ന് വൈകിട്ടത്തെ മഞ്ഞ പേപ്പറിൽ വരും ഈ ഫോട്ടോകൾ.... കാണണ്ടേ നിനക്ക്... ഏഹ്..... " അവന്റെ വാക്കുകൾ ഒരു മിന്നൽ കണക്ക് അവളുടെ ശരീരത്തിലൂടെ പാഞ്ഞു പോയി..... " ഇത് പത്രത്തിൽ വരുന്ന ആ നിമിഷം..... ഹോ.... നീ എന്നെ നാണം കെടുത്തിയത് കൂടി പോയാൽ 30 പേരുടെ മുന്നിൽ ആയിരിക്കും പക്ഷെ ഞാൻ നിന്നെ ഈ നാട്ടുകാരുടെ മുന്നിൽ വെച്ച് നാണം കെടുത്തും....... " വീറോടെ ആദി താത്രിക്ക് നേരെ ചീറി.... " നന്ദു... ഇവളേ കൊണ്ട് കോളേജിൽ ആക്ക്... " ഒരു പുച്ഛ ഭാവത്തോടെ അവളെ നോക്കിക്കൊണ്ട് നന്ദുവിനോട് പറഞ്ഞു........ കറിലിരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന താത്രിയെ കണ്ട് നന്ദുവിന് വല്ലാത്ത വിഷമo തോന്നി.... ആദ്യമൊക്കെ അവൻ അത് കണ്ടില്ലെന്ന് നടിച്ചുവെങ്കിലും അവളെ ആശ്വസിപ്പിക്കാൻ തന്നെ നന്ദു തീരുമാനിച്ചു..... " പാർവതി..... താൻ ഇങ്ങനെ കരയാതെ.... തന്നോടുള്ള ദേഷ്യം കൊണ്ട അവൻ ഇങ്ങനൊക്കെ ചെയ്തത്... ആ ഫോട്ടോ ആ ക്യാമെറയിൽ പോലും കിട്ടി കാണില്ല.... അവനെ കുറിച് എനിക്ക് നന്നയിട്ടറിയാം...

നിന്നെ പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണ്..... " നന്ദുവിന്റെ വാക്കുകൾ അവൾക്ക് അൽപ്പം ആശ്വാസം നൽകി... പക്ഷെ നന്ദുവെട്ടൻ തന്നെ സമാധാനിപ്പിക്കാൻ മാത്രം പറഞ്ഞതാണെങ്കിൽ.... ആ ഫോട്ടോ എല്ലാരും കണ്ടാൽ..... നൂറ് നൂറ് ചോദ്യങ്ങൾ അവളുടെ ഉള്ളിലേക്ക് വന്നു.......... **** " നന്ദു..... വാതിൽ തുറന്നെ..... " വാതിലിലെ തുടരേയുള്ള തട്ട് കേട്ടാണ് നന്ദു വാതിൽ തുറന്നത്.... " എന്തുവാ അമ്മേ..... ഞാൻ ചായ പിന്നെ കുടിച്ചോളാം എന്ന് പറഞ്ഞതല്ലേ...., " വാതിൽ തുറന്നു കണ്ണും തിരുമിക്കൊണ്ട് നന്ദു ചോദിച്ചു.. " ടാ ഇത്... ഇത് നമ്മുടെ ആദിയല്ലേ.... " കയ്യിലിരുന്ന പത്രം അവനു നേരെ നീട്ടിക്കൊണ്ട് അമ്മ ചോദിച്ചു...... നന്ദു പത്രം വേഗം വാങ്ങി നോക്കി........ " സ്പോർട്സ് മന്ത്രി പ്രതാപന്റെ മകന്റെ അഴിഞ്ഞാട്ടം " തൊട്ട് താഴെ പരാതിയും ആദിയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story