വില്ലൻ: ഭാഗം 9

villan

എഴുത്തുകാരി: സജന സാജു

 ടാ ഇത്... ഇത് നമ്മുടെ ആദിയല്ലേ.... " കയ്യിലിരുന്ന പത്രം അവനു നേരെ നീട്ടിക്കൊണ്ട് അമ്മ ചോദിച്ചു...... നന്ദു പത്രം വേഗം വാങ്ങി നോക്കി........ " സ്പോർട്സ് മന്ത്രി പ്രതാപന്റെ മകന്റെ അഴിഞ്ഞാട്ടം " തൊട്ട് താഴെ പാർവതിയും ആദിയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ...... അവന്റെ കയ്യിൽ നിന്നും പത്രം താഴേക്ക് ഊർന്ന് വീണു..... " എന്താടാ കാര്യം.... " മുറിക്കകത്തേക്ക് ഓടി കയറി നന്ദു ഫോൺ എടുക്കുന്നതിനിടയിൽ അവന്റെ അമ്മ ചോദിച്ചു.. " ടാ.... നീ എണീറ്റില്ലേ.... "(നന്ദു ) " എന്തിനാടാ വെളുപ്പിനെ വിളിച്ചത്... മനുഷ്യന്റെ ഒറക്കം കളയാനായിട്ട്.... " ആദി നന്ദുവിനോട് ദേഷ്യപ്പെട്ടു... " എടാ നീ ആ പത്രം ഒന്ന് നോക്കിക്കേ.. വേഗം... " നന്ദുവിന്റെ സംസാരത്തിലെ പതർച്ച കേട്ടപ്പോൾ ആദിക്ക് എന്തോ ഒരു പ്രശ്നം തോന്നി... " എന്താടാ കാര്യം.... നന്ദു നീ കാര്യം പറ... " " നീ പോയി നോക്ക് ആദി.... " നന്ദു പറഞ്ഞതും ആദി റൂമിൽ നിന്നും താഴേക്ക് ഓടി പത്രം എടുത്തു.... അത് കണ്ടതും അവനും ഞെട്ടി....... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.....

" ഡാഡ് കാളിങ്... " " ഹെലോ.. "(ആദി.) " നീ എന്താടാ ഈ കാണിച്ചുവെച്ചേക്കുന്നെ.... കണ്ണിൽ കണ്ട അവളുമാരോടൊക്കെ അഴിഞ്ഞാടി നടന്നിട്ട് എന്റെ സമാധാനം കളയുവാനോ നീ..... നിന്നെ പറഞ്ഞിട്ട് കാര്യമില്ല.... നിന്റെ തള്ളയുടെ സ്വഭാവവും ഇത് തന്നെ അല്ലായിരുന്നോ.... "(പ്രതാപൻ ) അമ്മേ കുറിച് പറഞ്ഞത് കേട്ട് അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി....... " എന്റെ അമ്മ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരൻ നിങ്ങളാണ്... ഒന്നും എനിക്ക് അറിയില്ല എന്ന് കരുതണ്ട..... " ആദി അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു...... അമ്മേ കുറിച് പ്രതാപൻ പറഞ്ഞതിന്റെ ദേഷ്യം അവനെ വിട്ട് പോയിട്ടുണ്ടായിരുന്നില്ല... അവൻ അവിടെ വെച്ചിരുന്ന ചെടി ചട്ടി ചവിട്ടി തെറിപ്പിച്ചു... ഒരു നിമിഷം അവൻ ആ പത്രത്തിൽ വന്ന വാർത്തയുടെ കാര്യം പോലും മറന്നുപോയി എന്ന് പറയുന്നതാവും ശെരി...... അപ്പോഴാണ് പിന്നെയും നന്ദു അവനെ വിളിക്കുന്നത്..... " ആദി.. നീ.. നീ കണ്ടോ..... "(നന്ദു ) " ഇതെങ്ങനെ സംഭവിച്ചു....

ഫോട്ടോയുടെ നെഗറ്റീവ്സ് മുഴുവൻ എന്റെ കയ്യിൽ ഉണ്ട്.... നന്ദു ഇത്... പിന്നെ എങ്ങനെ... എനിക്കൊരു എത്തും പിടിയും കിട്ടണില്ല.... " ആദി തലമുടിയിൽ വിരലുകൾ കോർത്ത് വലിച്ചുകൊണ്ട് ചോദിച്ചു.... " ഞാൻ അപ്പോഴേ പറഞ്ഞതാ ഇങ്ങനൊന്നും വേണ്ടന്ന് കേട്ടോ നീ.... " നന്ദു അവന്റെ മനസ്സിലെ അമർഷം മുഴുവൻ ആദിയോട് തീർത്തു.... " ടാ കഴിഞ്ഞ കാര്യത്തെ കുറിച് പറഞ്ഞിട്ട് എന്താ കാര്യം... ആ സമയത്തു അവളെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ... നിനക്കറിഞുടെ എന്നെ..... ഇമ്മാതിരി പരിപാടിക്കൊന്നും ഞാൻ നിൽക്കില്ലന്ന്.... ഇതിപ്പോ അച്ഛനും അറിഞ്ഞിട്ടുണ്ട്.... ഇന്നത്തെ ന്യൂസ്‌ മുഴുവൻ ഇതായിരിക്കും...... അതും കൂടി ആയ അച്ഛൻ എന്നെ കൊല്ലും..... " ആദിയുടെ സംസാരം കേട്ടതും നന്ദുവിന് ദേഷ്യം നുരഞ്ഞു പൊന്തി.... " നിന്റെ അച്ഛനെ കുറിച്ചാണോ നിന്റെ ടെൻഷൻ മുഴുവനും.... ആ ഫോട്ടോയിൽ നിന്റെ കൂടെ ഒരു പെണ്ണുണ്ട്.... ഒരു തെറ്റും ചെയ്യാത്ത ഒരുത്തി... പാർവതി.... അവളെ കുറിച് നീ ഓർത്തോ... ഈ വാർത്ത കാണുമ്പോൾ അവളുടെ അവസ്ഥാ... അതൊന്നും നിനക്ക് അറിയണ്ട അല്ലെ........ നിന്നെ പറഞ്ഞിട്ട് കാര്യമില്ല..... അച്ഛനെയും അനിയത്തിയെയും ഒക്കെ ആരോ ഒരാളെ പോലെ കാണുന്ന നിന്നോട്..... "

നന്ദു പറഞ്ഞു പൂർത്തിയാക്കും മുന്നേ ആദി ഇടപെട്ടു... " നിർത്തെടാ.... എന്റെ വീട്ടുകാരെ കുറിച് നീ എന്നെ പേടിപ്പിക്കേണ്ട.... കേട്ടല്ലോ..... " "ഓക്കേ നിന്റെ വീട്ടുകാരെ കുറിച് ഞാൻ പറയുന്നില്ല.... പക്ഷെ നീ ആ പാവം പെണ്ണിനോട് ചെയ്തത് പൊറുക്കാനാവാത്ത പരിപാടി ആണ്....."(നന്ദു ) " നമ്മൾ ഇനിയും ഇതിനെ കുറിച് സംസാരിച്ചാൽ ശെരി ആകില്ല നന്ദു... ഇപ്പൊ എന്തോ ചെയ്യണം.... അവൾക്ക് കുറച്ച് cash കൊടുത്താൽ ഓക്കേ ആകുമോ.... " ആദി നന്ദുവിനോട് ചോദിച്ചു... " മ്മ്... അങ്ങോട്ട് കൊണ്ട് ചെന്നാൽ മതി... അവള് അത് നിന്റെ മുഖത്തെക്ക് വലിച്ചെറിയും..... ആക്കളുടെ വീട്ടുകാരൊക്കെ ഇത് കണ്ട് കാണില്ലേ ആദി.... ഇനി അവളുടെ ഭാവി...... ഞാൻ ഒരു കാര്യം പറയട്ടെ.... " നന്ദു ചോദിച്ചതിന് ആദി ഒന്ന് മൂളി.... " നീ അവളെ പോയി ഒന്ന് കാണു... ഞനും കൂടി വരാം... അവളുടെ വീട്ടുകാർ നമ്മളോട് എങ്ങനെ പ്രതികരിക്കും എന്നറിയില്ല.... പക്ഷെ നമുക്ക് അവരോടൊക്കെ ഒന്ന് പറഞ്ഞു മനസിലാക്കാം ം.... എന്തെ..... "(നന്ദു ) " പ്രശ്നമാകുമോ.... "(ആദി..

( " ഇനി ഇതല്ലാതെ വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല " നന്ദു പറഞ്ഞു... " നന്ദു നീ റെഡി ആകു.... നമുക്ക് ഇപ്പൊ തന്നെ പോകണം... പിന്നെ ഇതിന്റെ പുറകിൽ ആരാണെന്ന് ഞാൻ കണ്ടു പിടിച്ചോളാം.... എനിക്ക് ജോണിനെ നല്ല സംശയമുണ്ട്.... പക്ഷെ ഇതിനു മുമ്പ് എന്റെകൂടെ വിശ്വാസ്തനായി എല്ലാത്തിനും അവൻ കൂടെ ഉണ്ടായിരുന്നു.... "(ആദി ) " നമുക്ക് അത് പിന്നെ കണ്ട് പിടിക്കാം.. ആദ്യം പാർവതിയുടെ കാര്യം നോക്കാം.... " അതിന് ആദി ഒന്ന് മൂളിയ ശേഷം ഫോൺ കട്ട്‌ ചെയ്തു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ " എടാ... ഇവിടെ എവിടെയോ ആണ് അവളുടെ വീട്... എങ്ങനാ ഒന്ന് കണ്ടു പിടിക്കുന്നെ.... " താത്രിയുടെ വീട്ടിലേക്ക് പോകുന്ന വഴി ആദി നന്ദുവിനോട് ചോദിച്ചു.... " ടാ ദേ ആ കടയിൽ ചോദിക്കാം...ഗ്രാമം ആയതുകൊണ്ട് എല്ലാർക്കും എല്ലാരേയും അറിയായിരിക്കും..... " ആദി അത് പറഞ്ഞതും അത് ശെരിയാണെന്ന അർദ്ധത്തിൽ നന്ദു തലകുലുക്കി..... " ചേട്ടാ... ഈ പാർവതി എന്നാ കുട്ടിയുടെ വീട് അറിയുവോ.... " ആദി ആ കടക്കാരനോട് ചോദിച്ചു.....

അയാൾ ആധിയെ ഒന്ന് തറപ്പിച്ചു നോക്കി... " ആ കാണുന്ന മുരുകൻ കോവിലിന്റെ അടുത്തുടെയുള്ള വഴിയേ പോയ മതി... അവിടെ നാലാമതെ വീടാ... " അയാൾ വഴി പറഞ്ഞു കൊടുത്തു.... " താക്സ് ചേട്ടാ... " ആദി അതും പറഞ്ഞു തിരികെ നടക്കാൻ തുടങ്ങി... " നിങ്ങൾ ചാനെലുകാരണോ.... " കടക്കാരൻ അത് ചോദിച്ചതും പോകാൻ തിരിഞ്ഞ ആദി എന്താണെന്ന് മനസ്സിലാകാതെ അയാളെ ഒന്ന് നോക്കി... " അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത്.... "(നന്ദു...) " അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ.... ആ വീട്ടിൽ മുഴുവനും ചാനെലുകാര ... ആ പെണ്ണും ഏതോ ഒരു മന്ത്രിയുടെ മോനും കൂടെ കിടക്കണ ഫോട്ടോ വന്ന്..... അവളുമാരുടെ ഒക്കെ കാര്യമേ.... ഇതൊക്കെ കണ്ട് ആ പാവം പിടിച്ച അച്ഛന് താങ്ങാൻ കഴിഞ്ഞില്ലട്ടിരിക്കും അയാള് കേറി തൂങ്ങി എന്നാ എല്ലാരും പറയുന്നത്..... " അയാളുടെ വാക്കുകൾ ഒരു ഇടി പോലെ ആദിയുടെ കാതുകളിൽ മുഴങ്ങി... നിന്നിടത്ത് നിന്നും അനങ്ങാൻ പോലും സാധിക്കാതെ അവൻ അവിടെ തന്നെ തറഞ്ഞു നിന്നു പോയി.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story