💔 വിമോചിത 💔: ഭാഗം 100

vimojitha

രചന: AVANIYA

 ആരും കാണാതെ ഫോൺ വിളിച്ചതിന് ശേഷം ജീവന്റെ അടുത്തേയ്ക്ക് എത്തിയതാണ് മുകുന്ദൻ.... അപ്പോഴാണ് അവിടുന്ന് ആരോ ഓടുന്നത് ആയി തോന്നിയത്.... പക്ഷേ അത് ആരാണെന്ന് കാണാൻ ആയില്ല.... എന്നാലും എബിനും അഭിയും എവിടെ ആയിരിക്കും എന്നയാൾ ചിന്തിച്ചു.... അപ്പോഴാണ് മകന് ബോധം വന്നിരിക്കുന്നത് അയാള് ശ്രദ്ധിച്ചത്..... " ജീവ മോനെ... കണ്ണ് തുറക്കൂ അച്ഛനാണ്.... " " അ... അച്ഛാ.... " " മോനെ നീ സമാധനിക്ക്‌... നമ്മൾ രക്ഷപെടും " " പക്ഷേ.... അവർ.... അവർ നമ്മളെ കൊല്ലും അച്ഛാ.... അത്രക്ക് പക ഉണ്ട് അവർക്ക്.... " " ഞാൻ പോലീസിൽ അറിയിച്ചിട്ടുണ്ട്.... ഇവിടെ അവരുടെ പീഡനം സഹികുന്നതിലും നല്ലത് ജയിലാണ്.... " " ശെരിയാണ് അച്ഛാ.... എന്റെ കൈകാൽ ഒക്കെ വേദനിക്കുന്നു.... രക്ഷപ്പെട്ടില്ല എങ്കിൽ നമ്മുടെ അവസ്ഥ അതി ഭീഗരം ആയിരിക്കും.... " " പോലീസ് ഉടനെ എത്തും.... " മുകുന്ദൻ അവനെ ആശ്വസിപ്പിച്ചു.... മുകുന്ദനും അവശൻ ആയിരുന്നതിനാൽ അയാൾക്ക് ജീവനെ താഴെ ഇറക്കാനോ ഒന്നിനും കഴിഞ്ഞിരുന്നില്ല.... നിസ്സഹായതയും ഭീതിയും നിറഞ്ഞ നിമിഷങ്ങൾ..... എങ്കിലും ഈശ്വരന് പോലും അതിൽ സഹതാപം തോന്നിയില്ല.....

കാരണം അവർ പാപികൾ ആയിരുന്നു.... കൊടും പാപികൾ..... 🍁🍁🍁🍁 സമയം വീണ്ടും കടന്നു പോയി.... പക്ഷേ ഒരിക്കൽ പോലും അഭിയോ എബിയോ താഴേയ്ക്ക് വരുന്നില്ല എന്നത് മുകുന്ദനിൽ ആശ്വാസവും അതോടൊപ്പം ആശങ്കയും നിറച്ചു.... അപ്പോഴാണ് അവർ ഒരു കാർ വരുന്നതിന്റെ ശബ്ദം കേട്ടത്.... മുകുന്ദന് അതിയായ സന്തോഷം തോന്നി.... " മോനെ നമ്മൾ രക്ഷപെട്ടു.... പോലീസ് എത്തിയെന്ന് തോന്നുന്നു.... " " അച്ഛൻ ചെല്ല്.... എന്നെ ഇവിടുന്ന് എങ്ങനെ എങ്കിലും ഒന്ന് ഇറക്കി തരുമോ... തല കറങ്ങും പോലെ.... " " ഞാൻ വേഗം പോയിട്ട് വരാം മോനെ " അതും പറഞ്ഞു അയാള് പ്രതീക്ഷയോടെ പുറത്തേയ്ക്ക് ചെന്നു.... അവിടെ ആധിയെ കണ്ട അയാൾക്ക് വല്ലാത്ത സന്തോഷം തോന്നി.... " മാഡം... ഞങ്ങളെ രക്ഷിക്കണം.... " " എന്തായി മുകുന്ദൻ ഇപ്പൊ എന്നെ ആവശ്യം വന്നോ.... " " Please മാഡം ഞങ്ങളെ രക്ഷിക്കണം അല്ലെങ്കിൽ അവർ.... അവർ ഞങ്ങളെ കൊല്ലും മാഡം... " " ആര് ആരാ നിങ്ങളെ കൊല്ലുക.... " " അവൻ എബിൻ മാത്യൂ... മാത്യൂ ജോസഫിന്റെ മകൻ... " " എന്ന വരു... അവരെ പിടികൂടാം... " " മാഡം അവർ അപകടകാരികൾ ആണ്.... "

" Just be relaxed..... അവരെ പിടികൂടിയെ മതിയാകൂ.... അതിനു അകത്ത് പോയെ മതിയാകൂ.... " അതും പറഞ്ഞു ആദിയും അവൾക്ക് ഒപ്പം ഉണ്ടായ ഹർഷനും കൂടി അകത്തേയ്ക്ക് കയറി.... പക്ഷേ അവിടെ ആരും ഉണ്ടായില്ല.... " ഇവിടെ ആരെയും കാണുന്നില്ല അല്ലോ മുകുന്ദ.... " " ഇവിടെ... ഇവിടെ ഉണ്ടായിരുന്നു മാഡം.... " അപ്പോഴാണ് ഹർഷൻ വേഗം അവിടുത്തെ വാതിൽ അടച്ചത്.... " ഏയ് ഹർഷൻ എന്തിനാ വാതിൽ അടക്കുന്നത്.... " ഒരു തമാശ രൂപേണ അവള് ചോദിച്ചു.... " ആരും രക്ഷപെടരുത് അല്ലോ മാഡം... അതാ.... " " ഒകെ നല്ല കാര്യം.... " " മാഡം എന്നെ ഉടനെ അറസ്റ്റ് ചെയ്യണം please.... എന്റെ മകൻ അവനെ രക്ഷിക്കണം.... " " ഹേയ് മുകുന്ദൻ സാറിന് പേടിയോ.... അവന്മാരെ കൂടി അകത്ത് ആകിയിട്ട്‌ നമ്മൾ പോകുന്നു ഉള്ളൂ..... " അതും പറഞ്ഞു അവള് മുകളിലേക്ക് നോക്കി ഒച്ചത്തിൽ അലറി.... " അകത്ത് ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ പോലീസിൽ കീഴടങ്ങണം.... " ദൃഢതയോടെ അവള് പറഞ്ഞു.... അപ്പോഴാണ് മുകളിൽ നിന്നൊരു കയ്യടി കേട്ടത്.... " വരണം... വരണം എസിപി മാഡം.... നിങ്ങൾക്ക് വേണ്ടിയാണ് ഇത്ര നേരം കാത്ത് നിന്നത്.... നിങ്ങളുടെ മുമ്പിൽ ഇട്ട് തന്നെ ഇവരെ ഞങ്ങൾക്ക് കൊല്ലണം.... "

" മാഡം please കൂടുതൽ ഫോഴ്‌സിനെ വിളിക്കുമോ.... " " ഇൗ 2 പേരെ നേരിടാൻ ഞാൻ തന്നെ ധാരാളം.... " " മ്മ്‌ " മുകുന്ദൻ ഒരു പേടിയോടെ പറഞ്ഞു.... " നിങ്ങൾക്ക് 5 നിമിഷം സമയം തരാം... അതിനു മുമ്പ് എനിക് മുന്നിൽ കീഴടങ്ങണം.... " അതും പറഞ്ഞു അവള് എണ്ണി തുടങ്ങി.... 4 എത്തിയപ്പോൾ അവർ 2 പേരും ആധിയുടെ അടുത്തേയ്ക്ക് ചെന്നു.... " മാഡം ഞങ്ങളെ അറസ്റ്റ് ചെയ്തോളൂ.... " അതും പറഞ്ഞു അവർ കൈ നീട്ടി..... ഇതൊക്കെ കണ്ട് മുകുന്ദന് വല്ലാത്ത സന്തോഷവും സമാധാനവും തോന്നി.... അത് ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പ് ഇട്ടു... പക്ഷേ അപ്പോഴാണ് ആരുടെയോ പൊട്ടിച്ചിരി കേട്ടത്.... എബിയുടെയും അഭിയുടെയും ആണ് ആ ചിരിയെന്ന് കണ്ടപ്പോൾ അയാള് നഷ്ടമായ ഭയം ഒന്ന് കൂടി മുറുകി... ഒപ്പം ചിരിക്കുന്ന ആധിയെ കണ്ടതും തന്റെ ദിനങ്ങൾ എണ്ണപെട്ടു എന്ന് ആരൊക്കെയോ തന്നോട് പറയും പോലെ അയാൾക്ക് തോന്നി.... മുറിയിൽ തലകീഴായി കിടക്കുന്ന ജീവന് ഇൗ പൊട്ടിച്ചിരി എല്ലാം ഒരു തരം കൊല ചിരി ആയാണ് തോന്നിയത്....

" എന്റെ അഭിനയം എങ്ങനെ ഉണ്ടായി.... " ആദി ഇട്ടിരിക്കുന്ന ബനിയന്റെ കോളർ പൊക്കും പോലെ കാണിച്ച് കൊണ്ട് പറഞ്ഞു.... " മഹാ ബോർ ആയിരുന്നു.... " എബിൻ ചിരിച്ച് കൊണ്ട് പറഞ്ഞു.... " പോടാ പട്ടി.... എന്തായാലും നിന്നെക്കാൾ ബേദം ആയിരുന്നു.... " " മ്മ്‌ മ്മ് ഇനി ഇങ്ങനെ ഒക്കെ പറഞ്ഞ മതി അല്ലോ.... " അതിനു അവള് ഒന്ന് ചുണ്ട്‌കോട്ടി.... " നിങ്ങളുടെ തല്ല് പിന്നെ നടത്താം ആദ്യം ഇൗ ബ്ലിംഗസ്യ പോലെ നില്കുന്ന മനുഷ്യന് കാര്യങ്ങളുടെ പൂർണ രൂപം പറഞ്ഞു കൊടുക്ക്.... " ഒരു ചിരിയോടെ മുകുന്ദനെ ചൂണ്ടി അഭി പറഞ്ഞു.... " ഓർമിപ്പിച്ച നന്നായി ഞാൻ അത് അങ്ങ് മറന്നു.." അതും പറഞ്ഞു അവള് അഭിയുടേയും എബിന്റെയും നടുക്ക് കയറി നിന്നു.... " മുകുന്ദൻ സാറേ മറന്ന് പോയോ നമ്മൾ തമ്മിൽ ഒരു പഴയ കണക്കുണ്ട്... എന്നെ അനാഥയാകിയ ഒരു പഴയ കണക്ക്.... മറന്നു പോയോ ഞാൻ ജോൺ കുരിയാക്കോസിന്റെ മകളാണ് എന്നുള്ള കാര്യം.... " " നീ... നീ അപ്പോ ചതികുക ആയിരുന്നു അല്ലേ.... "

" പിന്നെ ചതി നിന്റെ മാത്രം കുത്തക ആണെന്ന് കരുതിയോ നീ.... മാർഗം അല്ല ലക്ഷ്യമാണ് പ്രധാനം.... എന്റെ ലക്ഷ്യം ഒന്നായിരുന്നു നിന്റെയും നിന്റെ പുന്നാര മോന്റെയും മരണം.... അതിനുള്ള തുറുപ്പ് ചീട്ട് ആയിരുന്നു നീലാംബരി വധകേസ്.... " ഒക്കെ കൂടി കേട്ട് അയാൾക്ക് തന്റെ കാൽ കീഴിലെ മണ്ണ് ഒലിക്കും പോലെ തോന്നി.... " സത്യങ്ങൾ എല്ലാം കൂടി ഇങ്ങനെ പറഞ്ഞു തീർകല്ലെ ആദി.... അകത്ത് ഒരുത്തൻ കൂടി ഉണ്ട്... അല്ലെങ്കിൽ എല്ലാം repeat ചെയ്യേണ്ടി വരുമെ.... " " ഒകെ ഒകെ എന്ന വാ നമുക്ക് അവന്റെ അടുത്തേയ്ക്ക് പോകാം.... " അതും പറഞ്ഞു അവർ ജീവൻ കിടക്കുന്ന മുറിയിലേക്ക് പോയി.... പുറകെ തന്നെ ഹർഷനും അതോടൊപ്പം മുകുന്ദൻ ഒരു പാവയെ പോലെയും അനുഗമിച്ചു.... 🍁🍁🍁🍁🍁 പുറത്തെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട് എങ്കിലും അവ എന്തെന്ന് വ്യക്തം ആകാതെ അക്ഷമനായി കിടക്കുക ആയിരുന്നു ജീവൻ.... മുറിയിലേക്ക് ചിരിച്ച് കൊണ്ട് കയറി വരുന്ന ആധിയെ കണ്ടപ്പോൾ തന്നെ അവനു എന്തൊക്കെയോ പന്തികേട് തോന്നി.... " എന്തായി ജീവ... സുഖമല്ലേ.... " അവള് ഒരു കുശുലാന്വേഷണം നടത്തി.... " മ... മാഡം... " " ആഹാ... എബി നീ ഇവന് വെള്ളം കൊടുത്തില്ലെ... വികുന്നല്ലോ.... " ഒരു പരിഹാസത്തോടെ അവള് ചോദിച്ചു...

. " ഞങ്ങളെ... ഞങ്ങളെ കൊല്ലരുത് മാഡം... Please.... ഇനി ഞങൾ ഒന്നും ചെയ്യില്ല... ആർക്കും ശല്യമായി വരില്ല.... " ജീവൻ കേണ് അപേക്ഷിച്ചു.... " അതേ മാഡം... Please ഞങ്ങൾ ഇൗ നാട് തന്നെ വിട്ട് പോയികൊള്ളാം... ജീവൻ വിട്ട് തന്നാൽ മതി.... " ജീവനെ പിന്തുടർന്ന് കൊണ്ട് മുകുന്ദനും പറഞ്ഞു.... " എബിച്ച... ദാ ഇത് കണ്ടോ മുകുന്ദൻ സർ അപേക്ഷിക്കുന്നു.... പരിഗണിക്കാം അല്ലേ.... " " അതേ അതേ.... " " അപ്പോ ഇൗ നാട് വിട്ട് അല്ല ഇൗ ലോകം തന്നെ വിട്ട് പോകാൻ ഉള്ള ഏർപ്പാട് ഒക്കെ ആരംഭിച്ചോ.... " " മാഡം please " " പ്ഭാ അവൻ അപേക്ഷിക്കാൻ വരുന്നു.... നിന്നോട് ഇത് പോലെ അപേക്ഷിച്ചിട്ടില്ലെ ഒരുപാട് പേര്.... അന്നൊക്കെ നീ എല്ലാവരോടും കരുണ കാണിച്ചല്ലോ അല്ലേ.... അതേ കരുണ നിനക്ക് ഇവിടുന്നു ലഭിക്കും... " ഒരു പുചചിരിയോടെ അവള് പറഞ്ഞു.... " Please എന്നെ വെറുതെ വിടണം.... " " ഇത് പോലെ നിനക്ക് മുന്നിൽ കരഞ്ഞ ഒരു പെണ്ണിനെ ഓർക്കുന്നുണ്ടോ നീ.... നീലാംബരി എന്നൊരു പാവം പെണ്ണിനെ സ്നേഹമെന്ന പേരിൽ ബലാൽസംഘം ചെയ്ത ഓർക്കുന്നുണ്ടോ നീ.... " അതിനു അവൻ പേടിയോടെ ഉമിനീർ ഇറക്കി.... " ഓർക്കുന്നുണ്ട് എങ്കിൽ അവളുമായി എനിക് ചെറിയൊരു ബന്ധം ഉണ്ട്....

ഒരേ വയറ്റിൽ ഒരേ സമയം പിറന്നവരാണ് ഞങ്ങൾ എന്റെ ഇരട്ട സഹോദരി.... " ഒരു ഇടർച്ചയോടെ അവള് പറഞ്ഞു നിർത്തുമ്പോൾ കേട്ട് നിന്നിരുന്ന ജീവനും മുകുന്ദനും അത് വലിയൊരു ഞെട്ടൽ ഉളവാക്കി.... " സഹോദരിയോ.... അതെങ്ങനെ.... " " ആ സംശയത്തോടെ തന്നെ ആകട്ടെ നിന്റെ മരണം..... " അതും പറഞ്ഞു തീർന്നതും എബിൻ അവളുടെ കൈയിലേക്ക് ഒരു വണ്ണമുള്ള കയർ വെച്ച് കൊടുത്തിരുന്നു.... അതിനൊരു പിടിയും ഉണ്ടായിരുന്നു... പക്ഷേ അത് അഴിഞ്ഞു വീണപ്പോൾ ആണ് അവയിൽ ഉണ്ടായ മുള്ളുകൾ ജീവൻ ശ്രദ്ധിച്ചത്.... കാഴ്ചയിൽ അതൊരു ചാട്ടവാർ പോലെ തോന്നിച്ചു.... അവള് ഇരയെ കൈയിൽ ലഭിച്ച ഒരു വേട്ടകാരന്റെ ചിരിയോടെ അത് വലിച്ച് അവന്റെ മേൽ ആഞ്ഞ് അടിച്ചു..... " അാഹ്‌.... " വേദന കൊണ്ട് അവൻ അലറി..... അത് കേട്ടതും അവൾക്ക് ഇവന്റെ ക്രൂര പീഡനത്തിൽ അലറി കരഞ്ഞ ഓരോ കുഞ്ഞിനെയും ഓർമ വന്നു.... അവള് വീണ്ടും ശക്തിയായി അത് അവന്റെ മേലേക് വീശി.... " മോനെ... " വേദനയോടെ മുകുന്ദൻ വിളിച്ചു....

ഉടനെ അയാളെ എബിനും അഭിയും ചേർന്ന് കസേരയിൽ പിടിച്ച് കെട്ടി.... " എന്റെ... എന്റെ മോൻ.... അവനെ ഒന്നും ചെയ്യല്ലേ.... " " നീ കാണണം ഇവനെ ചെയ്യുന്ന ഓരോന്നും നീ കൺകുളിർക്കെ കാണണം.... നീ നിന്റെ ജീവിതത്തിൽ ആകെ സ്നേഹിച്ച 2 പേരിൽ ഒരാളാണ് ഇവൻ... നിന്റെ മകൻ.... ഇവൻ വേദന കൊണ്ട് അലറുന്ന നീ കാണണം.... അത് കേട്ടിട്ടും ഒന്നും ചെയ്യാൻ പറ്റാതെ ആകുന്ന അവസ്ഥ നീ അറിയണം.... മക്കളെ നഷ്ടമായ ഓരോ മാതാപിതാക്കളുടെ യും വേദന നീയും അറിയണം.... " അതും പറഞ്ഞു അവള് ജീവനെ പൊതിരെ അടിച്ച് കൊണ്ടിരുന്നു.... പിന്നെ മതിയായത് പോലെ അത് എബിയുടെ കൈയിൽ നൽകി.... ശേഷം അവള് സോഫയിൽ പോയി ഇരുന്നു.... പതിയെ കഴിഞ്ഞ ദിവസങ്ങളിലെ പല സംഭവങ്ങളും അവളുടെ ഉള്ളിലൂടെ കടന്നു പോയി.... അതിൽ ആദ്യം പപ്പയുടെ ഡയറി വായിച്ചത് ആയിരുന്നു.... അത് ഓർകെ അവളിൽ ഒരു ചിരി വിരിഞ്ഞു.... ചിലരുടെ മരണത്തിൽ പോലും അവരുടെ സാനിദ്ധ്യം ബുദ്ധി ഒന്നും നമുക്ക് നഷ്ടമായത് പോലെ തോന്നില്ല.... പപ്പയുടെ ഐഡിയ ആണ് താൻ ഇവിടെ ചെയ്തത്.... ആളുകളുടെ ഒക്കെ മുന്നിൽ അവന്റെ നന്മ നിറഞ്ഞ മുഖം വലിച്ച് കീറി.... ശേഷം ഇനി ശിക്ഷാ വിധി...🔥.......( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story