💔 വിമോചിത 💔: ഭാഗം 101

vimojitha

രചന: AVANIYA

 പതിയെ കഴിഞ്ഞ ദിവസങ്ങളിലെ പല സംഭവങ്ങളും അവളുടെ ഉള്ളിലൂടെ കടന്നു പോയി.... അതിൽ ആദ്യം പപ്പയുടെ ഡയറി വായിച്ചത് ആയിരുന്നു.... അത് ഓർകെ അവളിൽ ഒരു ചിരി വിരിഞ്ഞു.... ചിലരുടെ മരണത്തിൽ പോലും അവരുടെ സാനിദ്ധ്യം ബുദ്ധി ഒന്നും നമുക്ക് നഷ്ടമായത് പോലെ തോന്നില്ല.... പപ്പയുടെ ഐഡിയ ആണ് താൻ ഇവിടെ ചെയ്തത്.... ആളുകളുടെ ഒക്കെ മുന്നിൽ അവന്റെ നന്മ നിറഞ്ഞ മുഖം വലിച്ച് കീറി.... ശേഷം ഇനി ശിക്ഷാ വിധി...🔥 ഡയറിയിൽ തന്നെ പപ്പ പറഞ്ഞിരുന്നു ഇവനു ശിക്ഷ നൽകേണ്ട വിധി.... അവന്റെ മരണം അറിഞ്ഞു ഒരു കുഞ്ഞിന് പോലും സങ്കടം തോന്നരുത് എന്ന് പപ്പയുടെ ആഗ്രഹം ആയിരുന്നു.... അവൻ ക്രൂരമായി മരണം അടയുമ്പോൾ പോലും ജനങ്ങൾ ആർത്ത് സന്തോഷിക്കണം... അതിനു അവനിലെ തിന്മയുടെ മുഖം പുറം ലോകം അറിയണം എന്ന്.... കോടതിയിൽ വിധി വന്നതോടെ അവർ ജനങ്ങളുടെ മുന്നിൽ മോശകാർ ആയി.... പക്ഷേ വിധിയുടെ പേരിൽ വർഷങ്ങളോളം ഇവനെ ഒക്കെ സർകാർ ചിലവിൽ തീറ്റി പോറ്റുന്നതിലും വലിയ വിരോധാഭാസം എന്താണ്.... അവർ മരിക്കണം.... വേദന അറിഞ്ഞു തന്നെ മരിക്കണം....

എബിൻ ആണ് ജോയിച്ചൻ എന്ന് ദിവസങ്ങൾക്ക് മുമ്പേ എനിക് മനസിലായത് ആണ്.... പക്ഷേ തെളിവോടെ മുന്നിൽ നിൽക്കണം ആയിരുന്നു.... പിന്നെ ചെറുതായി എങ്കിലും ആഗ്രഹിച്ചു അവനോ സഖാവോ ഒരു വാക്ക് എങ്കിലും പറയുമെന്ന്.... പക്ഷേ അവർ എന്നെ തോൽപ്പിച്ചു കളഞ്ഞു.... ഞാനായി അവർക്ക് നേരെ വിരൽ ചൂണ്ടി.... അങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചു.... അവളുടെ ഓർമകളിലേക്ക് ഹർഷന് ഒപ്പം ജോയിച്ചനേ തേടി ഇറങ്ങിയത് വന്നു.... ഒരു കാമുകൻ എന്നത് ഒഴിച്ചാൽ എനിക് മറ്റെല്ലാം ആയിരുന്നു എബിച്ചൻ.... അച്ചാച്ചൻ ഒരു ഏട്ടൻ മാത്രം ആയപ്പോൾ എബിൻ ഒരു സുഹൃത്ത് സഹപാഠി ആങ്ങള അങ്ങനെ എല്ലാം ആയിരുന്നു.... തന്റെ ഏതൊരു കാര്യവും അറിയാൻ അവനെ ഒന്ന് കൊടഞ്ഞാൽ മതി.... കാരണം അത്രമേൽ പരസ്പരം അറിയുന്നവർ.... ആ അവൻ എന്നിൽ നിന്നും ഇത്രയും വലിയൊരു കാര്യം മറച്ചപ്പോൾ വേദനിച്ചു വല്ലാതെ... അതാണ് ഒരു അകലം കാണിച്ചത്.... പക്ഷേ അവൻ ഹോസ്പിറ്റലിൽ ആയിരുന്നു എന്നൊക്കെ കേട്ടപ്പോൾ എന്തോ ആ പരിഭവം ഒക്കെ മറഞ്ഞു പോയി.... അവന്റെ ആ ചേർത്ത് പിടിക്കലിൽ തീരുന്നതായിരുന്ന് എന്റെ വിഷമം...

പക്ഷേ എങ്കിലും കൈ തട്ടി മാറ്റി ഒന്ന് വേദനിപ്പിക്കാൻ തന്നെ.... അപ്പോ നിറഞ്ഞ അവന്റെ കണ്ണുകൾ എന്തോ വല്ലാത്ത സങ്കടം തോന്നി.... അത് കൊണ്ട് അവൻ നിർവികാരതയോടെ എന്നെ പിടി വിട്ടപ്പോൾ തന്നെ അവനെ ഞാൻ മുറുക്കി കെട്ടിപിടിച്ചു ( ഇൗ ഭാഗം അന്നത്തെ പാർട്ടിൽ ഇല്ല കേട്ടോ.... എബിന്റ് കൈ തട്ടി മാറ്റുന്നത് വരെ ഉള്ളൂ ) അന്നേരം അവന്റെ സന്തോഷം അത് കാണേണ്ടത് തന്നെ ആയിരുന്നു.... പക്ഷേ അതിനേക്കാൾ എന്നെ സന്തോഷിപ്പിച്ചത് ഇതൊക്കെ കണ്ടിട്ടും സംശയ നിഴലിൽ ഒന്ന് നോക്കുക കൂടി ചെയ്യാത്ത സഖാവിനെ കണ്ടപ്പോൾ ആണ്.... സംശയത്തിന്റെ പേരിൽ ഇല്ലാതാകുന്ന ബന്ധങ്ങളുടെ lയും പൊലിഞ്ഞു പോകുന്ന പല ജീവനുകളുടെയും ഇടയിൽ ഒരു വേറിട്ട കാഴ്ച.... താൻ തന്നെയാണ് എബിച്ചന് പ്ലാൻ പറഞ്ഞു കൊടുത്തത്.... അവരുടെ വിശ്വാസം നേടി അവരെ കടത്താൻ.... പക്ഷേ സംശയത്തിന്റെ എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം ആയിരുന്നു.... അതിനു വേണ്ടിയാണ് ഒരു ഭീഷണി പോലെ എന്റെ ഫോണിലേക്ക് വിളിപ്പിച്ചത് ഒക്കെ... അവരെ പോലെ 2 ജന്തുക്കളെ കൊന്നു ജയിലിൽ പോയി കിടക്കേണ്ട ഒരുവൻ അല്ല എന്റെ എബിച്ഛൻ...

ഇന്നത്തെ കാലത്ത് സ്വന്തം മകളെയോ ഭാര്യയെയോ സഹോദരിയെയോ കാമുകിയെയോ പീഡിപ്പിച്ചവരെ കൊല്ലുന്നതും തെറ്റ് ആണല്ലോ.... ഒരു മനുഷ്യ ജീവൻ അല്ലേ എന്ന പരിഗണന.... അവനോക്കെ ഇനിയും ജീവിക്കുമ്പോൾ എത്ര സ്ത്രീ ജീവനുകൾ വീണ്ടും പൊലിയും.... അതിനു മാത്രം ഒരു കണക്കും ഇല്ല... അതും ജീവൻ അല്ലേ.... ഇതൊക്കെ ചെയ്തവൻ സുന്ദരമായി നമ്മുടെ ചിലവിൽ ജീവിക്കുമ്പോൾ സമൂഹം ഒരുകുന്ന തീയിൽ ഉരുകുന്നത് അവർ മാത്രം ഇരയെന്ന് വിശേഷിപ്പിക്കപെട്ട സ്ത്രീ മാത്രം.... ഇതിലും അതം പതിച്ചത് നമ്മുടെ സമൂഹം ആണ്... പീഡിപ്പിക്കപ്പെട്ടത് അവളുടെ വസ്ത്രം അങ്ങനെ ആയ കൊണ്ട് മാത്രമാണ് എന്ന് വാദിക്കുന്നവർ.... അല്ലെങ്കിലും സ്വഭാവ ഗുണത്തിന്റെ പേരിൽ പഴി ചാരുന്നവർ.... വസ്ത്ര ധാരണം ആണെങ്കിൽ ഇവന്റെ ഒക്കെ അമ്മയും പെങ്ങളും വീട്ടിൽ പർദ്ദ ഇടെണ്ടി വരുമല്ലോ... അല്ലെങ്കിൽ ഇവനൊക്കെ കാമം ഇളകിയാലോ അല്ലേ.... ( എന്റെ അഭിപ്രായം ആണ്... ഇതിന് എതിരെ പറയാൻ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ഇൻബോക്സിൽ വരണമെന്ന് ആവശ്യപെടുന്നു.... കാരണം കമന്റ് കണ്ടെന്ന് വരില്ല.... )

അടിയേറ്റ് ഉള്ള ജീവന്റെ അലർച്ചയിൽ ആണ് ആദി ചിന്തകളിൽ നിന്നും ഉണർന്നത്.... " ആദി... ദ്ദേ വീര ശൂര പരാക്രമി ജീവനായി പിടയുന്നു.... " എബിന്റെ ശബ്ദത്തിൽ വല്ലാത്ത സന്തോഷം നിറഞ്ഞിരുന്നു... " മ്മ്‌... മതി ഇനി അവനെ തല്ലേണ്ട.... " " പിന്നെ.... " " തല്ലണ്ട അങ്ങ് കൊന്ന മതി.... " " കുറച്ച് കൂടി വേദനിപ്പിക്കാൻ തോന്നുന്നു... " വല്ലാത്തൊരു ഉന്മാധത്തോടെ അവൻ പറഞ്ഞു... " മതി എബിച്ച.... ബാക്കി അവർ കൊടുത്തു കൊള്ളും.... " " ശെരിയ അളിയാ അവനെ താഴെ ഇറക്ക്.... ഒരുപാട് നേരം നില്കുന്നത് റിസ്ക് ആണ്.... " ഉടനെ അവർ 2 പേരും കൂടി അവനെ താഴേയ്ക്ക് ഇറക്കി.... ജീവനുള്ള ഒരു പഴം തുണി കെട്ട് പോലെ അവൻ നിലത്ത് കിടന്നു.... " എന്റെ മോനെ.... നീ ഒന്നും ഒരിക്കലും ഗുണം പിടികില്ല.... " മുകുന്ദൻ വേദനയോടെ പറഞ്ഞു.... " നിനക്ക് വേദനിക്കുന്നു അല്ലേ.... അപ്പോ ഒറ്റ ദിവസം കൊണ്ട് അനാഥം ആയ എന്റെ ആധിയുടെ അവസ്ഥ നീ ഓർത്തിട്ട്‌ ഉണ്ടോ... പിന്നെ മകന്റെ ആവശ്യത്തിന് ശേഷം മകളായി കാണേണ്ട നീലുവിനെ ഭോഗിച്ചവൻ അല്ലേ നീ.... ആ നിനക്ക് ഉള്ളത് ഇവന് നൽകുന്നതിലും ഭീകരം ആണ്.... കൊടും ഭീകരം.... " എബിന്റെ വാക്കുകൾ കേട്ട് ആദി അടക്കം എല്ലാവരും ഞെട്ടി....

മുകുന്ദൻ ഇത് എങ്ങനെ പുറത്ത് വന്നു എന്ന ചിന്തയിൽ ആയിരുന്നു.... അതേ ഒരിക്കലും പുറത്ത് വരരുത് എന്ന് ആഗ്രഹിക്കുന്ന കാര്യം പുറത്ത് ആയിരിക്കുന്നു.... അവശനായി കിടന്നിരുന്ന ജീവൻ കണ്ണുകൾ ഉയർത്തി മുകുന്ദനെ നോക്കി.... അവന്റെ കണ്ണുകളിൽ ആദ്യമായി തന്റെ അച്ഛനോട് വെറുപ്പ് നിറഞ്ഞു.... അത് കാൺകെ അയാൾക്ക് താൻ ഇൗ ഭൂമി പിളർന്ന് പോയിരുന്നു എങ്കിൽ തോന്നി.... " എന്തൊക്കെയാണ് ഇൗ പറയുന്നത്... ഞാനോ... " " കള്ളം പറയാൻ ശ്രമിക്കേണ്ട മുകുന്ദ.... നീലു പറഞ്ഞതാണ് ഇത്... അത് കൊണ്ടാണ് കൂടുതലും അവള് നിങ്ങളുടെ വീട്ടിലേക്ക് തിരിച്ച് വരാതെ ഇരുന്നതും... മകന്റെ കാമ കൂത്തുകൾക്ക് ശേഷം അവൻ തളർന്നു ഇറങ്ങിയപ്പോൾ അവൾക്ക് അടുത്തേയ്ക്ക് ചൂട് തേടി വന്ന അവളുടെ അമ്മയിയചന്റെ മുഖം അവൾക്ക് ആ അബോധ അവസ്ഥയിൽ കൂടി ഓർമ ഉണ്ടായിരുന്നു.... " എന്നോട് തന്നെ ഇത് വേണമായിരുന്നോ എന്ന രീതിയിൽ അവൻ അയാളെ നോക്കി....

ഇതേ സമയം മദ്യത്തിന്റെ ലഹരിയിൽ ചെയ്തു പോയത് ഓർത്ത് ആദ്യമായി അയാളിൽ ഒരു കുറ്റബോധം തോന്നി.... ഉടനെ തന്നെ ആദി അയാളുടെ കവിളിൽ ആഞ്ഞ് അടിച്ചിരുന്ന്.... " ഒരു സഹോദരി എന്ന നിലയിൽ നിങ്ങളോട് ഇതെങ്കിലും ചെയണം.... " " ആദി നീ പുറത്തേയ്ക്ക് പോയിക്കോ.... ഞങ്ങൾക്ക് കുറച്ച് കാര്യങ്ങള് കൂടി ബാക്കി ഉണ്ട്... നിനക്ക് കണ്ട് നിൽകാൻ ആയെന്ന് ആകില്ല.... പെണ്ണിനെ കാണുമ്പോൾ കാമം തോന്നിക്കുന്ന ഇവന്റെ ഒക്കെ ആ അവയവം ഇനി ഇവർക്ക് വേണ്ട.... കാരണം അത് ഞാൻ അടക്കം ഉള്ള ഏതൊരു ആണിനും അപമാനം ആണ്.... ഇത് പോലുള്ളവൻ.... " ജീവന് ഇതൊന്നും തന്നെ ബാധിക്കാത്ത കാര്യങ്ങള് എന്ന രീതിയിൽ ആയിരുന്നു പെരുമാറ്റം.... അത്രമേൽ നേരത്തെ കേട്ട വാർത്ത അവനെ വേദനിപ്പിച്ചിരുന്നു.... ആദി ഉടനെ പുറത്തേയ്ക്ക് ഇറങ്ങി.... നേരെ പോയത് വീട്ടിലേയ്ക്ക് ആണ്.... ആനിയും മറ്റുള്ളവരും ഒന്നും അറിഞ്ഞിരുന്നില്ല.... സായിക് മാത്രം ചെറിയൊരു സൂചന കൊടുത്തിരുന്നു.... വീട്ടിലേക്ക് എത്തി നേരെ പോയത് സായിയുടെ മുറിയിലേക്ക് ആയിരുന്നു.... " ഏട്ടാ.... " " എന്തായി മോളെ.... " " No more.... " കൂടുതൽ ഒന്നും അവർ അതേപ്പറ്റി പറഞ്ഞില്ല....

" മോളെ... " " എന്താ ഏട്ടാ.... " " നമ്മുടെ നീലു അവളുടെ കൊലയാളി ആരായിരിക്കും.... " " അറിയില്ല.... അതൊരു ആത്മഹത്യ ആണോ എന്ന് പോലും ഇപ്പൊൾ സംശയം തോന്നുന്നു.... " " മ്മ്‌.... " " ഇനി അധികം കാത്ത് ഇരിക്കേണ്ടി വരില്ല.... ഉടനെ തന്നെ അത് പുറത്ത് വരും.... " " ആനി അറിഞ്ഞോ... " " പറയണ്ട.... പിന്നെ അവൾക്ക് ഉടനെ promotion കൊടുക്കണം.... ഏട്ടത്തിയിലേക്.... " ഒരു കള്ള ചിരിയോടെ ആദി പറഞ്ഞു.... " അഭിക്കും വേണം പ്രൊമോഷൻ... അളിയനായി... " അതിനു ഒരു വളിച്ച ചിരിയും ചിരിച്ച് അവള് പെട്ടെന്ന് അവിടുന്ന് പോയി... 🍁🍁🍁🍁🍁🍁🍁 മുകുന്ദൻ പേടിയോടെ തനിക്ക് നേരെ നീങ്ങുന്ന സർജിക്കൽ blade നോക്കി... " ആ.... " ഒരു അലർച്ചയോടെ അത് അവസാനിച്ചു.... പക്ഷേ ജീവന്റെ മുഖത്ത് ഇനിയും സഹിക്കാൻ താൻ സന്നധനാണ് എന്ന ഭാവം ആയിരുന്നു.... തന്റെ തെറ്റുകൾ മനസ്സിലാക്കി അതിൽ നിന്നും കരകേറാൻ ആഗ്രഹിക്കുന്നവനോട് സർവേശ്വരൻ പൊറുക്കുമെന്ന് പറയുന്നത് എത്രയോ വലിയ സത്യം....

അതേ അവനോട് ദൈവം ക്ഷമിച്ചിരികുന്ന്.... ക്ഷമയായി അവനു നൽകിയത് മരണം ആയിരുന്നു.... മരണം മാത്രം🔥 അത് കൊണ്ട് അവർ ജീവനെ അവിടെ തന്നെ ഉപേക്ഷിച്ചു.... പക്ഷേ മുകുന്ദന് നൽകിയ ശിക്ഷ അതി കഠിനം ആയിരുന്നു.... അയാളെ വിവസ്ത്രനാക്കി പുഴുവും എലിയും ഒക്കെ നിറഞ്ഞ ഒരു പെട്ടിയിലേക് ഇട്ടു.... അയാളുടെ അലർച്ച കേൾക്കാം ആയിരുന്നു.... വല്ലാത്ത ശബ്ദത്തിൽ തന്നെ.... എല്ലാം കേട്ട് വല്ലാത്ത ആത്മ സംതൃപ്തിയോടെ അവൻ ആധിയെ വിളിച്ചു.... " ആദി.... പ്ലാൻ success.... 2 പേരും മരണപെട്ടിരിക്കുന്നു.... " " Ok.... " പിന്നീട് കുറച്ച് നേരം നിശ്ശബ്ദത ആയിരുന്നു.... " എബിച്ച പറഞ്ഞു കൂടെ ആരാ ആ കൊലയാളി.... " " നാളെ.... ഇൗ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും ഒരേ ഇടത്ത് കൊണ്ട് വാ.... സായ് മുതൽ മുകുന്ദന്റെ ഭാര്യ മകൾ വരെ... അപ്പോ പറയാം.... " " അത് ചെയ്ത ആൾ ജീവനോടെ ഉണ്ടോ.... " " ഉണ്ട്.... "....( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story