💔 വിമോചിത 💔: ഭാഗം 102

vimojitha

രചന: AVANIYA

എബിന്റെ ആവശ്യപ്രകാരം ആദി കേസുമായി ബന്ധപ്പെട്ട എല്ലാവരേയും വിളിച്ച് കൂട്ടി.... ഒരു ഒഫീഷ്യൽ മീറ്റിംഗ് ആകരുത് എന്ന് അവൻ ആവശ്യപ്പെട്ടത് കൊണ്ട് ആധിയുടെ കൊട്ടേഴ്‌സിൽ ആയിരുന്നു എല്ലാവരും ഒത്തു കൂടിയത്.... ആദി, സായ്, ആനി, രൂപേഷ്, ഹർഷൻ, വാസുകി, സുബ്രമണ്യൻ, സുബ്രമണ്യന്റെ സഹോദരൻ അവരുടെ ഭാര്യമാർ ( ഒരു സഹോദരൻ മരിച്ചല്ലോ ) ദേവകി ജീവിത നീലുവിന്റെ കൂട്ടുകാരി അഞ്ചു അഭി അങ്ങനെ എല്ലാവരും തന്നെ അവിടെ എത്തിയിരുന്നു.... ജീവിത ട്രീറ്റ്മെന്റിൽ ആണെങ്കിലും ഒരു ദിവസത്തെ അവധി ചോദിച്ചാണ് അവളെ എത്തിച്ചത്.... ഇപ്പൊ അവളുടെ അവസ്ഥയുമായി പൊരുത്തപ്പെട്ട രീതിയിൽ ആണ് അവളുടെ പെരുമാറ്റം എല്ലാം... ജീവിതയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ട്.... അതിൽ ഏറ്റവും സന്തോഷിക്കുന്നത് അവളുടെ അമ്മയായ ദേവകി തന്നെയാണ്.... പരിചയക്കാർ എല്ലാവരും ഒത്തു കൂടിയത് ആണെങ്കിലും പലരും തമ്മിൽ നോക്കുന്നത് പോലുമില്ല എന്നതാണ് സത്യം.... മുകുന്ദനെയും ജീവനെയും പറ്റി ഇപ്പോഴും ആർക്കും ഒരു അറിവും ഇല്ല.... എബിൻ ഇനിയും എത്താത്തത് കൊണ്ട് ചെറിയൊരു ടെൻഷനിൽ ആണ് ആദി....

" മാഡം... ഞങ്ങളെ എല്ലാവരെയും കൊറേ നേരം ആയല്ലോ ഇവിടെ കൊണ്ട് വന്നിരിക്കുന്നത്.... എന്താണ് കാര്യം... " " കുറച്ച് നേരം കൂടി വെയിറ്റ് ചെയ്യു ഒരാള് കൂടി എത്താൻ ഉണ്ട്... നീലാംബരി വധകേസിലെ പ്രതി ഇന്ന് പോലീസ് പിടിയിൽ ആകും.... " " പക്ഷേ ഒരുപാട് പേരുടെ ജീവൻ പൊലിഞ്ഞു പോയിട്ടുണ്ട് അല്ലോ... അവർ ആരെങ്കിലും ആയിക്കൂടെ " ദേവകി തന്റെ സംശയം ഉന്നയിച്ചു.... " ഇല്ല... അയാള് ഇപ്പോഴും ജീവനോടെ ഉണ്ട്.... " " എങ്കിൽ പറഞ്ഞു കൂടെ.... " " Prime witness എത്താൻ ഉണ്ട്.... അതിനു ശേഷമേ പ്രതിയെ identify ചെയ്യാൻ ആകു.... " ഇതേ സമയം നീലാംബരിയുടെ കൊലയാളി താൻ പിടിക്ക പെടാൻ അധിക നേരം ഇല്ല എന്ന് കണക്ക് കൂട്ടി.... ജീവൻ പോയാലും പോലീസ് പിടിയിൽ ആകരുത് എന്ന് മനസാലെ ഉറപ്പിച്ച് കൊണ്ട് കൈയിൽ ഉള്ള കത്തി ഒന്ന് കൂടി അവിടെ ഉണ്ടെന്ന് ഊട്ടി ഉറപ്പിച്ചു.... 🍁🍁🍁🍁🍁🍁 കുറച്ച് നേരത്തിനു ശേഷമാണ് എബിയും ആയി ജോയ് അവിടേക്ക് എത്തിയത്... അവനെ കണ്ടതും പലരുടെയും ഉള്ളിൽ സംശയം നിറഞ്ഞു.... " ഞാൻ വൈകിയോ ആദി.... " " ഇല്ല... ഇവരൊക്കെ വന്നിട്ട് കുറച്ച് ആയുള്ളൂ.... " " ആഹ്‌ ഇവരോട് എന്തെങ്കിലും പറഞ്ഞോ... "

" No... " " മാഡം ഇത് നമ്മുടെ മന്ത്രി മാത്യുവിന്റെ മകനല്ലെ.... പാലാ മണ്ഡലത്തിലെ യുവ എംഎൽഎ " ദേവകി സംശയത്തോടെ ചോദിച്ചു.... " അതേ ശെരി ആണ്... പക്ഷേ ഇവിടെ വന്നിരിക്കുന്നത് എംഎൽഎ ആയിട്ട് അല്ല എന്ന് മാത്രം.... " " മാഡം കാര്യങ്ങള് തെളിച്ച് പറയാമോ.... ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല.... " ജീവിത തന്നെ കൊണ്ട് പറ്റുന്ന പോലെ ചോദിച്ചു.... " ഇത് എബിൻ മാത്യു... അങ്ങനെ പറയുന്നതിലും നല്ലത് ജോയിച്ചൻ... നീലുവിന്റെ ജോയിച്ചൻ എന്ന് പറയുന്നതാണ്.... " " മോളെ എന്തൊക്കെയാണ് ഇൗ പറയുന്നത്.... " സുബ്രഹ്മണ്യൻ അസഹിഷ്ണുതയോടെ ചോദിച്ചു ... അതിനു കത്തുന്ന ഒരു നോട്ടം ആയിരുന്നു ആധിയുടെ മറുപടി... " അതല്ല മാഡം.... എന്താണ് ഇത്.... കോട്ടയത്ത് ഉള്ള സാറുമായി നീലുവിന് എന്താ ബന്ധം.... " " ഞാൻ പറയാം.... " അതും പറഞ്ഞു എബിൻ ആധിയെ തടഞ്ഞു.... " നീലുവും ഞാനും പ്രണയത്തിൽ ആയിരുന്നു.... ആ സമയത്താണ് അവളെ ജീവൻ ചതിയിൽ അകപെടുതുന്നത് കൂടാതെ പാർട്ടിയും ആയി ബന്ധപ്പെട്ട് ഞാൻ തിരക്കിലും ആയിരുന്നു.... പിന്നെ അറിയുന്നത് അവളുടെ വിവാഹം ആയി എന്നാണ്.... "

" ചെ അനാവശ്യം പറയരുത്.... നീലു അതും ഒരു അന്യ മതകാരനും ആയി.... ചെ.... ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു എങ്കിൽ നന്നായി അവള് മരിച്ചത് നന്നായി.... അല്ലെങ്കിൽ ഞാനായി തന്നെ അവസാനിപ്പിച്ചാനെ.... " വല്ലാത്തൊരു ഭാവത്തോടെ സുബ്രഹ്മണ്യൻ പറഞ്ഞു.... പക്ഷേ പറഞ്ഞു തീരും മുമ്പ് എന്തോ താഴെ വീണു ഉടയുന്ന ശബ്ദം കേട്ട് അയാള് നിശബ്ദം ആയി.... ദേഷ്യം കൊണ്ട് വിറച്ച് നില്കുന്ന സായിയെ ആണ് അയാള് കണ്ടത്.... " മിണ്ടരുത് നിങ്ങള്.... നിർത്തിക്കൂടെ നിങ്ങളുടെ ഇൗ ജാതി ഭ്രാന്ത്.... 4 മക്കളിൽ 2 പേര് കൂടി ബാക്കി ഉള്ളൂ.... 2 എണ്ണതിനെ ഇൗ ജാതി ഭ്രാന്തിൽ കൊല്ലാതെ കൊന്നു.... ജാതി ജാതി ജാതി.... എന്ത് പറഞ്ഞാലും ഇത് മാത്രേ ഉള്ള് പറയാൻ.... എല്ലാവരും മനുഷ്യർ ആണ്.... എല്ലാവരുടേയും ദേഹത്ത് ഉള്ളത് ഒരേ ചോരയാണ്.... പിന്നെ എന്തിനാ ഇത് പോലുള്ള ഭ്രാന്തും കൊണ്ട് നടക്കുന്നത്..... ഇൗ ജാതി കൊണ്ട് എന്ത് നേടി നിങ്ങള്.... ഒരു മതവും മനുഷ്യനെ നശിപ്പിക്കാൻ പറയുന്നില്ല.... മാറ്റി നിറുത്താൻ പറയില്ല.... പക്ഷേ നിങ്ങള് മനുഷ്യരെ മാറ്റി നിർത്തുന്നു.... മനുഷ്യൻ എന്ന ഒരു മതമെ ഉള്ളൂ... അതൊക്കെ നിങ്ങളെ പോലുള്ളവർ ഇനി എന്ന് തിരിച്ച് അറിയാൻ ആണ്....

നിങ്ങളെ പോലെ മതങ്ങളുടെ പേരിൽ തമ്മിൽ അടികുന്നവർ ആണ് ഇൗ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം.... മതിയായി.... വെറുത്തു പോയി നിങ്ങളെ.... ഇനി ഒരിക്കലും എന്റെ അടുത്ത് വരരുത്.... ഇൗ മകൻ മരിച്ചെന്ന് ധരിച്ച് കൊള്ളൂ... പിന്നെ ഒന്ന് കൂടി അച്ഛൻ അറിയാൻ ഞാൻ പറയാം.... ഇൗ നില്കുന്ന ആനിയെ വിവാഹം ചെയ്യാൻ ഞാൻ തീരുമാനിച്ചു.... അവൾക്ക് നല്ലൊരു മനസ്സ് ഉണ്ട്... മതി.... അത് മാത്രം മതി എനിക്.... " തിരിച്ച് ഒന്നും പറയാൻ കഴിയാത്ത രീതിയിൽ സ്തബ്ധനായി നിന്ന് പോയി സുബ്രമണ്യൻ.... " മോനെ.... നീ എന്തൊക്കെയാ ഇൗ പറയുന്നത്.... നിന്റെ അച്ഛനാണ് അത്... " വാസുകി വേദനയോടെ ചോദിച്ചു.... " ജനിപ്പിച്ച കൊണ്ട് അച്ഛനോ പ്രസവിച്ച കൊണ്ട് അമ്മയോ ആകുന്നില്ല.... മക്കളെ നേർ വഴിക്ക് നടത്തുന്നവരാണ് അച്ഛനമ്മമാർ.... ഒരു അച്ഛനും സ്വന്തം മക്കളുടെ മരണത്തിൽ സന്തോഷിക്കില്ല.... അങ്ങനെ ചെയ്യുന്നെങ്കിൽ ഒരിക്കലും അയാളൊരു നല്ല അച്ഛൻ അല്ല....

എന്റെ അനിയത്തിയാണ് നീലു അവൾക്ക് ഇല്ലാത്ത ഒരു ബന്ധങ്ങളും എനിക്കും വേണ്ട.... " തീരുമാനിച്ച് ഉറപ്പിച്ച പോലെ ആയിരുന്നു അവന്റെ പെരുമാറ്റം.... " ഏട്ടാ.... ഇപ്പൊ നമ്മൾ ഇവിടെ വന്നത് നീലുവിന്റെ കൊലയാളിയെ പറ്റി അറിയാൻ ആണ്.... അത് അറിയട്ടെ ആദ്യം.... " " അറിയാൻ എന്തിരിക്കുന്നു ആദി.... ഇയാള് തന്നെ ആകും.... അന്നും ചിലപ്പോ കുടുംബത്തിന് മാനകേട് ഉണ്ടാകുമെന്ന് കരുതി ഇയാള് തന്നെ ആകും എന്റെ മോളെ കൊന്നത്.... അങ്ങനെ ആണെങ്കിൽ ക്ഷമികില്ല ഞാൻ നിങ്ങളോട്.... ഏറ്റവും വലിയ ശിക്ഷ നിങ്ങൾക്ക് വാങ്ങി നൽകും.... ഇയാള് ആണെങ്കിൽ എനിക്കോ അമ്മക്കോ ഇയാളും ആയി ഒരു ബന്ധവും ഉണ്ടാകില്ല.... എന്റെ അമ്മയെ ഞാൻ നോക്കും.... " ഭീഷണിയുടെ സ്വരത്തിൽ സായ് സുബ്രഹ്മണ്യന് നേരെ ചാടി.... പക്ഷേ അതിന് മുമ്പ് മറ്റൊരു പതിഞ്ഞ ശബ്ദം കേട്ട് അവന്റെ കൈകൾ ഒന്ന് വിറച്ചു........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story