💔 വിമോചിത 💔: ഭാഗം 23

vimojitha

രചന: AVANIYA

എന്നിട്ട് മഞ്ചാടി പെട്ടിയിൽ നിന്ന് കിട്ടിയ മെമ്മറി കാർഡ് എടുത്തു..... അത് ഒരു കാർഡ് റീഡറിൽ ഇട്ട് ലാപ്ടോപ്പിലേക് കണക്ട് ചെയ്തു.... അതിൽ ഒരു വീഡിയോയും കുറച്ച് ഫോട്ടോസും പിന്നെ ഒന്ന് രണ്ടു PDF കളും ഉണ്ടായിരുന്നു..... അതിലെ വീഡിയോ ഒൻ ചെയ്തതും അതിൽ കണ്ടത് അവളുടെ കണ്ണുകളിൽ വെറുപ്പ് നിറഞ്ഞു.... " ചെ.... " അതും പറഞ്ഞു അവള് അത് വേഗം ഓഫ് ചെയ്തു..... " അറിയാമായിരുന്നു ഇങ്ങനെ എന്തോ ആണെന്ന്.... പക്ഷേ... ഇത്.... " അവൾക്ക് എന്തോ വല്ലാത്ത അറപ്പ്‌ തോന്നി.... ചെ.... അവൾക്ക് ശാർധിക്കാൻ ഒക്കെ വരുന്ന പോലെ തോന്നി..... ക്ഷീണം കാരണം കിടക്കാൻ പോയി എങ്കിലും നിദ്രദേവി അവളെ കടാക്ഷിച്ചില്ല.... കണ്ണ് അടകുമ്പോൾ ആ കാഴ്ച തന്നെ അവളെ വേട്ടയാടി കൊണ്ടിരുന്നു....

മനസ്സ് വല്ലാതെ അസ്വസ്ഥം ആയതിനാൽ അവള് അഭിയേ വിളിക്കാൻ ആലോചിച്ചു.... പക്ഷേ എന്തോ അവളെ അതിൽ നിന്നും തടഞ്ഞു.... എത്ര ആലോചിച്ചിട്ടും എന്തിന് അഭി അവളിൽ നിന്ന് സത്യങ്ങൾ മറക്കുന്നു എന്ന് അവൾക്ക് മനസ്സിലാകുന്നില്ലായിരുന്ന്.... ഹൃദയം ബുദ്ധിക്ക് വിലങ്ങ് തടിയായി നിന്നപ്പോൾ അഭിയെ വിളിക്കാം എന്ന ചിന്ത തന്നെ അവളിൽ നിറഞ്ഞു.... 2 റിംഗിൽ തന്നെ കോൾ connect ആയിരുന്നു.... " ആദി...... " ആർദ്രം ആയിരുന്നു അവന്റെ ശബ്ദം.... അവളിൽ നിന്ന് മറുപടി ഒന്നും ഉണ്ടായില്ല.... " ആദി... എന്താ പെണ്ണേ.... എന്തുപറ്റി.... " " ഒന്നുമില്ല വിളിക്കാൻ തോന്നി.... " " ആദി.... ഞാൻ ബീച്ചിൽ ഉണ്ടാകും.... " " മ്മ് " ഉടനെ കോൾ disconnect ആയി..... അവള് തന്റെ ജാക്കറ്റും കൈവശം എടുത്ത് ബുള്ളറ്റ് ഉം ആയി ബീച്ചിലേക്ക് പറന്നു..... അവിടെ എത്തി നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അഭി എത്തിയിരുന്നു.....

അവൻ അത്യാവശ്യം നല്ല ദേഷ്യത്തിൽ ആയിരുന്നു.... " ആദി നീ എന്താ ഡീ പറന്നു ആണോ വന്നത്.... ആ ജംഗ്ഷൻ കഴിഞ്ഞപ്പോൾ നീ എൻ്റെ മുന്നിൽ കേറിയത് ആണ്.... പിന്നെ കണ്ടത് പോലുമില്ല..... " അവൻ ഇത്രയൊക്കെ ദേഷ്യപ്പെട്ടു എങ്കിലും അവള് ഒന്നും പറഞ്ഞില്ല.... ചുമ്മാ കടലിലേക്ക് നോക്കി നിൽക്കുക ആയിരുന്നു.... " ആദി.... " " എന്താ മോളെ എന്താ നിനക്ക് പറ്റിയത്.... ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്താ ഇങ്ങനെ നില്കുന്നത്.... " അതും പറഞ്ഞു അവൻ അവളുടെ തോളിൽ കൈ വെച്ചപ്പോൾ ആണ് അവള് ഞെട്ടി ഉണർന്നത് പോലെ തിരിഞ്ഞു നോക്കിയത്.... " അഹ് സഖാവ് വന്നോ.... " " നീ ഇത് ഏത് ലോകത്ത് ആണോ.... " " ഞാൻ എന്തോ ഓർത്ത് നിന്ന് പോയി.... " " അപ്പോ ഇത്ര നേരം ഞാൻ ചില്ലിടാത്ത പുട്ടകുറ്റിയിലേക് ആണല്ലേ അരി പൊടി ഇട്ടത്.... " " എന്തെന്ന്.... " " ഏയ് ഒന്നുമില്ല പെണ്ണേ....

പറ എൻ്റെ പെണ്ണിന് എന്താ പറ്റിയത്.... " " സഖാവേ.... എന്നിൽ നിന്ന് എന്തെങ്കിലും മറകുന്നുണ്ടോ.... " ആ ചോദ്യം കേട്ട് അവനൊന്നു ഞെട്ടി.... " എന്താ ആദി.... " " സഖാവ് എന്നിൽ നിന്നും ഒന്നും മറക്കുന്നില്ല അല്ലോ.... ശെരിയല്ലെ..... " " എനിക്ക് അറിയാം എല്ലാം അറിഞ്ഞു വെച്ച് കൊണ്ടാണ് നിൻ്റെ ഈ ചോദ്യം എന്ന്.... " "എന്തിനാ സഖാവേ " " ആദി ഇത് ഞാൻ കുഞ്ഞിക്ക് കൊടുത്ത വാക്ക് ആണ്... " " സഖാവേ.... ആരാണ് ജോയിച്ചൻ " " ഒറ്റ വാക്കിൽ പറഞ്ഞാൽ എന്റെ കുഞ്ഞിയുടെ ജീവന്.... അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല.... " " സഖാവേ അത് എനിക്കും അറിയാം..... അത് ആരാണെന്ന് ആണ് എനിക്ക് അറിയേണ്ടത്.... " "അവന്‍ ഒരിക്കലും നിന്റെ കേസ് അന്വേഷണത്തിന് ഒരു വിലങ്ങു തടി ആവില്ല..... " " പക്ഷേ അയാള്‍ക്ക് ചിലപ്പോ എന്നെ സഹായിക്കാൻ ആയാലോ.... " "

അവന് നിനക്കായി ചെയ്യാൻ ആവുന്ന എല്ലാ സഹായവും നീ അറിഞ്ഞോ അറിയാതെയോ തന്നെ നിന്നിലേക്ക് എത്തി ചേരുന്നുണ്ട് ആദി... " " മനസിലായില്ല സഖാവേ " " തെളിവുകൾ അതിന്റെ യഥാവിധി സമയത്ത് നിന്റെ കൈയിൽ എത്തുന്നുണ്ട് ആദി കുട്ടി.... നീ ടെൻഷൻ ആകേണ്ട..... " " മം.... " " ആദി ഇത് മാത്രമാണോ നിനക്ക് പറയാൻ ഉള്ളത്.... നിന്റെ മുഖം കണ്ടിട്ട് മറ്റെന്തോ കൂടി ഉണ്ടെന്നു ഉറപ്പ് ആണ് " " ഉണ്ട് സഖാവേ.... " " എന്താടാ..... ഡിപാർട്ട്മെൻറ് രഹസ്യം അല്ലെങ്കിൽ പറയ് ഡോ.... " " Department രഹസ്യം ആണോ എന്ന് ചോദിച്ചാൽ ഇപ്പൊ ഇത് എന്റെ ഉള്ളിലെ മാത്രം രഹസ്യം ആണ്.... പക്ഷേ എന്തോ അത് കണ്ടത് മുതൽ ഒരു " " എന്താ ആദി കാര്യം " അവള് നീലുവിന്റെ വീട്ടിൽ നിന്ന് ലഭിച്ച മെമ്മറി കാർഡിനേ പറ്റിയുള്ള കാര്യങ്ങള് ഒക്കെ പറഞ്ഞു..... അത് കേട്ട് അഭി വല്ലാത്ത ഒരു നോട്ടം നോക്കി.... " ചെ..... " " എനിക് അറിയില്ല സഖാവേ.... എന്താ ചെയ്യേണ്ടത് എന്ന്.... ഇത് പോലെ ഒരു കേസിന്റെ പേരും പറഞ്ഞു അങ്ങോട്ട് ചെന്നാൽ ആ വീട്ടുകാരുടെ അവസ്ഥ..... "

" അത് കൊണ്ട്.... അത് കൊണ്ട് നീ അത് കണ്ടില്ലെന്ന് നടിക്കാൻ പോകുക ആണോ ഡീ.... " വർധിച്ച ദേഷ്യത്തോടെ ആയിരുന്നു അവന്റെ ചോദ്യം.... അതേ സമയം ആദ്യമായി അവന്റെ വായിൽ നിന്നും ഡീ എന്ന വിളി കേട്ടത്തിന്റെ ഞെട്ടലിൽ ആയിരുന്നു ആദി.... " സഖാവേ ഒരു പെൺകുട്ടിയുടെ ജീവിതം..... " " മിണ്ടരുത്..... അപ്പോ എന്റെ കുഞ്ഞിയോ അവള് പെണ്ണ് അല്ലായിരുന്നോ.... ദ്രോഹിച്ചില്ലെ അവർ എല്ലാം കൂടി എന്റെ കുഞ്ഞിയെ.... " " പക്ഷേ അർപിത അവളെയും നമ്മൾ ഓർക്കണ്ടെ...... " " നീ ഓർത്തോ നിനക്ക് 2 പേരും ഒരുപോലെ ആകുമല്ലോ 2 ഉം നിന്റെ അനിയത്തിമാർ അല്ലേ.... " " സഖാവേ..... " അവളുടെ വിളി കേട്ടപ്പോൾ ആണ് പറഞ്ഞതിലെ അബദ്ധം അവൻ ഓർത്തത്..... " ആദി അതായത് അവർക്ക്.... " " മതി നിറുത്തു..... ഇനിയും കള്ളങ്ങൾ കൊണ്ട് ഒരു കൊട്ടാരം പണിയേണ്ട....

അവർ എന്റെ സഹോദരങ്ങൾ ആണെന്ന് എനിക് സംശയം ഉണ്ടായിരുന്നു... കാരണം അവരുടെ അമ്മയുടെ അതേ ചായയാണ് എനിക്.... പക്ഷേ ആഗ്രഹിച്ചിരുന്നു ഒരിക്കലും അത് പോലെ ഒരു കുടുംബത്തിൽ പിറന്നവൾ ആകല്ലെ എന്ന്.... " " ആദി.... പക്ഷേ സത്യം സത്യമല്ലാതെ ആവില്ല.... നീ അറിയണം എല്ലാം.... " " നിങ്ങൾക്ക് എങ്ങനെ അറിയാം ഇത്.... " " ഡിജിപി സാർ പറഞ്ഞിട്ട് ഉണ്ട്.... നിന്നെ ഞാൻ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ നിന്റെ ജന്മരഹസ്യം മുഴുവൻ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു..... " " അപ്പോ എല്ലാം മുന്നേ അറിയാമായിരുന്നു അല്ലേ.... പിന്നെയും എന്തിനാ എന്നെ കൊണ്ട് ഇൗ കോമാളി വേഷം കെട്ടിച്ചത്.... " " ഡിജിപി സർ എന്നോട് ആവശ്യപ്പെട്ടിരുന്നു ഒരിക്കലും ഞാനായി ഇത് നിന്നെ അറിയിക്കരുത് എന്ന്.... " അവന്റെ ചിന്തകള് പതിയെ ആധിയുടെ പപ്പ തന്നെ കാണാൻ വന്ന ദിനം ഓർത്തു..... * " എന്താ സർ കാണണം എന്ന് പറഞ്ഞത്..... " " അഭി.... നിനക്ക് എന്റെ മോളെ ഇഷ്ടം ആണോ.... "

" അതേ സർ എനിക് അവളെ വിവാഹം കഴിക്കണം എന്ന് ഉണ്ട്.... അവൾക്കും " " എനിക്കറിയാം..... പക്ഷേ അതിന് മുന്നേ നീ അറിയേണ്ട മറ്റൊരു കാര്യം ഉണ്ട്.... " " എന്താ സർ.... " " ആദി എന്റെ മകൾ അല്ല.... " " What.... പിന്നെ അവള്.... " " പറയാം പക്ഷേ അതിന് മുന്നേ നീ എനിക് ഒരു വാക്ക് തരണം നീയായി ഇതൊന്നും ആധിയേ അറിയിക്കരുത്.... " " പറയൂ സർ..... " " 18 വർഷങ്ങൾക്ക് മുമ്പ് ഞാൻ പാലക്കാട് ജില്ലയിൽ ഡിജിപി ആയി work ചെയ്യുന്ന സമയത്ത് ഒരു പരിപാടിക്ക് ശേഷം തിരിച്ച് വരുമ്പോൾ ആണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.... എന്റെ ഭാര്യയും ഉണ്ടായിരുന്നു.... മക്കൾ ഇല്ലാത്തത് കൊണ്ട് അത് കേട്ട ഉടനെ അവള് എന്നെ കൊണ്ട് വണ്ടി നിർത്തിച്ചു.... അവിടെ കണ്ട കാഴ്ച ഞങ്ങളിൽ ഒരു നടുക്കമാണ് സൃഷ്ടിച്ചത്.... ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ ഒരു പിഞ്ചു കുഞ്ഞ് ചവർ കൂമ്പാരത്തിന് അടുത്ത്.... അതും ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ...

പക്ഷേ എന്തോ അവർ ആ ചാക്ക് കെട്ടിയിരുന്നില്ല.... അത് കൊണ്ട് കുഞ്ഞിന് ശ്വാസം ലഭിച്ചു..... അതിനെ കടിച്ച് കീറാൻ ആയി തെരുവ് പട്ടികൾ നോക്കുന്നുണ്ട്...... കുഞ്ഞില്ലാത്ത സങ്കടം നന്നായി അറിയുന്ന ഞങ്ങൾ അതിനെ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചു.... ഭാഗ്യം കൊണ്ട് ജീവൻ തിരിച്ച് കിട്ടി.... പത്രത്തിൽ പരസ്യം കൊടുത്തു എങ്കിലും ആരും അന്വേഷിച്ച് വന്നില്ല.... അതിനകം എന്റെ ഭാര്യ അന്ന അവളുമായി വല്ലാത്തൊരു ആത്മബന്ധം ഉണ്ടായി.... അത് കൊണ്ട് ആ കുഞ്ഞിനെ നമുക്ക് വളർത്താം ഇനി അന്വേഷണത്തിനായി പോകേണ്ട എന്നൊക്കെ അവള് വാശി പിടിച്ചു.... ഒരു പോലീസ് ഓഫീസർ ആയ കൊണ്ട് ഞാൻ അന്വേഷിച്ചു..... അങ്ങനെ കണ്ടെത്തി കണ്ണിൽ ചോര ഇല്ലാത്ത ആ ദുഷിച്ച ജന്മങ്ങളെ..... the great business man സുബ്രമണ്യൻ അയ്യരും അയാളുടെ ഭാര്യ വാസുകി അയ്യരും...... " " എന്തിനാ.... എന്തിനാ അവളെ അവർ ഉപേക്ഷിച്ചത് " " അവളൊരു പെൺകുട്ടി ആയ കൊണ്ട്.... " .....( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story