💔 വിമോചിത 💔: ഭാഗം 24

vimojitha

രചന: AVANIYA

" 18 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡിജിപി ആയി ചാർജ് എടുത്ത് കുറച്ച് നാളുകൾ ആയ സമയം... പാലക്കാട് ഒരു പരിപാടി ഉണ്ടായിരുന്നു അതിനു ശേഷം തിരിച്ച് വരുമ്പോൾ ആണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.... എന്റെ ഭാര്യയും ഉണ്ടായിരുന്നു.... മക്കൾ ഇല്ലാത്തത് കൊണ്ട് അത് കേട്ട ഉടനെ അവള് എന്നെ കൊണ്ട് വണ്ടി നിർത്തിച്ചു.... അവിടെ കണ്ട കാഴ്ച ഞങ്ങളിൽ ഒരു നടുക്കമാണ് സൃഷ്ടിച്ചത്.... ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ ഒരു പിഞ്ചു കുഞ്ഞ് ചവർ കൂമ്പാരത്തിന് അടുത്ത്.... അതും ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ... പക്ഷേ എന്തോ അവർ ആ ചാക്ക് കെട്ടിയിരുന്നില്ല.... അത് കൊണ്ട് കുഞ്ഞിന് ശ്വാസം ലഭിച്ചു..... അതിനെ കടിച്ച് കീറാൻ ആയി തെരുവ് പട്ടികൾ നോക്കുന്നുണ്ട്...... കുഞ്ഞില്ലാത്ത സങ്കടം നന്നായി അറിയുന്ന ഞങ്ങൾ അതിനെ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചു.... ഭാഗ്യം കൊണ്ട് ജീവൻ തിരിച്ച് കിട്ടി....

പത്രത്തിൽ പരസ്യം കൊടുത്തു എങ്കിലും ആരും അന്വേഷിച്ച് വന്നില്ല.... അതിനകം എന്റെ ഭാര്യ അന്ന അവളുമായി വല്ലാത്തൊരു ആത്മബന്ധം ഉണ്ടായി.... അത് കൊണ്ട് ആ കുഞ്ഞിനെ നമുക്ക് വളർത്താം ഇനി അന്വേഷണത്തിനായി പോകേണ്ട എന്നൊക്കെ അവള് വാശി പിടിച്ചു.... ഒരു പോലീസ് ഓഫീസർ ആയ കൊണ്ട് ഞാൻ അന്വേഷിച്ചു..... അങ്ങനെ കണ്ടെത്തി കണ്ണിൽ ചോര ഇല്ലാത്ത ആ ദുഷിച്ച ജന്മങ്ങളെ..... the great business man സുബ്രമണ്യൻ അയ്യരും അയാളുടെ ഭാര്യ വാസുകി അയ്യരും...... " " എന്തിനാ.... എന്തിനാ അവളെ അവർ ഉപേക്ഷിച്ചത് " " അവളൊരു പെൺകുട്ടി ആയ കൊണ്ട്.... " " Uncle.... " " യെസ്..... അവളൊരു പെൺകുട്ടി ആയ കൊണ്ട് മാത്രമാണ് അവർ ഉപേക്ഷിച്ചത്.... " " Uncle പക്ഷേ.... ഇൗ കാലത്ത് ആരാണ് ഇങ്ങനെ പെൺകുട്ടി ആൺകുട്ടി എന്നൊക്കെ നോക്കുന്നത്..... " " എനിക്കും അൽഭുതം ആയിരുന്നു അഭി.... പക്ഷേ അതാണ് സത്യം.... "

" Uncle ഇനി അവർക്ക് നഷ്ടമായത് ആകുമോ ആ കുട്ടിയെ..... " " അല്ല അഭി.... ഞാൻ ആ കുഞ്ഞിന്റെ കാര്യം സംസാരിക്കാൻ അയാളെ കണ്ടിരുന്നു.... Mr സുബ്രമണ്യൻ അയ്യരെ.... പക്ഷേ അയാൾക്ക് അങ്ങനെ ഒരു മകളെ ഇല്ല എന്നാണ് പറഞ്ഞത്.... എന്നിട്ട് അവസാനം ഞാനായി ഇനി കുടുംബം നശിപ്പിക്കരുത് എന്നും പറഞ്ഞു.... " " പക്ഷേ അവരുടെ സ്വന്തം മകൾ അല്ലേ.... അങ്ങനെ കൊല്ലാൻ ഒക്കെ കൊണ്ട് ഇടാൻ പറ്റുമോ.... " " പെറ്റമ്മ കുഞ്ഞിനെ എറിഞ്ഞു കൊല്ലുന്ന കാലം അല്ലേ അഭി... അതല്ല അതിനു അപ്പുറവും സംഭവിക്കും.... " " അപ്പോ അവർക്ക് അതല്ലാതെ പെൺമക്കൾ ഒന്നും ഇല്ലെ.... ഉള്ള ഒന്നിനെ ആണോ ഇങ്ങനെ ചെയ്തത്.... " " അല്ല അവിടെയാണ് എനിക്കും സംശയം.... ആധിക്ക് ഒരു ഇരട്ട സഹോദരി കൂടി ഉണ്ട്....

അന്വേഷണത്തിൽ മനസിലായത് ആണ്... പക്ഷേ അയാളുടെ വീട്ടിൽ ഇരട്ട കുട്ടികളിൽ ഒന്ന് ആൺകുഞ്ഞും മറ്റൊന്ന് പെൺകുഞും ആണ്.... " " അപ്പോ അതോ.... " " എനിക് അറിയില്ല അഭി.... കൂടുതൽ അന്വേഷിക്കാൻ ഞാൻ താല്പര്യപ്പെട്ടില്ല.... കാരണം ഞാനും അവിടെ ഒരു സ്വർഥൻ ആയിരുന്നു.... സ്വാർഥനായ ഒരു മനുഷ്യൻ.... " * " അപ്പോ സഖാവേ നീലു എന്റെ ഇരട്ട സഹോദരി ആണോ.... " " അതേ ഒരമ്മയുടെ വയ്യറ്റിൽ ഒന്നിച്ച് 9 മാസം കഴിഞ്ഞവർ ആണ് നിങ്ങള്.... അത് അറിഞ്ഞ കൊണ്ട് തന്നെയാണ് നിന്നെ തന്നെ ഇൗ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചത്.... നിന്നെക്കാൾ അതിനു യോഗ്യ മറ്റാരും ഇല്ല മോളെ.... " " പക്ഷേ നീലുവിന്റെ അച്ഛനും അമ്മയും ആണ് എന്റേത് എന്ന് നിങ്ങള് എങ്ങനെ തിരിച്ച് അറിഞ്ഞു...

" നീ ഒരിക്കൽ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഡോക്ടർ ബ്ലഡ് വേണം എന്ന് പറഞ്ഞു.... നിന്റെ rare group ആണ്.... അന്ന് കുഞ്ഞിയാണ് നിനക്ക് ബ്ലഡ് തന്നത്.... അവൾക്ക് ഒരു ഇരട്ട സഹോദരൻ ഉള്ള കൊണ്ടും പിന്നെ അവളുടെ വീട്ടുകാർക്ക് അവളോട് ഉള്ള ദേഷ്യം കൊണ്ടും ഒക്കെ ഒരു സംശയം തോന്നി അങ്ങനെയാണ് ഇൗ സത്യം അറിഞ്ഞത്..... " " പക്ഷേ അവള് എന്നേലും ഒരു വയസ്സ് ഇളയത് അല്ലേ.... " " ആര് പറഞ്ഞു നിങ്ങളുടെ same year same date ആണ് birthday.... അവളെ +2 കഴിഞ്ഞു ഒരു year പഠിക്കാൻ വിട്ടില്ല അതാ നിന്റെ ജൂനിയർ ആയി പോയത്.... " " മ്മ്..... അപ്പോ നവീൻ അവൻ ആരാണ്.... " " അറിയില്ല.... അതിനു ഉത്തരം നൽകാൻ 2 പേർക്കെ കഴിയൂ.... നിന്റെ അച്ഛനും അമ്മക്കും" " സഖാവേ വേണ്ട.... അവർ ആ പദത്തിന് അർഹർ അല്ല.... " " മ്മ്.... ആദി..... എനിക് അറിയാം അർപ്പിത ഒരു പെൺകുട്ടിയാണ്....

പക്ഷേ തെറ്റ് ചെയ്തവർ ആരായാലും അവർ ശിക്ഷിക്കപ്പെടണം..... അവള് നീലുവിന്റെ അനിയത്തി ആയിരുന്നിടടും ഒരുപാട് ദ്രോഹം ചെയ്തിട്ട് ഉണ്ട് എന്റെ കുട്ടിയോട്.... " " അതേ സഖാവേ തെറ്റ് ചെയ്തവൻ ആരായാലും അവൻ ശിക്ഷിക്കപ്പെടും.... ഞാൻ പോണു നാളെ പാലക്കാട് പോണം... " " Ok good night " അതും പറഞ്ഞു അവർ പിരിഞ്ഞു.... 🦋🦋🦋🦋🦋🦋🦋🦋 രാവിലെ കോളിംഗ് ബെൽ കേട്ടാണ് അവള് ഉണർന്നത്..... സമയം നോക്കിയപ്പോൾ 5.30.... ഇതാരാണ് ഇൗ നേരം.... അവള് വേഗം എഴുന്നേറ്റ് മുഖം കഴുകി ചെന്ന് വാതിൽ തുറന്നു.... ആനിയും ഹർഷനും ആണ്.... " ആ നിങ്ങള് ആയിരുന്നോ..... എന്താ ഇത്ര നേരത്തെ.... കയറി വാ.... " അവർ വന്നതും സോഫയിൽ ഇരുന്നു..... " ആനി... ചെന്ന് ഫ്രഷ് ആയിക്കോ.... ഹർഷൻ കോഫീ എടുക്കട്ടെ.... 2 പേർക്കും നല്ല ക്ഷീണം ഉണ്ടല്ലോ.... " " ആദി.... ഞങ്ങൾ ഇത്ര നേരവും സമീറയുടെ പുറകെ ആയിരുന്നു.... "

" എന്നിട്ട് കിട്ടിയോ അവരെ.... അവർ മാത്രം മതി ഇൗ കേസ് അവിടെ കഴിയും.... " " ആദി ഒരു ചെറിയ പ്രശ്നം ഉണ്ട്.... " " എന്താ ഹർഷൻ " " ജൻഹിത് news journalist സമീറ മുഹമ്മദ് 2 വർഷങ്ങൾക്ക്‌ മുമ്പ് മരണപ്പെട്ടു..... " " വാട്ട്.... " " Yes.... She is no more.... ഒരു ആക്സിഡന്റ് ആയിരുന്നു.... സഞ്ചരിക്കുന്ന വാഹനത്തിൽ ഒരു ലോറി ഇടിച്ചത് ആണ്.... ആ ഡ്രൈവർ ഒന്ന് ഉറങ്ങി പോയതാണ്.... തന്റെ തെറ്റ് ഏറ്റ് പറഞ്ഞു അയാള് പോലീസിൽ കീഴടങ്ങി..... അത് കൊണ്ട് ശിക്ഷയുടെ കാലാവധി ഒന്നര വർഷം ആയിരുന്നു.... കൂടെ ഒരു നഷ്ടപരിഹാരവും.... " അത് കേൾക്കെ ആദിക് ഓർമ വന്നത് തന്റെ പപ്പയുടെ മരണം ആണ്.... ലോറി ഇടിച്ചത് ആയിരുന്നു.... ഡ്രൈവർ ഉറങ്ങി പോയെന്നും പറഞ്ഞു അതിനു അയാള് കീഴടങ്ങുകയും ചെയ്തു.... അതേ പാറ്റേണിൽ ഉള്ള ഒന്ന് കൂടിയാണ് ഇത്..... പപ്പയുടെ കത്തിൽ നിന്നാണ് അവരുടേത് ഒരു കൊലപാതകം ആണെന്ന ഒരു ഹിന്റ്‌ എങ്കിലും കിട്ടിയത്....

അത്രക്ക് perfect ആയിരുന്നു.... അതേ അതിനു അർത്ഥം.... ഇതും ഒരു കൊലപാതകം തന്നെയാണ്..... " ഹർഷൻ... എപ്പോഴായിരുന്നു ഇൗ സംഭവം.... കൃത്യം ഡേറ്റ്.... " " അത് ആദി 2019 ഏപ്രിൽ 14 ആം തിയതി ആയിരുന്നു..... " " ഏയ്... 2019 ഏപ്രിൽ 27 ആം തിയതി ആണ് നീലാംബരി കൊല്ലപ്പെട്ടത്.... അതിനു മുമ്പേ ഏകദേശം അവള് ഒരു 10 12 ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു എന്നാണ് കേട്ടത്.... അതിനർത്ഥം 2 ഉം തമ്മിൽ എന്തോ connection ഉണ്ട്.... ഹർഷൻ it's a clear case perfect planned murder.... സത്യങ്ങൾ പുറത്ത് വരാതെ ഇരിക്കാൻ ഉള്ള മാർഗം അതായിരുന്നു ആ കൊലപാതകം... " " പക്ഷേ അത് എങ്ങനെ തെളിയിക്കും " " അവനെ പൊക്കണം ആ ലോറി ഡ്രൈവറെ..... " " പക്ഷേ അത് അത്രക്ക് ഈസി അല്ല.... അവൻ താമസിക്കുന്ന ഇടം അത് കുറച്ച് danger ആണ്.... " അതിനു ആദി തിരിച്ച് ഒരു പുഞ്ചിരി മാത്രമാണ് നൽകിയത് അത് കാൺകെ ഹർഷന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായി.....

"എപ്പോഴാ ആദി പോകേണ്ടത്.... " " ആദ്യം പാലക്കാട് ഒന്ന് പോകാൻ ഉണ്ട്.... അവിടെ ചെറിയൊരു പണിയുണ്ട്.... അത് കഴിഞ്ഞ് നമുക്ക് അവനെ പൂട്ടാനുള്ള വഴി ഉണ്ടാക്കാം.... " " ആദി ഇതിനിടയിൽ നമ്മൾ വിട്ട് പോയൊരു വ്യക്തി ഇല്ലെ..... " " ആരാ ഹർഷൻ " " നീലാംബരിയെ ചികിത്സിച്ച ഡോക്ടർ..... " " അത് ചെറുതായി അല്ല ഹർഷ നന്നായി തന്നെ കാണാൻ ഉണ്ട്.... " അതും പറഞ്ഞു അവളൊന്നു ചിരിച്ചു.........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story