💔 വിമോചിത 💔: ഭാഗം 25

vimojitha

രചന: AVANIYA

രാത്രി മുഴുവൻ നീണ്ട അന്വേഷണത്തിൽ ആയത് കൊണ്ട് ഹർഷനും ആനിയും ക്ഷീണത്തിൽ ആയിരുന്നു.... അത് കൊണ്ട് അവരോട് റെസ്റ്റ് എടുത്തോളാൻ പറഞ്ഞു രൂപേഷും ആയി ആദി പാലക്കാട് പോയി..... കൂടെ അവളുടെ ലാപ്ടോപ്പും മറ്റും എടുത്തിരുന്നു.... ഇൗ അറസ്റ്റ് അത്രക്ക് എളുപ്പം ആവില്ല എന്നവൾക്ക്‌ ഉറപ്പ് ആയിരുന്നു..... ഉറപ്പായും അവിടെയുള്ള അവരുടെ അച്ഛനും അമ്മയും എതിർക്കും.... അവർക്ക് അവരുടെ മകളുടെ ജീവിതം രക്ഷികേണ്ടത് അല്ലേ.... ആലോചിച്ചപ്പോൾ അവൾക്ക് അവരോട് ഒക്കെ പുച്ഛം തോന്നി.... എന്തായാലും ശെരി 2 പേരെയും ഇന്ന് കസ്റ്റഡിയിൽ എടുത്തിരിക്കും.... " ആദി.... ഇൗ അറസ്റ്റ് ഇപ്പൊ നടത്തിയാൽ തെളിവ് ചോദികില്ലെ.... " " എന്തെങ്കിലും കാണാതെ ആദി ഇതിന് ഇറങ്ങി പുറപ്പെടും എന്ന് തോന്നുന്നുണ്ടോ.... " പിന്നെ അവൻ ഒന്നും മിണ്ടിയില്ല..... പതിവില്ലാതെ യൂണിഫോമിൽ വീട്ടിലേക്ക് എത്തിയ ആധിയെ കണ്ട് നോക്കി നിൽക്കുക ആയിരുന്നു നീലുവിന്റെ വീട്ടിൽ ഉണ്ടായിരുന്നവർ.... ചെകുത്താനേ കണ്ട പോലെ ആയിരുന്നു നവീന്റെയും അപ്പുവിന്റെയും മുഖം..... നവീന് ആദി കഴിഞ്ഞ വട്ടം തന്ന വാണിങ് ഓർമ വന്നു.... " എന്താണ് മാഡം വീണ്ടും ഇവിടെ കാര്യം.... " " സുബ്രമണ്യൻ സർ.... ഇൗ വീട്ടിലെ ഒരു കൊലപാതകം അന്വേഷിക്കുന്ന വ്യക്തിയാണ് ഞാൻ.... സോ ഞാൻ ഇനിയും ഇവിടെ വരും... പിന്നെ ഇപ്പൊ വന്നത് ഒരു അറസ്റ്റിന് ആണ്..... "

" അറ... അറസ്റ്റോ.... " " അറ... അറസ്റ്റോ.... അല്ല അറസ്റ്റ്.... " " എന്താണ് മാഡം പ്രശ്നം ആരെയാണ്.... " " പ്രശ്നം നീലാംബരി വധകേസ്‌ തന്നെയാണ്.... പിന്നെ അറസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ ദ്ദേ ഇൗ നിൽക്കുന്ന 2 മക്കളെയാണ്.... " അപ്പോ തന്നെ അപ്പു സുബ്രഹ്മണ്യന്റെ അടുത്തേയ്ക്ക് നീങ്ങി നിന്നു.... " അച്ചെ... ഇവർ എന്താ ഇൗ പറയുന്നത്...... " അപ്പോ തന്നെ നവീനും അങ്ങനെ ചെയ്തു.... " അച്ഛാ.... ഇവർ എന്തിനാ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത്.... ഇത് എന്തോ ചതിയാണ്..... " " അതേ അതേ.... ചതിയാണ് പക്ഷേ അത് ചെയ്തത് ഞാൻ അല്ല നിങ്ങളാണ്.... " ആദി ഒരു ചെറു ചിരിയോടെ പറഞ്ഞു.... " മാഡം വെറുതെ അങ്ങോട്ട് കേറി വന്നു ഇൗ വീട്ടിലെ കുട്ടികളെ അറസ്റ്റ് ചെയ്യാൻ പറ്റോ.... എന്താ കാര്യമെന്ന് വ്യക്തമായി പറയണം.... പിന്നെ അറസ്റ്റ് വാറന്റ് ഉണ്ടോ.... " " സാറേ.... ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറുടെ അധികാര പരിധി വെച്ച് ആരെയും എപ്പൊ വേണമെങ്കിലും ആ കേസിന്റെ കാര്യത്തിൽ അറസ്റ്റ് ചെയ്യാം.... പിന്നെ തെളിവുകൾ അതൊക്കെ ഉണ്ട്.... കാണണം എന്ന് നിർബന്ധം ആണെങ്കിൽ കാണിച്ച് തരാം.... " " നിർബന്ധം ഉണ്ട്.... കാണണം ഞങ്ങൾക്ക് അറസ്റ്റ് ചെയ്യാൻ മാത്രം എന്ത് തെറ്റാണു ഞങ്ങൾ ചെയ്തത് എന്ന്..... " അർപിത അതും പറഞ്ഞു അവൾക്ക് നേരെ ചീറി..... "

സത്യത്തിൽ ആ തെളിവ് എനിക് നിങ്ങള് കാണിക്കാൻ തീരെ താല്പര്യമില്ല..... ഒറ്റ കാരണം കൊണ്ടാണ്... നിങ്ങള് ദ്ദേ ഇൗ നിൽക്കുന്നവരുടെ അച്ഛനും അമ്മയും ആണ്..... " അത് കേട്ടതും നവീന്റെ മുഖം വിളറി..... " ഇവർ.... ഇവരെന്തോ കള്ള വീഡിയോയും കൊണ്ട് വന്നിരിക്കുന്ന ആണ്.... അല്ലാതെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല..... " " അതിനു തെളിവ് വീഡിയോ ആണെന്ന് ഞാൻ പറഞ്ഞോ..... " അത് കേട്ടതും നവീൻ ഒന്ന് അടങ്ങി.... " അങ്ങനെ അല്ല ഞാൻ.... " " ഒകെ... ഫൈൻ.... ഞാൻ ഇൗ വീട്ടിലെ നീലാംബരിയുടെ റൂം സെർച്ച് ചെയ്തപ്പോൾ അവളുടെ ഒരു ബുക്ക് കിട്ടി അതിൽ വ്യക്തമായി പറഞ്ഞിട്ട് ഉണ്ട് ഇവർ 2 പേർക്കും ഇതിൽ എന്തോ വ്യക്തമായ പങ്ക് ഉണ്ടെന്ന്.... അതിന്റെ കൂടുതൽ തെളിവുകൾ ലഭിക്കാൻ ആയാണ് വീണ്ടും ആ മുറി ഒന്ന് കൂടി നോക്കിയത്.... അന്നാണ് എനിക് അവളുടെ റൂമിൽ നിന്നും ഒരു മെമ്മറി കാർഡ് കിട്ടിയത്.... അതിലുള്ള ഒരു വീഡിയോ അത് കാരണം ആണ് ഇപ്പൊ ഇൗ അറസ്റ്റ്.... " " എന്ത് വീഡിയോ ആണ് അത്.... ഞങ്ങൾക്ക് ഇപ്പൊ കാണണം.... " സുബ്രമണ്യം തറപ്പിച്ച് പറഞ്ഞു..... " അത്ര നിർബന്ധം ആണെങ്കിൽ കാണിച്ച് തരാം.... അവസാനം ഞാൻ കണ്ണിൽ ചോര ഇല്ലത്തവൾ ആണെന്ന് ഒന്നും പറഞ്ഞു വന്നേകരുത്.... അത്രേം ഉള്ളൂ..... " " എന്റെ മക്കളെ എനിക് വിശ്വാസം ആണ്.... അത് കൊണ്ട് ഞങ്ങൾക്ക് അറിയണം.... " " രൂപേഷ് can you stay outside "

" Ok madam" ഉടനെ അവള് തന്റെ ലാപ്ടോപ് ഓപ്പൺ ചെയ്ത് അതിൽ ഉള്ളൊരു വീഡിയോ അവർക്ക് മുന്നിലേക്ക് നീട്ടി.... സുബ്രഹ്മണ്യന് ഒപ്പം വാസുകിയും അത് എന്താണെന്ന് കാണാൻ ആയി നോക്കി..... അതിലെ കാഴ്ച ഒരു നോക്ക് കണ്ടതും അവർ 2 പേരും മുഖം തിരിച്ചു.... ഒരു പുതപ്പിൻ കീഴിൽ ഒരിക്കലും ഒരു മാതാപിതാക്കളും തന്റെ മക്കളെ കാണാൻ ആഗ്രഹിക്കാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവർ..... വല്ലാത്ത കാമത്തോടെ അവർ പറസ്പം പുണർന്നും ചുംബിച്ചും കൊണ്ടിരുന്നു.... അത് കണ്ടതെ ആ മാതാപിതാക്കളുടെ തല താണു.... " മതി ഞങ്ങൾക്ക് കാണേണ്ട ഇത്.... " ആ മാതൃ ഹൃദയം തേങ്ങി.... " അച്ഛാ.... അമ്മേ.... ഇത്.... ഇതൊന്നും സത്യമല്ല..... ഇതൊക്കെ created ആണ്.... " അർപിത തന്റെ മാതാപിതാക്കളോട് പറഞ്ഞു.... അത് കേട്ടതും ആധിക് വല്ലാതെ ദേഷ്യം വന്നു ... ഇത്രയൊക്കെ ചെയ്തിട്ടും സ്വയം ന്യായീകരിക്കുന്നു..... " അതേ അച്ഛാ..... ഇത് ഇതൊക്കെ അവളുടെ പണിയാണ് ആ പിഴച്ചവളുടെ..... അവള് നശിച്ചപ്പോൾ ഞങ്ങളുടെയും ജീവിതം നശിപ്പിക്കാൻ ആയി അവള് create ചെയ്തത് ആകും ഇതെല്ലാം.... " നവീന്റെ സംസാരം കേട്ടതും ആദിക്ക് ഒന്ന് കൂടി തരിച്ച് വന്നു..... അവള് സുബ്രഹ്മണ്യന് അടുത്ത് നില്കുന്ന നവീനെ പിടിച്ച് വലിച്ച് അവന്റെ മുഖമടച്ച് ഒന്ന് കൊടുത്തു.... "

ചീ നാണം ഉണ്ടോ ഡാ നായെ.... മരിച്ച് തലക്ക് മുകളിൽ നിൽക്കുന്ന അവളെ കുറിച്ച് ഇത് പോലെ പറയാൻ.... നീ ഒക്കെ കൂടി കിടന്നു..... " അതും പറഞ്ഞു അവളൊന്നു നിറുത്തി..... " പ്രായമായ ഇവർ നില്കുന്നത് നിന്റെ ഭാഗ്യം.... അതല്ലായിരുന്നു എങ്കിൽ അറിയിച്ച് തന്നാനേ ഇൗ ആധിയുടെ കൈയുടെ ചൂട്..... " " മാഡം എന്റെ മക്കളെ എനിക് വിശ്വാസം ആണ്.... അവർക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ ആവില്ല.... ഇത് അവർ പറഞ്ഞ പോലെ..... " അത് കൂടി കേട്ടതും കലി ഇളകിയ പോലെ ആദി അർപിതയുടെ കവിളിൽ ആഞ്ഞ് അടിച്ചു.... എന്നിട്ട് അവളുടെ മുടി കുത്തിൽ പിടിച്ച് അവള് വേടൻ കൊണ്ട് അലറി.... " പറയടി ഇൗ വീഡിയോ സത്യമാണോ.... മര്യാധിക്ക് പറയുന്നതാണ് നല്ലത് അല്ലെങ്കിൽ പറയിക്കും ഞാൻ.... " " മാഡം എന്നെ ഒന്നും ചെയ്യല്ലേ..... " " എന്റെ മോൾ വിട്.... അല്ലെങ്കിൽ ഞാൻ കംപ്ലൈന്റ് ചെയും..... " അതൊന്നും ചെവി കൊള്ളാത്ത പോലെ ആദി അവളെ വീണ്ടും തല്ലി..... " എന്നെ ഒന്നും ചെയ്യല്ലേ ഞാൻ പറയാം..... " അവള് അത് പറഞ്ഞതും ആദി അവളുടെ മുടിയിൽ നിന്ന് വിട്ടു..... " സത്യമാണ് ആ വീഡിയോ ഒക്കെ സത്യമാണ്.... " അത് കേട്ടതും പടക്കം പൊട്ടുന്ന പോലെ നവീന്റെ കവിളിൽ സുബ്രമണ്യൻ അടിച്ചു.... " പാൽ തന്ന കൈക്ക് തന്നെ തിരിച്ച് കൊത്തിയല്ലോ ഡാ അസത്തെ.... "

" അച്ഛാ ഞാൻ.... " " അച്ഛനോ ആരുടെ അച്ഛൻ.... St John ഓർഫനേജിലേ അനാഥ ചെക്കൻ എന്ന് അച്ഛാ എന്ന് വിളിക്കേണ്ട..... " " സുഭ്രു..... " " സുഭ്രുവേട്ട..... " ഭാര്യയുടെയും അമ്മയുടെയും വിളി ഒന്നിച്ച് വന്നപ്പോൾ ആണ് അയാള് പറഞ്ഞതിലെ അബദ്ധം ഓർത്തത്..... ഇതേ സമയം അടി കൊണ്ടാ അവസ്ഥയിൽ ആയിരുന്നു നവീൻ " എന്താ.... എന്താ നീ ഇപ്പൊ പറഞ്ഞത്.... ആരാണ് ഇവൻ..... " പാട്ടി അലറി " അത് അമ്മേ..... " " പറഞ്ഞു കൊടുക്കു സുബ്രമണ്യൻ സാറേ.... കുടുംബസ്ഥാനത്തിന് ആയി ജനിച്ച മകളെ ഒരു ദയയും ഇല്ലാതെ ഭർത്താവും ഭാര്യയും കൂടി ചാക്കിൽ കെട്ടി ചവർ കൂമ്പാരതിന് മുകളിലേക്ക് ഇട്ട കഥ പറഞ്ഞു കൊടുക്കു സാറേ..... " ആദി ഒരു പരിഹാസത്തോടെ പറഞ്ഞു നിർത്തി..... " നിനക്ക് ഇതൊക്കെ എങ്ങിനെ അറിയാം.... " പാട്ടി ആധിക് മുന്നിലേക്ക് വന്നു..... " കാരണം അന്ന് അവർ ചവറിലേക് തള്ളിയ ആ മകൾ ഞാൻ ആയിരുന്നു.... " " മോളെ ഞങ്ങൾ.... " വാസുകി എന്തോ പറയാൻ ആയി വന്നതും ആദി കൈ ഉയർത്തി അത് തടഞ്ഞു..... " മിണ്ടരുത്..... എനിക് കേൾക്കാൻ തീരെ താൽപര്യം ഇല്ല.... പിന്നെ മകളെന്ന സ്ഥാനം വെച്ച് ഇവിടെ അധികാരം കാണിക്കാൻ വന്നതും അല്ല ഞാൻ.... അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല.... കാരണം വെറുപ്പാണ് എനിക് നിങ്ങളെ.... "

അന്നേരമാണ് സുബ്രമണ്യൻ തന്റെ അടുത്ത് നില്കുന്ന നവീനേ പറ്റി ഓർത്തത്..... " ഒരിക്കൽ ഏതോ അനാഥാലയത്തിലെ ചുവരുകൾക്ക് ഉള്ളിൽ അകപെടേണ്ട നിന്നെ ഇവിടെ വരെ എത്തിച്ചത് ഞാൻ ആണ്.... ആ എന്റെ കുടുംബം തന്നെ നീ നശിപ്പിച്ചു.... ഇനി നിനക്ക് മോചനം ഇല്ല.... " അതും പറഞ്ഞു അയാള് അവന്റെ കഴുത്തിൽ കൈ മുറുക്കി..... " നിങ്ങൾക്ക് അവനെ കുറ്റം പറയാൻ യാതൊരുവിധ അവകാശങ്ങളും ഇല്ല Mr സുബ്രമണ്യൻ കാരണം നിങ്ങള് ഒരിക്കലും ഒരു നല്ല മനുഷ്യ. ആയിരുന്നില്ല..... ഒരു നല്ല അച്ഛൻ ആയിരുന്നില്ല.... ജനിച്ച ഉടനെ ഒരു മകളെ കൊല്ലാൻ ശ്രമിച്ചു.... എന്റെ സഹോദരിയെ നിങ്ങള് ഒക്കെ കൂടി കൊല്ലാതെ കൊന്നു.... " " സുഭ്രു..... " " എന്താ അമ്മേ.... " " പറയട എന്താണ് അന്നു നടന്നത്.... എന്തൊക്കെയാണ് ഇവൾ പറയുന്നത്..... ആരാണ് ഇവൻ..... " അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ അയാള് തല താഴ്ത്തി............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story