💔 വിമോചിത 💔: ഭാഗം 26

vimojitha

രചന: AVANIYA

 " സുഭ്രു..... " " എന്താ അമ്മേ.... " " പറയട എന്താണ് അന്നു നടന്നത്.... എന്തൊക്കെയാണ് ഇവൾ പറയുന്നത്..... ആരാണ് ഇവൻ..... " അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ അയാള് തല താഴ്ത്തി..... അയാളുടെ മനസ്സിലൂടെ 21 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഹോസ്പിറ്റൽ അന്തരീക്ഷം കടന്നു പോയി..... അയാള് പറഞ്ഞു തുടങ്ങി.... * വാസു ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ മുതൽ ഭയം ആയിരുന്നു പെൺകുട്ടി ആയിരിക്കുമോ എന്ന ഭയം.... ഒന്നല്ല 2 കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇവിടെ എല്ലാവർക്കും സന്തോഷം ആയിരുന്നു 2 ആൺകുട്ടികൾ കൂടി വരുന്നതിന്റെ സന്തോഷം.... പക്ഷേ അതേ സമയം എനിക്കും അവൾക്കും ഭയം ആയിരുന്നു... അത് പെണ്ണ് ആയാൽ ഇവിടെ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ ഓർത്ത്.... ഉത്കണ്ഠ നിറഞ്ഞ ദിവസങ്ങൾക്ക് ഒടുവിൽ വാസു വിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.... അവൾക്ക് പ്രസവ വേദന വന്നു അകത്തേയ്ക്ക് കയറ്റിയപ്പോൾ മുതൽ നെഞ്ചില് തീ ആയിരുന്നു... ആൺകുട്ടികൾ ആകുമോ എന്ന ഭയം.... എനിക്കൊപ്പം അമ്മയും അച്ഛനും വലിയേട്ടനും ഉണ്ടായിരുന്നു..... അതിനൊരു വിരാമം ഇട്ട് കൊണ്ട് ഒരു നേഴ്സ് പുറത്തേയ്ക്ക് വന്നു.... ആദ്യ കുഞ്ഞു ജനിച്ചു എന്ന് അറിയിക്കാൻ ആയി.... അവർ ആൺകുട്ടിയാണ് ഉണ്ടായത് എന്ന് പറഞ്ഞപ്പോൾ നെഞ്ചില് പകുതി ആശ്വാസം ഉണ്ടായി....

രണ്ടാമത്തെ കുഞ്ഞു ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിയിച്ച് കൊണ്ട് അവർ അകത്തേക്ക് പോയി.... കൃത്യം 8 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ടാമത്തെ കുഞ്ഞു പിറന്നു.... നഴ്സ് വന്നു പെൺകുട്ടി ആണെന്ന് പറഞ്ഞതും നിങ്ങളിൽ പലരുടെയും മുഖഭാവം മാറുന്നത് ഞാൻ കണ്ടിരുന്നു.... അതോടെ ഞങ്ങൾക്ക് കുടുംബത്തിൽ ഉള്ള സ്ഥാനം നഷ്ടമാവുക ആണ് എന്ന് മനസ്സിലായി.... സമയം രാത്രി ഏറെ വൈകിയത് കൊണ്ടും അച്ഛന് ഒരുപാട് മരുന്നുകൾ കഴിക്കാൻ ഉള്ള കൊണ്ടും നിങ്ങള് അത് അറിഞ്ഞപ്പോൾ തന്നെ അവിടം വിട്ട് പോയി.... കുറച്ച് നേരത്തിനു ശേഷമാണ് 2 നേഴ്സുമാർ വെള്ള ടർകിയിൽ പൊതിഞ്ഞ 2 കുഞ്ഞുങ്ങളെ എന്റെ അടുത്തേയ്ക്ക് കൊണ്ട് വന്നത്.... പക്ഷേ അവർക്ക് ഒരു അബദ്ധം പറ്റിയത് ആണെന്നും 2 പെൺകുട്ടികൾ ആണെന്നും അറിഞ്ഞപ്പോൾ തകർന്നു പോയി.... ഒരു പെൺകുട്ടി എന്ന് പറഞ്ഞപ്പോൾ തന്നെ നിങ്ങളുടെ മുഖഭാവം അങ്ങനെ ആണെങ്കിൽ 2 ഉം അതാകുമ്പോൾ എന്താകും എന്നത് എനിക് ചിന്തികാവുന്നതിലും അപ്പുറം ആയിരുന്നു.... കുറച്ച് നേരം കഴിഞ്ഞപ്പോൾ വാസു വിനെയും മക്കളെയും റൂമിലേക്ക് മാറ്റി.... ഞാൻ മാത്രമേ അന്നേരം അവൾക്ക് ഒപ്പം ഉണ്ടായി ഉള്ളൂ.... അവളും വളരെ സങ്കടത്തിൽ ആയിരുന്നു....

" സുഭ്രു ഏട്ടാ.... അമ്മ.... എനിക് പേടി ആകുന്നു.... " " പേടിച്ചിട്ട്‌ എന്തിനാ.... എന്തായാലും ഇതോടെ നമ്മൾക്ക് അവിടുന്ന് ഇറങ്ങേണ്ടി വരും.... അറിയാമല്ലോ അവിടുത്തെ അവസ്ഥ.... ഒരു പെൺകുട്ടി എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മയുടെ മുഖം മാറിയിരുന്നു.... അപ്പോ 2 പെൺകുട്ടികൾ എന്ന് പറയുമ്പോൾ.... " " ഏട്ടാ.... നമുക്ക് 2 വേണ്ട ഒരു പെൺകുട്ടി മതി.... " " നീ എന്താണ് ഇൗ പറയുന്നത്.... " " നിങ്ങൾക്ക് അറിയാമല്ലോ ഇപ്പൊ ഞാനാണ് അവിടുത്തെ റാണി.... 2 പെൺകുട്ടികളും ആയി അവിടെ ചെന്ന് കേറിയാൽ പിന്നെ അടുക്കള പുറം ആകും എന്റെ സ്ഥാനം.... " " അവർ അറിഞ്ഞത് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണെന്നാണ്.... " " അത് അങ്ങനെ തന്നെ ആയാൽ മതി.... " " പക്ഷേ ഒരു ആൺകുട്ടിയെ എവിടുന്നു കിട്ടും " " നമ്മുടെ മൂത്ത കുട്ടി മരിച്ചു പോയി... നമുക്ക് ഒരു പെൺകുട്ടിയെ മാത്രം കിട്ടിയുള്ളൂ... അങ്ങനെ മതി..... " " സോ നീ പറയുന്നത് മൂത്ത കുട്ടിയെ കളയാൻ ആണോ.... " " വേണ്ട ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിക്കാം.... " " മണ്ടത്തരം പറയല്ലേ വാസു നാളെ ഇവൾ നമുക്ക് ഇടയിൽ അവകാശം പറഞ്ഞു വന്നാൽ എന്ത് ചെയ്യും... അത് കൊണ്ട് തീർത്ത് കളയണം.... " " വേണ്ട ഏട്ടാ അത് ക്രൂരമായ പാപമാണ്.... നിങ്ങളുടെ കൈ കൊണ്ട് ഇവൾ മരികരുത്.... "

" മ്മ് എനിക് അറിയാം എന്താ ചെയ്യേണ്ടത് എന്ന്.... " ഇളയ കുട്ടിക്ക് ചെറിയ ശാരീരിക അസ്വസ്ഥതകൾ ഉള്ളത് കൊണ്ട് അവള് വെന്റിലേറ്ററിൽ ആയിരുന്നു അത് കൊണ്ട് അവളുടെ കൂടെ ഉണ്ടായ മൂത്ത കുട്ടിയെ ഞാൻ ഒരു ചാക്കിൽ കെട്ടി ചവർ കൂമ്പാരത്തിനു ഇടയിലേക്ക് കളഞ്ഞു.... അവിടെ കിടന്നു ചാകുമെന്ന് ആണ് കരുതിയത്.... പക്ഷേ.... അവള് രക്ഷപെട്ടു.... * പറഞ്ഞു കഴിഞ്ഞതും പാട്ടിയുടെ കൈകൾ അയാളുടെ മുഖത്ത് പതിച്ചു.... " പിന്നെ ആരാണ് ഇവൻ.... ഇവൻ എങ്ങിനെ ഇവിടെ വന്നു.... " നവീനേ ചൂണ്ടിയായിരുന്ന് പാട്ടിയുടെ ചോദ്യം.... " ഇവളെ കളഞ്ഞപ്പോൾ ഒരു പോലീസ് വണ്ടി അത് വഴി വരുന്നത് ആയി തോന്നി... ഞാൻ അത് കൊണ്ട് വേഗം മറ്റൊരു ഇടവഴി കേറി.... ആ വഴി ഒരു അനാഥാലയത്തിലെ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത് കുറച്ച് മുന്നോട്ട് പോയപ്പോൾ ആണ്.... St John home.... അത് വഴി വന്നപ്പോൾ ആണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്... അവിടെയുള്ള അമ്മ തൊട്ടിലിൽ നോക്കിയപ്പോൾ ഒരു കുഞ്ഞു അതും ആൺകുഞ്ഞ്.... അതും ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമേ ആയുള്ളൂ എന്ന് എനിക് മനസിലായി.... അത് കൊണ്ട് ഞാൻ വേഗം ആ കുഞ്ഞിനെ എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നു.... ഡോക്ടറേ കുറച്ച് ക്യാഷ് കൊടുത്ത് ഒതുക്കി....

വീട്ടിൽ ഉള്ളവരെ മുഴുവൻ അത് ഞങ്ങളുടെ കുഞ്ഞാണ് എന്ന് വിശ്വസിപ്പിക്കാൻ പ്രയാസം ഉണ്ടായില്ല.... കാരണം.... " പറഞ്ഞു തീരുന്നതിനു മുന്നേ അയാളെ അടിക്കാൻ പാട്ടി കൈ ഉയർത്തി എങ്കിലും അത് വാസുകി കടന്നു പിടിച്ചിരുന്നു.... " തൊട്ട് പോകരുത് എന്റെ ഭർത്താവിനെ.... നിങ്ങളാണ് നിങ്ങള് ഒറ്റൊരാൾ കാരണമാണ് എനിക് എന്റെ മകളെ നഷ്ടമായത്.... " " എന്റെ കൈ തടയുന്നോ ഡീ അസത്തേ.... പെൺകുഞ്ഞിന് ജന്മം നൽകിയതും പോര എന്നിട്ട് അത് മറച്ച് വെക്കാൻ ആയി ഊരും പേരും അറിയാത്ത ഏതോ അനാഥ ചെക്കനെ കൊണ്ട് വന്നിരിക്കുന്നു.... ഇവൻ ഒക്കെ ഏത് ജാതി ആണാവോ..... " അത് കേട്ടതും ആധിക് വീണ്ടും ദേഷ്യം വന്നു.... എത്രയൊക്കെ ആയാലും മാറാത്ത ജന്മങ്ങൾ.... ചെ.... " അമ്മേ.... മിണ്ടരുത്... നിങ്ങള് ഒറ്റൊരാൾ കാരണമാണ് എന്റെ മകളെ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞിട്ട് പോലും എനിക് ഒന്ന് ചേർത്ത് പിടിക്കാൻ ആകാതത്.... " പറഞ്ഞു തീർന്നതും മേശയിൽ ഇരുന്നിരുന്ന ഫ്ളവർ വേസ് നിലത്ത് വീണു ചിന്നം ബിന്നം ആയിരുന്നു.... " കൊറേ നേരം ആയല്ലോ എന്റെ മകൾ എന്റെ മകൾ എന്ന് പറയുന്നത്... ഞാൻ ആരുടെയും മകൾ അല്ല നിങ്ങളും ആയി ഒരു ബന്ധവും എനിക് ഇല്ല.... നിങ്ങളുടെ ഇൗ വൃത്തികെട്ട രൂപമാണ് എന്റെ മുഖം എന്ന് ഓർക്കുമ്പോൾ എനിക് എന്നെ തന്നെ കത്തിക്കാൻ തോന്നുന്നുണ്ട്... നിങ്ങളുടെ ചോരയാണ് എന്റെ ഉള്ളിൽ എന്ന് ഓർക്കുമ്പോൾ എനിക് എന്നെ തന്നെ കുത്തി കീറാൻ തോന്നുന്നുണ്ട്.... അത്രക്ക് വെറുപ്പാണ് നിങ്ങളോട് ഒക്കെ.... "

" മോളെ ഞാൻ..... " വാസുകി ആയിരുന്നു അത്.... " മിണ്ടരുത് നിങ്ങള്.... ഒരു കാര്യത്തിൽ ഒരു ഒറ്റ കാര്യത്തിൽ എനിക് നിങ്ങളോട് നന്ദി ഉണ്ട്.... ജനിച്ച ഉടനെ എന്നെ കൊല്ലാതെ കൊണ്ട് പോയി കളയാൻ പറഞ്ഞില്ലേ.... നന്ദി ഉണ്ട് ഒരുപാട്.... അത് കൊണ്ടാണ് എനിക് നല്ലൊരു അച്ഛന്റെയും അമ്മയുടെയും മകളായി ജീവിക്കാൻ കഴിഞ്ഞത്.... എന്റെ പപ്പയുടെ മകളായി അറിയപ്പെടാൻ കഴിഞ്ഞത്..... " " മോളെ ഞങൾ നിന്റെ അച്ഛനും അമ്മയും.... " " അറിയോ നിങ്ങൾക്ക് അച്ഛൻ അമ്മ എന്ന വാകുകളുടെ അർത്ഥം.... ഞാൻ എന്റെ പപ്പയുടെയും മമ്മയുടെ യും മാത്രം മകളാണ്.... " " എന്റെ ഗർഭപാത്രത്തിൽ ആണ് നീ ജനിച്ചത്.... " വാസുകി വീറോടെ പറഞ്ഞു.... " നിങ്ങള് എനിക് ഒരു surrogate mother മാത്രമാണ്.... ഒരു വാടക ഗർഭപാത്രം.... " അവരുടെ അഭിമാനത്തിന് ഏറ്റ വലിയൊരു അടി ആയിരുന്നു അത്.... പിന്നെ അവർ മിണ്ടിയില്ല.... " എനിക് നിങ്ങളോട് തർക്കിക്കാനോ സംസാരിക്കാനോ താൽപര്യം ഇല്ല.... ഞാൻ വന്നത് ദ്ദേ ഇൗ നില്കുന്ന 2നെയും അറസ്റ്റ് ചെയ്യാൻ മാത്രമാണ്.... " " എന്റെ മകളെ അറസ്റ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല..... " ആ അച്ഛൻ അവിടെ സ്വാർഥനായി.... അതിനു ആദി തിരികെ ഒന്ന് പുച്ഛിച്ചു ചിരിച്ചു...

" എന്റെ മകൾ..... നിങ്ങൾക്ക് മകൾ ഒന്നല്ല മിസ്റ്റർ 2 പേരുണ്ട് അത് അറിയാമോ.... നീലാംബരി അതായിരുന്നു നിങ്ങളുടെ മറ്റൊരു മകളുടെ പേര്... " " അവള് മറ്റൊരുത്തന്റെ കൂടെ ആ മുറിയിൽ കഴിഞ്ഞ അന്നു തീർന്നത് ആണ് എനിക് അവളുമായി ഉള്ള ബന്ധം.... " " പിന്നെ ഇൗ നിൽകുന്നവൾ പുണ്യ കർമം ആണല്ലോ അല്ലേ ചെയ്ത് വെച്ചത്..... " അപ്പോ അയാളുടെ വാ അടഞ്ഞു.... " ഒരുത്തന്റെ കൂടെ മുറി എന്നൊക്കെ പറയുന്ന കേട്ടല്ലോ.... അവള് ആ മുറിയിലേക്ക് പോയത് എന്തിനാണ് എന്ന് അറിയുമോ ഇൗ പുന്നാര തന്തക്ക്.... ദ്ദേ ഇൗ നില്കുന്നു ഇവർക്ക് 2 പേർക്കും വേണ്ടിയാണ്..... " " ഇവർക്ക് വേണ്ടിയോ.... " " മുന്നിൽ നിൽക്കുക അല്ലേ സത്യസന്ധതയുടെ നിറകുടം ചോദിച്ച് നോക്ക്.... " ആദി പുച്ഛിച്ചു കൊണ്ട് പറഞ്ഞു നിറുത്തി... " എന്താ അപ്പു ഇവൾ പറയുന്നത്.... " " ഇവർ വെറുതെ പറയുക ആണ് അച്ഛാ.... ഇവർ നീലുവിനേ സംരക്ഷിക്കാൻ " പറഞ്ഞു തീർന്നതും ആധിയുടെ ചവിട്ട് കൊണ്ട് നവീൻ നിലത്ത് വീണിരുന്നു.... " പറയട നായേ.... സത്യം പറയ് ഡാ.... എന്തിനാ ഡാ അവള് അവിടെ പോയത്.... " ചവിട്ട് കൊണ്ട് വീണ നവീന്റെ നെഞ്ചില് കാൽ ഉറപ്പിച്ച് കൊണ്ട് ആദി അലറി.... " പറയാം.... എന്നെ ഒന്നും ചെയ്യല്ലേ മാഡം.... " " പറയട.... " ...........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story