💔 വിമോചിത 💔: ഭാഗം 27

vimojitha

രചന: AVANIYA

" എന്താ അപ്പു ഇവൾ പറയുന്നത്.... " " ഇവർ വെറുതെ പറയുക ആണ് അച്ഛാ.... ഇവർ നീലുവിനേ സംരക്ഷിക്കാൻ " പറഞ്ഞു തീർന്നതും ആധിയുടെ ചവിട്ട് കൊണ്ട് നവീൻ നിലത്ത് വീണിരുന്നു.... " പറയട നായേ.... സത്യം പറയ് ഡാ.... എന്തിനാ ഡാ അവള് അവിടെ പോയത്.... " ചവിട്ട് കൊണ്ട് വീണ നവീന്റെ നെഞ്ചില് കാൽ ഉറപ്പിച്ച് കൊണ്ട് ആദി അലറി.... " പറയാം.... എന്നെ ഒന്നും ചെയ്യല്ലേ മാഡം.... " " പറയട.... " എന്തോ ഓർത്ത് കൊണ്ട് നവീൻ പറഞ്ഞു തുടങ്ങി.... * അച്ഛനും അമ്മയും പാട്ടിയും ഒക്കെ താഴത്തെ നിലയിൽ ആയത് കൊണ്ട് ഞങ്ങൾക്ക് മുകളിൽ എല്ലാത്തിനും സൗകര്യം ആയിരുന്നു.... പക്ഷേ അപ്പോഴും ഒരു ശല്യം ആയി ഉണ്ടായിരുന്നത് നീലു ആയിരുന്നു.... എങ്കിലും അവള് അറിയാതെ എല്ലാം ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു.... അവള് ഹോസ്റ്റലിലേക്ക് മാറിയപ്പോൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ച പോലെ ആയിരുന്നു... എല്ലാം നന്നായി പോയികൊണ്ട് ഇരിക്കുമ്പോൾ ആണ് ഒരു ദിവസം രാത്രി അവള് വിളിച്ചത്.... അന്നേരം ഇവളും എനിക് ഒപ്പം ഉണ്ടായിരുന്നു.... " ഹലോ... " " എന്താ ഡീ " അവരുടെ പ്രവർത്തി തടസപ്പെട്ട ദേഷ്യത്തിൽ അവൻ ചോദിച്ചു.... " എന്തേ ചെയ്ത് കൊണ്ടിരിക്കുന്ന ചെറ്റത്തരം തടസപെട്ടതിന്റെ ദേഷ്യം ആണോ.... " അത് കേട്ടതും അവൻ ഒന്ന് ചെറുതായി ഞെട്ടി....

" എന്ത്... എന്ത് തടസപ്പെട്ടു എന്ന.... " അവൻ ഒന്ന് വിറച്ച് കൊണ്ട് ചോദിച്ചു.... " അതും ഞാൻ ഇനി വിസ്തരിച്ച് പറഞ്ഞു തരണോ ഡാ.... കൂടെ ഉണ്ടാകുമല്ലോ അവള്... " " ആര് നീ... നീ ഇത് എന്തൊക്കെയാ ഇൗ പറയുന്നത്.... രാത്രി വിളിച്ച് നീ എന്തൊക്കെയാണ് ഇൗ പറയുന്നത്... " " ഡാ... എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇൗ വിളിക്കുന്നത്.... നാണം ഇല്ലല്ലോ 2 നും നിന്റെ സ്വന്തം അനിയത്തി അല്ലേ ഡാ അപ്പു എന്നിട്ട് നിനക്ക് എങ്ങിനെ ആണ് ഡാ ഇത് പോലെ കാമത്തൊടെ അവളെ നോക്കാൻ പറ്റുന്നത്.... " നീലു എല്ലാം അറിഞ്ഞു എന്ന് മനസിലായതും അപ്പു പേടിയോടെ നവീന്റെ കൈകളിൽ പിടിചു.... " നീലു അനാവശ്യം പറയരുത്.... " " പ്‌ഭാ അനാവശ്യം കാണിക്കാം... പറയാൻ പാടില്ല അല്ലേ.... എനിക് അറിയാം നിന്റെ അടുത്ത് അവള് ഉണ്ടെന്ന്.... മര്യാധിക്ക് ഫോൺ സ്പീക്കറിൽ ഇടട.... എനിക് പറയാൻ ഉള്ളത് 2 പേരോടും കൂടിയാണ്.... " കാര്യങ്ങള് കൈയിൽ നിൽക്കില്ല എന്ന് മനസിലായതും അവൻ ഫോൺ സ്പീക്കറിൽ ഇട്ടു.... " എന്താ നീലു.... " " നീ ഒക്കെ എന്താ കാണിക്കുന്നത് അവിടെ.... നാണവും മാനവും ഇല്ലല്ലോ.... ഒരേ വീട്ടിൽ കഴിയുന്ന ആങ്ങളയും പെങ്ങളും അല്ലേ നിങ്ങള് എന്നിട്ടല്ലേ ഇത് പോലുള്ള നാറിയ പ്രവർത്തികൾ ചെയ്യുന്നത്.... " " നീലു ഞങ്ങളുടെ ജീവിതം ആണ് ഞങ്ങളുടെ ഇഷ്ടമാണ് നീ അതിൽ ഇടപെടേണ്ട.... പിന്നെ നീ അധികം നല്ല പിള്ള ചമയണ്ട..... നിന്റെ " " ചീ നിർത്തടി.... നീ ആരാണെന്ന് ആണ് നിന്റെ വിചാരം....

കൊറേ നേരമയല്ലോ തെറ്റ് ചെയ്തതും പോര എന്നിട്ട് എന്റെ മെക്കിട്ട് കേറാൻ വരുന്നോ.... " " ഡീ നീ നിന്റെ കാര്യം നോക്കിയ മതി.... നീ എന്തേലും അറിഞ്ഞു എന്ന് ഓർത്ത് ഇവിടെ വന്ന് വിളമ്പിയാൽ ആരും നിന്നെ വിശ്വസിക്കാൻ പോകുന്നില്ല.... " അപ്പു പുച്ഛത്തോടെ പറഞ്ഞു.... " അതേ മോൾ ഇതും കൊണ്ട് ഇങ്ങോട്ട് വന്നാൽ നിന്റെ അവസാനം ആകും ഉണ്ടാകുക.... " നവീനും അതിൽ പങ്ക് ചേർന്നു.... " അല്ലെങ്കിലും ഇതും പറഞ്ഞു അവിടെ വരാൻ മാത്രം മണ്ടി അല്ല ഞാൻ.... നീ ആ ഫോണിന്റെ whatsapp ഒന്ന് എടുത്ത് നോക്ക്... എന്നിട്ട് പറ വിശ്വസിക്കുമോ എന്ന്... " ഉടനെ ഒരു മെസ്സേജ് ടോൺ കേട്ട് അതിൽ വന്ന മെസ്സേജ് കണ്ട് അവരുടെ കൈ കാലുകൾ വിറച്ചു.... " എന്തായി ഇനിയും നിങ്ങള്ക്ക് പഴയ ആത്മവിശ്വാസം ഉണ്ടോ.... " " ഇത്... ഇത് നിനക്ക് എവിടുന്നു ആണ്.... നീ ഞങ്ങളുടെ " " അതിനു നിങ്ങള് അല്ല ഞാൻ.... എന്റെ സഹോദരന്റെയും അനിയത്തിയുടെയും കാമകേളി വീഡിയോ വെച്ച് ഒരുത്തൻ എന്നെ black mail ചെയ്യുകയാണ്... " " ആര് എന്താ അവർ.... " " ജീവൻ അതാണ് അവന്റെ പേര്.... എന്റെ കൈയിൽ അവനെതിരെ കുറച്ച് തെളിവുകൾ ഉണ്ട് അത് അവനു തിരികെ വേണം പോലും... അതും പറഞ്ഞു black mail ചെയ്യുന്നത് ദ്ദേ ഇൗ വീഡിയോ വെച്ച് ആണ്....

പക്ഷേ അവന് അറിയില്ല അല്ലോ പേരിൽ അല്ലാതെ ഞാൻ നിങ്ങൾക്ക് ഒരു സഹോദരിയോ ചേച്ചിയോ അല്ല എന്ന്....അറിഞ്ഞപ്പോൾ ഒന്ന് വിളിച്ച് അന്വേഷിക്കണം എന്ന് തോന്നി... അത്ര മാത്രം... നാളെയോ മറ്റന്നൾ തന്നെ ഇത് ഏതെങ്കിലും വെബ്സൈറ്റിൽ upload ആകാം.... അന്ന് അത് കാണുമ്പോൾ വന്ന വഴി മറക്കണ്ട.... " നവീന്റെയും അർപിതയുടെയും അഭിമാനത്തിന് ഏറ്റ അടിയായിരുന്ന് അത്.... ഇത്ര നാൾ തങ്ങളുടെ മുന്നിൽ തല കുനിച്ച് ചൊല്പടിക്ക്‌ നിന്നിരുന്നവളുടെ കാൽ പിടിക്കേണ്ട ഗതികേട്.... പക്ഷേ അന്നേരം അവരുടെ രക്ഷ ആയിരുന്നു അവർക്ക് വലുത്.... " എന്ന ശെരി ബൈ.... നിങ്ങളുടെ പരിപാടി നടകട്ടെ.... " " ചേച്ചി.... നീലുവേച്ചി.... " ആർപിതയുടെ ശബ്ദം കേട്ട് അവൾക്ക് പുച്ഛം തോന്നി... " ചേച്ചിയോ അങ്ങനെ ആയിരുന്നില്ല അല്ലോ ഇത്രയും നേരം.... " " ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് ചേച്ചിയോട്.... ക്ഷമ പറയാൻ പോലും അർഹത ഇല്ലെന്ന് അറിയാം..... പ്ലീസ് എന്റെ ജീവിതം ഇപ്പൊ ചേച്ചിയുടെ കൈകളിൽ ആണ്... രക്ഷിക്കണം.... " " നീലു ഇനി ഒരിക്കലും ഞങ്ങൾ ഇങ്ങനെ ഒരു പ്രവർത്തി ചെയ്യില്ല.... Please ഇൗ പ്രാവശ്യം ഞങ്ങളെ ഒന്ന് രക്ഷിക്കൂ.... അപ്പു ഒരു പെൺകുട്ടി അല്ലേ ഇത് പുറത്ത് വന്നാൽ അവളുടെ ജീവിതം നിന്റെ അനിയത്തി അല്ലേ നീലു "

" പെൺകുട്ടി.... ഇതൊക്കെ ചെയ്യുമ്പോൾ അവള് ഓർത്തില്ലെ അവള് ഒരു പെൺകുട്ടി ആണെന്ന്.... " " ചേച്ചി... പ്ലീസ് പ്രായത്തിന്റെ അറിവില്ലായ്മ കൊണ്ട് പറ്റിയത് ആണ് ക്ഷമിക് ചേച്ചി... ഞാൻ ഇനി അനുസരണയുള്ള അനിയത്തി ആയിരിക്കും.... ഇൗ പ്രാവശ്യം ഒന്ന് എന്നെ രക്ഷിക്കൂ... ചേച്ചിയുടെ കൈയിലാണ് എന്റെ ജീവിതം... ഇത് പുറത്ത് വന്നാൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല.... " അവരോട് അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും അവൾക്ക് എന്നും അർപിത തന്റെ കുഞ്ഞ് അനിയത്തി ആയിരുന്നു..... " മ്മ് ഇനി ഒരിക്കലും ഇങ്ങനെ ഒന്ന് ഉണ്ടാകരുത്.... ഇത് വലിയ തെറ്റാണ്.... സഹോദരി സഹോദര ബന്ധം എന്ന് പറയുന്നത് അത്രേം പരിപാവനമായ ഒന്നാണ്..... " " മ്മ്..... " അതും പറഞ്ഞു മൂളി കേൾക്കുമ്പോഴും അർപിതയുടെ കൈകൾ ദേഷ്യത്തോടെ അവനിൽ അമർന്നു.... അവൻ ആകട്ടെ കാമതൊടെ അവളെ പുണർന്നു കൊണ്ടിരുന്നു.... " എന്ന ശെരി ഞാൻ ഫോൺ വെക്കുക ആണ്... പേടിക്കണ്ട ഇത് ഒരിക്കലും പുറത്ത് വരില്ല ഞാൻ എന്തെങ്കിലും ചെയ്ത് കൊള്ളാം " " ശെരി ചേച്ചി.... " ഫോൺ കട്ട് ആയതും നവീന്റെ കൈകൾ അവള് തട്ടി എറിഞ്ഞിരുന്ന്.... " എന്താ അപ്പു " " അവള്..... അവള് ഇതിന് അനുഭവിക്കണം.... നമ്മളോട് ഇന്ന് പറഞ്ഞ ഓരോന്നും ഓർത്ത് അവള് കരയണം.... "

" മ്മ് ആദ്യം നമ്മൾ സേഫ് ആകട്ടെ.... " " അതിനു ശേഷം അവളെ കൊന്നിട്ട് ആണെങ്കിലും ആ വീഡിയോ എനിക് കിട്ടണം.... " "അത് നമ്മുടെ കൈയിൽ കിട്ടിയാൽ അന്നതോടെ അവളുടെ അവസാനം ആണ്.... " നീലു പറഞ്ഞ വാക്ക് പാലിച്ചു എന്ന് മനസ്സിലായത് അത് കഴിഞ്ഞുള്ള ദിവസം അവളുടെ കോളജിൽ നിന്ന് കോൾ വന്നപ്പോൾ ആണ്.... അന്ന് ഞാനും അച്ഛനും വലിയച്ചനും കൂടി അവിടെ പോയി.... അവള് ആരോടും ഒന്നും പറഞ്ഞിട്ട് ഇല്ല എന്നത് അവിടുത്തെ അവസ്ഥ കണ്ടപ്പോൾ മനസിലായി... അച്ഛൻ ഒന്നും അറിയാതെ ഇരിക്കാൻ അവളെ ഞാൻ തന്നെ കൈകാര്യം ചെയ്തു..... വീട്ടിൽ വന്ന് അവളെ മുറിയിൽ പൂട്ടി ഇട്ടു അവളുടെ ഫോൺ എറിഞ്ഞു പൊട്ടിച്ചപ്പോൾ എല്ലാം അവസാനിച്ചു എന്ന് തന്നെ ഞങ്ങൾ വിശ്വസിച്ച്.... " കഴിഞ്ഞില്ലേ നിന്റെ അഹങ്കാരം.... ഇനി നിന്റെ ജീവിതം എന്താണെന്ന് ഞങ്ങൾ തീരുമാനിക്കും.... " " നീ ഒക്കെ രക്ഷപെട്ട് എന്ന് കരുതിയോ... ഞാൻ ഇൗ മുറിയിൽ നിന്ന് ഒന്ന് ഇറങ്ങികോട്ടെ.... ബാക്കി അപ്പോ കാണിച്ച് തരാം.... " അവള് അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് തന്നെയാണ് അവളുടെ സാധനങ്ങൾ ഒക്കെ ഹോസ്റ്റലിൽ നിന്ന് ഞാൻ പോയി collect ചെയ്തത്.... പക്ഷേ അതിൽ നിന്നും കിട്ടിയില്ല ഒന്നും...

അവള് പറഞ്ഞ ജീവൻ എന്നവൻ ഒരു ദുഷ്ടൻ ആയിരിക്കും എന്ന് എനിക് ഉറപ്പ് ഉണ്ടായിരുന്നു.... അത് കൊണ്ട് തന്നെയാണ് അവനുമായി ഉടനെ വിവാഹം നടത്തണം അല്ലെങ്കിൽ ഞങ്ങളുടെ ജീവിതം പ്രശ്നത്തിൽ ആകും എന്ന് അച്ഛനോട് ഞാനും അപ്പുവും കൂടി പറഞ്ഞത്.... * പറഞ്ഞു തീർന്നതും കൈകൾ നെഞ്ചില് ഊന്നി കൊണ്ട് സുബ്രമണ്യൻ കസേരയിലേക്ക് ഇരുന്നു....... " സുഭ്രു ഏട്ടാ.... അയ്യോ.... " വാസുകി അലറി കരഞ്ഞു.... " അച്ഛാ.... " അപ്പുവും നവിയും ഒന്നിച്ച് വിളിച്ചു.... " കാണേണ്ട എനിക് ഇനി ഇൗ അസത്തുകളെ പോകാൻ പറ ഇവറ്റകളോട്.... " " സുഭ്രു ഏട്ടാ നമ്മുടെ മോൾ.... " " രൂപേഷ് please come in... " " എന്താണ് മാഡം.... " " അറസ്റ്റ് them.... " " അയ്യോ എന്റെ മോൾ.... മോളെ നീ ജനിച്ചത് എന്നിൽ നിന്ന് അല്ലേ please ആദി മോളെ... എന്റെ അപ്പുവിനെ കൊണ്ട് പോകല്ലേ.... ഒന്നുമില്ലെങ്കിലും ഇവൾ നിന്റെ അനിയത്തി അല്ലേ.... പത്ത് മാസം ചുമന്നു പ്രസവിച്ചതിന് ഇൗ അമ്മക്ക് ഇതെങ്കിലും ചെയ്ത് തന്നുടെ.... " " 10 മാസം.... " അതും പറഞ്ഞു അവളൊന്നു പുച്ഛിച്ചു.... " ആദി എന്റെ മോൾ.... " " ആദി എന്നത് എന്നോട് അത്രക്ക് അടുപ്പം ഉളളവർ വിളിക്കുന്നത് ആണ് നിങ്ങളെ പോലെ ഒരു അപരിചിത അത് വിളിക്കുന്നതിൽ എനിക് താൽപര്യം ഇല്ല.... " " മോളെ.... " " പിന്നെ നാണം ഇല്ലല്ലോ നിങ്ങൾക്ക് പത്ത് മാസത്തെ കണക്ക് പറയാൻ... നിങ്ങള് 10 മാസം ഒരാളെ അല്ല 2 പേരെ ചുമന്നിരുന്ന്.... അതിൽ എന്റെ കൂടെ ഉണ്ടായ എന്റെ കൂടെ പിറപ്പിനെ കൊലക്ക് കൊടുത്തവൾ ആണ് ഇവൾ...

എന്നിട്ട് നിങ്ങള് ഇവൾക്ക് വേണ്ടി എന്നോട് 10 മാസ കണക്ക് പറയുക ആണ് അല്ലേ.... " അത് കേട്ടതും അവരുടെ തല താഴ്ന്നു.... പക്ഷേ ഇൗ നേരം ഒക്കെയും പാട്ടിയും സുബ്രഹ്മണ്യനും ഒന്നും മിണ്ടിയില്ല.... അവള് വേഗം പാട്ടിയുടെ നേരെ ചെന്നു.... " ഇന്നു ഇൗ കാണുന്ന എല്ലാത്തിനും കാരണകാരി നിങ്ങള് ഒറ്റൊരാൾ ആണ്.... എനിക് അങ്ങ് പാലായിൽ ഒന്ന് വലിയമ്മച്ചി ഉണ്ട്... എന്റെ പപ്പയുടെ അമ്മ... ഞാൻ സ്വന്തം കൊച്ച് മോൾ അല്ല എന്ന് അറിഞ്ഞിട്ട് പോലും അവർ എന്നെ പൊന്നു പോലെയാണ് നോക്കിയത്.... എന്റെ ബെസ്റ്റ് ഫ്രണ്ട്.... എന്റെ വലിയമ്മച്ചി യുടെ ഒക്കെ കാൽ കഴുകിയ വെള്ളം കുടിക്കാൻ കൂടി നിങ്ങൾക്ക് അർഹത ഇല്ല.... കൊച്ചുമക്കളെ ജീവനെ പോലെ സ്നേഹിക്കുന്ന മുത്തശ്ശിമാർക്ക് മുന്നിൽ നിങ്ങള് ഒരു പൂർണ പരാജയം ആണ്.... പൂർണ പരാജയം.... " അവർ അതിനു മറുപടി പറഞ്ഞില്ല.... " രൂപേഷ് take them.... " അവിടുന്ന് ഇറങ്ങുമ്പോൾ ആണ് അവൾക്ക് ഒരു കോൾ വന്നത്.... " എന്താ ഹർഷൻ.... " " മാഡം അവൻ ഉള്ള ലോക്കേഷൻ കിട്ടിയിട്ട് ഉണ്ട്... " " ആര്.... " " സമീരയെ ഇടിച്ച വണ്ടി ഓടിച്ചവൻ.... " " എവിടെയാണ്.... " " ആ ഷോപ്പിംഗ് മാളിന് പുറകിൽ ഉള്ള ചേരിയിൽ ഉണ്ട് അവൻ.... " " നിങ്ങള് അവനെ പിടിക്കാൻ നോക്കിക്കോ.... ഞങ്ങൾ എത്താം.... " .........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story