💔 വിമോചിത 💔: ഭാഗം 28

vimojitha

രചന: AVANIYA

അവിടുന്ന് ഇറങ്ങുമ്പോൾ ആണ് അവൾക്ക് ഒരു കോൾ വന്നത്.... " എന്താ ഹർഷൻ.... " " മാഡം അവൻ ഉള്ള ലോക്കേഷൻ കിട്ടിയിട്ട് ഉണ്ട്... " " ആര്.... " " സമീരയെ ഇടിച്ച വണ്ടി ഓടിച്ചവൻ.... " " എവിടെയാണ്.... " " ആ ഷോപ്പിംഗ് മാളിന് പുറകിൽ ഉള്ള ചേരിയിൽ ഉണ്ട് അവൻ.... " " നിങ്ങള് അവനെ പിടിക്കാൻ നോക്കിക്കോ.... ഞങ്ങൾ എത്താം.... " അതും പറഞ്ഞു ആ ഫോൺ കട്ട് ആയി.... അപ്പോഴാണ് പുറകിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്.... നോക്കിയപ്പോൾ സുബ്രമണ്യൻ നെഞ്ചില് കൈ ഊന്നി നിലത്തേക്ക് വീണിരികുക ആണ്... ബോധവും പോയിട്ട് ഉണ്ട്.... " അയ്യോ ഏട്ടാ.... " " മോനെ സുബ്രു..... " " അച്ഛാ.... " നിങ്ങൾക്ക് വെല്ലതും മനസ്സിലായോ ബോധം കെട്ട് വീണ അയാളുടെ സൈഡിൽ ഇരുന്നു കരയുകയാണ് ഇവർ 3 പേരും.... " മോളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുമോ please.... അല്ലെങ്കിൽ എന്റെ മോൻ.... ഞാൻ കാൽ പിടിക്കാം.... ഒന്ന് സഹായിക്കൂ " അതും പറഞ്ഞു പാട്ടി ആധിയുടെ കാലിൽ വീഴാൻ പോയി.... ആധിക്ക്‌ വല്ലാത്ത പുച്ഛമാണ് അവരോട് തോന്നിയത്.... " മോളെ ഞങ്ങൾ ചെയ്ത തെറ്റ് ഒന്ന് ക്ഷമിച്ചൂടെ.... എന്റെ ഭർത്താവിനെ രക്ഷിക്കാൻ നിനക്ക് ആവൂ.... " " മാഡം please.... എന്റെ അച്ഛൻ ഞാൻ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പൊക്കൊട്ടെ... " " രൂപേഷ് അറസ്റ്റ് them.... എന്നിട്ട് പൊയിക്കോ ഞാൻ വന്നൊളാം.... "

" ഒകെ മാഡം.... " അതും പറഞ്ഞു അവരേം കൊണ്ട് അയാള് പോയി.... ഉടനെ അടുത്ത് നിന്ന് ഒരു വണ്ടി വിളിച്ച് ആദി സുബ്രമണ്യത്തെ ആശുപത്രിയിൽ എത്തിച്ചു..... ആശുപത്രിയിൽ എത്തിയ ഉടനെ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു.... പാട്ടിയും വാസുകിയും ഉണ്ട് അവൾക്ക് ഒപ്പം.... അവള് ഒന്നും മിണ്ടാതെ അവിടെ ഉള്ള കസേരയിൽ ഫോണും നോക്കി ഇരുന്നു.... ഇൗ സംഭവത്തോടെ പാട്ടി ഒന്ന് അടങ്ങിയ മട്ടിൽ ഇരിപ്പുണ്ട്.... കുറച്ച് നേരം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേയ്ക്ക് വന്നു..... എന്നിട്ട് ആധിയുടെ അടുത്തേയ്ക്ക് ചെന്നു.... " എങ്ങനെയുണ്ട് ഡോക്ടർ.... " " പേടിക്കാൻ ഒന്നുമില്ല അത് ഒരു minor attack ആയിരുന്നു.... കൃത്യ സമയത്ത് എത്തിച്ചത് കൊണ്ട് തന്നെ കുഴപ്പങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടു.... " " Thank you doctor " " ഏയ് നോ നോ മോളുടെ അച്ഛൻ ഡിജിപി സർ ഞങ്ങൾക്ക് വേണ്ടി ചെയ്തത് ഒക്കെ നോക്കുമ്പോൾ ഇതൊക്കെ ഒരു സഹായം ആണോ മോളെ.... " അത് കേൾക്കെ വാസുകിക്ക് ഉറക്കെ നിലവിളിക്കാൻ തോന്നി.... ഒരു നിമിഷത്തെ സ്വാർത്ഥത നഷ്ടപ്പെടുത്തിയത് സ്വന്തം ജീവിതം.... ഇതേ സമയം പാട്ടി ചിന്തയിൽ ആയിരുന്നു.... ഭാവിയിൽ തങ്ങളെ നോക്കാൻ ആൺമക്കൾ മാത്രേ ഉണ്ടാകൂ എന്ന് കരുതിയാണ് അവർ വേണം എന്ന് വാശി പിടിച്ചത്...

എന്നിട്ട് ഇപ്പൊ ഉണ്ടായത് അവർ പെണ്ണ് ആണെന്ന് പറഞ്ഞു ഉപേക്ഷിച്ചവൾ..... പെണ്ണ് ആയിട്ട് കൂടി ആകെ സ്നേഹിച്ചത് അവളെ ആയിരുന്നു അർപിതയെ എന്നിട്ട് അവള് ചെയ്തതോ.... അല്ല അവളുടെ തെറ്റ് എന്ന് പറയാൻ ആവില്ല തെറ്റ് അത് ചെയ്തത് ഞങ്ങൾ അല്ലേ.... ഒരിക്കൽ എങ്കിലും.... നീലുവിനെ കേട്ടിരുന്നു എങ്കിൽ.... കുറ്റബോധം അവരെ വേട്ടയാടി..... " ആർക്കെങ്കിലും കയറി കാണണം എങ്കിൽ കാണാം.... വേണം എന്നില്ല ഇപ്പൊ തന്നെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.... " ആധിയോട് ഉള്ള അല്ല അവളുടെ പപ്പയോട് ഉള്ള കടപ്പാടിന്റെ പുറത്ത് എല്ലാം വേഗത്തിൽ ആയിരുന്നു.... റൂമിലേക്ക് ഷിഫ്റ്റ് ചെയ്തതും ആദി പോകാൻ ഒരുങ്ങി.... " മോളെ.... " " പറ.... " " അച്ഛന് ഒന്ന് കാണണം എന്ന്.... വയ്യാത്ത മനുഷ്യൻ അല്ലേ ഒന്ന് കണ്ടിട്ട് പൊക്കുടെ please...." അവള് അതിനു എതിർപ്പ് ഒന്നും പറയാതെ അവരുമായി മുറിയിലേക്ക് ചെന്നു.... വയറുകൾക്ക്‌ നടുവിൽ ശോഷിച്ച അവസ്ഥയിൽ ആയിരുന്നു അയാള്.... കൂടെ പാട്ടിയും ഉണ്ട്.... ആദിയേ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു.... " മോളെ... " ക്ഷീണിച്ചിരുന്നു അയാളുടെ ശബ്ദം.... " എന്താ.... " " ചോദിക്കാൻ അർഹത ഉണ്ടോ എന്ന് അറിയില്ല.... കൂടെ നിൽക്കാമൊ ഞങ്ങൾക്ക് ഒപ്പം ഞങ്ങളുടെ മകളായി.... " അതിനു അവള് ഒന്ന് ചിരിച്ചു....

" സർ വെറുതെ ആവശ്യം ഇല്ലാത്തത് ആലോചിക്കേണ്ട.... നിങ്ങളുടെ അമ്മ കൂടെ ഉള്ളതാണ്.... പെൺകുട്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരും..... " അവള് പുച്ഛത്തോടെ പറഞ്ഞു.... " മോളെ..... " പാട്ടിയുടെ വിളിയായിരുന്നു അത്.... " എന്താണ്.... " " എനിക് അറിയാം നിനക്ക് ഞങ്ങളോട് ഒക്കെ ദേഷ്യം ആണ്.... അറിഞ്ഞോ അറിയാതെയോ ഞാനും നിന്റെ അവസ്ഥക്ക് ഉത്തരവാദി ആണ്.... ഇന്നു ഞാൻ തിരിച്ച് അറിയുന്നു.... ആണും പെണ്ണും ഒന്നാണ്.... വീഴുമ്പോൾ കൈ പിടിച്ച് ഉയർത്താൻ കെട്ടിച്ച് പോയ പെണ്ണ് ഉണ്ടാകില്ല പകരം ആൺമക്കൾ ഉണ്ടാവുള്ളു എന്ന് കരുതി.... പക്ഷേ ഇപ്പൊ.... " " ഇപ്പൊ ഉപേക്ഷിച്ച ഇൗ പെണ്ണേ ഉണ്ടായുള്ളൂ അല്ലേ.... " " മോളെ ഞങ്ങൾ തെറ്റ് ആയിരുന്നു.... ചെയ്തത് എല്ലാം തെറ്റ് ആയിരുന്നു.... ഒരു മകൾ ഞങ്ങളെ വിട്ട് പോയി... മറ്റൊരാൾ ഞങ്ങളെ ചതിച്ചു.... " " സർ.... അച്ഛാ അപ്പ എന്നൊക്കെ ഒറ്റ ഒരാളെ ഞാൻ വിളിച്ചിട്ട് ഉള്ളൂ.... എന്റെ പപ്പയെ..... രണ്ട് പേരെ അങ്ങനെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... നിങ്ങളുടെ ചോദ്യത്തിന് ഉള്ള ഉത്തരം ലഭിച്ചു എന്ന് കരുതുന്നു.... " " മോളെ മോൾക്ക് ഞങ്ങളോട് പിണക്കം ആണെന്ന് ഇൗ അമ്മക്ക് അറിയാം.... സ്നേഹം ഉണ്ടെന്നും അറിയാം അതല്ലേ ഞങൾ പറഞ്ഞപ്പോൾ തന്നെ അച്ഛനെ ഹോസ്പിറ്റലിലേക്ക്..... "

പറഞ്ഞു തീരുന്നതിനു മുന്നേ ആദി കൈ കൊണ്ട് തടഞ്ഞു.... " കൺമുന്നിൽ ഉള്ള ഒരു ജീവൻ എങ്കിലും രക്ഷിക്കാൻ ആയാൽ അതിൽ പരം ഒരു പുണ്യ കർമം മറ്റൊന്നും ഇല്ല.... എന്റെ പപ്പ എന്നെ പഠിപ്പിച്ചിട് ഉള്ള കാര്യമാണ്.... ഒരു കുഞ്ഞു പക്ഷി ആണെങ്കിൽ പോലും അതിന്റെ ജീവന് പോലും വിലയുണ്ട് എന്നാണ്.... നിങ്ങള് എന്നോട് എത്ര വലിയ തെറ്റ് ചെയ്തു എന്ന് പറഞ്ഞാലും നിങ്ങളുടെ ജീവൻ പൊലിയുന്നത് നോക്കി കാണാൻ മാത്രം കഠിന ഹൃദയ അല്ല ഞാൻ.... അറിഞ്ഞു കൊണ്ട് ആരെയും മരണത്തിലേക്ക് ഞാൻ തള്ളി വിടില്ല..... അങ്ങനെ വിട്ടാൽ ഞാൻ എന്റെ പപ്പയുടെ അല്ല നിങ്ങളുടെ മകൾ ആണ് എന്ന് പറയേണ്ടി വരും.... ഇത് ഒരു sentiments ആയി കരുതി ആരും വരേണ്ട കാര്യം ഇല്ല.... ഇനി നിങ്ങള് എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞാലും എന്നിൽ ഉള്ള വെറുപ്പ് മാറാൻ പോകുന്നില്ല.... " അതും പറഞ്ഞു അവള് അവിടുന്ന് ഇറങ്ങി പോയി.... പുറകെ വാസുകി വിളിക്കാൻ ആയി ചെന്ന് എങ്കിലും സുബ്രമണ്യൻ തടഞ്ഞു.... " ഏട്ടാ നമ്മുടെ മോൾ.... " " മോളോ..... വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചപ്പോൾ കണ്ടില്ലല്ലോ ഇൗ മോൾ സ്നേഹം.... " " സുഭ്രു എത്രയൊക്കെ ആയാലും അവള് നമ്മുടെ കുട്ടി അല്ലേ.... " " ഇവൾക്ക് ഒപ്പം ജനിച്ച ഒരു കുട്ടി കൂടി ഉണ്ടായിരുന്നു നമ്മുടെ വീട്ടിൽ അവളുടെ ജീവാൻ കാക്കാൻ നമുക്ക് ആയോ....

വെറുതെ അവളെ കൂടി മരണത്തിലേക്ക് തള്ളി വിടേണ്ട.... " " ഞാൻ നമ്മുടെ advocate നേ വിളിക്കട്ടെ.... അപ്പുവിനെ ഇറക്കണ്ടെ.... " " എന്തിന് തെറ്റ് ചെയ്തവർക്ക് അതിനുള്ള ശിക്ഷയും ലഭിക്കണം..... " അയാളുടെ വാക്ക് അവിടെ അന്തിമം ആയിരുന്നു.... " അതേ നീലുവിന്റെ മരണത്തിൽ അവൾക്ക് പങ്ക് ഉണ്ടെങ്കിൽ അവള് അനുഭവിക്കുക തന്നെ വേണം.... " പാട്ടിയും അതിനു ഒപ്പം ചേർന്നു.... 🦋🦋🦋🦋🦋 ഹോസ്പിറ്റലില് നിന്ന് ഇറങ്ങുമ്പോൾ ആണ് ആദിക്ക്‌ വീണ്ടും ഹർഷന്റെ കോൾ വന്നത്.... " ആണോ കസ്റ്റഡിയിൽ എടുത്തോ.... ഒകെ ഞാൻ ദ്ദേ എത്താം.... " അവള് വിളിച്ചത് അനുസരിച്ച് അവൾക്കായുള്ള പോലീസ് വാഹനം എത്തിയിരുന്നു അവള് അതിൽ തന്റെ ഓഫീസിലേക്ക് പോയി.... ( ഇത്ര വേഗം എത്തിയോ എന്ന് ചോദിക്കരുത് ഞാൻ ഭയങ്കര ഫാസ്റ്റ് ആണ്😁) ഓഫീസിൽ ചെന്നപ്പോൾ ഹർഷനും ആനിയും രൂപേഷും ഉണ്ട്.... " അവൻ എവിടെ.... " " അകത്ത് ഓഫീസ് റൂമിൽ ഉണ്ട്.... " " ചോദിച്ചോ.... " " ആ മാഡം ചോദിച്ച് പക്ഷേ അവൻ ആണ് എന്നതിൽ നിന്നും മാറി ഒരു വാക്ക് കൂടി പറയുന്നില്ല... അവന്റെ അശ്രദ്ധ ആണെന്ന് ആണ് പറയുന്നത്.... " " ഓ വാ നോക്കട്ടെ.... അല്ല എന്താണ് അവന്റെ പേര് " " ജോണി എന്നാണ് മാഡം.... വെട്ട്‌ ജോണി എന്ന് അവനു അവിടെ ഒരു പേരുണ്ട്.... "

" വെട്ട് ജോണിയോ.... " " അതേ മാഡം വെട്ട് കേസുകളിൽ ആണ് അവൻ സ്പെഷലിസ്റ്റ്.... " " അപ്പോ സൂക്ഷിക്കേണ്ട ടീംസ് ആണല്ലേ.... " " ചെറുതായി.... " അവർ ചെറുതായി ഇരുട്ട് മൂടിയ ഒരു മുറിയിലേക്ക് കയറി.... അവിടെ കസേരയിൽ അജാനബാഹു ആയൊരു മനുഷ്യൻ ഇരുന്നിരുന്നു.... ആദി അയാൾക്ക് മുന്നിലേക്ക് വന്നതും അയാള് ഒന്ന് പുച്ഛിച്ചു.... " എന്താണ് സർ.... വേണ്ടാത്ത case ഒക്കെ കുത്തി പൊക്കി വരുന്നത്.... മാഡത്തിന്‌ സ്വന്തം കാര്യം നോക്കിയാൽ പോരെ.... " " അപ്പോ വേണ്ടാത്ത കേസ് ആണെന്ന് നിനക്ക് അറിയാം... എന്ന വേഗം അങ്ങ് പറഞ്ഞാട്ടെ ആരുടെ കൊട്ടേഷൻ ആയിരുന്നു ആ കൊലപാതകം.... " " ചെറുപ്പം അല്ലേ മാഡം അതിന്റെ ചോര തിളപ്പ്‌ കാണും.... പക്ഷേ ഓർത്തോ ഒരു പെണ്ണ് ആണെന്ന് ഞങ്ങളൊക്കെ.... " പറഞ്ഞു തീരും മുമ്പ് അവളുടെ ചവിട്ട് കൊണ്ട് അവൻ കസേരയോടെ നിലം പതിച്ചിരുന്ന്.... മുന്നിൽ കണ്ട അടിയിൽ പകച്ച് പണ്ടാരം അടങ്ങി നിൽക്കുക ആണ് സുഹൃത്തുകളെ ബാക്കി ഉളളവർ.... എന്നിട്ട് അവള് ഷൂസ് കൊണ്ട് അവന്റെ കാലുകൾക്ക് ഇടയിൽ ചെറുതായി ചവിട്ടി.... ചവിട്ട് ചെറുതായിരുന്നു എങ്കിലും അപ്രതീക്ഷം ആയിരുന്ന കൊണ്ടും അവിടെ ആയത് കൊണ്ടും അവൻ ചെറുതായി ഒന്ന് നിലവിളിച്ചു.... " ഇതിന്റെ ബലത്തിൽ അല്ലേ ഡാ ......മോനെ നീ കെടന്നു ചിലച്ചത്.... ഞാൻ ആഞ്ഞ് ഒന്ന് തന്നാൽ അവിടെ തീരും നിന്റെ ആണത്തം.... വേണോ ഡാ @#₹&@.... " " അയ്യോ എന്നെ ഒന്നും ചെയ്യല്ലേ.... ഞാൻ ഇനി അങ്ങനെ ഒന്നും പറയില്ല..... " അത് കേട്ടതും ചുറ്റും ഉണ്ടായിരുന്നവർക്ക് ചിരിയാണ് വന്നത്.... " ഹർഷൻ... അവനെ പിടിച്ച് നേരെ ഇരുത്ത്.... എന്നിട്ട് കുറച്ച് വെള്ളം കൊടുക്ക് ചേട്ടൻ നന്നായി പെടിച്ചിട്ട് ഉണ്ടാകും ".........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story