💔 വിമോചിത 💔: ഭാഗം 30

vimojitha

രചന: AVANIYA

" ഒകെ guys 4 പേരും 4 വഴിക്ക് വിട്ടോ.... കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ.... So make sure that you all search every single corner.... " അതും പറഞ്ഞു അവർ നാല് വഴിക്ക് പിരിഞ്ഞു...... ഹർഷൻ നേരെ പോയത് അടുക്കളയുടെ ഭാഗത്തേയ്ക്ക് ആയിരുന്നു.... അവിടെ ഒന്ന് രണ്ട് വേലകാരികൾ മാത്രമാണ് ഉണ്ടായിരുന്നത്..... അതേ സമയം രൂപേഷും ആദിയും മുകളിലേക്ക് മുറികളിലേക്ക് പോയി..... ആനി ആണെങ്കിൽ താഴെ ഉള്ള മുറികളിൽ നോക്കുക ആയിരുന്നു..... വേലകാരോട് ഒക്കെ ജീവന്റെ കാര്യം ചോദിച്ച് എങ്കിലും അവർക്ക് ആർക്കും അറിയില്ല.... ആനി കയറി ചെന്ന മുറിയിൽ മധ്യവയസ്കയായ ഒരു സ്ത്രീ ഉണ്ടായിരുന്നു..... ഒരുപാട് ആഭരണങ്ങളും വില കൂടിയ വസ്ത്രങ്ങളും ആയി ഫോണും പിടിച്ച് കട്ടിലിൽ ചാരി ഇരികുക ആയിരുന്നു അവർ..... " എന്താണ് ആരാണ് നിങ്ങള്.... എന്ത് വേണം.... " " We are from police department.... " " ചെ നീയൊക്കെ എന്താണ് ഇവിടെ.... മുകുന്ദേട്ട..... " ആ വിളിയിൽ നിന്നും മനസിലായി അത് നമുടെ എംഎൽഎ യുടെ പ്രിയ പത്നി ആണ്.... ആനി കൂടുതൽ ഒന്നും പറയാതെ തന്റെ ജോലി തുടർന്നു.... അവർ ചാടി തുള്ളി പുറത്തേയ്ക്ക് പോയി..... ഇതേ സമയം ആദി കയറിയ മുറിയിൽ ഒരു മോഡേൺ വസ്ത്രധാരിയായ യുവതി ചെവിയിൽ head set വെച്ച് ആരോടോ ഭയങ്കര സംസാരത്തിൽ ആയിരുന്നു..... കണ്ടാലേ അറിയാം ഒരു പുട്ടി മോൾ ആണ്😁 "

ചീ നീയൊക്കെ എന്താ ഇവിടേ.... പപ്പ.... പപ്പാ..... Get out from my room " അവള് ആധിയോട്‌ ചീറി കൊണ്ട് പറഞ്ഞു..... ആദി അത് ശ്രേധികാതത് പോലെ തന്റെ ജോലി തുടർന്നു.... അത് കണ്ട് ആ പെൺകുട്ടിക്ക് ദേഷ്യം വന്നു..... " What the bloody hell " എന്നും പറഞ്ഞു അവള് ആധിയേ പിടിച്ച് തള്ളി.... " നിന്നോട് ചോദിച്ചത് കേട്ടില്ലേ എന്താടി എന്റെ റൂമിൽ.... കൊറേ എണ്ണം കെട്ടി എടുത്തോളും... Culture less" ( എന്റെ കർത്താവേ ഇൗ പെണ്ണ് എന്റെ ആധിയേ നന്നാവാൻ സമ്മതിക്കില്ല🙄 വെറുതെ അങ്ങോട്ട് കേറി ചൊറിയുവ..... ഇനിയും ഒരു അടി.... വേണ്ട ആദി ചെറിയ കൊച്ച് അല്ലേ വിട്ടേക്ക്.... ) എന്തോ ഓർത്ത് ഒന്ന് ക്ഷമിച്ചത് പോലെ ആദി പറഞ്ഞു..... " ഞാൻ ഒരു search warrant ആയി ഇൗ റൂം സെർച്ച് ചെയ്യാൻ വന്നതാണ്.... ജസ്റ്റ് co-operate " " Who the bloody hell are you to search my room " " പ്‌ഫ.... കണ്ടിട്ട് മനസിലായില്ലേ ഡീ പുന്നാര മോളെ.... വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ തലയിൽ കയറി നിരങ്ങുന്നോ ഡീ.... ഞാനേ പോലീസിൽ നിന്നാണ് നിന്റെ പോലത്തെ സ്റ്റാൻഡേർഡ് ഇംഗ്ലീഷ് തെറികൾ ആവില്ല എന്റെ വായിൽ നിന്ന് കേൾക്കുന്നത്.... അങ്ങോട്ട് മാറി നില്ലടി.... " ആദ്യത്തെ ആട്ട്‌ കേട്ടപ്പോൾ തന്നെ നമ്മുടെ പുട്ടി മോൾ ഒരു അടി നീങ്ങി നിന്നു.....

" നിന്റെ തന്തയുടെ ചൊല്പഠിക്ക് നില്കുന്ന കൊറേ എണ്ണത്തിനെ നീ കണ്ടിട്ട് ഉണ്ടാകും അതും ഓർത്ത് കൊച്ച് എന്റെ മണ്ടെൽ കേറാൻ വന്ന ദ്ദേ ആ മതിലിൽ നിന്ന് വടിച്ച് എടുക്കേണ്ടി വരും.... " " I will show you.... " " ആഹ്‌ ചെല്ല് പോയി ഷോയിട്ട്‌ ഒക്കെ വാ.... " ഉടനെ അവള് പപ്പ എന്ന് അലറി കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി പോയി..... ആദി അവിടെ ഒക്കെ പരിശോധിക്കാൻ തുടങ്ങി..... അവിടെ ഒന്നും കിട്ടാത്തതിനാൽ അവള് അടുത്ത മുറിയിലേക്ക് ചെന്നു..... അത് പുറത്ത് നിന്നും പൂട്ടിയിരുന്നു.... ഇതേ സമയം താഴെ മുകുന്ദൻ ആരെയോ വിളിക്കാൻ ഉള്ള തന്ത്രപാടിൽ ആയിരുന്നു.... പക്ഷേ അയാൾക്ക് അറിയില്ല അല്ലോ complete സിഗ്നൽസും ജാമർ വെച്ചാണ് ആദി വന്നത് എന്ന്.... അപ്പോഴാണ് നമ്മുടെ പുട്ടി മോൾ എംഎൽഎയെ വിളിച്ച് കൊണ്ട് വന്നത്..... " എന്താണ് ജീവിത എന്താ പ്രശ്നം.... നീ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.... " " പപ്പ ഇവൾ എന്നെ ഇൻസൾട് ചെയ്തു..... " " എന്താണ് മാഡം എന്താ പ്രശ്നം.... " " സർ... ഒരു ഐപിഎസ് ഓഫീസർക്ക് നേരെ കൈ ഉയർത്തിയാൽ ഞങ്ങൾക്ക് അറസ്റ്റ് ചെയ്യാം.... You know it right.... സാറിന്റെ മകളായത് കൊണ്ട് ഞാൻ ക്ഷമിച്ചത്‌ ആണ്.... Please ask her not to disturb me.... " " പപ്പ ഇവൾ ചുമ്മാ പറയുവാ.... "

" ജീവിത നീ അകത്ത് പോ.... " അവള് ഉടനെ ചാടി തുള്ളി പോയി.... " സോറി മാഡം.... നിങ്ങളുടെ സേർച്ച് തുടർന്നോളു.... " " അഹ് സർ ഇൗ റൂം ക്ലോസ്ഡ് ആണല്ലോ... Can you just open it.... " " മാഡം അതിൽ നിറയെ പൊടിയാണ്.... " " ജോലിയായി പോയില്ലേ.... തൽകാലം സാർ ഇത് തുറക്കൂ.... " അയാളിൽ ഒരു പരിഭ്രമം ഉണ്ടായിരുന്നു.... എങ്കിലും അയാള് അത് വേഗം തുറന്നു..... ആദി അകത്തേയ്ക്ക് കയറിയപ്പോൾ അയാള് പറഞ്ഞപോലെ നല്ല പൊടി ഉണ്ടായിരുന്നു.... ഇൗ റൂം ആരോ ഉപയോഗിച്ചിരുന്നത് ആണെന്ന് ഉറപ്പാണ്.... മതിലിൽ ജീവന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിരുന്നു.... " സർ ഇത് ആരുടെ റൂമാണ്.... " " ഇത് എന്റെ മകൻ ജീവന്റെ റൂം ആണ്.... കല്യാണത്തിന് മുൻപ് ഉപയോഗിച്ചിരുന്നത്.... കല്യാണ ശേഷം അവൻ ഇത് ഉപയോഗിച്ചിരുന്നില്ല.... മാഡം എന്റെ മകൻ ഇവിടെ ഇല്ല.... വെറുതെ നിങ്ങളുടെ സമയം വേസ്റ്റ് ചെയ്യുകയാണ്.... " " വോ സാരമില്ല സാറേ.... ഇൗ അധീനക്ക് വെച്ച കാൽ പിന്നോട്ട് വെച്ച് ശീലമില്ല..... അതാന്നെ... എന്ന ചെയാന ചങ്കൂറ്റം ഉള്ള അപ്പന്റെ മകളായി പോയി.... " അവളുടെ പരിഹാസം കലർന്ന സംസാരം കേട്ടതും അയാൾക്ക് എന്തോ സംശയങ്ങൾ തോന്നി.... പക്ഷേ അയാള് മൗനം പാലിച്ചു.... " അപ്പൻ എന്ത് ചെയ്യുന്നു.... "

" പറഞ്ഞ സർ അറിയും... ഇപ്പൊ അങ്ങ് സ്വർഗ്ഗത്തിൽ ഇരുന്നു ഇൗ മോളുടെ വിജയത്തിന് പ്രാർത്ഥിക്കുന്നു... " " ഞാൻ അറിയുമെന്നോ... എന്താ പേര്.... " " അത് വിട് സാറേ.... ദെ ആ റൂമിനകത്ത് എന്തുവാ.... അതൊന്നു തുറന്നാട്ടെ.... " ആ മുറിയുടെ അകത്ത് ഉള്ള ഒരു ചെറു വാതിൽ ചൂണ്ടിയാണ് ആദി അത് പറഞ്ഞത്.... " അത്... അത് ഒരു ഓഫീസ് റൂം ആണ്.... കൊറേ ഫയലുകൾ മാത്രേ ഉള്ള് അതിൽ.... " " അതെന്ന വർത്തമാനം ആണ് സാറേ അങ്ങ് തുറക്കെന്നെ.... " ആദിയിൽ സംശയം ഉണ്ടാകാതെ ഇരിക്കാൻ ആയി അയാള് വിറയലോടെ ആണെങ്കിലും അത് തുറന്നു.... അതിനകത്ത് കയറിയതും ഒരു ചെറിയ ടേബിൾ ഉം കസേരയും പിന്നെ ഒരു ഷെൽഫ്... അതിൽ നിറയെ ഫയലുകൾ..... പിന്നെ മേശമേൽ ഒരു സിസ്റ്റവും ഉണ്ട്.... " കണ്ടില്ലേ മാഡം ഇവിടെ ഒന്നുമില്ല..... പൊടി ആണ് മൊത്തം വരു അടുത്ത മുറി കാണിച്ച് തരാം.... " അവള് അയാളുടെ പതർച്ച ശ്രദ്ധിച്ച് എങ്കിലും കൂടുതൽ ഒന്നും അവിടെ കാണാത്തത് കൊണ്ട് അവള് അവിടെ ആകമാനം ഒന്ന് കണ്ണോടിച് കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..... ഇറങ്ങുമ്പോൾ ആണ് അവള് ഷെൽഫിന് അരികിൽ കിടക്കുന്ന അരിമണികൾ ശ്രദ്ധിച്ചത്.... " വെയിറ്റ് വെയ്റ്റ്.... One minute.... " അതും പറഞ്ഞു അവള് അതിനു അടുത്തേയ്ക്ക് ചെന്നു താഴേയ്ക്ക് കുനിഞ്ഞു അതിലേക്ക് നോക്കി.... " എന്തിനാ സാറേ ജീവനില്ലാത്ത ഇൗ ഷെൽഫിന് ഒക്കെ ചോർ കൊടുക്കുന്നത്.... " അയാളുടെ ചെന്നിയില് നിന്ന് വിയർപ്പ് ഒഴുകി....

അതും പറഞ്ഞു അവള് ആ ഷെൽഫ് ഒന്ന് ആഞ്ഞ് തള്ളിയതും അത് കുറച്ച് നീങ്ങി.... " മാഡം ഇത് എന്താ ചെയ്യുന്നത്.... " അയാളുടെ വാക്കിൽ പരിഭ്രമം ആയിരുന്നു.... ഒപ്പം എല്ലാം തകർന്നു എന്നുള്ള ഒരു ഭാവവും.... അതിനു അവള് ഒന്ന് ചിരിച്ചു.... " ഉഗ്രൻ സെറ്റ് അപ്പ് ആണല്ലോ സാറേ.... ആരും അറിയത്തില്ല കേട്ടോ ഇങ്ങനത്തെ ഒരു അറ.... " അതും പറഞ്ഞു അവള് അത് കുറച്ച് കൂടി ബലത്തിൽ നീങ്ങി... ഒരാൾക്ക് പോകാൻ ഉള്ള വിടവ് അത് ഉണ്ടാകി.... അവള് ഉടനെ അതിനകത്ത് കയറി.... കൈയിലെ ഫോണിലെ ഫ്ലാഷ് ഓൺ ചെയ്തു.... ഇതേ സമയം മുകുന്ദൻ ഓടി പുറത്തേയ്ക്ക് വന്നു.... അയാള് തന്റെ കൂട്ടാളികളെ പുറത്തേയ്ക്ക് അയച്ചു.... Sp യേ വേഗം ചെന്ന് കാണുവാൻ ആവശ്യപെട്ടു.... ഇതിനോട് അകം അവള് സ്റ്റെപ്പുകൾ ഇറങ്ങി താഴേയ്ക്ക് എത്തിയിരുന്നു.... എന്നിട്ട് അവിടെയും ഒരു വാതിൽ ഉണ്ടായിരുന്നു അവള് അത് തുറന്നതും വിശാലമായ ഒരു സ്വിമ്മിങ് പൂൾ ആയിരുന്നു അവിടെ.... അതിനു അടുത്തായി ഒന്ന് രണ്ട് മുറികളും ഉണ്ട്.... അവള് നോക്കിയപ്പോൾ സ്വിമ്മിങ് പൂളിൽ ഒരു മനുഷ്യൻ പുറം തിരിഞ്ഞു നിൽപ്പുണ്ട്... അയാൾക്ക് വന്നയാളേ കാണാൻ പറ്റില്ല.... " എന്തായി പപ്പ.... എന്താ ഇൗ നേരം.... ഭക്ഷണത്തിന് സമയം ആയില്ല അല്ലോ..... "

" അതേ അതേ ജയിലിൽ ഗോതമ്പ് ഉണ്ട കൊടുക്കുന്നത് ഇച്ചിരി കൂടി വൈകിയാണ്... " ശബ്ദം കേട്ടതും അവൻ വെട്ടിതിരിഞ്ഞ് നോക്കി.... " ഏയ്... Who are you... Why are you here.... " " എന്താ ജീവ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്.... ഇൗ വേഷം കണ്ടിട്ട് ഞാൻ ആരാണെന്ന് മനസിലായില്ലേ.... പിന്നെ എന്തിനാണ് വന്നത് എന്നത് പറയുന്നതിലും നല്ലത് കാണിച്ച് തരുന്നത് അല്ലേ... " അത് കേട്ടതും അവനിൽ പേടി നിറഞ്ഞു.... " ആ എന്നെ പരിചയപെടുത്തി ഇല്ലല്ലോ...ഞാൻ അഥീന നീലാംബരി വധകേസ്‌ അന്വേഷിക്കുന്നത് ഞാനാണ്.... അപ്പോ ഇനി പോകാലോ.... വേഗം പോയി ഡ്രസ്സ് ഒക്കെ മാറി വന്നെ... രക്ഷപെടാം എന്ന് കരുതണ്ട നിന്നേം കൊണ്ടേ ഞാൻ പോകു അത് ശവമായി വേണോ എന്ന് നിനക്ക് തീരുമാനിക്കാം.... " അവൻ ഉടനെ ഡ്രസ്സ് മാറി വന്നു.... " സോ we can go right.... " അതും പറഞ്ഞു അവനെയും കൊണ്ട് അവള് മുകളിലേക്ക് ചെന്നു.... അവിടെ അവരെ കാത്ത് എല്ലാവരും ഉണ്ടായിരുന്നു.... അണികൾക്ക് ഒക്കെ ജീവനെ കണ്ട് അമ്പരപ്പ് ആയിരുന്നു.... ( പുള്ളി അങ്ങ് മൂന്നാറിൽ ആണല്ലോ🤭🤭 ) ജീവനെ പിടിച്ച് കൊണ്ട് വന്ന ആദിയെ മുകുന്ദൻ ദേഷ്യത്തോടെ നോക്കി പല്ലിറുമ്മി..... " സർ ഞങൾ ഇയാളെ അറസ്റ്റ് ചെയ്യുകയാണ്..... " " ഒകെ you proceed " വേറെ നിവൃത്തി ഇല്ലാതെ അയാള് പറഞ്ഞു....

" അയ്യോ എന്റെ മോനെ.... " " അയ്യോ ചേട്ടാ.... " (മനസിലായില്ലേ നേരത്തെ കണ്ട 2 ആളുകൾ.... അതന്നെ ഭാര്യയും മോളും 😁 ഇൗ scene മസ്റ്റ് ആണ് ഇങ്ങനെ ഉള്ള അവസരത്തിൽ.... ) " എന്റെ ചേട്ടനെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല.... " അതും പറഞ്ഞു ആ പുട്ടി വന്നു ആധിയുടെ കൈകളിൽ പിടിച്ചു.... ആദി ഉടനെ ജീവനെ ഹർഷന്റെ കൈകളിലേക്ക് നൽകി കൊണ്ട് പുട്ടിയുടെ കൈ എടുത്ത് മാറ്റി.... " ഡ്യൂട്ടി തടസപ്പെടുത്താൻ ശ്രമിച്ചാൽ വെറുതെ അകത്ത് കിടക്കേണ്ടി വരും മോളെ ജീവി.... ത.... " ആകി കൊണ്ട് അവള് അങ്ങനെ പറഞ്ഞതും അവിടെ ഉണ്ടായിരുന്നവർ ദേഷ്യത്തോടെ നോക്കി.... പതിയെ ജീവനെയും കൊണ്ട് അവരെല്ലാം പുറത്തേയ്ക്ക് ഇറങ്ങിയതും ആദി സെറ്റിയിൽ ഇരിക്കുന്ന മുകുന്ദന്റെ നേർക്ക് ചെന്നു.... എന്നിട്ട് മുഖം താഴ്ത്തി അയാളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു... " എന്റെ അപ്പന്റെ പേര് ജോൺ കുരിയാക്കോസ്.... ഡിജിപി ജോൺ കുരിയാക്കോസ്.... " അവളുടെ കണ്ണുകളിലെ പക കണ്ട് ഒരു വേള അയാള് ഒന്ന് വിറച്ചു.... " എന്താ... എന്താ നിന്റെ ഉദ്ദേശം... " വിറച്ച് വിറച്ച് കൊണ്ട് അയാള് ചോദിച്ചു.... " നിന്റെ സർവനാശം 🔥"...........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story