💔 വിമോചിത 💔: ഭാഗം 31

vimojitha

രചന: AVANIYA

പതിയെ ജീവനെയും കൊണ്ട് അവരെല്ലാം പുറത്തേയ്ക്ക് ഇറങ്ങിയതും ആദി സെറ്റിയിൽ ഇരിക്കുന്ന മുകുന്ദന്റെ നേർക്ക് ചെന്നു.... എന്നിട്ട് മുഖം താഴ്ത്തി അയാളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു... " എന്റെ അപ്പന്റെ പേര് ജോൺ കുരിയാക്കോസ്.... ഡിജിപി ജോൺ കുരിയാക്കോസ്.... " അവളുടെ കണ്ണുകളിലെ പക കണ്ട് ഒരു വേള അയാള് ഒന്ന് വിറച്ചു.... " എന്താ... എന്താ നിന്റെ ഉദ്ദേശം... " വിറച്ച് വിറച്ച് കൊണ്ട് അയാള് ചോദിച്ചു.... " നിന്റെ സർവനാശം 🔥" അത് കേട്ടതും അയാളുടെ ചേന്നിയിൽ നിന്നും വിയർപ്പ് ഒഴുകി.... അയാളുടെ മുഖം വിളറി വെളുത്തു..... അവള് ആ വിളറിയ മുഖം കണ്ട് ഹൃദ്യമായി ഒന്ന് ചിരിച്ചു.... എന്നിട്ട് നേരെ ഹർഷന്റെ അടുത്തേയ്ക്ക് ചെന്നു..... " എന്ന ആനി ഹർഷന്റെ കൂടെ ജീവനെ ഓഫീസിലേക്ക് കൊണ്ട് പോകു.... ഞങൾ പുറകെ എത്താം.... രൂപേഷ് come with me.... " അതും പറഞ്ഞു അവർ 2 വണ്ടിയിൽ ആയി കയറി... ആദ്യം ആദി പോയി... പിന്നാലെ ജീവനും ആയുള്ള വണ്ടിയും.... ഒരു സ്ഥലം എത്തിയപ്പോൾ ഹർഷൻ വണ്ടി നിറുത്തി..... വിജനമായ ഒരു സ്ഥലം ആയിരുന്നു അത്.... " എന്താ സർ ഇവിടെ.... " " അത് ആനി വണ്ടി ചെറിയ പണി തന്നു....ഞാൻ ഒന്ന് നോക്കട്ടെ.... " കുറച്ച് നേരം ഹർഷൻ അങ്ങനെ നിന്നതും വലിയ വ്യത്യാസം ഉണ്ടായില്ല.... " ഇനി എന്ത് ചെയും സർ.... ഇവനെ അവിടെ എത്തിക്കണ്ടെ " അതും പറഞ്ഞു അവർ പുറത്തേയ്ക്ക് നോക്കിയതും ഹർഷൻ ജീവനെ നോക്കി കണ്ണടച്ച് കാണിച്ചു....

അയാള് മുകുന്ദന്റെ ആളാണ് എന്ന രീതിയിൽ കാണിച്ചു.... ആനി ഇതൊന്നും കാണുന്നില്ല എന്ന് കണ്ടതും ജീവൻ അവരെ തള്ളി മാറ്റി കൊണ്ട് ഓടി.... ഹർഷൻ അതിനു പുറകെ വളരെ സ്പീഡ് കുറച്ച് ഓടി.... ആനി കൊറേ ശ്രമിച്ചു എങ്കിലും ജീവന്റെ കൈ കരുത്തിന് മുന്നിൽ പരാജയപ്പെട്ടു.... ഓടി ഓടി അവൻ ഇടുങ്ങിയ ഒരു വഴി കയറി... പുറകിൽ ആരുമില്ല എന്ന് കണ്ടതും അവൻ പതുകെ ഒന്ന് സമാധാനപെട്ട് ആ വഴി ഇറങ്ങിയതും മുന്നിൽ ഉള്ള പോലീസ് വണ്ടി കണ്ട് ഒന്ന് അമ്പരന്നു.... അവനെ കണ്ടതും ആദി വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.... " അപ്പോ ഓടി കഴിഞ്ഞു എങ്കിൽ നമുക്ക് അങ്ങ് പോകാമായിരുന്നു....." അത് കേട്ടതും അവൻ പിന്നിലേക്ക് ഓടാൻ ശ്രമിച്ചു എങ്കിലും കൈയിൽ കരുതിയിരുന്ന വടി അവന്റെ കാലുകൾ ലക്ഷ്യമാക്കി എറിഞ്ഞു... അവൻ മൂക്കും കുത്തി നിലത്ത് വീണു.... " രൂപേഷ് take him " അതും പറഞ്ഞു അവരുടെ വണ്ടി പോലീസ് സ്റ്റേഷനിലേക് പാഞ്ഞു.... അവിടെ അവരെ കാത്ത് ആനിയും ഹർഷനും ഉണ്ടായിരുന്നു.... 🦋🦋🦋🦋🦋🦋🦋 ആനി മുഴുവൻ ടെൻഷൻ ആയി ഇരിക്കുക ആയിരുന്നു... കൈയിൽ കിട്ടിയ പ്രതി ആണ് നിമിഷ നേരം കൊണ്ട് കൈ വിട്ട് പോയത്... അവർക്ക് അവരോട് തന്നെ ഒരു അവജ്ഞ തോന്നി....

അവിടെ മുഴുവൻ നോക്കി എങ്കിലും എവിടെയും അവനെ കണ്ടില്ല... അത് കൊണ്ടാണ് തിരച്ചിൽ ഉപേക്ഷിച്ചത്.... കുറച്ച് നേരം കഴിഞ്ഞതും ആധിയുടെ വണ്ടി സ്റ്റേഷനിലേക്ക് വന്നു.... ആനി ആധിയോടെ പുറത്തേയ്ക്ക് ചെന്നു.... " മാഡം സോറി അവൻ രക്ഷപെട്ടു.... " അവർ കുറ്റബോധത്തോടെ പറഞ്ഞു.... അതിനു ആദി ഒന്ന് ചിരിച്ചു.... " രൂപേഷ് അവനെ ഇങ്ങ് കൊണ്ട് പോര്.... " ജീവനെ കണ്ടതും ആനിയുടെ കണ്ണുകൾ വിടർന്നു.... " മാഡം ഇവനെ എവിടുന്നു കിട്ടി.... ഇവൻ ഞങ്ങളുടെ കൈയിൽ നിന്ന് രക്ഷപെട്ടത് ആണ്.... " അത് കേട്ടതും ജീവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു... അവൻ ഇനിയും രക്ഷപെടാൻ ആകുമെന്ന വിശ്വാസം ഉള്ള കൊണ്ട് തന്നെ.... " അകത്തേയ്ക്ക് കയറൂ എന്നിട്ട് ഇവനെ ആ റൂമിലേക്ക് കേറ്റ്.... ബാകി വിവരം അപ്പോ പറയാം.... " ആദി പറഞ്ഞപോലെ അവനെ question ചെയ്യുന്ന മുറിയിലേക്ക് ഹർഷൻ കയറ്റി... അപ്പൊൾ അവൻ ഹർഷന്റെ കൈകളിൽ പിടിച്ചു.... ഹർഷൻ നോക്കി എല്ലാം ശെരി ആകാം എന്ന രീതിയിൽ കണ്ണുകൾ അടച്ചു.... അതിനു പുറകെ ആദിയും ബാക്കി ഉള്ളവരും അകത്തേയ്ക്ക് വന്നു.... " എന്താണ് മോനെ ജീവാ രക്ഷപെടാൻ ഒക്കെ ഒരു ശ്രമം.... " അതിനു അവൻ ഒന്ന് പുച്ഛിച്ചു.... " ഓ ഓ അങ്ങനെ ആണല്ലേ.... ആരെ കണ്ടിട്ടാണ് ഇൗ പുച്ഛം....

ദ്ദേ ഇൗ ഹർഷനെ കണ്ടാണോ.... പുള്ളി ആണല്ലോ അല്ലേ നിങ്ങളെ രക്ഷപെടാൻ സഹായിച്ചത് " അത് കേട്ടതും ജീവന്റെ മുഖം ഇരുണ്ടു.... പക്ഷേ ഹർഷൻ ഒരു ഭാവവ്യത്യാസം ഇല്ലാതെ നിന്നു.... " ഹർഷ.... അഭിനയം പൊടി പൊടിച്ചുട്ടോ.... കണ്ടില്ലേ അവൻ വായും പൊളിച്ച് ഇരിക്കുന്നത്.... അവൻ നിന്നെ അങ്ങ് വിശ്വസിച്ചു.... " അത് കേട്ട് ഹർഷൻ ഒന്ന് ചിരിച്ചു.... " മാഡം പറഞ്ഞ പോലെ ഞാൻ അവനെ രക്ഷപെടാൻ help ചെയ്തു... പിന്നെ അവൻ രക്ഷപ്പെടുന്നത് വീഡിയോ എടുത്തിട്ടും ഉണ്ട്..... " " Great job man.... " " എന്താ മാഡം ഇവിടെ നടക്കുന്നത്... എനിക് ഒന്നും മനസിലാകുന്നില്ല.... ആ വീട്ടിൽ ഇല്ല എന്ന് പറഞ്ഞ ഇവനെ അവിടുന്ന് ആധിക് കിട്ടുന്നു.... അതിനു ശേഷം ഇവൻ രക്ഷപെടുന്നു.... ദാ വീണ്ടും ആദി പിടിക്കുന്നു " ആനി തല ചൊരിഞ്ഞു കൊണ്ട് ചോദിച്ചു.... " ആദ്യത്തെ ചോദ്യത്തിന് ഉത്തരം... ദാ ഇവന്റെ അപ്പൻ മൂന്നാർ ഇവരുടെ വീടിന്റെ underground ഫ്ലോറിലേക് മാറ്റി അത് കൊണ്ട് അവനെ ഇവിടുന്ന് കിട്ടി.... Underground ഉഗ്രൻ സെറ്റ് up ആയിരുന്നു.... അതിന്റെ വാതിലിന്റെ അവിടെ ഒരു ഷെൽഫ് ഒക്കെ ആയി... പക്ഷേ എന്ന ചെയ്യാനാ ഇന്നലെ രാത്രി മോന് ചോർ കൊണ്ട് വന്നപ്പോ അവിടെ വീണു പോയി.... ദൈവത്തിന്റെ കൈ ഒപ്പ്‌ പതിഞ്ഞ തെളിവ്....

അങ്ങനെയാണ് ഇവനെ കിട്ടിയത്.... ഇനി രണ്ടാമത്തെ ചോദ്യം... ഇവൻ രക്ഷപെട്ടത്.... ദ്ദേ ഇൗ ഇരികുന്നവൻ കരുതിയത് അത് അവന്റെ കഴിവാണ് എന്നാണ്... പക്ഷേ അത് എന്റെ പ്ലാൻ ആയിരുന്നു.... ഇവനെ രക്ഷപെടാൻ സഹായിക്കണം എന്ന് ഞാൻ പറഞ്ഞിട്ടാണ് ഹർഷൻ ചെയ്തത്..... ഇവൻ എങ്ങിനെ എന്റെ അടുത്ത് എത്തി... അതല്ലേ മൂന്നാമത്തെ ചോദ്യം... ഇവന്റെ shirt കോളറിൽ പിടിച്ചാണ് ഞാൻ താഴേയ്ക്ക് കൊണ്ട് വന്നത്... അന്നേരം ഞാൻ ഒരു ചെറിയ ചിപ്പ്‌ അവന്റെ ഡ്രസിൽ പതിപിച്ചിരുന്ന്.... ജിപിഎസ് ട്രാക്കർ... അത് കൊണ്ട് ഇവൻ കൃത്യമായി എന്റെ കൈയിൽ വന്നു പെട്ടു.... " " പക്ഷേ ആദി.... എന്തിനാ നീ ഇവനെ രക്ഷപെടാൻ സഹായിച്ചത് എന്നിട്ട് വീണ്ടും പിടിച്ചത്.... സാധാരണ അങ്ങനെ ചെയ്ത് കണ്ടിരിക്കുന്നത് encounter ആവശ്യങ്ങൾക്ക് ആണ്... പക്ഷേ നമുക്ക് അങ്ങനെ അല്ലല്ലോ.... ഇവന്റെ വായിൽ നിന്നും കൊറേ കേൾക്കാൻ ഇല്ലെ.... " " ഗുഡ് ക്വസ്റ്റ്യൻ.... ഇതേ സംശയം നിനക്കും ദ്ദേ ഇൗ രൂപേഷിനും എന്തിനേറെ പറയുന്നു രക്ഷപ്പെടുത്തിയ ഹർഷനും രക്ഷപെട്ട ഇവന് പോലും ഉണ്ടാകും.... അതിന്റെ ഉത്തരം ഇപ്പൊ വരാൻ പോകുന്ന ഫോൺ കോളിൽ നിന്നും മനസിലാകും " പറഞ്ഞു കഴിഞ്ഞു നിമിഷങ്ങൾക്ക് അകം അവിടെ ഉള്ള ഫോൺ റിംഗ് ചെയ്തു....

ഉടനെ ആനി അത് എടുത്തു.... " Helo എസിപി ഓഫീസ് " " Ok സർ ഞാൻ കൊടുക്കാം.... " അതും പറഞ്ഞു ആനി ഫോൺ ആധിക് നേരെ നീട്ടി.... " ആദി അഭ്യന്തര മന്ത്രി ആണ്.... " ഉടനെ ഒരു ചിരിയോടെ ആദി ഫോൺ വാങ്ങി.... " എസിപി നിങ്ങള് മുകുന്ദൻ മേനോന്റെ മകനെ അറസ്റ്റ് ചെയ്ത ? " " യെസ് സർ.... ഒരു കേസിന്റെ ആവശ്യത്തിന് ആയി മുകുന്ദൻ സാറിന്റെ മകനെ അറസ്റ്റ് ചെയ്യേണ്ടി വന്നു.... " " പ്രതിയെ അറസ്റ്റ് ചെയ്താൽ കോടതിയിൽ ഹാജർ ആകണ്ടെ... " " സർ but ഇന്ന് കോടതി ഇല്ലല്ലോ...നാളെ തന്നെ കോടതിയിൽ ഹാജർ ആക്കാം.... " " എനിക് വളരെ വേണ്ടപ്പെട്ട ആളാണ് ഒരു പോറൽ പോലും ഏൽകരുത്.... " " സർ അത് പിന്നെ പറയണോ എനിക് അറിയില്ലേ... പക്ഷേ ഒരു പ്രശ്നം ഉണ്ട് സർ.... " " എന്താണ്.... " " അത് പിടിച്ച് കൊണ്ട് വരുന്ന സമയത്ത് അയാള് ഒന്ന് പോലീസിനെ വെട്ടിച്ച് ഓടാൻ ശ്രമിച്ചു.... അല്ല കുറച്ച് ദൂരം ഓടി... എവിടെ ഒക്കെയോ തട്ടി വീണു എന്ന് തോന്നുന്നു സർ.... " " അയ്യോ എന്ത് പറ്റി..... " " അത് സർ മൂക്കിനു എന്തോ പറ്റിയിട്ട്‌ ഉണ്ട്... പിന്നെ വലത്തേ കൈ ഒടിഞ്ഞിട്ട്‌ ഉണ്ട്... കൈ കുത്തി വീണത് ആയിരിക്കാം.... കാലിനും ചെറിയ ഫ്രാക്ചർ ഉണ്ട്.... ഇടത്തേ കൈയുടെ വിരലുകൾ ഒടിഞ്ഞിട്ട്‌ ഉണ്ടെന്ന് തോന്നുന്നു വേദന പോലെ കാണിക്കുന്നുണ്ട്.... പിന്നെ സർ പോലീസിനെ അയാള് ഉപദ്രവിക്കാൻ ശ്രമിച്ചു.... ഞങ്ങൾ പിടിച്ച് നിർത്തിയിട്ട് നിക്കുന്നില്ലായിരുന്ന്.... അത് കൊണ്ട് ഞങ്ങൾക്ക് ഒന്ന് രണ്ട് അടി ഇടി ഒക്കെ കൊടുക്കേണ്ടി വന്നു...

സോറി സർ... ഞങ്ങളുടെ നിവർത്തി കേട് കൊണ്ടാണ്.... " പരമാവതി വിനയം പൂശിയാണ് അവളുടെ സംസാരം.... എന്നാല് ഇതൊക്കെ കേട്ട് പകച്ച് പണ്ടാരം അടങ്ങി നിൽക്കുക ആണ് ബാകി ഉളളവർ.... എനിക്കോ എനിക് തോന്നുന്നില്ല അല്ലോ.... എന്നെ കുറിച്ച് അല്ലേ എന്നൊക്കെ ഉള്ള expression ഇട്ട് ഇരിക്കുക ആണ് ജീവൻ.... " അവനെ ഉടനെ ഹോസ്പിറ്റലിൽ കാണിക്കണം.... " " ഒകെ സർ ഡോക്ടറെ ഇങ്ങോട്ട് വിളിക്കാം.... അവനു ഒരു കുറവും വരാത്ത രീതിയിൽ എല്ലാ സഹായങ്ങളും ചെയ്യാം.... " " ഒകെ എസിപി മാഡം.... " " ഒകെ സർ.... " അവള് കോൾ കട്ട്‌ ചെയ്ത് ജീവന്റെ അടുത്തേയ്ക്ക് വന്നു.... " ആദി... എന്തൊക്കെയാ ഇൗ പറഞ്ഞത്.... ഇവന് കുഴപ്പം ഒന്നും ഇല്ലല്ലോ.... " " അയ്യോ ഇല്ലെ... നിനക്ക് ഒരു കുഴപ്പവും ഇല്ലെ ജീവ.... " " ഇല്ല " അതും പറഞ്ഞു അവൻ സ്വയം തൊട്ട് നോക്കി.... " ആണല്ലേ.... പക്ഷേ പറഞ്ഞു പോയല്ലോ ആ സ്ഥിതിക്ക്.... " എന്നും പറഞ്ഞു മറ്റുള്ളവർക്ക് ചിന്തിക്കാൻ ഉള്ള സമയം കിട്ടുന്നതിനു മുമ്പേ ആദി മുഷ്ടി ചുരുട്ടി അവന്റെ മൂകിൽ ഒന്ന് കൊടുത്തിരുന്നു.... " ആ " അവൻ വേദന കൊണ്ട് അലറി..... മൂക്ക് പൊത്തി പിടിച്ചു.... അവിടുന്ന് ചോര വരുന്നുണ്ടായിരുന്നു........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story