💔 വിമോചിത 💔: ഭാഗം 85

vimojitha

രചന: AVANIYA

എങ്ങനെ എങ്കിലും ഇവിടുന്ന് ഏട്ടനുമായി തിരികെ പോണം.... ഇവിടെ നില്കുന്ന ഓരോ നിമിഷവും വല്ലാത്ത വീർപ്പുമുട്ടൽ ആണ്... അവള് ഓർത്തു... " നീ എന്താ ഇവിടെ നിൽക്കുന്നത്... " " ഏയ് ഒന്നുമില്ല ഏട്ടാ.... " " എന്തുപറ്റി ആദി... ആകെ ഒരു സങ്കടം ഞാൻ അങ്ങനെ പറഞ്ഞ കൊണ്ട് ആണോ... " " ഏയ് അല്ല ഏട്ടാ... " " പിന്നെ.... " " This place is irritating me.... " അവള് ഈർഷ്യയോടെ പറഞ്ഞു... " മ്മ്‌... നീ തിരിച്ച് പൊയിക്കോ... " " ഞാൻ മാത്രമോ... ഏട്ടനും വരണം ഒപ്പം.... " " ഏയ് അത് വേണ്ട... ഞാൻ ഇവിടെ നിന്നോളാം... " " വന്നത് ഒരുമിച്ച് ആണെങ്കിൽ പോകുന്നതും ഒരുമിച്ച് ആകും.... " " മോളെ പറയുന്ന കേൾക്കൂ... " " ആരെ പേടിച്ചാണ് ഈ ഒളിച്ചോട്ടം... ആനിയെയോ... " അത് കേട്ട് അവൻ അവളെ ഞെട്ടി തിരിഞ്ഞു നോക്കി.... " അവള് പറഞ്ഞ ഒന്നുമല്ല.... കുറച്ച് ദിവസമായി 2 പേരുടെയും ഒളിച്ച് കളി ഞാൻ ശ്രദ്ധിക്കുന്നത്... എന്താ പ്രശ്നം... അതിന്റെ ബാക്കി പത്രം ആണ് ഇങ്ങ് വന്നത് എന്ന് എനിക് മനസിലായി... " " മോളെ അത്... പേടി ആണ് എനിക്... എന്നെ തന്നെ ഉള്ള പേടി... അനു മോളെ ഇങ്ങനെ സ്നേഹിച്ചാൽ പിരിയാൻ എനിക് ആകില്ല ആദി... " " പിരിയുന്ന എന്തിനാ... "

" അവള് ആനിയുടെ മകൾ അല്ലേ... എനിക് അവളിൽ എന്ത് അവകാശം.... " " ഏട്ടന്റെ ഉദ്ദേശം എന്താണ് ജീവിതം മുഴുവൻ ഇങ്ങനെ ഒറ്റ തടിയായി നിൽകാൻ ആണോ.... " " ഇനിയൊരു ജീവിതം അതിനു എന്നെ കൊണ്ട് പറ്റില്ല മോളെ... അത്രയേറെ ഞാൻ മടുത്തു... " " ഏട്ടാ ആനി നല്ല കുട്ടിയാണ്... അനു മോൾക്ക് ഒരു അച്ഛന്റെ സ്നേഹവും കിട്ടില്ലേ.... " " അതിനു ആനി സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ മോൾക്ക്... ഞാൻ സമ്മതിച്ചാൽ പോലും അവള് സമ്മതിക്കില്ല... ജീവന് തുല്യം സ്നേഹിച്ച കൃഷ്ണൻ ( ആനിയുടെ ഭർത്താവ് ) നേ മറന്ന് അവൾക്ക് ഒരു ജീവിതം ഉണ്ടാകില്ല.... " " ഞാൻ സംസാരിക്കാം അവളോട്... " " ഏയ് നോ... അത് ഞാൻ പറയിപിച്ചത് ആണെന്ന് തോന്നും അവൾക്ക്... അവൾക്ക് ഭയം ഉണ്ട് കുഞ്ഞ് ഞാനുമായി കൂടുതൽ അടുക്കുമോ എന്ന്... അതാണ് അങ്ങനെ ഒക്കെ പെരുമാറുന്നത്.... തന്റെ മകളെ അത്യധികം സ്നേഹിക്കുന്ന ഒരു അമ്മയുടെ സ്വാർഥത... " " പക്ഷേ ആ സ്വാർത്ഥത നഷ്ടപ്പെടുത്തുന്നത് ആ കുഞ്ഞിന് ഒരു അച്ഛനെ കൂടിയാണ് അത് എന്താ നിങ്ങള് ഓർക്കത്തത്... " ആദി കുറച്ച് ദേഷ്യത്തോടെ ചോദിച്ചു... " മോൾക്ക് അത് പറഞ്ഞ മനസ്സിലാകില്ല... കാരണം നീ ആ ഒരു സ്ഥാനത്തിൽ വന്നിട്ടില്ല... "

" മ്മ്‌... " " തൽകാലം മോൾ തിരികെ പൊക്കോ... ഞാൻ വരുന്നില്ല... " " പറ്റില്ല... പോകുന്നത് നമ്മൾ ഒന്നിച്ച് ആയിരിക്കും... " " മോളെ പറയുന്ന മന... " അപ്പോഴാണ് അവളുടെ ഫോൺ ബെൽ അടിച്ചത്... " നോക്ക് ആനിയാണ് വിളിക്കുന്നത്... " " മോളെ നീ ഒന്നും പറയരുത് അവളോട്... ഇൗ ഏട്ടന് വേണ്ടി please.... " " മ്മ്‌... " താൽപര്യം ഇല്ലാതെ മൂളി കൊണ്ട് അവള് ഫോൺ എടുത്തു... " ഹലോ... " " ആദി നിങ്ങള് അവിടെ എത്തിയില്ലെ... " " ആഹ് ഡാ എത്തി... എന്താ... " " ഇനി എപ്പോഴാ തിരിച്ച് വരുക... " " ആര് ഞാനോ... " " നിങ്ങള് 2 പേരും " അത് കേൾക്കെ ആധിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... അവള് വേഗം ഫോൺ സ്പീക്കറിൽ ഇട്ട് അവനോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു... " ഞാൻ നാളെ വരും... ഏട്ടൻ ഇനി വരുന്നില്ല എന്ന കേട്ടത്... എന്തേ... " " അത്... ഒന്നുമില്ല... ഞാൻ ചുമ്മാ വിളിച്ചപ്പോൾ... " " മ്മ്‌.... " " ആദി സായ് സർ എന്താ തിരികെ വരാത്തത്... " " അത് എനിക് എങ്ങനെ അറിയാൻ ആണ്... " " അല്ല ഒന്നും പറഞ്ഞില്ലേ... " ആനി പരുങ്ങി കൊണ്ട് ചോദിച്ചു... " എന്നോട് ഒന്നും പറയുന്നില്ല.... വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ... " " ഏയ്.. അങ്ങനെ ഒന്നും ഇല്ല... "

" ആ എന്ന എനിക് അറിയത്തില്ല പെണ്ണേ... നീ തന്നെ അങ്ങ് ചോദിക്ക്... " " എന്ത്... " " ഏട്ടൻ ദെ എന്റെ അടുത്ത് ഉണ്ട് ഞാൻ ഫോൺ കൊടുക്കാം ചോദിക്കാൻ ഉള്ള നേരിട്ട് ചോദിച്ചോ... " അതും പറഞ്ഞു മറുപടിക്ക് കൂടി കാത്ത് നിൽക്കാതെ അവള് ഫോൺ സായിയുടെ കൈയിൽ കൊടുത്തിട്ട് പോയി... " ഏയ് ആദി വേണ്ട... ആദി നോ... " പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ അവള് വീണ്ടും വിളിച്ചു... " ആദി.. ആദി... " അപ്പോഴാണ് സായ് തിരികെ സംസാരിച്ചത്... " ആനി.... " പതിഞ്ഞ ശബ്ദത്തിൽ ഉള്ള അവന്റെ വിളി അവളുടെ ഹൃദയം തുളക്കുന്നത് ആയി തോന്നി അവൾക്ക്... " എ... എന്താ... " " ഒന്നുമില്ല... " അവൻ ചെറിയൊരു നിരാശയോടെ പറഞ്ഞു... തിരികെ പ്രതികരണം ഒന്നും ഇല്ല എന്ന് കണ്ട സായ് തന്നെ സംസാരിച്ചു... " എടോ അവള് പോയി... കോൾ കട്ട് ചെയ്തോളൂ... ഞാൻ ഇനി വരില്ല.. പേടിക്കണ്ട.... " അതും പറഞ്ഞു അവൻ കട്ട് ചെയ്യാൻ പോയതും അവള് തിരികെ സംസാരിച്ചു... " കട്ട് ചെയല്ലെ.... " " എന്താടോ.... " " അത് സോറി.... തിരികെ വരണം.... " അത്രയും പറഞ്ഞു കൊണ്ട് അവള് കോൾ കട്ട് ചെയ്തു.... എന്നാല് അവസാനം കേട്ട് ആ 2 വാക്കുകൾ തന്നെ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു... തിരികെ വരണം...

അവനു സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.... അപ്പോഴാണ് ആദി തിരികെ വന്നത്... " എന്തായി കഴിഞ്ഞ... എന്ത് പറഞ്ഞു... ഇനി തിരികെ വരാമല്ലോ അല്ലേ... മുഖത്തെ പുഞ്ചിരി ഉത്തരം തരുന്നുണ്ട്... " അവള് അവനെ കളിയാക്കി " പോടി... " അവൻ ചെറു ചിരിയോടെ പറഞ്ഞു... " ഏട്ടാ നമുക്ക് നാളെ രാവിലെ തന്നെ പോണം... എനിക് കുറച്ച് പണിയുണ്ട്... " " നാളെ ആകണോ.. അതോ ഇപ്പൊ പോണോ... " " എന്താണ് മോനെ ഒരു പ്രേമം മണകുന്നു... " " പോ പെണ്ണേ... " " മ്മ്‌.. മ്മ്‌... മ്മ്‌... മനസ്സിലാകുന്നുണ്ട്.... " 🍁🍁🍁🍁🍁🍁🍁 ഇതേ സമയം ജോയിച്ചന്റെ വീട്ടിൽ... " അവൾക്ക് മുന്നിലേക്ക് പോകാൻ തന്നെയാണോ നിന്റെ ഉദ്ദേശം... " " അതേ അഭി... ഇനിയും ഈ മറഞ്ഞു ഇരിക്കൽ വേണ്ട.... മുന്നോട്ട് ചെല്ലേണ്ട സമയം ആയിരിക്കുന്നു... " " മ്മ്‌ ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ... അവളുടെ പ്രതികരണം " " വളരെ മോശം ആയിരിക്കും... നമ്മൾ ചിന്തികുന്നതിലും അപ്പുറം... കാരണം അവള് ആദിയാണ്... " " നേരിൽ ചെല്ലാൻ ആണെങ്കിൽ എന്തിനാ ഇനിയും വൈകികുന്നത്.... " " അവൾക്ക് ഒരു അവസരം നൽകണം... എന്നെ കണ്ടെത്താൻ ഉള്ള ഒരു അവസരം... " " അതെന്തിനാണ്... "

" അവള് തോൽക്കുന്നത് എനിക് ഇഷ്ടമല്ല അഭി... അവള് എന്റെ പെങ്ങളാണ്‌.... അവള് എങ്ങും തോറ്റുകൂടാ..... " " പക്ഷേ അവള് ഇവിടെ തോറ്റാൽ... " " ഒരിക്കലും ഇല്ല... അവൾക്ക് ഇപ്പൊ തന്നെ മനസ്സിലായിട്ടു ഉണ്ടാകും... പക്ഷേ തെളിവുകൾ അതിനാണ് അവള് കാത്ത് ഇരിക്കുന്നത്.... " " നിന്നെ അറസ്റ്റ് ചെയ്യോ... " " നോ... എന്റെ ഭാഗത്ത് തെറ്റുകൾ ഇല്ല... ഒരു കൊലപാതകവും ഞാൻ ചെയ്തിട്ട് ഇല്ല... സോ അങ്ങനെ ഒരു അറസ്റ്റ് ചെയ്യാൻ അവൾക്ക് ആകില്ല.... " " മ്മ്‌... ഞാനൊരു കാര്യം ചോദിക്കട്ടെ " " മ്മ്‌ ചോദിക്ക്... " " ആരാ ആ കൊലപാതകി.... " " വേണ്ട... അത് നീ അറിയേണ്ട... അത് അറിയുന്ന നിമിഷം നിനക്ക് ചിലപ്പോ അത് ചെയ്തവനെ അല്ലെങ്കിൽ അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടാകും... നീ എന്റെ ആധിയുടെ ചെക്കനാണ് നിന്റെ കൈയിലൊരു പാപകറ വീഴ്ത്താൻ ഞാൻ സമ്മതിക്കില്ല... " " മ്മ്‌.... " 🍁🍁🍁🍁🍁🍁 രാവിലെ തന്നെ ആദിയും സായിയും അവിടം വിട്ട് ഇറങ്ങിയിരുന്നു... സായിയെ വീട്ടിൽ വിട്ടിട്ട് ആനിയുമായി അവള് സ്റ്റേഷനിലേക്ക് പോയിരുന്നു.... " ആനി എല്ലാം സെറ്റ് അല്ലേ... " " മ്മ്‌ അതേ അവർ 2 പേരും കേസിന്റെ ഭാഗമായി സ്റ്റേഷനിൽ നിന്നും പോയിരികുക ആണ്... " " ആ കോൺസ്റ്റബിൾ.... " " അവിടെ ഉണ്ട്.... "

" ഗുഡ് അയാളെ ഇങ്ങ് വിളിപ്പിച്ചോ.... " അവളുടെ നിർദ്ദേശം അനുസരിച്ച് അയാളെ അങ്ങോട്ട് കൊണ്ട് വന്നു.... " എന്താ മാഡം... " " ഓ ഒന്നുമില്ല എന്നെ.... അന്നു ഏതോ പെണ്ണാണ് ലെറ്റർ തന്നത് എന്ന് പറഞ്ഞില്ലേ... അതൊന്നു ചോദിക്കാൻ വേണ്ടി ആയിരുന്നു... " " അത് മാഡം എനിക് അത്രേ അറിയൂ... " " മ്മ്‌... ചേട്ടൻ ആരെയെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ... " " അത്... ആഹ് ഉണ്ട്.... " " ഇൗ പ്രതികൾക്ക് ഒരു കാര്യം ഉണ്ട്... കള്ളം പറയുമ്പോൾ ഒരു തരി പോലും പതറില്ല... പക്ഷേ ഒരു സാധാരണ മനുഷ്യന് അങ്ങനെ പറയാൻ ആകില്ല... അവനൊന്നു പതറും... ചേട്ടനും അത് പോലെ നന്നായി പതറുന്നുണ്ട്... " " അത് ഞാൻ മാഡം... " " നിൽക്ക്‌ നിൽക് പറഞ്ഞു തീരട്ടെ.... " " മ്മ്‌... " " നിങ്ങള് പറഞ്ഞത് മുഴുവൻ പച്ച കള്ളം ആണെന്ന് എനിക് അറിയാം.... ഇവിടെ ഉള്ള ആരോ ഒരാള് ആണ് അത് ചെയ്തത് എന്നും എനിക് അറിയാം.. അത് എന്റെ കൂട്ടത്തിലെ 2 പേരിൽ ഒരാൾ ആണെന്നും അറിയാം... ചേട്ടൻ ഒരൊറ്റ കാര്യം പറഞ്ഞു തന്ന മതി... " " എന്താ... " " അത് ഹർഷൻ ആണോ.. രൂപേഷ് ആണോ... " " അത് മാഡം... " " പറയടോ... " .........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story