💔 വിമോചിത 💔: ഭാഗം 86

vimojitha

രചന: AVANIYA

" നിങ്ങള് പറഞ്ഞത് മുഴുവൻ പച്ച കള്ളം ആണെന്ന് എനിക് അറിയാം.... ഇവിടെ ഉള്ള ആരോ ഒരാള് ആണ് അത് ചെയ്തത് എന്നും എനിക് അറിയാം.. അത് എന്റെ കൂട്ടത്തിലെ 2 പേരിൽ ഒരാൾ ആണെന്നും അറിയാം... ചേട്ടൻ ഒരൊറ്റ കാര്യം പറഞ്ഞു തന്ന മതി... " " എന്താ... " " അത് ഹർഷൻ ആണോ.. രൂപേഷ് ആണോ... " " അത് മാഡം... " " പറയടോ... " " അത്.... ഹർഷൻ സർ ആണ് മാഡം.... " " മ്മ്‌ താൻ പൊക്കൊ.... " " മാഡം... എന്റെ ജോലി കളയികരുത്... 2 വർഷം കഴിഞ്ഞ retirement ആണ്... ഞാൻ ഹർഷൻ കുഞ്ഞു പറഞ്ഞപ്പോൾ... " " മതി ചേട്ടൻ പൊയിക്കൊ... ഞാനായി പ്രശ്നം ഒന്നും ഉണ്ടാകില്ല.... " അത് കേട്ടതും അയാള് നന്ദിയോടെ ഒന്ന് നോക്കി കൊണ്ട് പോയി... " എന്നാലും ആദി ഹർഷൻ.... " " മ്മ്‌ അതേ ഹർഷൻ തന്നെ... എനിക് നേരത്തെ ഒരു സംശയം തോന്നിയിരുന്നു.... " " എങ്ങനെ... " " അവനെ ഇൗ കേസുമായി ബന്ധപ്പെട്ട് എന്ത് കണ്ടെത്താൻ പറഞ്ഞാലും within time ചെയ്യും.... അത് തന്നെയാ എനിക് സംശയം തോന്നിയതും " " അപ്പോ അവനു അറിയാമോ ആരാ ജോയിച്ചൻ എന്ന്.... " " മ്മ്‌ അറിയുമായിരിക്കും.... "

" എങ്കിൽ നമുക്ക് ഉടനെ കണ്ടെത്തണം.... സമയം വളരെ കുറവാണ്... " " മ്മ്‌.... " " എന്താ ആദി നിനക്ക് ഒരു സന്തോഷം ഇല്ലാത്ത പോലെ... " " എനിക് അവൻ നൽകിയ വിജയമാണ് ആനി ഇത്.... " " മനസിലായില്ല.... " " എനിക് അവനിലേക്ക് എത്താൻ ഉള്ളൊരു വഴി തന്നെയാണ് ഇത്... " " അതെന്താ നീ അങ്ങനെ പറഞ്ഞെ.... " " ഇതിന്റെ അവസാനം നമ്മൾ എത്തിപെടുന്ന ജോയിച്ചൻ എന്റെ വിജയം മാത്രം ആഗ്രഹിക്കുന്ന ഒരാളാണ്... " " അത് നിനക്ക് എങ്ങനെ മനസിലായി.... " " ഇത്ര നാളും ഒരു തെളിവ് പോലും നൽകാതെ വെച്ചിരുന്ന ആ കത്തുകൾ ആ കോൺസ്റ്റബിൾ വഴി നൽകിയത് തന്നെ അതിനാണ്... " " മ്മ്‌.... ആദി നിനക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.... " " ഉണ്ട്... But I do think അയാള് ആകരുത് എന്ന്... " " കാരണം " " അവനാണ് എങ്കിൽ മുകുന്ദന്റെയും മകന്റെയും അവസ്ഥ അത് ആലോചിക്കാൻ പോലും ആകില്ല.... ദയനീയം ആയിരിക്കും... വളരെ ദയനീയം.... " ആനി അവളെ ഞെട്ടലോടെ നോക്കി... " മ്മ്‌... I do wish ... " " ആദി എല്ലാം നന്നായി നടക്കും.... "

" May be... ഞാൻ മറ്റൊരു കാര്യം ചോദിക്കട്ടെ... " " എന്താ... " " എന്റെ ഏട്ടന് ഒരു ജീവിതം കൊടുത്ത് കൂടെ... " " ആദി.... " " ശബ്ദം കൂട്ടേണ്ട... ഉള്ളിലെ ആഗ്രഹം കൊണ്ട് ചോദിച്ചത് ആണ്... ഏട്ടന് ഇനിയൊരു അച്ഛൻ ആകാൻ ആകുമോ എന്ന് കൂടി അറിയില്ല... ഏട്ടൻ തന്റെ മകളെ പോലെയാണ് അനുവിനേ കാണുന്നത്.... " " I know... " " എന്റെ ഏട്ടൻ ജീവിതം മുഴുവൻ ഇങ്ങനെ ഒറ്റക്ക് ജീവിക്കണ്ടേ എന്ന് ഓർക്കുമ്പോൾ എന്തോ... അതാ... നീ ആലോചിക്കൂ... ഏട്ടനോട് സംസാരിക്കണം.... May be അനുവിന് ഒരു നല്ല അച്ഛനെ എങ്കിലും കിട്ടും... " " മ്മ്‌.... " " ആനി... ഹർഷനോടും രൂപേഷിനോടും തിരിച്ച് വരാൻ പറയൂ.... " " ഒകെ... " 🍁🍁🍁🍁🍁 മാസങ്ങൾക്ക് ശേഷം ജയിലിൽ നിന്നും ഇറങ്ങുകയാണ് അവർ... നവീനും ദക്ഷനും.... അവർ നേരെ ചെന്നത് അശോകന്റെ വീട്ടിലേയ്ക്ക് ആണ്.... " അച്ഛാ... " " മിണ്ടരുത് നീ ഒന്നും... ഞാൻ പറഞ്ഞ അല്ലേ എന്ത് ചെയ്താലും അത് എല്ലാ തെളിവുകളും നശിപ്പിച്ച് കൊണ്ട് ആകണം എന്ന്... " " പക്ഷേ അച്ഛാ ഞങ്ങൾ... " " മതി വേണ്ട... " " Company കാര്യങ്ങള്... " " അത് ഇപ്പൊ സായ് ആണ് നോക്കി നടക്കുന്നത്.... " " സായ് ഏട്ടന് ഇതിൽ ഒന്നും താൽപര്യം ഇല്ലെന്ന് പറഞ്ഞിട്ട്... "

" ആ പറഞ്ഞു... പക്ഷേ എല്ലാ സ്വത്തിനും അവനു മാത്രം അവകാശം ഉള്ളൂ എന്ന് ഓർക്കണം... " " പക്ഷേ വലിയച്ഛന്റെ കൈയിൽ നിന്ന് ഞങ്ങളുടെ പേരിൽ.... " " മണ്ടത്തരം പറയാതെ വാ മൂട് നവീൻ... സായ് 21 വയസ്സ് ആകുന്നതോടെ അതിനൊക്കെ ഏക അവകാശി അവനാണ്... അവനു 21 വയസ്സ് ആയതിനു ശേഷം അല്ലേ നീ ഒക്കെ അത് എഴുതി മേടിച്ചത്... അത് കൊണ്ട് അതിനു വില ഒന്നും ഇല്ല.... " " മ്മ്‌.... " " മോനെ... " " എന്താ അച്ഛാ.... " " ഞാൻ ഇത്ര നാളും അവരെ ഒച്ചാനിച്ച് ജീവിച്ചത് അയ്യർ ഗ്രൂപ്പിന്റെ കണക്കില്ലാത്ത സ്വത്തുകളുടെ അവകാശി എനിക് ആകണം എന്ന ഒരൊറ്റ ഉദ്ദേശത്തോടെ മാത്രമാണ്... അതാണ് ഇന്നു അവന്റെ കൈയിൽ ഇരിക്കുന്നത്... " " അറിയാം അച്ഛാ.... " എനിക് വേണം അത്... എനിക് കാണണം നീ അതിന്റെ അതിപനായി ഇരിക്കുന്നത്... " " ഞാൻ എന്ത് ചെയ്യണം അച്ഛാ അതിനു.... " " കൊല്ലണം ആ പന്ന മോനെ.... അവൻ ചത്ത് ഒടുങ്ങിയാൽ പിന്നെ ഇൗ സ്വത്തുക്കളുടെ ഒരേയൊരു അവകാശി നീയാണ്.... " " കൊ.... കൊല്ലാനോ " " അതേ കൊല്ലണം... " അയാള് അമർഷത്തോടെ പറഞ്ഞു... " പക്ഷേ അത് അത്ര എളുപ്പം അല്ല.... " " എന്താ... " " അഥീന.... അഥീന ഐപിഎസ് അവള് അവനു ഒപ്പം ഉള്ളിടത്തോളം അവനെ ഒന്നും ചെയ്യാൻ ആകില്ല... "

അവള് ഒരു പെണ്ണ് തന്നെയല്ലേ... ഒരു പീറ പെണ്ണിനെ പേടിച്ചാണോ നീ " " അച്ഛൻ കരുതുന്ന പോലെ അവളൊരു സാധാരണ പെണ്ണ് അല്ല... ബുദ്ധിയും വിവേകവും ശക്തിയും ഒക്കെ ഉള്ള ഒരാണിനേക്കാൾ മേലെ ആണ് അവളുടെ പവർ.... " " അതേ uncle ദക്ഷൻ പറഞ്ഞ ശെരി ആണ്... അവളുടെ കൈയിൽ നിന്നൊരു അടി കൊണ്ടാൽ കൊണ്ടതാണ്... ഇവൻ പറഞ്ഞു അയച്ച 6 പേരെയാണ് അവള് അടിച്ച് നിലം പരിശ് ആകിയത്‌... She is too dangerous... " " മ്മ്‌... പെണ്ണിന് എന്നും ഒരു വീക്ക്‌ പോയിന്റ് ഉണ്ടാകും... Mainly അത് അവളുടെ കുടുംബം ആകാം... അല്ലെങ്കിൽ അവള് സ്നേഹിക്കുന്നവർ ആകാം.... " " She is an ഓർഫൻ... " " അവള് ആരെയും സ്നേഹിക്കുന്നില്ലെ.... I mean lovers " " അറിയില്ല... അങ്ങനെ ആരെയും ആർക്കും അറിയില്ല... പക്ഷേ അവൾക്ക് സായിയെ ജീവൻ ആണ്.... " " മ്മ്‌.... മോനെ നമ്മുടെ ഉദ്ദേശം അവൻ ചാകണം എന്നത് മാത്രമാണ്... അത് ഒരു ആക്സിഡന്റ് ആയാലും നടക്കും... പക്ഷേ ആർക്കും സംശയം ഉണ്ടാകരുത്.... " " അത് ചെയ്യാം അച്ഛാ... But incase അതേ പറ്റി പുറത്ത് വന്നാൽ... അന്ന് നമ്മുടെ അവസാന ദിനം ആയിരിക്കും.... " ദക്ഷൻ ഒരു പേടിയോടെ പറഞ്ഞു... 🍁🍁🍁🍁

ഇതേ സമയം ഹോസ്പിറ്റലിൽ... ജീവിതയുടെ അവസ്ഥ ഡിപ്രഷൻ ആയി പോകുമോ എന്ന നല്ല ടെൻഷൻ ഉണ്ട് ദേവകിക്ക്‌... അത് കൊണ്ട് തന്നെ അവൾക്ക് വേണ്ട പുസ്തകങ്ങൾ ഫോൺ ഒക്കെ അവർ കൊണ്ട് കൊടുത്തു.... ഫോൺ കിട്ടിയപ്പോൾ അവള് ആദ്യം ഒന്നും വാങ്ങിയില്ല എങ്കിലും ദേവകി നിർബന്ധിച്ചപ്പോൾ ഒന്ന് മേടിച്ചു... ജീവിതയുടെ സിം ഡ്യൂപ്ലിക്കേറ്റ് എടുത്താണ് അതിൽ ഇട്ടിരുന്നത്.... ഫോൺ ഓൺ ചെയ്തു apps ഒക്കെ ഇൻസ്റ്റാൾ ആയിരുന്നു... Whatsapp open ചെയ്തപ്പോൾ നിറയെ മെസ്സേജുകൾ ആയിരുന്നു.... അതിലെ ഓരോ മെസ്സേജുകളും അവള് നോക്കി കൊണ്ട് ഇരുന്നു... അപ്പോഴാണ് ഒന്ന് 2 പേരുടെ vulgar മെസ്സേജുകൾ അവളുടെ കണ്ണിൽ ഉടകിയത്... അത് ഓപ്പൺ ചെയ്തു നോക്കിയ അവള് അത് കാൺകെ സമനില തെറ്റും പോലെ തോന്നി... കൂടെ താഴെ ഉള്ള വീഡിയോ കണ്ടതും അവള് ഒരു ഭ്രാന്തിയെ പോലെ അലറി.... Nooooooooooooo എന്നിട്ട് ആ ഫോൺ മതിലിലേക് എറിഞ്ഞിരുന്ന്... " എന്താ മോളെ.... " ദേവകി ശബ്ദം കേട്ട് അവളുടെ അടുത്തേയ്ക്ക് ഓടി ചെന്നു... അവള് തന്റെ മുടി ഒക്കെ ഭ്രാന്തിയെ പോലെ വലിച്ചു.............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story