💔 വിമോചിത 💔: ഭാഗം 87

vimojitha

രചന: AVANIYA

( ഇംഗ്ലീഷ് പ്രശ്നം ആണെന്ന് പറഞ്ഞ ആൾക്ക് വേണ്ടി ഏകദേശം ഞാൻ മലയാളം ചേർത്തിട്ടുണ്ട്... ഇംഗ്ലീഷിൽ വായിച്ചാലെ ചിലപ്പോൾ അതിന്റെ effect കിട്ടു അതാ... * ഇൗ ചിന്നം ഉപയോഗിച്ച് കണ്ടെത്തുക )

അതിലെ ഓരോ മെസ്സേജുകളും അവള് നോക്കി കൊണ്ട് ഇരുന്നു... അപ്പോഴാണ് ഒന്ന് 2 പേരുടെ vulgar മെസ്സേജുകൾ അവളുടെ കണ്ണിൽ ഉടകിയത്... അത് ഓപ്പൺ ചെയ്തു നോക്കിയ അവള് അത് കാൺകെ സമനില തെറ്റും പോലെ തോന്നി... കൂടെ താഴെ ഉള്ള വീഡിയോ കണ്ടതും അവള് ഒരു ഭ്രാന്തിയെ പോലെ അലറി.... Nooooooooooooo എന്നിട്ട് ആ ഫോൺ മതിലിലേക് എറിഞ്ഞിരുന്ന്... " എന്താ മോളെ.... " ദേവകി ശബ്ദം കേട്ട് അവളുടെ അടുത്തേയ്ക്ക് ഓടി ചെന്നു... അവള് തന്റെ മുടി ഒക്കെ ഭ്രാന്തിയെ പോലെ വലിച്ചു.... " മോളെ എന്താ... എന്താ പറ്റിയത്.... " ദേവകി വ്യാകുലതയോടെ ചോദിച്ചു.... എന്ന അവള് അതൊന്നും ചെവികൊള്ളാതെ അവിടെ ഉള്ളതെല്ലാം എറിഞ്ഞു ഉടകുക ആയിരുന്നു... കൈയിൽ ഉണ്ടായിരുന്ന ബിനോക്യുല വലിച്ച് പൊട്ടിച്ച് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു... അത് കാൺകെ അവർക്ക് വല്ലാതെ പേടി തോന്നി.... അവർ ഉടനെ പുറത്തേയ്ക്ക് ഇറങ്ങി നഴ്സിനെ വിളിച്ച് വരുത്തി.... അവളുടെ അവസ്ഥ വളരെ മോശമാണ് എന്ന് മനസ്സിലാക്കിയ നഴ്സ് വേഗം പോയി ഡോക്ടറെ വിളിച്ചു.... പക്ഷേ ആ നേരം കൊണ്ട് അവള് തന്റെ മുഖത്ത് ഉള്ള കെട്ടുകൾ ഒക്കെ വലിച്ച് പറിച്ചിരുന്ന്.... അവൾക്ക് വല്ലാത്ത വേദന തോന്നി....

അവള് അവിടെ ഉള്ളൊരു ചെറിയ കണ്ണാടിയുടെ മുന്നിലേക്ക് പോയി.... അതിലേക്ക് നോക്കവെ തന്റെ പൊള്ളിയടർന്ന മുഖം കണ്ട് പേടിച്ച് അവള് പിന്നോട്ട് പോയി.... " ആ........... " അവള് വളരെ ശബ്ദത്തിൽ അലറി കൊണ്ടിരുന്നു.... പെട്ടെന്ന് എന്തോ കണ്ട പോലെ അവള് അവിടെ ഫ്രൂട്ട്സിന്റെ അടുത്ത് ഇരുന്നിരുന്ന കത്തി എടുത്ത് തന്റെ കൈ തലങ്ങും വിലങ്ങും വരഞ്ഞു.... മുന്നിൽ കാണുന്ന കാഴ്ചയിൽ സ്തംഭിച്ച് ആ അമ്മ അവിടെ നിന്ന് പോയി... അവർക്ക് അവളെ തടയണം എന്ന് ഉണ്ടെങ്കിലും കാലുകൾ ചലികുന്നില്ല.... അപ്പോഴാണ് ഡോക്ടർ അവിടേക്ക് വന്നത്... അവളുടെ അവസ്ഥ കണ്ടപ്പോൾ ഡോക്ടറിന് എന്തൊക്കെയോ മനസിലായത് പോലെ നഴ്സിനോട് മയങ്ങുവാൻ ഉള്ള ഇഞ്ചക്ഷൻ നൽകാൻ ആവശ്യപ്പെട്ടു... അത് കൊടുത്തതും അവള് പതിയെ മയക്കത്തിലേക്ക് വീണു... എന്നിട്ടാണ് അവർ അവളുടെ കൈകൾ ഒക്കെ ഡ്രസ്സ് ചെയ്തത്.... അവിടുന്ന് ഇറങ്ങിയപ്പോൾ കൂടെ നിന്നിരുന്ന ദേവകിയോട്‌ ക്യാബിനിലേക് വരാൻ ആവശ്യപ്പെട്ടു കൊണ്ട് അയാള് പോയി...

" എന്താ ഡോക്ടർ.... " " മാഡം ആ കുട്ടിക്ക് പെട്ടെന്ന് എന്താ പറ്റിയത്... " " അറിയില്ല സാറേ... ഞാൻ ഫോൺ കൊടുത്ത് അപ്പുറത്തേക്ക് പോയി തിരിച്ച് വന്നപ്പോ അതൊക്കെ എറിഞ്ഞു പൊട്ടിക്കുന്നത് ആണ് കണ്ടത്.... " " മ്മ്‌... I think... ആ ഫോണിൽ എന്തോ കണ്ടിട്ട് ഉണ്ട്... അത് സഹിക്കാൻ പറ്റാത്ത കൊണ്ടാണ് ആൾ ഇങ്ങനെ ഒക്കെ ചെയ്തത്... കൂടാതെ മുഖത്തെ കെട്ടുകളും വലിച്ച് പറിച്ച് കളഞ്ഞിട്ട് ഉണ്ട്.... അത് കൂടി കണ്ട കൊണ്ടാണെന്ന് തോന്നുന്നു ആൾ വല്ലാതെ violent ആയത്.... " " ഡോക്ടർ അവളുടെ ഇപ്പോഴത്തെ കണ്ടീഷൻ എന്താ... " " I think she is out of her mind..." ( അവളുടെ മനസ്സ് കൈവിട്ട് പോയെന്ന് തോന്നുന്നു) " ഡോക്ടർ " അവർ അയാളെ ദയനീയതയോടെ വിളിച്ചു... " സോറി മാഡം ഞങ്ങൾക്ക് ഒന്നും ചെയ്യാൻ ആകില്ല.... ആ കുട്ടിക്ക് സ്വബോധം നഷ്ടമായി എന്നാണ് തോന്നുന്നത്.... " " ഞാൻ... ഞാൻ ഇനി എന്ത് ചെയ്യും ഡോക്ടർ എനിക്... എനിക് ഇനി അവളെ ഉള്ളൂ.... " " മാഡം... ഇതൊരു അവസ്ഥ ആണ്...

നല്ല ചികിത്സ കിട്ടിയാൽ മാറാവുന്ന ഒരു അവസ്ഥ... ഒരു ഷോക്ക് കൊണ്ട് പറ്റിയ അവസ്ഥ... എത്രയും വേഗം ആ കുട്ടിയെ നല്ലൊരു ഹോസ്പിറ്റലിൽ കാണിച്ചാൽ മതി.... " " ഞാൻ... എനിക് അതിനെ പറ്റി ഒന്നും... " " മ്മ്‌... മാഡം എനിക് അറിയാവുന്ന ഒരു ഇടമുണ്ട്... ഒരു ആശ്രമം പോലെയാണ്... അവിടെ ഇത് പോലെയുള്ളതും ഇതിനേക്കാൾ മോശവും ആയുള്ള പല കേസുകളും വരുന്ന ഇടമാണ്... എല്ലാം ശെരി ആകും മാഡം... " " മ്മ്‌.... " " എല്ലാം നന്നായി നടക്കും മാഡം... ഞാൻ അവിടേക്ക് റെഫർ ചെയ്തേക്കാം... Everything will be alright... " " Thank you doctor... " അതും പറഞ്ഞു അവർ അവിടുന്ന് ഇറങ്ങി.... 🍁🍁🍁🍁🍁🍁 കോൺസ്റ്റബിൾ പറഞ്ഞത് ഇപ്പോഴും പൂർണമായും വിശ്വസിക്കാൻ ആകാത്ത രീതിയിൽ ആണ് ആനിയുടെ അവസ്ഥ.... " എന്നാലും ആദി ഹർഷന് എങ്ങനെ.... " " അവൻ ശെരിക്കും മറ്റൊരാൾക്ക് വേണ്ടിയാണ് നമ്മുടെ കൂടെ വന്നത് പോലും... കൂടുതൽ ഒന്നും പറയേണ്ടല്ലോ.... " " മ്മ്‌ വേണ്ട... " " ഇനി എന്താ ആദി നിന്റെ പ്ലാൻ... ഹർഷനിലൂടെ ജോയിച്ചനിലേക് എത്താൻ ആണോ... " " അത് തന്നെയാണ് പ്ലാൻ... " " മ്മ്‌... " " But I feel something... " ( എനിക്ക് എന്തോ തോന്നുന്നു ) " എന്താ... "

" എന്തോ ഇതിലൊരു കൺകെട്ട്‌ വിദ്യ നടക്കുന്നുണ്ടോ എന്നൊരു സംശയം... " " അങ്ങനെ തോന്നാൻ കാരണം.... " " Something " അതും പറഞ്ഞു അവള് കൈ മലർത്തി.... " ഹർഷനോട് ഇപ്പൊ തന്നെ ചോദിക്കാൻ പോകുക ആണോ... " " അല്ല... If my assumption is right.... അവനിലൂടെ ഇനിയും എന്തോ നമ്മിലേക്ക് എത്താൻ ഉണ്ട്... " ( എന്റെ ചിന്ത ശെരി ആണെങ്കിൽ ) " എന്ത്... " " അറിയില്ല.... " " നീ എന്താ ആദി ഇൗ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നത്.... " " Cool... ഇതിനെക്കുറിച്ച് ഉള്ള പൂർണമായ കാര്യങ്ങള് പുറത്ത് വരും വരെ എനിക് പല സംശയങ്ങളും ഉണ്ടാകും... " " മ്മ്‌... ജോയിച്ചന് ആ കൊലയാളിയെ അറിയുമായിരിക്കും അല്ലേ... " " Probably I think no... " ( ഞാൻ അങ്ങനെ വിചാരിക്കുന്നു ) " But why " " അങ്ങനെ അറിയാമായിരുന്നു എങ്കിൽ പിന്നെ നമ്മുടെ ആവശ്യം എന്തായിരുന്നു.... " " ആദി എന്തോ ഇൗ കേസ് ഫുൾ കൺഫ്യൂഷൻ ആണല്ലോ.... " " യെസ്... ഇതിൽ നമ്മൾ അറിയാത്ത എന്തോ ഒരു hidden കാര്യം ഉണ്ട്.... പക്ഷേ എത്ര ആലോചിച്ചിട്ടും അതേ പറ്റി മനസ്സിലാകുന്നില്ല... " " ആദി.... " " അതേ ആനി... ഞാൻ serious ആയി പറഞ്ഞതാണ്.... Because... ഞാൻ ചിന്തിക്കുന്ന ആളാണ് ജോയിച്ചൻ എങ്കിൽ അയാൾക്ക് കൊലയാളിയെ പറ്റി അറിയാം എങ്കിൽ നമ്മൾ ഇവിടെ ഇൗ അന്വേഷണവും ആയി ഉണ്ടാകേണ്ട ആവശ്യം ഇല്ല... ഇതാണ് ഒരു പോയിന്റ്...

*So we can think he don't know the culprit... പക്ഷേ ഇതിന് മറ്റൊരു ഭാഗം കൂടി ഉണ്ട്... " ( *അവനു കൊലയാളി ആരാണെന്ന് അറിയില്ല എന്ന് തോന്നുന്നു ) " എന്താ... " " അങ്ങനെ ജോയിച്ചന് അറിയില്ല എങ്കിൽ *then how can he give us the clear notes about everything... അങ്ങനെ അറിയാമെങ്കിൽ പിന്നെയും നമ്മളെ എന്തിന് വേണ്ടി ഇവിടേക്ക് കൊണ്ട് വന്നു... " ( *പിന്നെങ്ങനെയാണ് അവനു എല്ലാത്തിനെയും പറ്റി കൃത്യമായി പറഞ്ഞു തരാൻ പറ്റുന്നത് ) " ആദി I am getting confused... " അതിന് അവള് ചെറുതായി ഒന്ന് ചിരിച്ചു... " ആദി incase ജോയിച്ചന് അതേ പറ്റി അറിയാമെന്ന് കരുതുക... അങ്ങനെ ആണെങ്കിൽ അവൻ കൊല നടന്ന സമയം അവിടെ ഉണ്ടായിരിക്കില്ലെ... " " മ്മ്‌ യെസ്... " " എന്നിട്ട് അവൻ അത് എന്ത് കൊണ്ട് തടഞ്ഞില്ല.." " May be അയാള് അതിനു പറ്റിയൊരു അവസ്ഥയിൽ ആയിരിക്കില്ല... അല്ലെങ്കിൽ അയാൾക്ക് അവളെ രക്ഷിക്കാൻ ആയില്ലായിരിക്കും... " " ആദി അങ്ങനെ ഒരാളുടെ presence അവിടെ ഉണ്ടെങ്കിൽ ഉറപ്പായും ആ ഫാമിലി അത് പറയല്ലേ... " " അവരുടെ കണ്ണ് വെട്ടിചാണ് വന്നത് എങ്കിലോ... " " ആയാളുടെ ആയി എന്തെങ്കിലും അവിടെ ഉണ്ടാകില്ലേ... " " *There you are mistakend... ഇവിടേ വന്നു 2 പ്രാവശ്യം കത്ത് വെച്ചിട്ടും അവനെന്ന വ്യക്തിയുടെ ഒരു അടയാളവും കണ്ടെത്താൻ നമുക്ക് ആയില്ല അല്ലോ... " ( *നിനക്ക് അവിടെ തെറ്റിയിരികുന്ന് )

" ഒകെ ഒകെ I agree... But അവിടെ അപ്പോ മറ്റൊരു കാര്യം കൂടി ഇല്ലെ ആദി... " " എന്താ... " " അവൻ അവളെ അത്രമാത്രം സ്നേഹിക്കുന്ന കൊണ്ട് അല്ലേ അവൻ അവൾക്ക് നീതി വാങ്ങി നൽകാൻ പ്രയ്തിനികുന്നത്... അപ്പോ അത് കൺമുന്നിൽ കണ്ടാൽ സ്വന്തം ജീവൻ മറന്നും അവൻ അവളെ രക്ഷിക്കാൻ ശ്രമികില്ലെ.... " ആനി പറയുന്ന കേട്ടപ്പോൾ ആണ് അവള് മറ്റൊരു കാര്യം അതിൽ നോട്ട് ചെയ്തത്... " ആനി...* You point out something... " ( * നീ എന്തോ കണ്ടെത്തിയിരിക്കുന്നു ) " എന്താ... " " കൺമുന്നിൽ കണ്ടാൽ അവൻ ശ്രമിക്കും... But അത് അവൻ കൺമുന്നിൽ കണ്ടില്ല എങ്കിലോ... " " But then how " ( പിന്നെങ്ങനെ ) " നമ്മുടെ സോഷ്യൽ മീഡിയ വളരെ വിപുലം ആണ് ആനി... " " So what you mean... " ( നീ എന്താ ഉദ്ദേശിക്കുന്നത് ) " അവൻ അവിടെ indirect ആയി മറ്റേതോ ഡിവൈസിൽ ആണ് ഉണ്ടായിരുന്നത് എങ്കിലോ... " " ക്യാമറ ആണോ ഉദ്ദേശിക്കുന്നത്... " " നോ... നോ... അതിനു ഒരു സാധ്യതയും ഇല്ല... " " പിന്നെ... " " ഒരു ഫോൺ കോൾ... അല്ലെങ്കിൽ ഒരു വീഡിയോ കോൾ... അതും അല്ലെങ്കിൽ മരണത്തെ മുഖാമുഖം കണ്ട നേരം തന്റെ കൊലയാളികൾ പുറത്ത് വരണം എന്ന ഉദ്ദേശത്തോടെ നീലു അയച്ച ഒരു വോയ്സ് മെസ്സേജ്... "

" ആദി... അപ്പോ അവിടെ ഒരു ഫോണിന്റെ സാനിധ്യം ഉണ്ടാകില്ലേ... പിന്നെ കൊലയാളികൾ പുറത്ത് വരണം എന്നാണ് ഉദ്ദേശം എങ്കിൽ അവള് ഒച്ച ഉണ്ടാകില്ലേ.... " " യെസ്... So voice message അല്ല... Then 2 choice audio call or vedio call... " ( പിന്നെ 2 ചോയ്സ് ഓഡിയോ കോൾ അല്ലെങ്കിൽ വീഡിയോ കോൾ ) " നീലുവിന് ഫോൺ ഇല്ലായിരുന്നു എന്ന് ജീവൻ തന്റെ മൊഴിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്... " " അപ്പോ മറ്റാരുടെയോ ഫോണിൽ നിന്നാണ്.... " " അതേ... " " അങ്ങനെ അവളെ ഹെല്പ് ചെയ്യുന്ന രണ്ടെ രണ്ട് പേരെ ആ വീട്ടിൽ ഉള്ളൂ... ഒന്ന് സായ് ഏട്ടൻ മറ്റൊന്ന് വലിയമ്മ... " " യെസ്... " " ആനി... I get something... നമുക്ക് അത്യാവശ്യം ആയി സായ് ഏട്ടനെ കാണണം... " " ഒകെ വാ... " 🍁🍁🍁🍁🍁🍁 അശോകനും മകൻ ദക്ഷനും കൂടി വിശ്വസ്തൻ ആയൊരു വാടക കൊലയാളിയുടെ അടുത്ത് എത്തിയതാണ്... " എന്താ അശോക് സാർ.. " " സോമ... ഒരു കൊട്ടേഷൻ ആണ്... " " കൈയോ കാലോ..... " " അല്ല... കൊല്ലാൻ ആണ്... " " Rate ഇച്ചിരി കൂടുമല്ലോ സാറേ... " " Rate കുഴപ്പം ഇല്ല.... അത് തരാം but ഒരിക്കലും അതൊരു കൊലപാതകമാണ് എന്ന് മറ്റൊരാൾക്ക് തോന്നരുത്... " " സാർ എന്താ ഉദ്ദേശിക്കുന്നത്.... " " പറയാം..... " ............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story