💔 വിമോചിത 💔: ഭാഗം 88

vimojitha

രചന: AVANIYA

നിമിഷങ്ങൾക്ക് ഉള്ളിൽ ആദിയും ആനിയും സായിയുടെ ഓഫീസിലേക്ക് എത്തിയിരുന്നു.... ഒഫീഷ്യൽ ഡ്രസിൽ അവരെ കണ്ട കൊണ്ട് അവിടെ ഉളളവർ അവരെ പെട്ടെന്ന് ശ്രദ്ധിച്ചു... " മാഡം how can I help you ? " " I want to meet Sai Krishna immediately " ( എനിക്ക് സായിയെ അത്യാവശ്യം ആയി കാണണം ) " Mam but he is in a meeting " " Tell him that ACP അഥീന necessarily come to see him " ( അവനെ കാണാൻ എസിപി അഥീന അത്യാവശ്യം ആയി വന്നിട്ടുണ്ട് എന്ന് പറയൂ ) " ഒകെ മാഡം... " നിമിഷങ്ങൾക്ക് ഉള്ളിൽ സായ് എത്തിയിരുന്നു.... " എന്താ മോളെ... " " ഏട്ടാ നമുക്ക് കുറച്ച് മാറി നിന്നു സംസാരിക്കാം " " ഒകെ വാ... " അവർ അവിടുന്ന് ഉടനെ ഇറങ്ങിയിരുന്നു.... നേരെ ചെന്നത് കുറച്ച് ശാന്തമായ ഇടത്തേക്ക് ആയിരുന്നു... തെല്ലൊരു നിശബ്ദക്ക് ശേഷം അവള് ചോദിച്ച് തുടങ്ങി " ഏട്ടാ... നീലുവിന് ഫോൺ ഉണ്ടായോ... " " മ്മ്‌ ഉണ്ടായിരുന്നു.... ഞാൻ വാങ്ങി നൽകിയത് ആയിരുന്നു.... " " അതല്ല... കല്യാണ ശേഷം ഉള്ള കാര്യമാണ്... " " ഇല്ല... കോളജിൽ എന്തോ പ്രശ്നം ഉണ്ടായപ്പോൾ അത് നവീൻ തല്ലി പൊട്ടിച്ച് എന്നാണ് അറിഞ്ഞത്... അവള് എന്നെ വിളിച്ചത് ഒക്കെ വലിയമ്മയുടെ ഫോണിൽ നിന്നായിരുന്നു.... "

" മ്മ്‌.... " " എന്താ മോളെ... " " ഏട്ടൻ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.... കാര്യങ്ങള് അതിന്റേതായ രീതിയിൽ accept ചെയ്യണം.... " " എന്താ കുട്ടി... എന്നെ പേടിപിക്കോ... " " നീലുവിനു ഒരു പ്രണയം ഉണ്ടായിരുന്നു.... " " What.... " " യെസ് ഒരു ഓൺലൈൻ പ്രണയം.... " " അവൻ ആണോ എന്റെ കുഞ്ഞിനെ " അവൻ അമർഷത്തോടെ ചോദിച്ചു... " ഓൺലൈൻ എന്ന് കേൾക്കുമ്പോഴേ ചാടി കടിക്കാൻ വരല്ലേ ഏട്ടാ... അതിൽ നിറയെ ചതി കുഴികൾ ഉണ്ടെന്ന് ഉള്ള സത്യമാണ്... പക്ഷേ എല്ലാവരും അങ്ങനെയാണ് എന്ന് കരുതല്ലെ.... നല്ല മനുഷ്യരും അത് ഉപയോഗിക്കുന്നുണ്ട്.... " " മ്മ്‌ പറ.... " " അവൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നു.... ജോയിച്ചൻ അതാണ് അവള് അവനെ വിളിച്ചിരുന്നത്.... ........ " എന്ന് തുടങ്ങി അവള് കാര്യങ്ങള് ചെറിയ രീതിയിൽ അവനോട് അവതരിപ്പിച്ചു.... " ഇതിപ്പോൾ പറയാൻ കാരണം.... " " കാരണം നീലുവിൻെറ കൊലയാളിയെ അറിയാവുന്ന ഒരാള് ഇൗ ജോയിച്ചൻ ആണ്... " " പക്ഷേ അവന് എങ്ങനെ... പിന്നെ അതൊരു ആത്മഹത്യ അല്ലേ അപ്പോ... " " അല്ല അതൊരു കൊലപാതകം തന്നെയാണ്... And he knows the culprit... " " പിന്നെ എന്ത് കൊണ്ട് അവൻ അത് തുറന്നു പറയുന്നില്ല... " " അത് അറിയില്ല... പക്ഷേ അവൻ നീലുവിന്റെ കൊലയാളിയെ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്... ഞാനുമായി contact ചെയ്യുന്നുണ്ട്.... " " ആരാ അവൻ... "

" അറിയില്ല.... അന്തവും കുന്തവും ഇല്ലാത്ത ഒരുപാട് കത്തുകൾ മാത്രമാണ് എനിക് ജോയിച്ചൻ... " " മ്മ്‌ " " അതല്ല എനിക് അറിയേണ്ടത്... " " പിന്നെ... " " അവളുടെ മരണ സമയത്ത് അവള് ആരെയെങ്കിലും വിളിച്ചിരുന്നോ... വിളിച്ചെങ്കിൽ അത് ആരുടെ സഹായം കൊണ്ട്... " അപ്പോഴാണ് സായിക്ക്‌ അവള് തന്റെ ഫോൺ വാങ്ങി ആരുമായോ വിളിച്ചത് ഓർമ വന്നത്... " യെസ്... അവള് വിളിച്ചിരുന്നു.... " " ആരായിരുന്നു അത്... " " എനിക് അറിയില്ല..... അവളെ റൂമിൽ കിടത്തിയപ്പോൾ എന്റെ ഫോൺ ചോദിച്ചു... ഞാൻ അത് കൊടുത്ത നേരമാണ് ചെറിയച്ചൻ എന്നെ വന്നു വിളിച്ചത്... " " എന്തിന്... " " അത് അവളുടെ കാര്യങ്ങള് തീരുമാനിക്കാൻ... അവളെ ഇങ്ങനെ നിറുത്താൻ ആകില്ല എന്നൊക്കെ പറഞ്ഞു... " " പിന്നെ അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങിയില്ലെ... " " ഇല്ല... പിന്നെ ഞാൻ അവളെ കാണുന്നത് കൈകളിൽ ചോര ഒലിച്ച് കൊണ്ട് ആയിരുന്നു... അത് ജീവന്റെ ശബ്ദം കേട്ട് അങ്ങോട്ട് ഓടിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്... " " അപ്പോ ആ ഫോൺ അത് ആരാ തിരികെ തന്നത്... " " ഞാൻ വലുതായി ഓർക്കുന്നില്ല.... ഒന്ന് 2 ദിവസങ്ങൾക്ക് ശേഷമാണ് പിന്നെ ഞാൻ എന്റെ ഫോൺ കണ്ടത്.... "

" ഇപ്പൊ ആ ഫോൺ എവിടെ ഉണ്ട്... " " ദാ... ഞാൻ ഇത് വരെ സെറ്റ് മാറ്റിയിട്ട് ഇല്ല... " " ഇതിൽ ഓട്ടോമാറ്റിക് റെക്കോർഡ് ഉണ്ടോ... " " ഇല്ല... " " മ്മ്‌... " " ആനി ഇൗ നമ്പറിന്റെ ഓൾഡ് കോൾ റെക്കോർഡ്സ് എടുക്കണം... " " ഒകെ... " " ഞാൻ ഓഫീസിലേക്ക് ആണ്... ആനി കോൾ details എടുത്തിട്ട് പോര്... " " ഒകെ മാഡം... " " മോളെ ഞാൻ വരണോ.... എന്തെങ്കിലും പ്രശ്നം ഉണ്ടോ... " " ഏയ് നോ.... It's fine.... ഞാൻ പോവുകയാണ്.... പിന്നെ ഹെസ്റ്ററിന്റെ chapter നമുക്ക് ഉടനെ close ചെയ്യാം... " " മ്മ്‌ എന്റെ കൈയിൽ എല്ലാ തെളിവുകളും ഉണ്ട്... " " ഒകെ സൂക്ഷിച്ചോ.... " അതും പറഞ്ഞു അവള് അവിടുന്ന് ഇറങ്ങി.... 🍁🍁🍁🍁🍁🍁 ഓഫീസിൽ തിരികെ എത്തിയപ്പോൾ അവിടെ ഹർഷനും രൂപേഷും തിരികെ എത്തിയിരുന്നു... " എന്തായി any new information " " No മാഡം അവിടെ അവർക്ക് എതിരായി ഒന്നും കണ്ടെത്താൻ ആയില്ല.... " " മ്മ്‌... " " മാഡം അവരെ ജയിലിൽ ആകണം എങ്കിൽ strong ആയുള്ള തെളിവുകൾ വേണ്ടെ... " " അതേ വേണം... " " ഇപ്പൊ നമ്മൾ പറയുന്നത് തെളിവുകൾ കോടതിയിൽ present ചെയ്താലും അവരുടെ വകീലിന് easy ആയി പുറത്ത് ഇറക്കാൻ ആകും... Atleast ജാമ്യം എങ്കിലും കിട്ടും... അത് അപകടം അല്ലേ... "

" യെസ്... അവർക്ക് എതിരെ തെളിവുകൾ കണ്ടെത്തേണ്ടി ഇരിക്കുന്നു.... " " മാഡം... " " എന്താ ഹർഷൻ... " " ഒരു സംശയം ആണ്... മാഡത്തിന്റെ അച്ഛനെ അവർ കൊന്നത് എന്തോ തെളിവുകൾ കണ്ടെത്തിയത് കൊണ്ട് അല്ലേ... പിന്നീട് മാഡത്തിനേ തേടി എത്തിയതും അതേ തെളിവുകൾക്ക്‌ വേണ്ടി അല്ലേ... അതിനർത്ഥം അവർക്ക് ഇപ്പോഴും അത് ലഭിച്ചിട്ടില്ല എന്നല്ലേ... " " ആയിരിക്കണം... " " അങ്ങനെ ആണെങ്കിൽ അത് എവിടെ ആണെന്ന് അറിയില്ലേ മാഡത്തിന്.... " " ഇല്ല.... " പറഞ്ഞു തീർന്നപ്പോൾ ആണ് അവള് മറ്റെന്തോ ഓർത്തത്.... " ഹർഷൻ ഞാൻ നാളെ എന്റെ നാട്ടിലേക്ക് ഒന്ന് പോകും... വീട് ഒന്ന് നോക്കട്ടെ... ചിലപ്പോ ഉണ്ടെങ്കിലോ... " " അത് നല്ലൊരു കാര്യമാണ് മാഡം... " അതും പറഞ്ഞു അവർ അവിടുന്ന് പോയി... അവർ പോയതും ആദി മനസ്സിൽ ജോയിച്ചനേ ഓർത്തു... You are a brilliant player... പക്ഷേ അവരെ നിയമത്തിന് വിട്ട് കൊടുക്കാൻ ആണോ ഉദ്ദേശം... അതിനാണോ ഇത്രക്കും കഷ്ടപെട്ടത്.... പപ്പ.... എനിക്കായി കരുതി വെച്ചതിൽ അതും ഉണ്ടാകുമോ.... എനിക് വേണ്ട തെളിവുകൾ... അന്നു അതിൽ മറ്റെന്തൊക്കെയോ പേപ്പർ കൂടി ഉണ്ടായി... പക്ഷേ താൻ അവരുടെ മകൾ അല്ല എന്ന് അറിഞ്ഞ മാനസ്സിക അവസ്ഥയിൽ അതൊന്നും നോക്കാൻ ആയില്ല....

പോകണം അവിടേക്ക്.... 🍁🍁🍁🍁🍁 ദക്ഷന് ഒപ്പം ഹെസ്റ്ററെ കാണാൻ എത്തിയത് ആണ് നവീൻ... ഇപ്പൊ അയാൾക്ക് മാത്രമേ അവരെ സാമ്പത്തികമായി സഹായിക്കാൻ ആകു എന്നവർക്ക് അറിയാമായിരുന്നു... എന്നാല് അവരെ കണ്ടതും അവന്റെ മുഖം ചുളിഞ്ഞു.... " എന്താണ് അയ്യർ ബ്രദേഴ്സ്.... " " അത് സർ.... ഞങ്ങൾക്ക് കുറച്ച് പണത്തിന്റെ ആവശ്യം ഉണ്ട്... ഒന്ന് ഹെല്പ് ചെയ്യണം... " " എനിക് പകരം എന്ത് കിട്ടും " " Company ഇപ്പോ ഞങ്ങളുടെ കൈയിൽ അല്ല.... എന്റെ elder brother അത് കയ്യടക്കി... അത് കൊണ്ട് സ്റ്റഫ് ഒന്നും കേരളത്തിലേക്ക് എത്താത്തത്.... ഇൗ പണം അത് തിരിച്ച് പിടിക്കാൻ ആണ്... അത് കൊണ്ട് ഗുണം നമുക്ക് 2 പേർക്കും ആണ്... " " കേരളത്തിൽ ഇപ്പോഴും stuff എത്തുന്നുണ്ട്.... അതും അയ്യർ അസോസിയേറ്റ് വഴി തന്നെ.... " " What " " യെസ്.... നിങ്ങളുടെ ബ്രദർ സായ്... He is a good one.. a real hero..... അവൻ ചെയ്തു തരുന്നുണ്ട് എനിക് എല്ലാം... " " ഏ... ഏട്ടനോ... " " യാ യെസ്.... അവൻ നിങ്ങളെലും efficient ആണ്... വിശ്വസ്തനും ആണ്... " " ഏയ് സാർ അവനെ വിശ്വാസികല്ലെ.... ചതിയാണ് അത്.... " " പറഞ്ഞു കഴിഞ്ഞെങ്കിൽ you can leave now... " ( നിങ്ങൾക്ക് ഇപ്പൊ പോകാം ) " സർ.... "

" Guards clear the space.... " പറഞ്ഞതിന്റെ അർത്ഥം മനസ്സിലായ പോലെ അവന്റെ കൂടെ ഉളളവർ അവരെ പിടിച്ച് എഴുന്നേൽപ്പിച്ചു... " ഹേയ്... ഹെസ്റ്റർ നിങ്ങള് ഇതിന് ഉറപ്പായും കണക്ക് പറയേണ്ടി വരും ദക്ഷൻ ആണ് പറയുന്നത്.... അവന്റെ കൂടെ കൂടി ഞങ്ങളെ വിട്ടത് അല്ലേ... കാണിച്ച് തരാം നിങ്ങളെ.... " അതിനു ഹെസ്റ്റർ ഒന്ന് പുച്ഛിച്ച് ചിരിച്ചു.... പുറത്തേക്ക് ഇറങ്ങിയപ്പോൾ നവീൻ ദക്ഷനെ ചോദ്യം ചെയ്തു... " നീ എന്തിനാ അയാളോട് അങ്ങനെ ഒക്കെ പറഞ്ഞെ... " " പിന്നല്ലാതെ എല്ലാം നഷ്ടപ്പെട്ട് ഇരിക്കാ അപ്പോഴാ അവന്റെ.... " അവൻ ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചു.... " നീ വാ... നമുക്ക് വേറെ വഴി നോക്കാം.... " " ഒന്നും നോക്കാൻ ഇല്ല... നാളെ ഒന്ന് കഴിഞ്ഞോട്ടെ... അതോടെ തീരും എല്ലാം... എല്ലാം എന്റെ കൈ പിടിയിൽ എത്തും.... " " മ്മ്‌... " 🍁🍁🍁🍁🍁 ഫോൺ കോളിന്റെ details എടുത്ത് ഓഫീസിലേക്ക് എത്തിയതാണ് ആനി... " ആദി details കിട്ടിയിട്ട് ഉണ്ട്... " " മ്മ്‌... ആ വാതിൽ അങ്ങ് അടച്ചേക്ക്‌ അവന്മാർ കേറി വരേണ്ട... " " മ്മ്‌.... " അതും പറഞ്ഞു അവള് വാതിൽ അടച്ചു.... " നിന്റെ നിഗമനം ശെരിയാണ് ആദി... അവളുടെ മരണ സമയം ഏതോ ഒരു നമ്പറിലേക്ക് കോൾ പോയിരുന്നു.... "

" ഏത് നമ്പർ " " ഒന്നല്ല 2 number ഉണ്ട്... " " നീലു ഏതോ ഒരു നമ്പറിലേക്ക് വിളിച്ചിരുന്നു പക്ഷേ കോൾ attend ചെയ്തില്ല.... അത് കഴിഞ്ഞതും മറ്റൊരു നമ്പറിൽ നിന്നും അവൾക്ക് കോൾ വന്നു... " " അതാരുടെ number ആണ്.... " " One Mr Sathyan... " " അതാരാണ്.... " " അയാള് 3 കൊല്ലം മുമ്പ് മരണപ്പെട്ടത് ആണ്... അതും ഒരു കൊലപാതകം.... " " അതിന്റെ കേസ്... പിന്നെ ആ number... " " അത് അറിയില്ല... ആ കേസ് കുറച്ച് നാൾ നമ്മുടെ DIG Joy സാർ അന്വേഷിച്ചിരുന്നു... " " ആനി I think we are in the right track.... " " മ്മ്‌... 2 കൊല്ലം മുമ്പ് ഉള്ളത് ആയ കൊണ്ട് ഒന്നും തീർച്ചപെടുതാൻ ആകുന്നില്ല.... " " മ്മ്‌... ആനി നാളെ ഞാൻ എന്റെ നാട്ടിൽ പോവും... നീ ഇവിടേ വേണം ഹർഷന്റെ പുറത്തൊരു കണ്ണ് വേണം... " " ഒകെ " അപ്പോഴാണ് വാതിലിൽ ആരോ തട്ടിയത് " ചെന്നു തുറന്നു കൊടുക്ക് ആനി... " നോക്കിയപ്പോൾ ഹർഷൻ ആയിരുന്നു... " എന്താ ഹർഷൻ... " " അത് മാഡം DIG സാറിന്റെ കോൾ ഉണ്ടായിരുന്നു... എത്രയും പെട്ടെന്ന് കാണണം എന്നും പറഞ്ഞു... കുറച്ച് നേരത്തിനു ഉള്ളിൽ report ചെയ്യാൻ പറഞ്ഞിട്ട് ഉണ്ട്... " " ഒകെ... " .........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story