💔 വിമോചിത 💔: ഭാഗം 89

vimojitha

രചന: AVANIYA

അപ്പോഴാണ് വാതിലിൽ ആരോ തട്ടിയത് " ചെന്നു തുറന്നു കൊടുക്ക് ആനി... " നോക്കിയപ്പോൾ ഹർഷൻ ആയിരുന്നു... " എന്താ ഹർഷൻ... " " അത് മാഡം DIG സാറിന്റെ കോൾ ഉണ്ടായിരുന്നു... എത്രയും പെട്ടെന്ന് കാണണം എന്നും പറഞ്ഞു... കുറച്ച് നേരത്തിനു ഉള്ളിൽ report ചെയ്യാൻ പറഞ്ഞിട്ട് ഉണ്ട്... " " ഒകെ... " " എന്തിനാ ആദി അയാള് വിളിക്കുന്നത്.... " " ആവോ ആർക്കറിയാം.... " " ഇനി നമ്മൾ അറിഞ്ഞെന്ന് അയാൾക്ക് മനസ്സിലായിട്ട്‌ ഉണ്ടാകുമോ.... " " എന്ത് സത്യം... " " ആദി.... DIG Joy Mathew ആയിക്കൂടെ നീലുവിന്റെ ജോയിച്ചൻ... " " മ്മ്‌... ആയിരിക്കാം.... എനിക് അറിയില്ല അതേ പറ്റി.... " " മ്മ്‌.... " " ഞാൻ ചെല്ലട്ടെ.... ഹർഷനും എനിക്ക് ഒപ്പം ഉണ്ടാകും.... " വഴിയിൽ ഉടനീളം മൗനമായിരുന്ന ആധിയെ ഹർഷൻ പ്രത്യേകം ശ്രദ്ധിച്ചു.... " ആദി... Any problem " " Nothing I am fine " അപ്പോഴേക്കും അവർ DIG ഓഫീസിൽ എത്തിയിരുന്നു.... " May I come in sir " " Yes get in.... ആ നീ എത്തിയോ.... " " എന്താ സർ വിളിപ്പിച്ചത്.... " അപ്പോഴാണ് ജോയ് അവിടെ നില്കുന്ന പോലീസുകാരെ ശ്രദ്ധിച്ചത്.... " All of you please stand outside.... Including you Mr Harshan... " ( എല്ലാവരും ഒന്ന് പുറത്തേക്ക് നിൽകു... ഹർഷ നിങ്ങളും ) " Ok sir "

" മോളെ ഞാൻ നിന്നെ വിളിപ്പിച്ചത് അത്യാവശ്യം ആയൊരു കാര്യം പറയാൻ ആണ്... " " എന്താ അച്ചാച്ച.... " " ഹെസ്റ്ററിന്റെ മേൽ കുരുക്ക് ഇടേണ്ട സമയം ആയിരിക്കുന്നു.... നീ സായിയോഡ്‌ നാളെ തന്നെ തെളിവുകൾ എന്നെ ഏൽപ്പിക്കാൻ പറയണം.... " " മ്മ്‌ പറയാം.... " " എല്ലാം രഹസ്യം ആയി വേണം... അവൻ പിടികപെട്ടാൽ നമ്മുടെ നാട്ടിലേക്ക് ഉൾപടെ ഉള്ള ഡ്രഗ് ഡീലിങ് കുറയും " " മ്മ്‌ I know... ഞാൻ ഏട്ടനോട് പറയാം.... " " ആദി are you alright " " മ്മ്‌... I am... നാളെ ഞാൻ ഉണ്ടാവില്ല.... കോട്ടയത്ത് പോണം ഒന്ന്... " " എന്താ അത്യാവശ്യം.... " " കുറച്ച് തെളിവുകൾ കിട്ടാൻ.... " " എന്ത് തെളിവുകൾ.... " " അത് എന്താണെന്ന് അറിയില്ലേ അച്ചാചന്.... " അവള് ഒരു ഈർശ്യതോടെ ചോദിച്ചു.... " ഏയ് what happened.... എന്താണെങ്കിലും നീ പോയി വാ..... വേണമെങ്കിൽ എബിച്ചനെയും കൂടെ കൊണ്ട് പോ.... " " വേണ്ട ഞാൻ ഒറ്റക്ക് പോയികൊള്ളാം.... " " ഒകെ.... " " പിന്നെ ഞാൻ നാളെ ഉണ്ടാകില്ല..... Take care of സായ്.... അത്രക്കും റിസ്ക് ആണ്... ഹെസ്റ്റർ എന്തെങ്കിലും അറിഞ്ഞാൽ കൊല്ലും എന്റെ ഏട്ടനെ.... തെളിവുകൾ നൽകിയ ആളുടെ പേര് പുറത്ത് വരാതെ നോക്കണം... കൂടെ ഉള്ളവരെ പോലും വിശ്വസിക്കരുത്.... "

സംസാരത്തിൽ ചെറിയൊരു കുത്തോടെ അവള് പറഞ്ഞു നിറുത്തി.... " മ്മ്‌ നീ പോയി വാ.... " 🍁🍁🍁🍁🍁 ഭ്രാന്ത് പിടിച്ച പോലെയാണ് ദക്ഷൻ വീട്ടിലേയ്ക്ക് ചെന്നത്.... അവന്റെ പെരുമാറ്റം കണ്ട് നവീന് പോലും ചെറിയ ഭയം തോന്നി.... " ദക്ഷ നീ ഒന്ന് കൂൾ ആവു.... എല്ലാം ശെരി ആകാം... " അത് കണ്ട് കൊണ്ടാണ് അശോകൻ ഇറങ്ങി വന്നത്... " എന്താണ് മോനെ... നവീൻ ഇവന് ഇത് എന്ത് പറ്റി.... " " അത് uncle... " വാകുകൾ കിട്ടാതെ നവീൻ പതറി " അച്ഛൻ പറഞ്ഞ ശെരിയാണ്... കൊല്ലണം ആ പുന്നാര മോനെ... ഇൗ കുടുംബത്തിലെ മൂത്ത സന്താനത്തിനെ..... " " എന്താടാ ഇപ്പൊ അതിനും മാത്രം എന്ത് ഉണ്ടായി.... " ഉടനെ നവീൻ അയാൾക്ക് കാര്യങ്ങള് ചെറിയ രീതിയിൽ വിവരിച്ച് കൊടുത്തു.... " ഓ അപ്പോ അവിടെയും അവൻ സ്കോർ ചെയ്തോ.... നമ്മൾ അറിഞ്ഞ സായ് അത്രക്കും തരം താഴ്ന്നവൻ അല്ലല്ലോ.... " അയാളൊരു സംശയത്തോടെ ചോദിച്ചു.... " ആ പുന്നാര മോൻ എന്ത് ഉദേശത്തിന് ആണെങ്കിലും എന്റെ സ്ഥാനങ്ങൾ ആണ് കയ്യടക്കി വെച്ചിരിക്കുന്നത്.... " " ഞാൻ അതല്ല ആലോചിക്കുന്നത്... ആരോടും പെട്ടെന്ന് അടുക്കാത്ത ഇൗ Hester എന്താ അവനോട് ഇത്ര കൂറ്.... " നവീൻ തന്റെ സംശയം ഉന്നയിച്ചു...

. " അവൻ ഒരു ഉശിരുള്ള ആണാണ്.... അതായിരിക്കും... " " അച്ഛൻ എന്താ അവന്റെ മഹത്വം വിളമ്പാൻ നിൽക്കുക ആണോ.... " ദക്ഷൻ ദേഷ്യത്തോടെ ചോദിച്ചു.... " അറക്കാൻ പോകുന്ന മാടിന് നമ്മൾ കൊടുക്കുന്ന മഹത്വം അത്രേം ഉള്ളൂ.... നീ ഒന്ന് അടങ്ങ്.... കെടാൻ പോകുന്ന തീയാണ് അവൻ... അത് ആളി കത്തട്ടെ.... ഇന്നു... ഇന്നു ഒരു ദിനം കൂടി മാത്രം.... നാളെ അവന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ നീ തയ്യാറായി ഇരുന്നോ.... " അവളൊരു കുറുക്കന്റെ കൗശലത്തോടെ പറഞ്ഞു.... എന്നിട്ട് അയാള് ഫോണിൽ വാടക കൊലയാളിയെ വിളിച്ചു.... " നാളെ അവൻ ഓഫീസിൽ നിന്നും തിരിച്ച് വീട്ടിലേക്ക് എത്തരുത്.... അതിനു മുന്നേ തീർന്നിരിക്കണം.... " " ഒകെ സർ.... " 🍁🍁🍁🍁🍁🍁🍁 ഹർഷനുമായി തിരികെ ഓഫീസിലേക്ക് വരും വഴിയാണ് അവന്റെ ഫോൺ റിംഗ് ചെയ്യുന്നത് ആദി ശ്രദ്ധിച്ചത്.... അവൻ കോൾ കട്ട് ചെയുന്നതും അവന്റെ മുഖത്ത് ഒരു പരിഭ്രമം നിറയുന്നതും അവള് നോട്ട് ചെയ്തു.... അത് വീണ്ടും റിംഗ് ചെയ്തു....

അവള് വണ്ടി ഓടിക്കുന്നു എന്ന ഭാവത്തിൽ ഇടം കണ്ണിട്ടു ഫോണിലേക്ക് നോക്കി.... അതിൽ വലിയ അക്ഷരങ്ങളിൽ SP joy sir calling എന്ന് എഴുതി വന്നു.... അവള് ഒന്നും മിണ്ടിയില്ല.... കുറച്ച് കൂടി വേഗത്തിൽ വണ്ടി ഓഫീസിലേക്ക് എടുത്തു.... " ഹർഷൻ " " എന്താണ് മാഡം " " നിനക്ക് DIG സാറിനെ നേരത്തെ അറിയുമോ.... സാർ പേര് വിളിച്ച കൊണ്ട് ചോദിച്ചതാണ്.... " " അ... അറിയാം മാഡം.... SP ആയിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരു കേസ് അന്വേഷണത്തിൽ വന്നിരുന്നു.... " " ആണോ.... ഒകെ.... " അതും പറഞ്ഞു അവളൊന്നു മൂളി.... " Anything else madam " " No you can go now.... " അവൻ ഇറങ്ങിയപ്പോൾ ആണ് ആനി അവിടേക്ക് വന്നത്.... " ആദി എന്തായി.... " " Immediate ആയി ഹർഷന്റെ ഫോൺ കോൾസ് ടാപ്പ് ചെയ്യണം.... അതും secret ആയി.... " " Ok.... Joy sir ആണെന്ന് ഉറപ്പായോ... " " മ്മ്‌.... " അവള് എന്തോ ഉള്ളിൽ കണ്ട് കൊണ്ട് മൂളി.... " ആനി.... നമുക്ക് നേരത്തെ പോണം.... എനിക് നാളെ പോകേണ്ടത് ഉണ്ട്.... " " ഒകെ... ഞാൻ വേഗം വരാം.... അപ്പോ ഫോൺ ടാപ്പിംഗ്... " " ചെയ്യാൻ പറയൂ.... പിന്നീട് കേൾക്കാം.... " ചെയ്യേണ്ട കാര്യങ്ങള് ഒക്കെ വേഗത്തിൽ ചെയ്തു തീർത്ത് അവർ വീട്ടിലേയ്ക്ക് പുറപെട്ടു.... വീട്ടിൽ എത്തിയപ്പോൾ ആദി സായിയോട്‌ നാളെ ഉച്ചയോട് അടുപ്പിച്ച് ഫയൽ അച്ചാചനെ ഏൽപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.... " എനിക് ഓഫീസിൽ അത്യാവശ്യം ആയി പോകേണ്ടത് ഉണ്ട്.... അവിടുന്ന് ഇറങ്ങാം.... " " ഒകെ മതി.... " അതും പറഞ്ഞു അവരെല്ലാം ഉറക്കത്തിലേക്ക് ആണ്ടു.... നാളത്തെ ദിനം അവർക്കായി കാത്ത് വെച്ചത് അറിയാതെ...........( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story